ഡോ. സജി ലൂക്കോസ്

ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ആദ്യത്തെ റോമൻ ചക്രവർത്തിയായിരുന്നു കോൺസ്റ്റൻറ്റെയിൻ

എ ഡി 280 ഫെബ്രുവരി 27 ന് സെർബിയയിലായിരുന്നു കോൺസ്റ്റൻ്റെയിൻ ചക്രവർത്തിയുടെ ജനനം. ഫ്ലാവിയെസ് വലെരിയസ് കോൺസ്റ്റാഷ്യസ്സ് എന്ന പട്ടാള ഉദ്യോഗസ്ഥൻ്റെയും ഭാര്യ ഹെലൻ്റെയും മകനായി മൂന്നാം നൂറ്റാണ്ടിൻ്റെ അവസാന പാദത്തിൽ ജനിച്ച കോൺസ്റ്റൻ്റെയിന് ഭരണ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും ലഭിച്ച അനുഭവങ്ങൾ പിൽക്കാലത്തു മികച്ച ഭരണകർത്താവാകുവാൻ സഹായിച്ചു.

കോൺസ്റ്റൻ്റെയിൻ ചക്രവർത്തി യുടെ ഭരണകാലഘട്ടമായ AD 306-337 റോമൻ സാമ്രാജ്യത്തിൽ ക്രിസ്തു മാർഗം ശക്തി പ്രാപിച്ചു വരുന്ന സമയം ആയിരുന്നു. ചെറുപ്പം മുതൽ അമ്മയുടെ സ്വാധീനത്തിൽ വളർന്ന കോൺസ്റ്റൻറ്റെയിൻ ക്രിസ്തു മതത്തിലേക്കു പരിവർത്തനം ചെയ്യാൻ അമ്മയെ പ്രേരിപ്പിക്കുകയും ക്രിസ്ത്യാനികളുടെ ചക്രവർത്തിയായി തന്നെ തന്നെ അവരോധിക്കുകയും ചെയ്തു.

അന്നുവരെ റോമാ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന ക്രിസ്തീയ പീഡനങ്ങൾ അവസാനിപ്പിക്കാൻ കോൺസ്റ്റൻ്റെയിൻ തീരുമാനിച്ചത് ആദ്യ കാല ക്രിസ്ത്യാനികളുടെ ചരിത്രത്തിൽ വഴിത്തിരിവായി മാറി. അന്നുവരെ പീഢിപ്പിക്കപ്പെട്ടിരുന്ന സഭ രാജകീയ സഭയായി മാറ്റപ്പെട്ടു. എ.ഡി 313 ൽ കോൺസ്റ്റൻ്റെയിൻ റോമാ സാമ്രാജ്യത്തിൽ ക്രിസ്തീയ ആരാധനക്കുണ്ടായിരുന്ന നിയമപരമായ വിലക്ക് ഒഴിവാക്കുന്ന ഉത്തരവ് “ഈഡിക്റ്റ്‌ ഓഫ് മിലാൻ “പുറത്തിറക്കി.

പിൽക്കാലത്തു റോമൻ ചക്രവർത്തി സഭയുടെ രക്ഷാധികാരിയും സഭയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളിലും അവസാനവാക്കുമായിമാറി. ഈസ്റ്റേൺ ഓർത്തഡോക്സ് സഭയും ഓറിയന്റൽ ഓർത്തഡോക്സ് സഭയും കോൺസ്റ്റൻ്റെയിനെ സഭയുടെ വിശുദ്ധന്മാരുടെ ലിസ്റ്റിൽ അംഗീകരിച്ചു.

കോൺസ്റ്റൻറ്റെയിൻ  ഹെലനോപൊലിസിലായിരുന്നപ്പോൾ രോഗിയായിമാറി.
കോൺസ്റ്റാന്റിനോപ്പിളിലേക്ക് മടങ്ങാൻ പുറപ്പെട്ടെങ്കിലും രോഗംമൂർച്ഛിച്ചതിനാൽ അൻസിറോണയിൽ യാത്ര അവസാനിപ്പിക്കേണ്ടിവന്നു. 337 മെയ് 22 ന് അൻപത്തിഏഴാം വയസിൽ അദ്ദേഹം അന്തരിച്ചു. കോൺസ്റ്റാന്റിനോപ്പിളിൽ അദ്ദേഹത്തെ സംസ്കരിച്ചു.

കോൺസ്റ്റൻറ്റെയിൻ ചക്രവർത്തിയെക്കുറിച്ച് വിമർശനാത്മകമായ നിരവധി കാര്യങ്ങൾ പറയുവാനുണ്ടാകാം എന്നാൽ ലോക ക്രൈസ്തവ സഭാചരിത്രത്തിൽ അവഗണിക്കാനാവാത്ത ചരിത്ര പുരുഷനാണദ്ദേഹം

പ്രശസ്ത ഉദ്ധരണി:
” എല്ലാവരുടെയും കർത്താവായ ദൈവത്തിൻ്റെ ഏക ആവശ്യം നമ്മിൽ മനസ്സിൻ്റെ വിശുദ്ധിയും കളങ്കമേശാത്ത ആത്മാവും ഉണ്ടാകണമെന്നാണ്. ഈ മാനദണ്ഡമനുസരിച്ച് ദൈവം നമ്മുടെ പ്രവൃത്തികളും ഭക്തിയും വിലയിരുത്തും. ”

കാർത്തേജിലെ തെർത്തുല്യൻ

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ബാംഗ്ലൂർ വിക്ടറി ഇന്റർനാഷണൽ എജി സൗജന്യ...

ബെംഗളൂരു: ഹെബ്ബാൾ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ എജി സഭയുടെ
feature-top

പെരിങ്ങോം ഗോസ്പൽ ഫെസ്റ്റിവൽ ഏപ്രിൽ 25...

കണ്ണൂർ: പെരിങ്ങോം മൗണ്ട് കർമ്മേൽ ഏ.ജി. ചർച്ചിന്റെ നേതൃത്വത്തിൽ യുവജന
feature-top

പ്രതിദിന ധ്യാനം | നീതി വിളങ്ങും അധരങ്ങൾ |...

നീതി വിളങ്ങും അധരങ്ങൾ ”നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്ക് പ്രസാദം ”
feature-top

വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ:...

ബെംഗളുരു: വിശ്വാസികൾ ലോകം വായിച്ചറിയേണ്ട പത്രങ്ങളാണെന്നു ഐപിസി നോർത്ത്
feature-top

കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ....

ഫിലാഡൽഫിയ: കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ. വർഗീസിന്റെ സഹധർമണി
feature-top

മലങ്കര ക്രിസ്ത്യൻ ചർച്ച് ജനറൽ കൺവെൻഷൻ...

മൂവാറ്റുപുഴ: മലങ്കര ക്രിസ്‌ത്യൻ ചർച്ച് ജനറൽ കൺവെൻഷൻ ഏപ്രിൽ 4,5 തീയതികളിൽ
feature-top

പ്രതിദിന ധ്യാനം | ദുഃഖവെള്ളിയും ശേഷം...

ദുഃഖവെള്ളിയും ശേഷം ഉയിർപ്പു ഞായറും “ക്രിസ്തുവോ നാം പാപികൾ
feature-top

കിഴക്കേതെരുവ് കുരിയാനമുകൾ ആലുവിള അന്നമ്മ...

കൊട്ടാരക്കര: കിഴക്കേതെരുവ് കുരിയാനമുകൾ ആലുവിള വീട്ടിൽ പരേതനായ ഉമ്മൻ
feature-top

ഡോ. രതീഷ് പിള്ളയ്ക്ക് കാലിഫോർണിയയിലെ ബയോള...

തിരുവനന്തപുരം: പേരൂർക്കട ഐപിസി ഫെയ്ത്ത് സെന്റർ ചർച്ചിലെ അംഗമായ ഡോ. രതീഷ്