Advertise here

നോ  പറയേണ്ടപ്പോൾ നോ പറയുക

പാസ്റ്റർ പ്രിൻസ് തോമസ്

ഇന്നത്തെ മനുഷ്യരുടെ അടിസ്ഥാന പ്രശ്നങ്ങളിൽ ഒന്നാണ് നോ പറയേണ്ടിടത്ത് നോ പറയാൻ സാധിക്കുന്നില്ല എന്നത്. ജീവിതത്തിന്റെ വിവിധമേഖലകളിൽ നോ പറയേണ്ട സമയത്ത് നോ പറയുവാൻ അസാധാരണമായ ധിക്ഷണാ ശക്തി വേണം. നാളെയെ കുറിച്ച് കൃത്യമായ ദർശനം ഉള്ളവർക്ക് മാത്രമേ ചിലതിനോടൊക്കെ നോ പറയുവാൻ കഴിയുകയുള്ളൂ. ചിലതൊക്കെ ഉപേക്ഷിക്കാതെ നാളെയുടെ  ദർശനങ്ങൾ യാഥാർഥ്യമാക്കാനാവില്ല. പ്രമുഖ സുവിശേഷ പ്രഭാഷകനായ പാസ്റ്റർ പ്രിൻസ്  റാന്നി  പറഞ്ഞു. പവർ വിഷനിലൂടെ നടക്കുന്ന വീട്ടിലെ സഭായോഗത്തിന്റെ  21ആം ഞായറാഴ്ചയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മോശയുടെ ജീവിതത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമായും യുവജനങ്ങളോടും വിദ്യാർത്ഥികളോടുമുള്ള സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മോശ മിസ്രയീമിലെ അടുത്ത ഫറവോൻ ആകാൻ സാധ്യത ഉള്ള വ്യക്തിയായിരുന്നു. ഫറവോന്മാ  ർക്ക് ലഭിക്കുന്ന മരണാനന്തരബഹുമതിയായി രുന്ന പടുകൂറ്റൻ പിരമിഡുകളിൽ ഉള്ള ശവമടക്കവും ലഭിച്ചേനെ. മോശ അതിനോടെല്ലാം  നോ പറഞ്ഞു. എങ്ങനെ മോശയ്ക്ക് നോ  പറയുവാൻ സാധിച്ചു. അവൻ അവന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ ദർശനം പ്രാപിച്ചിരുന്നതിനാൽ നശ്വരമായ ചിലതിനൊടൊക്കെ നോ പറയുവാനും ചിലതൊക്കെ ഉപേക്ഷിക്കുവാനും തയ്യാറായി.
നോ പറഞ്ഞ് ഇറങ്ങിയ മോശ പിരമിഡിലെ  സംസ്കാരം ഉപേക്ഷിച്ചെങ്കിലും പിസ്‌ഗായുടെ കൊടുമുടിയിൽ യഹോവയായ ദൈവം നേരിട്ട് ഇറങ്ങിവന്നു  അവനെ അടക്കി. മാത്രവുമല്ല മറുരൂപ മലയിൽ കർത്താവിന്റെ കൂടെ ഇരിക്കുവാനുള്ള ഭാഗ്യവും മോശയുടെ ജീവിതത്തിൽ ലഭിച്ചു.

നിത്യതയുടെ കാഴ്ചപ്പാടിൽ താൽക്കാലികവും നശ്വരമായ ചിലതിനൊടൊക്കെ നോ പറയുക. ദൈവം നിന്നെ മാനിക്കും അദ്ദേഹം ഓർമിപ്പിച്ചു.

ഹാലേലൂയ്യാ പത്രം പ്രതിദിന വാർത്തകളും വിശേഷങ്ങളുമായി നിങ്ങളുടെ ഫോണിലേക്ക്. വാർത്തകൾ അപ്പപ്പോൾ അറിയുവാനും മികവുറ്റ ആർട്ടിക്കിളുകൾ ലഭിക്കുവാനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹാലേലൂയ്യാ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക   https://chat.whatsapp.com/FtmJIVsZHrYEGChMKDw1g0

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പാസ്റ്റർ കെ.കെ. ചെറിയാൻ...

കുമ്പനാട്: ഐപിസി യിലെ സീനിയർ ശുശ്രുഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

കേരള ക്രിസ്ത്യൻ അസംബ്ലി സീനിയർ ശുശ്രൂഷകൻ...

കാനഡ (ടൊറോണ്ടോ): കേരള ക്രിസ്ത്യൻ അസംബ്ലി സീനിയർ ശുശ്രൂഷകൻ റവ. ഡോ. ജോർജ്ജ്
feature-top

തിരുവല്ലയിൽ മികച്ച പ്രോപ്പർട്ടി...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

കർത്താവിന്റെ വരവ് ഏത് നിമിഷവുമാകാം, മണവാളനെ...

ഓസ്ട്രേലിയ: പത്തു കന്യകമാരും മണവാളനെ എതിരേൽക്കാനാണ് ഇറങ്ങിയതെങ്കിലും,
feature-top

വോട്ടവകാശങ്ങളിൽ കൈകടത്തുന്നത് ഭരണഘടനാ...

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യ സംവിധാനങ്ങളിലും തിരഞ്ഞെടുപ്പ്
feature-top

ഹാലേലുയ്യാ ന്യൂസ് | ഇന്നത്തെ...

Hallelujah online news 5th October കാൻബെറ പെന്തക്കോസ്തൽ ചർച്ചിൽ വി. ബി.എസ്. ഒക്ടോബർ 9-നും, 10-നും
feature-top

പി.വൈ.പി.എ. പത്തനംതിട്ട മേഖലയ്ക്ക് പുതിയ...

ജോസി പ്ലാത്തനത്ത് പ്രസിഡൻ്റ്, ഇവാ. അജോ അച്ചൻകുഞ്ഞ് സെക്രട്ടറി, സാം കെ.
feature-top

പ്രതിദിന ധ്യാനം| കൂട്ടായ്മയുടെ മാതൃക|...

കൂട്ടായ്മയുടെ മാതൃക “വിശ്വസിച്ചവരുടെ കൂട്ടം ഏക ഹൃദയവും ഏക മനസ്സും
feature-top

ബ്ലെസ്സി ജോർജ്(53)...

കൈതമറ്റം: തോട്ടക്കാട് തണങ്ങുംപതിക്കൽ പരേതനായ പാസ്റ്റർ ടി. ജെ. മോസസിന്റെ