സർക്കസുകാർ വന്യമൃഗങ്ങളെ മെരുക്കിയതുപോലെ കോവിഡ് പെന്തെക്കോസത് പ്രസംഗകരെ മെരുക്കിയിരിക്കുന്നു. കോവിഡും -ലോക് ഡൗണും ആറു മാസം പിന്നിടുമ്പോൾ മലയാളി പെന്തെക്കോസ്ത് സമൂഹം അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമാക്കുന്നുവെന്ന് പ്രശസ്ത ദൈവശാസ്തജ്ഞൻ ഡോ. പോൾസൻ പുലിക്കോട്ടിൽ
കേരളാ പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഡാളസ് ചാപ്റ്റർ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു. ഡോ. പോൾസൻ.
മുപ്പതു വർഷം മുൻപത്തെ മലയാളി പെന്തെക്കോസ്ത് സഭകളിലെ ആരാധനകൾ ഇന്നത്തേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ശാന്തമായ ആരാധനാ ഗീതങ്ങളും ഒരു മണിക്കൂറെങ്കിലും ദൈർഘ്യമുള്ള ആഴമായ ദൈവ വചന പ്രസംഗവുമായിരുന്നു നമ്മുടെ ആരാധനകളുടെ പ്രത്യേകത. കോഡ്ലസ് മൈക്കുകൾ വ്യാപകമായതോടെ സ്റ്റേജ് ശബ്ദഘോഷങ്ങളുടെ വേദിയായി മാറി, നമ്മുടെ പാട്ടുകളുടെ രീതിയും സ്വഭാവവും മാറി. പ്രസംഗങ്ങൾ കണ്ടൻ്റിൽ നിന്ന് അപ്പിയറൻസി ലേക്കും പെർഫോമൻസിലേക്കും മാറി. അലറി വിളിച്ച് സ്റ്റേജിൽ ഓടിനടന്നാലേ ഉണർവ്വാ കൂ എന്ന ധാരണ വളർന്നു. എന്നാൽ കോവിഡ് നമ്മുടെ പ്രസംഗകരെയും പ്രസംഗവേദികളെയും അടിസ്ഥാനപരമായി മാറ്റിമറിച്ചിരിക്കുന്നു. സൂം മീറ്റിങ്ങുകളിൽ ഓടിനടന്ന് പ്രസംഗിക്കാനുള്ള ടെക്നോളജി ഇരുവരെ എത്തിയിട്ടില്ല. പണ്ട് ടി.ജി. ഉമ്മച്ചനപ്പച്ചനൊക്കെ ഇരുന്നു കൊണ്ട് ശാന്തമായി ദൈവവചനം പ്രസംഗിച്ചതു പോലെ ഇരുന്നു കൊണ്ട് ശാന്തമായി പ്രസംഗിക്കാനും ഇടക്കിടെ ജനത്തെക്കൊണ്ട് ഹാലേലൂയ്യാ പറയിക്കാതിരിക്കാനും നമ്മുടെ പ്രസംഗകർ പരിശീലിച്ചിരിക്കുന്നു.

ഈ മാറ്റം കാമ്പും കഴമ്പുമുള്ള പ്രസംഗങ്ങളിലേക്ക് ഗുണപരമായ മാറ്റമായി പെന്തെക്കോസ്തിനെ അടിമുടി മാറ്റിമറിക്കുമെന്നാണ് എൻ്റെ പ്രതീക്ഷ.

ഹാലേലൂയ്യാ പത്രം പ്രതിദിന വാർത്തകളും വിശേഷങ്ങളുമായി നിങ്ങളുടെ ഫോണിലേക്ക്. വാർത്തകൾ അപ്പപ്പോൾ അറിയുവാനും മികവുറ്റ ആർട്ടിക്കിളുകൾ ലഭിക്കുവാനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹാലേലൂയ്യാ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക

 https://chat.whatsapp.com/FtmJIVsZHrYEGChMKDw1g0

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

മാവേലിക്കര കരിപ്പുഴ പരിമണം കൊട്ടാരത്തിൽ...

മാവേലിക്കര/ കാലിഫോർണിയ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ
feature-top

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേഴ്സ്...

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേഴ്സ് സെമിനാർ ജൂലൈ 15 മുതൽ 17
feature-top

പാസ്റ്റർ ഏ.ജി. ചാക്കോയുടെ ഭാര്യ അന്നമ്മ...

പെരിങ്ങര: പ്രവാചക ശുശ്രൂഷ ചെയ്യുന്ന ആര്യാട്ട് പാസ്റ്റർ ഏ.ജി. ചാക്കോയുടെ
feature-top

ഐപിസി അയർലൻഡ് & ഇയു റീജിയന്റെ പിവൈപിഎ...

ഡബ്ലിൻ : ഐപിസി അയർലൻഡ് & ഇയു റീജിയന്റെ പിവൈപിഎ ടാലന്റ് ടെസ്റ്റ് ജൂലൈ 12 ന്
feature-top

കുളത്തൂപ്പുഴ പുലിമുകത്ത് വീട്ടിൽ രാജൻ...

പുനലൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കുളത്തൂപ്പുഴ മാർത്താണ്ടംകര സഭാംഗം
feature-top

പ്രതിദിന ധ്യാനം| പ്രാണനേകിയ രക്ഷകൻ|...

പ്രാണനേകിയ രക്ഷകൻ “അവിടുന്ന് നമുക്കുവേണ്ടി തന്റെ പ്രാണനെ
feature-top

സീയോൻ ശതാബ്ദിക്ക് അനുഗൃഹീത...

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സ്ഥാപിതമായതിന് സാക്ഷ്യം വഹിച്ച ചുരുക്കം
feature-top

രക്തദാന ക്യാമ്പ്: ചർച്ച് ഓഫ് ഗോഡ്...

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കർണാടക സ്റ്റേറ്റ് കൊറമംഗല
feature-top

ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ – ഇന്ത്യൻ...

മെൽബൺ: ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ – ഇന്ത്യൻ ചാപ്റ്ററിന്റെ ആറാമത്തെ നാഷണൽ