Advertise here

 

 

ജസ്റ്റിൻ ജോർജ് കായംകുളം


ചപ്പും ചവറും

അവൻ്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നുവച്ചും ഞാൻ അവൻ്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു. ഫിലിപ്പിയർ 3:11
ചപ്പും ചവറും.  പ്രഭാതത്തിൽ തന്നെ വായിക്കാനും കേൾക്കാനും ഇഷ്ടമില്ലാത്ത രണ്ട് വാക്കുകൾ. ഉപയോഗ ശൂന്യവും എല്ലാവർക്കും അറപ്പുണ്ടാക്കുന്നതുമായ ചപ്പും ചവറും നാം ഒരിക്കലും വീട്ടിലോ നമ്മുടെ കയ്യിലോ സൂക്ഷിക്കാറില്ല. അതിന് യാതൊരു വിധമായ പ്രാധാന്യവും നൽകുവാൻ ഇഷ്ട്ടപെടാറുമില്ല..

അപ്പോസ്തലനായ പൗലോസ് ഫിലിപ്പിയ സഭയിലെ വിശ്വാസ സമൂഹത്തോട് പറയുന്ന വാക്കുകൾ ഏറെ പ്രസക്തമാണ്. തനിക്ക് ലാഭമായതൊക്കെ ചേതമെന്നെണ്ണി,തൻ്റെ പ്രതാപവും, പ്രശസ്തിയും, അധികാരവും,സമ്പത്തും, വിദ്യാഭ്യാസവും ചപ്പെന്നും ചവറെന്നുമെണ്ണി, ക്രിസ്തു എന്ന വിലയേറിയ സമ്പത്ത് തനിക്ക് അഭിമാനമായി കരുതുന്നു.

ഇന്ന് പണത്തിനും പ്രശസ്തിക്കും അധികാരത്തിനും വേണ്ടി ക്രിസ്തു ഭക്തർ എന്നഭിമാനിക്കുന്നവർ പലതും കാട്ടിക്കൂട്ടുമ്പോൾ ക്രിസ്തു എന്ന സമ്പത്തിനു അപ്പുറമായി സ്വന്തമായി ഭൗതിക സമ്പത്തുണ്ടാക്കുവാൻ പരിശ്രമിക്കുമ്പോൾ തനിക്കുള്ളതെല്ലാം വേണ്ടെന്ന് വെച്ചു, ക്രിസ്തുവിൻ്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെ ലാക്കാക്കി കൊണ്ട്, നിത്യതയുടെ സന്തോഷത്തിനും സുവിശേഷത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച പൗലോസ് നമുക്ക് മാതൃകയാകട്ടെ.

ജസ്റ്റിൻ ജോർജ് കായംകുളം

Comments are closed.

Advertise here

Add a Comment

Book Sam T 2

Vinjanakosham

TG Ommen Books

holy communion set-2