സെപ്റ്റംബർ -30 വിശുദ്ധ ജെറോമിൻ്റെ ഓർമ്മദിനം
എ.ഡി 347 മുതൽ 420 വരെ ജീവിച്ചിരുന്ന പ്രമുഖ ക്രൈസ്തവ പണ്ഡിതനും താപസനുമായിരുന്നു വിശുദ്ധ ജെറോം.യുഗോസ്ലേവിയോയിലെ സ്ട്രിഡോണിൽ വിശുദ്ധ ജെറോം ജനിച്ചു.
റോമിൽ വിദ്യാർത്ഥിയായിരിക്കെ പാപത്തിൻ്റെയും പശ്ചാത്താപത്തിൻ്റെയും നാളുകളിലൂടെ ജെറോം കടന്നുപോയി ഒരു സാധാരണ മനുഷ്യനുള്ള സാന്മാർഗിക പ്രശ്‌നങ്ങളെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. ഏകാന്ത വാസത്തിലൂടെയും ഉപവാസത്തിലൂടെയും അദ്ദേഹം മനസിനെ ക്രിസ്തുവിൻ്റെ പാതയിൽ ഉറപ്പിച്ചു.
അപാരമായ പാണ്ഡിത്യവും ഭാഷാജ്ഞാനവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. പതിനെട്ട് വർഷംകൊണ്ട് വിശുദ്ധവേദപുസ്തകം ലത്തീൻ ഭാഷയിലേക്കു പരിഭാഷ പ്പെടുത്തി.ജെറോമിൻ്റെ മുഖ്യസംഭാവനയെന്നു കരുതുന്നത് ബൈബിളിൻ്റെ ലാറ്റിൻ വാൽഗേറ്റ് എന്ന പേരിൽ പ്രസിദ്ധമായ ലത്തീൻ പരിഭാഷയാണിത്.
382-ആം ആണ്ടിൽ പുതിയനിയമത്തിന്റെ വീറ്റസ് ലാറ്റിന എന്ന പേരിലറിയപ്പെട്ടിരുന്ന പഴയ ലത്തീൻ പരിഭാഷയുടെ പരിഷ്കരണത്തിലാണ് ജെറോം ‘വുൾഗേയ്റ്റ്’ തുടങ്ങിയത്. പിന്നീട് 390-ൽ ആരംഭിച്ച എബ്രായ ബൈബിൾ പരിഭാഷ പൂർത്തിയായത് 405-ലാണ്.
ബൈബിൾ പരിഭാഷ പൂർത്തിയാക്കിയതിനെ തുടർന്ന് മരണം വരെയുള്ള പതിനഞ്ചുവർഷം ജെറോം, ബൈബിൾ ഗ്രന്ഥങ്ങളുടെ അനേകം വ്യാഖ്യാനങ്ങൾ എഴുതി. 420-ആമാണ്ട് സെപ്റ്റംബർ 30-ന് ജെറോം ബെത്‌ലഹേമിൽ മരിച്ചു.
–ടൈറ്റസ് ജോൺസൺ-
നിരുത്സാഹപ്പെടുത്തുന്ന യേശു
അവർ പോകുമ്പോൾ ഒരുവൻ യേശുവിനോട് നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കും എന്ന് പറഞ്ഞു.
ലൂക്കോസ് 9:57
ഉള്ളിലിരുപ്പ് വിലയിരുത്തി, അത് നേരല്ലെങ്കിൽ,നിരുത്സാഹപ്പെടുത്തുന്ന സ്വഭാവമാണ് യേശുവിനുള്ളത്. വാക്കുകൾ പരമാർത്ഥമായ മനോഗതിയിലൂടെ ഓടിവരുന്നതല്ലെങ്കിൽ, ‘ഉൾപ്പൂവുകളെ ആരായുന്ന ദൈവം’ (വെളിപ്പാട് 2:23) ആ വ്യക്തിയെ ഗണിക്കുന്നില്ല. അതായത്, ഗീർവാണം അടിക്കുന്നവരെ യേശു ‘മൈന്റ്’ ചെയ്യില്ല. ഈ വേദഭാഗത്ത് ഒരു മനുഷ്യൻ വന്ന് യേശുവിനോട്: “നീ എവിടെപ്പോയാലും ഞാൻ നിന്നെ അനുഗമിക്കാം” എന്നാണ് പറഞ്ഞത്. എന്നാൽ യേശുവിന്റെ പ്രതികരണം വ്യത്യസ്‌തമായിരുന്നു. മനുഷ്യപുത്രന് തല ചായ്ക്കാൻ ഇടമില്ല എന്ന തന്റെ പരിമിതി വെളിപ്പെടുത്തി യേശു അവനെ നിരുത്സാഹപ്പെടുത്തി. നമ്മുടെ വാക്കുകളിൽ, ‘യേശു ഒരു ഗോൾഡൻ ചാൻസ് കളഞ്ഞുകുളിച്ചു!’
വേറൊരുവാൻ യേശുവിന്റെ അടുക്കൽ ഓടിവന്ന് മുട്ടുകുത്തി: “നല്ല ഗുരോ, നിത്യജീവനെ അവകാശമാക്കുവാൻ ഞാൻ എന്ത് ചെയ്യണം” (മർക്കോസ് 10:17) എന്ന് ചോദിച്ചു. യേശു അവനെയല്ല; അവനിലേക്ക് നോക്കി. അവന്റെ കുറവ് കണ്ടു: “നിത്യജീവൻ വയ്ക്കുവാൻ അവനിൽ ഇടമില്ല!” സമ്പത്ത് ഉണ്ടെന്നുള്ളതല്ല, അതിലുള്ള അവന്റെ ആശ്രയം!! നിത്യജീവൻ ആഗ്രഹിക്കുന്നെങ്കിലും, അതിലേക്ക് ആശ്രയം മാറ്റുവാൻ കഴിയാതുള്ള പണത്തോടുള്ള പറ്റുമാനം. യേശു ചെറിയ ഒരു പരീക്ഷണത്തിലൂടെ അതു പരിശോധിച്ചു. പാവം, ദുഃഖിതനായി പൊയ്ക്കളഞ്ഞു.
നാല് സുവിശേഷകരും എഴുതിയിരിക്കുന്ന ഏക സംഭവം – യേശു അഞ്ചപ്പവും രണ്ട് മീനുംകൊണ്ട് അയ്യായിരം പുരുഷന്മാരും ബാക്കി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വലിയ സമൂഹത്തെ പോഷിപ്പിച്ചു. എല്ലാവർക്കും തൃപ്തിയായി. ഭക്ഷണം ബാക്കി വന്നു. എന്നാൽ അടുത്ത ദിവസം നേരം പുലർന്നപ്പോൾ അവരിലെ തൃപ്തി പോയി. വീണ്ടും അവർ ആയാസപൂർവ്വം യേശുവിനെ അന്വേഷിച്ച് കണ്ടുപിടിച്ചു. അവരുടെ ഇടപെടൽ കണ്ടാൽ, അവർക്ക് യേശുവിനോട് അത്ര വലിയ സ്നേഹമാണെന്ന് തോന്നും. പക്ഷെ യേശു അവരുടെ മനസ്സറിഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തുന്നു. നിങ്ങളുടെ ലക്ഷ്യം കേവലം ശാരീരികമായത് മാത്രം! “നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയുമിരുന്നാൽ നിങ്ങൾക്ക് ഉള്ളിൽ ജീവൻ ഇല്ല” (യോഹന്നാൻ 6:53). അവരിൽ ഭൂരിഭാഗംപേരും വിട്ടുപോയി.
എന്തെങ്കിലുമൊക്കെ രീതികളിൽ, ഏതെങ്കിലുമൊക്കെ ലക്ഷ്യങ്ങളിൽ, എപ്പോഴെങ്കിലുമൊക്കെ സൗകര്യപൂർവ്വം പിന്തുടരുവാൻ ശ്രമിക്കുന്നവരെ ഇന്നും യേശു നിരുത്സാഹപ്പെടുത്തുന്നു. എങ്ങനെയെങ്കിലും പ്രതിമാസ റിപ്പോർട്ട് തയ്യാറാക്കി സപ്പോർട്ടർക്ക് അയയ്ക്കുവാൻ ആളുകളുടെ തലയെണ്ണം മാത്രം മാനദണ്ഡമാക്കുന്ന ‘മിഷനറി വീരന്മാർ’ എന്റെ അറിവിലുണ്ട്. അവർ പറയുന്നത് മറ്റൊരു യേശുവിനെയാണ് എന്നതിൽ തർക്കമില്ല. ഓസ്വാൾഡ് ചെമ്പേഴ്‌സ് പറയുന്നു: “സാഹസികമായ സ്വയത്യാഗത്തിന്റെ ആത്മാവ്” (the heroic spirit of self-sacrifice) ആകണം ആരാധനയുടെ, അനുധാവനത്തിന്റെ പ്രഥമപടി. അങ്ങനെയുള്ളവരുടെ ഉള്ളിലാണ് യേശു നിത്യജീവൻ സജീവമാക്കുന്നത്. അവരാണ്, “അവർ മാത്രമാണ്” തന്നെ അനുഗമിക്കേണ്ടവർ!!!
✍️ ജസ്റ്റിൻ കായംകുളം
ഏലീയാവു അവൻ്റെ അരികെ ചെന്നു തൻ്റെ പുതപ്പു അവൻ്റെ മേൽ ഇട്ടു.
1രാജാക്കന്മാർ19:19
സുവിശേഷ വേല എന്നത് ഒന്നിനും കൊള്ളാത്തവർ ചെയ്യുന്നതാണ് എന്നൊരു ധാരണ പണ്ട് മുതൽ ആളുകളുടെ മനസ്സിൽ കയറിയിട്ടുണ്ട്. കാലം മാറുന്നതിനു അനുസരിച്ചു അതിനു വലിയ വ്യത്യാസം ഒന്നുമുണ്ടാകുന്നതുമില്ല. എന്നാൽ മനുഷ്യൻ്റെ കണ്ണിൽ ഒന്നിനും കൊള്ളില്ലായിരിക്കും പക്ഷേ ദൈവം നോക്കുമ്പോൾ ഓരോ സുവിശേഷകരും അസാധാരണമായ കഴിവുകൾ ഉള്ളവരാണ്.അത് കൊണ്ടാണ് അവരെ തിരഞ്ഞെടുക്കപ്പെട്ടവർ ആക്കുന്നത്.
ലോകപരമായി നല്ല ഉദ്യോഗവും വിദ്യാഭ്യാസവും സാമ്പത്തിക ശേഷിയും ഒക്കെ നേടിയെടുക്കാൻ കഴിവുള്ളവർ ദൈവവേലയ്ക്ക് ഇറങ്ങുമ്പോഴും അവരിൽ പകരപ്പെടുന്ന അഭിഷേകം ദൈവരാജ്യ വ്യാപ്തിക്ക് വേണ്ടി അവരെ ഒരുക്കുകയാണ്. കഴിവുകളും കഴിവുകേടുകളും ചിന്തിച്ചു ദൈവവിളിക്ക് ചെവി കൊടുക്കാതെ ജീവിതത്തിൽ രക്ഷപ്പെടാതെ മുൻപോട്ട് പോകുന്നവർ അനേകരാണ്. ചിലർക്ക് നാളെ എന്താകും എന്നുള്ള ആകുലത.ചിലർക്ക് സ്വന്തമായുള്ളടത് വിടാനുള്ള മനസ്സില്ലായ്മ.
എലിശ പ്രവാചകനെ ഒന്ന് ശ്രദ്ധിച്ചു നോക്കുക.
സ്വന്തമായി ഒരു ഏർ കാളകളുമായി കൃഷി ചെയ്തു അധ്വാനം കൊണ്ട് കുടുംബം പുലർത്തുമ്പോളാണ് ഏലിയാ പ്രവാചകൻ അധികാരത്തിൻ്റെ കൈമാറ്റമായ് പുതപ്പ് അവൻ്റെ മേൽ ഇടുന്നത്.
നിയോഗം തിരിച്ചറിഞ്ഞവൻ കാളയെ വിട്ടു, കലപ്പ വെട്ടി കാളയെ വേവിച്ചു. അഭിഷേകത്തിൻ്റെ നിയോഗം കിട്ടിയവന് കലപ്പയുടെ ആവശ്യമില്ല. എന്നാൽ വിശ്വസ്തനായി നിന്ന് ഗുരുവിനൊപ്പം ശുശ്രുഷിച്ചപ്പോൾ പുതപ്പും അവൻ്റെ ആത്മാവിൻ്റെ ഇരട്ടി പങ്കും ലഭിച്ചു.
സ്വന്തമായത് വിടാൻ മനസ്സുണ്ടോ- ദൈവത്തിൽ നിന്ന് ഇരട്ടി കിട്ടും.
നിയോഗം ഏറ്റെടുക്കാൻ മനസ്സുണ്ടോ മറ്റുള്ളവർ ചെയ്തതിൻ്റെ ഇരട്ടി ശുശ്രുഷ നമ്മെക്കൊണ്ടവൻ ചെയ്യിക്കും. തടസ്സമായി തിരിഞ്ഞു പോകാൻ പ്രേരിപ്പിക്കുന്ന ചില കലപ്പകൾ തച്ചുടയ്ക്കാമോ നിൻ്റെ ശുശ്രുഷയിൽ പതിനായിരങ്ങൾ വിടുവിക്കപ്പെടും.
തോംസൺ പത്തനാപുരം
അവനെ അനുവദിക്കുക
ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ട് പ്രവർത്തിക്കുന്നത്.
ഫിലിപ്പിയര്‍ 2:13
പലപ്പോഴും നാം മറ്റുള്ളവരെ സ്വാധീനിക്കാൻ ശ്രമിക്കാറുണ്ട്. അത് തീരുമാനങ്ങളെടുക്കാനോ ചിന്താഗതികളിൽ വ്യത്യാസം വരുത്താനോ സ്വഭാവരൂപീകരണത്തിനോ ഒക്കെയാകാം. അതേസമയം തന്നെ ചിലർ മറ്റുള്ളവരുടെ സ്വാധീനവലയത്തിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധാലുക്കൾ ആകാറുണ്ട്. ഒരാളെ അനുവദിച്ചാൽ മാത്രമാണ് അയാൾക്ക് നമ്മിൽ മാറ്റങ്ങൾ വരുത്തുവാൻ കഴിയുക.
ഒരു കർഷകൻ ഒരു ആപ്പിൾ തൈനട്ടാൽ അതിന് വളരുവാനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുന്നതു പോലെയാണത്. യഥാസമയം അതിന് ആവശ്യമുള്ള വളവും വെള്ളവും നൽകി അതിനെ വളരുവാനും കായ്ക്കുവാനും അയാൾ പ്രേരിപ്പിക്കുന്നു. അനുകൂലമായ സാഹചര്യങ്ങൾ ലഭിച്ചിട്ടും ആ മരത്തിന് വളരുവാൻ താൽപര്യമില്ലാതെ പോയാൽ അതിൽനിന്ന് ഫലം പുറപ്പെടുകയില്ല.
തിരുഹിതത്തെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നത് നമ്മിൽ വസിക്കുന്ന ദൈവമാണ്. രക്ഷണ്യ വേല മുഴുവൻ അവൻ പൂർത്തീകരിച്ചിരിക്കുന്നു. തൻ്റെ ഹിതത്തെ തിരിച്ചറിയുവാനുള്ള ഉള്ള എല്ലാ സാഹചര്യങ്ങളും ദൈവം നമുക്ക് ഒരുക്കി നൽകിയിരിക്കുന്നു. അവൻ നമുക്കായി ചെയ്തത് അലക്ഷ്യമാക്കരുത്. അവനു പ്രസാദം ഉള്ളത് എന്തെന്ന് ഗ്രഹിക്കുവാൻ നാം തയ്യാറാകണം.
അവനെ പ്രവർത്തിക്കുവാൻ അനുവദിച്ചാൽ മാത്രമേ നമ്മുടെ രക്ഷ പൂർണമായി പ്രാപിക്കുവാൻ നമുക്ക് കഴിയുകയുള്ളൂ. അനിന്യരും പരമാർഥികളുമായി ഈ ലോകത്തിൽ ജീവിക്കണമെങ്കിൽ അവൻ്റെ ഹിതം തിരിച്ചറിയേണം. വചനത്തിലൂടെ അവൻ്റെ ഹിതം തിരിച്ചറിഞ്ഞ് നമ്മിൽ പ്രവർത്തിക്കുവാൻ അവനെ അനുവദിക്കുമ്പോൾ ജ്യോതിസ്സുകളെപ്പോലെ പ്രകാശം പരത്തുന്നവരായി നാം രൂപാന്തരപ്പെടും.
അവൻ നമ്മിൽ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നു. നമ്മെ രൂപാന്തരപ്പെടുത്താൻ അവനെ അനുവദിക്കാം. അന്ധകാര ലോകത്തിൽ പ്രകാശം പരത്തുന്നവരാകാം. വെളിച്ചത്തിന് കൂട്ടവകാശികളായി മാറാം.
✍🏻 ജസ്റ്റിൻ ജോർജ് കായംകുളം
അരികെ നിൽക്കുന്ന യേശുവിനെ തിരിച്ചറിയുക
ലൂക്കോസ് 24:36 ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: (“നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു”.)
ഉയിർത്തെഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കൽ വന്ന യേശുവിനെ കണ്ട് അവർ ഞെട്ടി !. ഭൂതമാണെന്നു കരുതി അവർ പരിഭ്രമിച്ചു. എന്നാൽ അവൻ തന്നെത്തന്നെ വെളിപ്പെടുത്തി തൊട്ടു നോക്കി മനസ്സിലാക്കാൻ പറഞ്ഞപ്പോൾ അവർ യേശുവിനെ തിരിച്ചറിഞ്ഞു.. തിരിച്ചറിഞ്ഞവർക്കു കർത്താവു കനലിന്മേൽ ചുട്ട അപ്പവും മീനും നൽകി അവരെ പരിപോഷിപ്പിച്ചു.
ഉദ്ധിതനായ ക്രിസ്തുവിനെ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ട ഒരു സമൂഹമായി ഇന്ന് പലപ്പോഴും ക്രൈസ്തവർ മാറിക്കൊണ്ടിരിക്കുമ്പോൾ, ഉയർത്തെഴുന്നേറ്റ ക്രിസ്തുവിൻ സാമിപ്യം നമ്മുടെ അരികിൽ ഉണ്ട് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
പലപ്പോളും നമ്മുക്ക് വേണ്ടി നന്മകളും അനുഗ്രഹങ്ങളും ഒരുക്കി നമ്മുടെ അരികിൽ വരുന്ന ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൻ്റെ സാന്നിധ്യത്തെ നാം തിരിച്ചറിയാതെ പോകുന്നതാണ് പ്രശ്നം.. യേശുവിനെ അറിയാം പക്ഷെ അവനെ തൊട്ടറിഞ്ഞിട്ടില്ല.. യേശുവിനെ തൊടാൻ മനസ്സുണ്ടോ അവൻ നിന്നെ പോഷിപ്പിക്കാൻ തയ്യാറാണ്. ഇന്ന് പകൽ യേശുവിനെ മനസ്സിലാക്കാൻ നിൻ്റെ ആത്മക്കണ്ണുകൾ തുറക്കുക നിനക്ക് വേണ്ടി അവൻ ഒരുക്കി വെച്ച നന്മകൾ സ്വീകരിക്കുക.
ഒരു സഭയുടെ കോവിഡ് കാല ആരാധനാ ഒരുക്കങ്ങൾ വീഡിയോ
നിലമ്പൂരിലെ ഒരു ഗ്രാമീണ സഭയായ കാട്ടുമുണ്ട ഐ.പി.സി. സഭയിൽ സെപ്റ്റംബർ 13ന് ആരാധന പുനരാരംഭിച്ചു. ആരാധനക്കായി കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം കൃത്യമായ ഒരുക്കങ്ങളാണ് സഭയിലെ ശുശ്രൂഷകനും യുവജനങ്ങളും ചേർന്ന് നടത്തിയത്. ഒരുക്കങ്ങളുടെ വീഡിയോ ഉണ്ടാക്കിസമൂഹ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്തു. സഭയിലെ യുവജന പ്രവർത്തകരായ ജോബിൻ ജോസഫും റോഷൻ തോമസ് ജോർജുമാണ് വീഡിയോ എടുത്തത്. ചുരുങ്ങിയ സമയത്തിനകം ധാരാളം ആളുകൾ കണ്ട വീഡിയോ കാണാം.
നിലമ്പൂർ സൗത്ത് സെൻ്ററിൽ സെൻ്റെർ ശുശ്രൂഷകൻ പാസ്റ്റർ വി.ജെ. ജോർജിൻ്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച ഈ സഭയിൽ ആദ്യ ശുശ്രൂഷകൻ പാസ്റ്റർ. സ്റ്റീഫൻ തട്ടാറത്തറ ആയിരുന്നു. 1991-ൽ ആരംഭിച്ച ഈ സഭക്കായി സഭാംഗമായ ജോർജ് സാർ നൽകിയ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ആരാധനാലയത്തിലാണ് സഭ പ്രവർത്തിക്കുന്നത്.
ഇപ്പോൾ പാസ്റ്റർ സാജു ആൻഡ്രൂസ് ഈ സഭയുടെ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു. ഫോൺ 9446671495
M2019/Sep.22/1 –പെന്തകോസ്ത് യുവതി 25, B. Tech, 5′ 2″. ആലപ്പുഴ Med കോളേജ് വൈറോളജി Dept. ആത്മീയരായ മാതാ പിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 9744739776, 73068 36846
M2018/Sep.15/1 –Pentecostal parents settled in Thiruvanthapuram converted from LC background seeks suitable alliance for their 27yr old daughter height 5’1and weight 60kg, completed Master’s in Social work and currently working with Airport authority Thiruvanthapuram. Planning for migration and invites proposals from spiritual and educated boys working abroad preferably Australia or Canada.
Ph: 08289928221 or 094887 57448.
M2012: KERALITE PENTECOSTAL (TPM) PARENTS SETTLED IN CHENNAI, INVITE PROPOSALS FOR THEIR DAUGHTER (34, 5’2, MBA),FROM PARENTS OF SPIRIT BAPTIZED TPM BOYS WORKING IN INDIA OR ABROAD. PLEASE CONTACT bijumjohn16@gmail.com/00971502125289
M2013: Proposals invited for Keralite TPM boy (32, 173cm, BCom/MBA), working in UAE, from parents of God fearing TPM girls. Please send profile with details to proposals12019@gmail.com/00971528403901
M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094
M2008: പെന്തെക്കോസ്ത് ഡോക്ടർ 47 ( തൻ്റേതല്ലാത്ത കാരണങ്ങളാൽ വിവാഹബന്ധം വേർപെടുത്തിയതും ബാധ്യതകൾ ഇല്ലാത്തതും) ആദ്യവിവാഹക്കാരോ അല്ലാത്തതോ ആയ ദൈവകൃപയുള്ള സൽസ്വഭാവികളായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Mob./whatsApp 9947909106 email – blessedgodson97@gmai.com
ജസ്റ്റിൻ കായംകുളം
പാസ്റ്റർ പി എ വി സാം പരിശുദ്ധത്മാവിൻ്റെ ശബ്ദത്തിന് മുൻപിൽ പൊട്ടികരഞ്ഞിരുന്ന ആത്മീയ നേതാവ്.
കർത്താവിൽ നിദ്ര പ്രാപിച്ച ഇന്ത്യ പൂർണ സുവിശേഷ ദൈവസഭയുടെ മുൻ ഓവർസിയർ ആയിരുന്ന പാസ്റ്റർ പി എ വി സാമിനെക്കുറിച്ചു പ്രവാചകനായ പാസ്റ്റർ വർഗീസ് ബേബി കായംകുളം ഓർത്തെടുക്കുന്നു. അനേക രാത്രികളിൽ ഒരുമിച്ചു പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധത്മാവിൻ്റെ ദൂത് കേൾക്കുമ്പോൾ പൊട്ടിക്കരഞ്ഞു സ്വീകരിക്കുമായിരുന്നു. പരിശുദ്ധത്മാവിൻ്റെ പ്രവർത്തനങ്ങളോടും ആത്മീയ ശുഷ്രൂഷകളോടും ഏറെ താല്പര്യം കാണിച്ചിരുന്ന കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ പി എ വി സാമിൻ്റെ വേർപാട് ദൈവസഭയ്ക്ക് നികത്താനാവാത്ത വിടവാണ് നൽകുന്നത്.
ഉണർവ്വിൻ്റെ കാലഘട്ടത്തിൽ മലയാളക്കരയാകെ ദൈവത്താൽ ശക്തിയോടെ ഉപയോഗിക്കപ്പെട്ട ART അതിശയം എന്ന ഭക്തനായ ദൈവ ഭക്തൻ്റെ ഏകമകനായി ജനിച്ചു. ഏകമകനെ കർത്താവിന് വേണ്ടി സമർപ്പിക്കുവാൻ പിതാവ് കാണിച്ച ധൈര്യം ശരി വെയ്ക്കുന്നതായിരുന്നു പാസ്റ്റർ പി എ വി സാമിൻ്റെ ശുശ്രുഷയും വളർച്ചയും. ഗ്രാമങ്ങൾ തോറും സുവിശേഷ പ്രവർത്തനം നടത്തിയതിനൊപ്പം പട്ടണങ്ങൾ കേന്ദ്രീകരിച്ചും അദ്ദേഹം വേല വിസ്താരമാക്കി. പട്ടണങ്ങളിൽ Intensive Bible Training Cources ആരംഭിച്ചു. യൂത്ത് ഡിപ്പാർട്ടമെൻ്റെ സൺഡേ സ്കൂൾ ,വൈ പി ഇ എന്നിങ്ങനെ രണ്ടായി തിരിച്ചു പ്രവർത്തനം വിപുലമാക്കുകയും ചെയ്തു, സൺഡേ സ്കൂളിനെ പറ്റിയുള്ള തൻ്റെ ദർശനം നിലവാരമുള്ള ഒരു സിലബസ് ഉണ്ടാക്കാനും സഹായകമായി.തൻ്റെ ശുശൂഷ കാലയളവുകൾ ദൈവസഭക്ക് വലിയ ഉണർവ്വിൻ്റെയും പുതിയ ആരംഭങ്ങളുടെയും കാലഘട്ടം ആയിരുന്നു.സുവിശേഷ വേലയോടുള്ള തൻ്റെ അതീവ താത്‌പര്യം ദൈവ സഭയുടെ വളർച്ചയുടെ ഘട്ടങ്ങൾ ആയിട്ടാണ് മറ്റുള്ളവർക്ക് കാണുവാൻ കഴിഞ്ഞത്.
1988 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ദൈവസഭയ്ക്ക് അനിഷേധ്യമായ നേതൃത്വം ആണ് അദ്ദേഹം നൽകിയത്.
പാസ്റ്റർ പി എ വി സാം എന്ന ക്രിസ്തു ഭക്തൻ്റെ വിയോഗത്തിൽ എല്ലാവിധ പ്രത്യാശയും അർപ്പിക്കുന്നു
തോംസൺ പത്തനാപുരം
–അവൻ്റെ നിരൂപണങ്ങൾ തിരിച്ചറിയാം
നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു;
യിരെമ്യാവ് 29:11
നമുക്ക് എല്ലാവർക്കും ജീവിതത്തെക്കുറിച്ച് വീക്ഷണങ്ങൾ ഉള്ളവരാണ്. അടുത്ത ദിവസം, മാസം, വർഷം എന്തെല്ലാം ചെയ്യണമെന്ന് നാം മുൻകൂട്ടി പദ്ധതികൾ ഇടാറുണ്ട്. അപ്രതീക്ഷിതമായി കടന്നുവരുന്ന സാഹചര്യങ്ങൾ നമ്മുടെ പദ്ധതികളെ തകിടം മറിക്കാറുണ്ട്. ദൈവഹിതത്തിന് വിപരീതമായി നാം പദ്ധതികൾ തയ്യാറാക്കുന്നതാണ് അതിനു കാരണം.
ദൈവം നമ്മെ കുറിച്ച് ഉദ്ദേശിക്കുന്ന പദ്ധതികൾ തിരിച്ചറിയുന്നതിനാണ് നാം പ്രാധാന്യം നൽകേണ്ടത്. ദൈവത്തെ കൂടാതെയുള്ളയാത്ര അവസാനിക്കുന്നത് വലിയ നഷ്ടത്തിൽ ആയിരിക്കും. ദൈവീക ആലോചനപ്രകാരമല്ലാത്ത പദ്ധതി മാനുഷികമായി എത്ര മികച്ച പദ്ധതി ആണെങ്കിലും അതിൽ പരാജയം സുനിശ്ചിതമാണ്.
അത്തരമൊരു പരാജയ ഘട്ടത്തിൽ ദൈവജനത്തിന് മുന്നറിയിപ്പ് നൽകുവാൻ ദൈവം എഴുന്നേൽപ്പിച്ച പ്രവാചകനാണ് യിരെമ്യാവ്. അമ്മയുടെ ഗർഭപാത്രത്തിൽ വച്ചുതന്നെ ദൈവം തന്നെക്കുറിച്ചിട്ട പദ്ധതികൾ പിൽക്കാലത്ത് തിരിച്ചറിഞ്ഞ യിരെമ്യാവ് ഇസ്രായേൽ ജനത്തിന് മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരുന്നു.
യിരെമ്യാവിൻ്റെ വ്യക്തിപരമായ ജീവിതത്തെ നോക്കി കാണുമ്പോൾ ഇതാണോ ദൈവിക പദ്ധതി എന്ന് ഒരുപക്ഷേ നമുക്ക് തോന്നിപ്പോകാം. ദൈവീക ആലോചനകൾ അറിയിച്ചപ്പോളെല്ലാം അവൻ കഷ്ടതയിൽ നിന്ന് കഷ്ടതയിയിലേക്ക് കൂപ്പുകുത്തി. മാനുഷികമായി ശുഭകരമായ ഒരു ജീവിതമോ അന്ത്യമോ അവന് ലഭിച്ചില്ല. എന്നാൽ അവനിലൂടെ ദൈവം അരുളിച്ചെയ്ത വചനങ്ങൾ നിവർത്തിയായി.
ഒരിക്കൽ ഒരു ശില്പിയെ തൻ്റെ പൂന്തോട്ടത്തിൽ മനോഹരമായ മാർബിൾ ശില്പം നിർമ്മിക്കുവാൻ ഒരു രാജാവ് ചുമതല ഏൽപ്പിച്ചു. ശില്പത്തിൻ്റെ പണി പുരോഗമിക്കുന്നതിനിടയിൽ മന്ത്രിയും മറ്റു ഉദ്യോഗസ്ഥരും വന്ന് അവരുടേതായ അഭിപ്രായങ്ങൾ പറഞ്ഞു. അവർ പറഞ്ഞ നിലയിൽ ശില്പി ശില്പം നിർമ്മിച്ചു. ശിൽപം കണ്ട രാജാവ് ഞെട്ടിപ്പോയി വികൃതമായ ഒരു ശില്പം. രാജാവ് കോപിഷ്ഠനായി. എല്ലാവരും അസ്വസ്ഥരായി. ആ സമയത്ത് ശില്പി അതിനു തൊട്ടടുത്തു വച്ചിരിക്കുന്ന മറ വലിച്ചുമാറ്റി. അതി മനോഹരമായ ശിൽപം അവിടെ പ്രത്യക്ഷപ്പെട്ടു. മറ്റുള്ളവരുടെ അഭിപ്രായപ്രകാരം നിർമ്മിച്ച ശില്പം വികൃതം ആയിരുന്നു. എന്നാൽ ശില്പിയുടെ മനോനില അനുസരിച്ച് ഉണ്ടാക്കിയ ശിൽപം വളരെ മനോഹരമായിരുന്നു.
നമ്മെ നിർമ്മിച്ചവന് നമ്മെക്കുറിച്ച് ഒരു നിരൂപണം ഉണ്ടെന്ന് തിരിച്ചറിയാം. അവന് നമ്മകുറിച്ചുള്ള നിരൂപണങ്ങൾ നന്മയ്ക്കായി ഉള്ളതാണ്. നമ്മുടെ ജീവിതവീക്ഷണങ്ങൾ നമുക്കൊന്നു മാറ്റിവയ്ക്കാം. ദൈവഹിതമനുസരിച്ച് അതിനെ പുതുക്കി നിശ്ചയിക്കാം. നമ്മെ മനോഹര ശില്പമായി മാറ്റുവാൻ മഹാശില്പിയെ നമുക്ക് അനുവദിക്കാം
പാസ്റ്റർ എ.സി. സാമുവേലിൻ്റെ 120 -ാം ജന്മദിനം
വിദേശ മിഷനറിമാരാൽ നിയന്ത്രിക്കപ്പെട്ടിരുന്ന അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിൻ്റെ നേതൃത്വ രംഗത്തേക്ക് ഉയർത്തപ്പെട്ട ഭാരതീയരിൽ പ്രഥമസ്ഥാനീയനാണ് പാസ്റ്റർ എ.സി. സാമുവൽ. ഇന്ന് അദ്ദേഹത്തിൻ്റെ 120-ാം ജന്മദിനമാണ്.
കുമ്പനാട് അടപ്പനാം കണ്ടത്തിൽ ചാക്കോ – ആചിയമ്മ ദമ്പതികളുടെ മകനായി 1900 സെപ്റ്റംബർ 25 ന് എ.സി. സാമുവൽ ജനിച്ചു. ബ്രദറൺ പശ്ചാത്തലത്തിൽ വളർന്ന അദ്ദേഹം 14-ാം വയസിൽ രക്ഷിക്കപ്പെട്ടു. 21-ാം വയസിൽ സുവിശേഷ വേല ആരംഭിച്ചു. ബ്രദറൺ പ്രസ്ഥാനത്തിലെ യുവപ്രസംഗകനായി വളർന്നു വരവെ സ്നേഹിതനായ കൊടുന്തറ ഉമ്മച്ചൻ്റെ സ്വാധീനത്താൽ പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് നയിക്കപ്പെട്ടു.
ആരംഭകാല പെന്തെക്കോസ്ത് മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച നേതാക്കളിൽ ഒരാളായി മാറി. 1930-ൽ എട്ട് സുറിയാനി നേതാക്കൾ കുക്ക് സായിപ്പുമായുള്ള ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര പ്രസ്ഥാനമായി തെന്നിന്ത്യാ പെന്തെക്കോസ്ത് സഭ ( ഐ.പി. സി യുടെ ആദ്യ രൂപം) സ്ഥാപിച്ചപ്പോൾ ആ എട്ടു പേരിൽ ഒരാളായിരുന്നു പാസ്റ്റർ. എ.സി. സാമുവൽ. 1932-ൽ അദ്ദേഹം തിരുവനന്തപുരം പ്രവർത്തനമേഖലയാക്കി. ആ വർഷം തന്നെ അസംബ്ലീസ് ഓഫ് ഗോഡിൽ ചേർന്നു. 1935-ൽ ശ്രീലങ്കയിൽ വച്ച് അദ്ദേഹത്തിന് ഓർഡിനേഷൻ നൽകി. എ.ജി.യുടെ ആദ്യ ഭാരതീയനായ ഓർഡെയിൻഡ് ശുശ്രൂഷകനാണ് എ.സി. സാമുവൽ.
1947-ൽ എ.ജി. മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ടും 1957-ൽ സൗത്ത് ഇന്ത്യാ എ.ജി യുടെ ഭാരതീയനായ ആദ്യ ജനറൽ സൂപ്രണ്ടുമായി.
1970 ഫെബ്രു 7 ന് നിര്യാതനായി. ഭാര്യ റാഹേലമ്മ, മക്കൾ: എ.എസ്. ജേക്കബ്, കുര്യൻ സാമുവൽ, ഡോ. മറിയാമ്മ തോമസ്, എം.എസ്.ജോൺ
മകൾ ഡോ. മറിയാമ്മ തോമസ് memoirs of pastor AC Samuel എന്നപേരിൽ അദ്ദേഹത്തിൻ്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്
M2019/Sep.22/1 –പെന്തകോസ്ത് യുവതി 25, B. Tech, 5′ 2″. ആലപ്പുഴ Med കോളേജ് വൈറോളജി Dept. ആത്മീയരായ മാതാ പിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 9744739776, 73068 36846
M2018/Sep.15/1 –Pentecostal parents settled in Thiruvanthapuram converted from LC background seeks suitable alliance for their 27yr old daughter height 5’1and weight 60kg, completed Master’s in Social work and currently working with Airport authority Thiruvanthapuram. Planning for migration and invites proposals from spiritual and educated boys working abroad preferably Australia or Canada.
Ph: 08289928221 or 094887 57448.
M2012: KERALITE PENTECOSTAL (TPM) PARENTS SETTLED IN CHENNAI, INVITE PROPOSALS FOR THEIR DAUGHTER (34, 5’2, MBA),FROM PARENTS OF SPIRIT BAPTIZED TPM BOYS WORKING IN INDIA OR ABROAD. PLEASE CONTACT bijumjohn16@gmail.com/00971502125289
M2013: Proposals invited for Keralite TPM boy (32, 173cm, BCom/MBA), working in UAE, from parents of God fearing TPM girls. Please send profile with details to proposals12019@gmail.com/00971528403901
M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094
M2008: പെന്തെക്കോസ്ത് ഡോക്ടർ 47 ( തൻ്റേതല്ലാത്ത കാരണങ്ങളാൽ വിവാഹബന്ധം വേർപെടുത്തിയതും ബാധ്യതകൾ ഇല്ലാത്തതും) ആദ്യവിവാഹക്കാരോ അല്ലാത്തതോ ആയ ദൈവകൃപയുള്ള സൽസ്വഭാവികളായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Mob./whatsApp 9947909106 email – blessedgodson97@gmai.com
സാംകുട്ടി ചാക്കോ നിലമ്പൂർ
-എന്തുകൊണ്ട് പുതിയ നിയമനം?
സ്വർഗ്ഗരാജ്യം തൻ്റെ മുന്തിരി തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിനു പുലർച്ചെക്ക് പുറപ്പെട്ട വീട്ടുടയവനാട് സദൃശം
(മത്താ. 20:1)
മുന്തിരി തോട്ടത്തിൽ 5 തവണയായായി അഞ്ചു ഗ്രൂപ്പ് ആളുകളെ ജോലിക്ക് നിയോഗിച്ച ഒരു യജമാനൻ്റെ കഥ യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്. (മത്താ. 20:1-16). എല്ലാവർക്കും ഒരു പോലെ പ്രതിഫലം നൽകിയ യജമാനൻ്റെ കഥയാണത്. അവിടെ നിന്ന് വ്യത്യസ്തമായ ഒരു ചിന്ത
യജമാനൻ ആദ്യം പുലർച്ചെ ചെന്ന് ഒരു കൂട്ടം ആളുകളെ വിളിച്ച് അവരോട് കൃത്യമായി എത്ര ശമ്പളം തരും എന്ന വാഗ്ദാനത്തോടെ ഒരു ജോലി നൽകി. സത്യത്തിൽ ആ ജോലി ആദ്യം നിയമിക്കപ്പെട്ട തൊഴിലാളികൾക്ക് ചെയ്ത് തീർക്കാനുള്ള ജോലിയേ ഉണ്ടായിരുന്നുള്ളു.
ജോലി ആരംഭിച്ച് ചില മണിക്കൂറുകൾ കഴിഞ്ഞ് യജമാനൻ തോട്ടത്തിലെത്തി ജോലി നിരീക്ഷിച്ചു. അപ്പോൾ അദ്ദേഹത്തിനു മനസിലായി ഇവർ ജോലിയിൽ അലസരോ മടിയരോ ആണ്. ഇവർ പറഞ്ഞ സമയമത്രയും അധ്വാനിച്ചാലും ജോലി പൂർത്തിയാക്കാനാവില്ല. യജമാനൻ ആരോടും കോപിച്ചില്ല, ആരെയും പിരിച്ചു വിട്ടില്ല, (ലോകത്തിനു പരിചയമില്ലാത്ത ഒരു തൊഴിലുടമ) അദ്ദേഹം പുതിയ ഒരു കൂട്ടം തൊഴിലാളികളെ കൂടെ നിയമിച്ചു.
വീണ്ടും രണ്ടു മണിക്കൂർ കഴിഞ്ഞ് ജോലി നിരീക്ഷിച്ചു. നിയമിക്കപ്പെട്ട രണ്ടാം ഗ്രൂപ്പ് തൊഴിലാളികളും ഒന്നാം ഗ്രൂപ്പിനെ അനുകരിച്ച് ജോലി ഉഴപ്പിയെന്ന് യജമാനന് ബോധ്യമായി.
അദ്ദേഹം പുതിയ ഒരു ഗ്രൂപ്പിനെ നിയമിച്ചു.ഈ പ്രോസസ് വൈകുന്നേരം വരെ തുടർന്നു. അങ്ങനെ മൊത്തം 5 ഗ്രൂപ്പ് ജോലി ചെയ്തു. യജമാനന് ഒരു കാര്യത്തിൽ നിർബന്ധം ഉണ്ടായിരുന്നു. ജോലി പൂർത്തിയാകണം!
ചിന്തിക്കുക:
യജമാനൻ ഏൽപ്പിച്ച ജോലിയിൽ നാം എത്രമാത്രം വിശ്വസ്തരാണ്?
നാം നിയമിക്കപ്പെട്ടത് നമ്മുടെ സാമർത്ഥ്യമോ തൊഴിൽ നിപുണതയോ കൊണ്ടല്ല. യജമാനൻ്റെ കൃപകൊണ്ടാണ്.( ആദ്യ ഗ്രൂപ്പിനു മാത്രമേ ജോലിക്കുള്ള യോഗ്യത ഉണ്ടായിരുന്നുള്ളു)
നാം ജോലിയിൽ നിന്ന് പിരിച്ചു വിടപ്പെടുന്നില്ല എന്നത് യജമാനൻ്റെ കരുണ മാത്രമാണ്.
പ്രാർത്ഥന
സ്വർഗീയ പിതാവേ അങ്ങ് എന്നെയും തിരഞ്ഞെടുത്തതിന് നന്ദി. എൻ്റെ അവിശ്വസ്തതകൾ പൊറുക്കേണമേ, അങ്ങയുടെ ഹിതം നിറവേറ്റാൻ ഞാൻ ഒരിക്കലൂടെ സമർപ്പിക്കുന്നു. ആമേൻ!
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2025. Powered by: Hub7 Technologies