1948 ഓഗസ്റ്റ് 22 WCC നിലവിൽ വന്നു.

ലോകത്തിലെ പ്രമുഖ ക്രൈസ്തവ സഭകൾ എല്ലാം തങ്ങളുടെ വിശ്വാസപരമായ വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ ഒരു കുടക്കീഴിൽ അണിനിരക്കുക. ഈ എക്യൂമെനിക്കൽ ആശയത്തിൻ്റെ സംഘടനാരൂപമായി വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് എന്ന പ്രസ്ഥാനം 1948 ഓഗസ്റ്റ് 22 ന് നിലവിൽ വന്നു. ആസ്റ്റർഡാമിൽ നടന്ന സഭകളുടെ സംയുക്ത സമ്മേളനമാണ് ചരിത്രപരമായ ഈ തീരുമാനത്തിലേക്ക് എത്തിയത്. ആദ്യഘട്ടത്തിൽ കത്തോലിക്കാ സഭ ഒഴികെയുള്ള പ്രമുഖ സഭകളായിരുന്നു ഈ ആശയത്തെ പിന്തുണച്ചത്. പെന്തെക്കോസ്ത് പോലെയുള്ള നവ മുന്നേറ്റങ്ങൾക്കും ആദ്യഘട്ടത്തിൽ ഡബ്ലിയു. സി.സിയിൽ ഇടമുണ്ടായിരുന്നില്ല.

19 ആം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ തന്നെ എക്യുമെനിസം എന്ന ആശയത്തിനും സുകളുടെ പരസ്പര സഹകരണത്തിനു മായുള്ള പരിശ്രമങ്ങൾ നടന്നു വന്നിരുന്നു. ജോൺ ആർ. മോട്ടിൻ്റെ നേതൃത്വത്തിൽ 1910-ൽ എഡിൻബറോയിൽ നടന്ന ഇൻറർനാഷണൽ മിഷനറി കോൺഫ്രൻസ്, 1921-ൽ ബിഷപ്പ് ചാൾസ്പ് ബ്രൻറ് നേതൃത്വം നൽകിയ സമ്മേളനം എന്നിവയൊക്കെ ഇത്തരം പരിശ്രമങ്ങളായിരുന്നു.

രണ്ടാം ലോകമഹായുദ്ധാനന്തരമുണ്ടായ ലോക സാഹചര്യങ്ങളുടെ കൂടെ പശ്ചാത്തലത്തിൽ 1948-ൽ 147 പ്രമുഖ സഭകൾ നെതർലൻസിലെ ആസ്റ്റർഡാമിൽ ഒന്നിച്ചു കൂടി സഭകളുടെ ലോക കൗൺസിൽ യാഥാർത്ഥ്യമാക്കി. ണ്ടന്നു് 345 സഭകൾ ഈ പ്രസ്ഥാനത്തിൻ്റെ സജീവ അംഗങ്ങളാണ്. ആദ്യം മാറി നിന്ന കത്തോലിക്കാ സഭയും അംഗീകരിക്കപ്പെടാതിരുന്ന പെന്തെക്കോസ്ത് സഭകളും ഇന്ന് wcc യുടെ ഭാഗമാണ്.

WC C യും മലയാളി പെന്തെക്കോസ്തു സഭകളും

2013 -ൽ സഭകളുടെ ലോക കൗണ്‍സിലില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ നിന്ന് ഒരു പെന്തെക്കോസ്ത് സഭയുടെ പ്രതിനിധി പങ്കെടുത്തു. ഐ.പി.സി.ജനറല്‍ കൗണ്‍സില്‍ അംഗവും ഐ.പി.സി.മേഘാലയ സ്റ്റേറ്റ് പ്രസിഡന്റുമായ റവ.ജയിംസ് ചാക്കോയാണ് സഭയുടെ ഔദ്യോഗിക പ്രതിനിധിയായി ലോകസമ്മേളനത്തില്‍ പങ്കെടുത്തത്. കൊറിയയിലെ ബുസാനില്‍ ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ 8 വരെ നടന്ന പത്താമത് അസംബ്ലിയിലാണ് ഐ.പി.സി.പ്രതിനിധി നിരീക്ഷകനായി പങ്കെടുത്തത്. ഡബ്ല്യു.സി.സി. ഔദ്യോഗികമായി ക്ഷണിച്ചതനുസരിച്ച് ജനറല്‍ കൗണ്‍സില്‍ തീരുമാനപ്രകാരമാണ് അദ്ദേഹം പങ്കെടുത്തത്. ജനറല്‍ കൗണ്‍സില്‍ നാലു പേരടങ്ങുന്ന ഡെലിഗേഷനെ അയക്കുവാനാണ് തീരുമാനിച്ചത്. ഐ.പി.സി.സഭാംഗവും പൂനെ യൂണിയന്‍ ബിബ്ലിക്കല്‍ സെമിനാരിയിലെ പ്രൊഫസറുമായ പ്രശസ്ത തിയോളജിയന്‍ റവ.ഡോ.പോള്‍സണ്‍ പുലിക്കോട്ടിലും സമ്മേളനത്തില്‍ പങ്കെടുത്തു. ”ഗ്ലോബല്‍ പെന്തെക്കോസ്തലിസം’ എന്ന വിഷയത്തില്‍ നടന്ന വര്‍ക്ക്‌ഷോപ്പില്‍ ഡോ.പോള്‍സണ്‍ പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു.

ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഏതെങ്കിലുമൊരു പെന്തെക്കോസ്ത് സഭക്ക് ഡബ്ല്യു.സി.സി.യിലേക്ക് ക്ഷണം ലഭിക്കുന്നത്. കത്തോലിക്ക സഭയൊഴിച്ച് ഇന്ത്യയിലെ മുഖ്യധാരാ സഭകളായ സി.എന്‍.ഐ., സി.എസ്.ഐ, മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭ, മാര്‍ത്തോമാ സിറിയന്‍ ചര്‍ച്ച്, മെഥഡിസ്റ്റ് ചര്‍ച്ച്, ബംഗാള്‍, തെലുങ്ക് ബാപ്റ്റിസ്റ്റ് സഭകള്‍, ലൂഥറന്‍ സഭ എന്നിവക്കാണ് നിലവില്‍ സഭകളുടെ ലോക കൗണ്‍സില്‍ അംഗത്വമുള്ളത്.
പെന്തെക്കോസ്ത് സഭകള്‍ക്ക് പത്താമത് ലോക സമ്മേളനത്തില്‍ കാര്യമായ അംഗീകാരം ലഭിച്ചു. കൊറിയയിലെ പ്രമുഖ സഭയായ യൊയീഡോ ഫുള്‍ ഗോസ്പല്‍ പെന്തെക്കോസ്ത് സഭയുടെ കൊയര്‍ ഒരു ദിവസം വര്‍ഷിപ്പ് ലീഡു ചെയ്തു. ഹോസ്റ്റ് കമ്മറ്റിയുടെ ഡപ്യൂട്ടി ചെയര്‍മാന്‍ പാസ്റ്റര്‍ യോംഗിചോയുടെ സഭയുടെ സീനിയര്‍ പാസ്റ്ററും കൊറിയന്‍ അസംബ്ലീസ് ഓഫ് ഗോഡിന്റെ ജനറല്‍ സൂപ്രണ്ടുമായ ഡോ. യംഗ് ഹ്യൂണ്‍ ലീ ആയിരുന്നു. ചരിത്രത്തിലാദ്യമായാണ് ഡബ്ല്യു.സി.സി. സംഘാടകരുടെ കൂട്ടത്തില്‍ പെന്തെക്കോസ്ത് സാന്നിധ്യമുണ്ടാകുന്നത്. ‘നിങ്ങള്‍ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ? ‘ എന്ന അപ്പൊ.പ്രവ. 2 അടിസ്ഥാനമാക്കി അദ്ദേഹം സംയുക്ത ആരാധനയില്‍ പ്രസംഗിച്ചു.

കൊലാലംപൂരില്‍ നിന്നുള്ള പെന്തെക്കോസ്ത് പ്രസംഗകനും, വേള്‍ഡ് പെന്തെക്കോസ്ത് കോണ്‍ഫ്രന്‍സിന്റെ ചെയര്‍മാനുമായ റവ.ഡോ.പ്രിന്‍സ് ഗുണരത്‌നമാണ് പ്രധാന സന്ദേശങ്ങളിലൊന്ന് നല്‍കിയത്. 600 മില്യണ്‍ പെന്തെക്കോസ്തുകാരെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. കാന്റന്‍ബറി ആര്‍ച്ച് ബിഷപ്പിനോടൊപ്പമാണ് അദ്ദേഹം വേദി പങ്കിട്ടത്. ഇന്ത്യയിലെ സഭകളുടെ കൗണ്‍സിലായ നാഷണല്‍ ക്രിസ്ത്യന്‍ കൗണ്‍സിലിലോ, കേരളത്തിലെ സഭകളുടെ കൗണ്‍സിലായ കെ.സി.സിയിലോ ഇതുവരെ പെന്തെക്കോസ്ത് സഭകള്‍ക്ക് അംഗത്വം നൽകുവാൻ തയ്യാറായിട്ടില്ലെന്നതു കൂടെ പരിഗണിക്കുമ്പോള്‍ ഡബ്ല്യു.സി.സി.യില്‍ നിരീക്ഷകരായാണെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് പ്രസ്ഥാനത്തിന് ക്ഷണം ലഭിച്ചതും സഭ അത് സ്വീകരിച്ച് പ്രതിനിധിയെ അയച്ചതും സഭാ ചരിത്രത്തിലെ നിര്‍ണ്ണായകമായൊരു ഏടാണെന്നതിന് സംശയമില്ല.
90 ആമത് കുമ്പനാട് കൺവൻഷനിൽ WCC സഭക്ക് പ്രേത്യേക സന്ദേശം അയച്ചിരുന്നു കൺവൻഷൻ വേദിയിൽ അത് വായിച്ച് സഭ നന്ദി പറയുകയും ചെയ്തിരുന്നു

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | ദൈവത്തോട് അടുത്തിരിക്കുക |...

ദൈവത്തോട് അടുത്തിരിക്കുക “എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത്
feature-top

സിസ്റ്റർ റ്റിജി കോശിക്ക് ജ്വാല 2026...

റിയാദ്: റിയാദ് കേളി കുടുംബവേദി ഏർപ്പെടുത്തിയ ജ്വാല 2026 അവാർഡ് സിസ്റ്റർ
feature-top

ഏഴു ക്രൈസ്തവരുടെ തലയറുത്ത്...

അബൂജ: തലയറുത്തു കൊല്ലുന്ന തീവ്രവാദം വീണ്ടും നൈജീരിയയിൽ. ക്രൈസ്തവ വിരുദ്ധ
feature-top

അശരണരുടെ ആശ്രയകേന്ദ്രത്തിന് മേൽ...

റായ്ഗഡ് : മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ
feature-top

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഐ.പി.സി...

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനെ ഐ.പി.സി കേരള സ്റ്റേറ്റ്
feature-top

‘സ്വർഗ്ഗീയ കീർത്തനങ്ങൾ’ മ്യൂസിക് നൈറ്റ്...

കുമ്പനാട്: ബ്രദ്റൺ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൻ്റെ അലുമിനി അസ്സോസിയേഷനും
feature-top

അബിയേൽ ഷൈൻ ഷിനോജിന് സിബിഎസ്സ്ഇ പത്താം...

സുൽത്താൻബത്തേരി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ അബിയേൽ ഷൈൻ ഷിനോജ് 95%
feature-top

പ്രതിദിന ധ്യാനം | ബലഹീനരുടെ സങ്കേതം |ജോസ്...

ബലഹീനരുടെ സങ്കേതം  “കുഴിമുയല്‍ ശക്തിയില്ലാത്ത ജീവി എങ്കിലും അതു
feature-top

യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ...

ലണ്ടൻ: യൂറോപ്യൻ മലയാളി പെന്തെക്കൊസ്ത്‌ൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി)