ആധുനിക പെന്തെക്കോസ്തു പ്രസ്ഥാനത്തിൻ്റെ പിതാവായ ചാൾസ് ഫോക്സ് പെർഹാം അമേരിക്കയിലെ ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസമാണ് ഇന്ന്. ഈ ബൈബിൾ കോളജിൻ്റെ പ്രാർത്ഥനാ മുറിയിലാണ് 1901 ജനുവരി 1 നു പരിശുദ്ധാത്മാവിൻ്റെ ആധുനികകാല അവരോഹണം അന്യഭാഷാ അടയാളത്തോടെ വെളിപ്പെടുന്നത്.
1873 ജൂൺ 4 ന് വില്യം പെർഹാമിൻ്റെയും ആൻ പർഹാമിൻ്റെയും മകനായി ചാൾസ് ഫോക്സ് പെർഹാം ജനിച്ചു. 1878 ൽ കുടുംബം കൻസാസിലേക്ക് താമസം മാറ്റി. മെത്തഡിസ്റ്റു സഭാ വിശ്വസികളായ ഈ കുടുംബം മതപരമായ കാര്യങ്ങളിൽ തൽപ്പരരുമായിരുന്നു. വിദ്യാഭ്യാസാനന്തരം 1893 -ൽ മെത്തഡിസ്റ്റ് എപ്പിസ്കോപ്പൽ ചർച്ചിൽ പാസ്റ്ററായാണ് ചാൾസ് പർഹാം ശുശ്രൂഷാ ജീവിതം ആരംഭിക്കുന്നത്. ചില വർഷങ്ങൾക്കകം തന്നെ അദ്ദേഹം മെത്തഡിസ്റ്റ് സഭയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും സ്വതന്ത്രമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഹോളിനെസ് മൂവ്‌മെന്റിൻ്റെ ആകാലത്തു കാൻസസിൽ പർഹമിൻ്റെ പ്രവർത്തനങ്ങൾക്കു ജനങ്ങളിൽ വലിയതോതിലുള്ള അംഗീകാരം ലഭിച്ചു. 1896 ഡിസംബർ 31 ന് ചാൾസ് സാറാ തിസ്റ്റ്ലെവെയ്റ്റിനെ വിവാഹം കഴിച്ചു.
1897 -ൽ തങ്ങൾക്കു ഒരു കുഞ്ഞു ജനിച്ചു. അതിനോടനുബന്ധിച്ച് ചാൾസും ഭാര്യയും രോഗികളായിമാറി. ഈ രോഗത്തിൽനിന്നും അത്ഭുതകരമായ രോഗമുക്തി ലഭിച്ചതോടെ ദൈവീക രോഗശാന്തിയിൽ അവർ വിശ്വസമർപ്പിക്കുകയും മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കാനും ആരംഭിച്ചു. 1898-ൽ പർഹാം തൻ്റെ ആസ്ഥാനം കൻസാസിലെ ടൊപ്പേക്കയിലേക്ക് മാറ്റി, അവിടെ ബെഥേൽ രോഗശാന്തി ഭവനം സ്ഥാപിക്കുകയും അപ്പോസ്തോലിക വിശ്വാസ മാസിക പ്രസിദ്ധീകരിക്കുകയും ചെയ്തു.
1900 ഒക്ടോബർ 15ന് ടൊപ്പേക്കയിൽ ബെഥേൽ ബൈബിൾ കോളേജ് ആരംഭിച്ചു. പ്രാർത്ഥനയ്ക്ക് വളരെയധികം പ്രാധാന്യം നല്കിയ പർഹാം കോളജിൽ ബൈബിൾ മാത്രമായിരുന്നു പഠനത്തിനായി ഉപയോഗിച്ചിരുന്നത്. ഏകദേശം നാൽപ്പത് വിദ്യാർത്ഥികൾ കോളജിൽ ചേർന്ന് പഠനം ആരംഭിച്ചു. പെർഹാമിനു പരിശുദ്ധാത്മാഭിഷേകം സംബന്ധിച്ച ഉപദേശത്തിൽ ആഴമായ വിശ്വാസം ഉണ്ടായിരുന്നു. എങ്കിലും താൻ അന്യഭാഷയിൽ സംസാരിച്ചിരുന്നില്ല. മാത്രവുമല്ല പരിശുദ്ധാത്മാഭിഷേകത്തിൻ്റെ പ്രത്യക്ഷമായ അടയാളം എന്തെന്നുള്ള വ്യക്തമായ അറിവും അദ്ദേഹത്തിന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ആ വിഷയം സംബന്ധിച്ച് കൂടുതൽ പഠിക്കുവാൻ അദ്ദേഹം വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു.
കാൻസാസ് നഗരത്തിൽ ചില യോഗങ്ങൾക്ക് പോയശേഷം 1900 ഡിസംബർ 30 ന് രാവിലെയാണ് പർഹാം മടങ്ങി വന്നത്. രാവിലെ തന്നെ വിദ്യാർത്ഥികളെ വിളിച്ചുകൂട്ടി പരിശുദ്ധാത്മാഭിഷേകത്തെക്കുറിച്ചുള്ള പഠനത്തിൻ്റെ ഫലം എന്താണെന്ന് ചോദിച്ചു. തമ്മിൽ തമ്മിൽ അലോചിക്കാതെ ഒറ്റയ്ക്കൊറ്റയ്ക്കാണ് ഓരോരുത്തരും പഠിച്ചതെങ്കിലും അവരുടെ എല്ലാവരുടെയും ഉത്തരം ഒന്നു തന്നെ ആയിരുന്നു. പരിശുദ്ധാത്മപ്പകർച്ച ഉണ്ടായ അവസരങ്ങളിൽ ഉണ്ടായ വിവിധ രീതിയിലുള്ള കൃപാവര പ്രകാശനം തിരുവെഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് .എങ്കിലും എല്ലാ സന്ദർഭങ്ങളിലും പ്രകടമായി നിന്നത് അന്യഭാഷ ഭാഷണമാന്നെന്ന് എല്ലാവരുംഒരുപോലെ പറഞ്ഞു. ഈ കണ്ടെത്തൽ അത്ഭുതകരമായ ഒരു വസ്തുതയായിരുന്നു.
അന്ന് രാത്രിയിൽ 40 വിദ്യാർത്ഥികളും 75 വിശ്വാസികളും അടങ്ങുന്ന സംഘം പ്രർത്ഥനയ്ക്കായി കോളേജിൻ്റെ പ്രാർത്ഥനാ മുറിയിൽ ഒത്തുകൂടി. ആ പ്രാർത്ഥന വളരെയധികം നീണ്ടു പോയി. രാത്രിയിൽ തുടങ്ങിയ പ്രർത്ഥന പിറ്റേന്ന് പകൽ സമയത്തും തുടർന്നുകൊണ്ടേയിരുന്നു. ആഗ്നസ് എൻ. ഓസ്‌മാൻ എന്ന വിദ്യാർത്ഥിനി 1901-ജാനുവരി 1 തീയതി വൈകിട്ട് 7 മണിയോടുകൂടെ ചാൾസ് പെർഹാമിൻ്റെ സമീപെ ചെന്ന് അപ്പോസ്തോല പ്രവർത്തികളുടെ പുസ്തകത്തിൽ കാണുന്നതുപോലെ പരിശുദ്ധാത്മാഭിഷേകം പ്രാപിക്കേണ്ടതിനായി തൻ്റെ മേൽ കൈവച്ച് പ്രാർത്ഥിക്കണമെന്നു ആവശ്യപ്പെട്ടു. ആദ്യം പർഹാം മടിച്ചെങ്കിലും നിർബന്ധ പ്രകാരം ആ പെൺകുട്ടിയുടെ തലമേൽ കൈവച്ചു പ്രാർത്ഥിച്ചയുടനെ അവൾ ഒരു ദിവ്യ പ്രകാശത്താൽ നിറയപ്പെടുകയും പരിശുദ്ധാത്മ പൂർണ്ണയായി അന്യഭാഷയിൽ സംസാരിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിൻ്റെ ആത്മപകർച്ചയുടെ ആദ്യ അനുഭവസ്ഥ. പെന്തകോസ്ത് ഉണർവിൻ്റെ ആരംഭം ആയിരുന്നു അന്ന് ബെഥേൽ ബൈബിൾ കോളേജിൽ സംഭവിച്ചത്.

Pentecostal parents invite proposals for their daughter (35/160 cm). Working and settled in the USA for a couple of decades. Looking for a Pentecostal, spiritually-focused, mission-minded man. We prefer men who grew up outside of Kerala. For details, please contact thomasnehemiah810@gmail.com
9828246799
2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265
M2001/ സൗദി അറേബിയയില്‍ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്‌സ്മാര്‍ക്ക് മുന്‍ഗണന. Ph. 9744231423
M2012: KERALITE PENTECOSTAL (TPM) PARENTS SETTLED IN CHENNAI, INVITE PROPOSALS FOR THEIR DAUGHTER (34, 5’2, MBA),FROM PARENTS OF SPIRIT BAPTIZED TPM BOYS WORKING IN INDIA OR ABROAD. PLEASE CONTACT bijumjohn16@gmail.com/00971502125289
M2013: Proposals invited for Keralite TPM boy (32, 173cm, BCom/MBA), working in UAE, from parents of God fearing TPM girls. Please send profile with details to proposals12019@gmail.com/00971528403901
M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094
Add a Comment
Book Sam T 2

TG Ommen Books

holy communion set-2

Recent Posts
Recent Comments
- Sajimon. PS on ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- PR.SAM KUTTY. IPC,(NR), LUDHIANA,PUNJAB. on ബഹ്റൈനിൽ കോവിഡ് ബാധിച്ച് വിശ്വാസി മരിച്ചു
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
Archives
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Bride
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- Groom
- History
- Home main news
- Home Sub news
- International
- Interview
- Live
- Local
- Matrimony
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2023. Powered by: Hub7 Technologies
We settled in Bangalore, Aged 66 .need help for our house work. No somuch work .we able to manage almost in our house. Our children are not with us. (Below 50-55 old) normal ladies preferring . Any language.7975675021