യേശു പറഞ്ഞ ഉപമയിൽ നിഴലിക്കുന്ന രണ്ടു മനുഷ്യർ, ഇന്ന് കാണുന്ന രണ്ടു കൂട്ടം ആളുകളുടെ പ്രതിനിധികളാണ്. പാറയിൽ അടിസ്ഥാനം കണ്ടെത്തി വീട് പണിയുന്ന മനുഷ്യനെ ബുദ്ധിയുള്ള മനുഷ്യൻ എന്ന് യേശു വിശേഷിപ്പിച്ചിരിക്കുന്നു.
ആഞ്ഞടിച്ച പ്രതികൂലങ്ങളെയെല്ലാം ആ വീട് അതിജീവിച്ചു. പ്രതികൂലങ്ങൾ ഇവിടെ വിജയിക്കുന്നില്ല. പകരം അടിസ്ഥാനമുള്ള ഒരു നിർമാണം വിജയിക്കുന്നു.
ക്രിസ്തീയ ജീവിതം എന്നത് തന്നെ വിശ്വാസജീവിതമാണ്. ഇത് ക്രിസ്തുവാകുന്ന പാറയിൽ അടിസ്ഥാനമിട പ്പെട്ടതാണ്.
ലോകമയത്വമാകുന്ന മണലിന്മേൽ പണിതെടുക്കുന്ന, കഴമ്പില്ലാത്ത പ്രഹസനങ്ങൾക്ക് അധിക കാലം പ്രശ്നങ്ങൾക്ക് മുമ്പിൽ പിടിച്ചു നില്ക്കാൻ കഴിയില്ല. താമസമില്ലാതെ അത് വീണുപോകും. ആ വീഴ്ച വലിയതായിരിക്കും.
നമ്മുടെ ആത്മീക ജീവിതം ക്രിസ്തുവിൽ അടിസ്ഥാനമുള്ളതായിരിക്കട്ടെ. പ്രശ്നങ്ങളെ ജയിച്ചു മുന്നേറാൻ കർത്താവ് സഹായിക്കട്ടെ.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289