മലയാളഭാഷയിലുള്ള ബൈബിൾ പരിഭാഷയ്‌ക്ക്‌ നേതൃത്വം കൊടുത്ത ഭാഷാ പണ്ഡിതൻ ചാത്തുമേനോൻ സ്നാനമേറ്റ ദിവസമാണ് നവംബർ രണ്ട്. ബൈബിൾ പരിഭാഷ നിർവഹിക്കുന്നതിനിടയിൽ തിരുവചന സത്യങ്ങൾ ചാത്തുമേനോനെയും മക്കളെയും രൂപാന്തരപ്പെടുത്തി അവർ യേശുവിനെ രക്ഷിതാവായി സ്വീകരിക്കുകയായിരുന്നു.

ബെഞ്ചമിൻ ബെയ്‌ലി കോട്ടയം സി.എം.എസ് കോളേജിൻ്റെപ്രിൻസിപ്പൽ ആയിരിക്കുന്ന കാലത്തു , ഇംഗ്ലീഷിലെ കിംഗ് ജെയിംസ് വേർഷൻ ആസ്പദമാക്കി ഒരു മലയാളം ബൈബിൾ പരിഭാഷ എന്ന ആശയം മുന്നോട്ടു വച്ചു. കോളേജിൻ്റെ ആദ്യ പ്രിൻസിപ്പൽ ആയ റെവ. ജോസഫ് ഫെന്നും ഈ ആശയത്തോട് യോജിച്ചു. തുടർന്ന് അവർ, മദ്രാസ് സിവിൽ സെർവിസിൽ തഹസിൽദാർ ആയി സേവനം അനുഷ്ടിച്ചു കൊണ്ടിരുന്ന ഭാഷാ പണ്ഡിതൻ ചാത്തു മേനോൻ്റെ സഹായം തേടുവാൻ തീരുമാനിച്ചു.

പാലക്കാട് ഒറ്റപ്പാലം ചുങ്കത്തു കുടുംബത്തിലെ അംഗമായിരുന്നു ചാത്തു മേനോൻ. ചെറുപ്പത്തിൽ അമ്മയെ നഷ്ടപ്പെട്ട ചാത്തുവിനെ വളർത്തിക്കൊണ്ടുവന്നത് അമ്മാവൻ ആയിരുന്നു. ആ നാളുകളിൽ കായികാഭ്യാസവും മറ്റും പഠിച്ചെടുത്ത ചാത്തു പതിനഞ്ചാം വയസ്സിൽ അന്ന് ഒറ്റപ്പാലത്തുണ്ടായിരുന്ന ഒരു സർവ്വേ സംഘത്തോടൊപ്പം ചേർന്നു. പിൽക്കാലത്തു മദിരാശിയിലേക്കു പോയി. മിടുക്കനായ ഈ കൗമാരക്കാരന് പഠനം തുടരുവാൻ സംഘതലവൻ സഹായിച്ചു. അങ്ങനെ പഠനം നല്ലനിലയിൽ പൂർത്തിയാക്കിയ ചാത്തു മേനോൻ 1800-ൽ മദ്രാസ് റെവന്യൂ ഡിപ്പാർട്ടുമെൻറിൽ ജോലിക്കാരനായി. പിന്നീട് ഒറ്റപ്പാലത്തുള്ള തിരുവതാംകൂർ ദിവാൻ ഓംകാരത്തു രാമൻ മേനോൻ്റെ പരിശീലകനായി. രാമൻ മേനോൻ്റെ സഹായത്തോടെയാണ് ചെങ്ങന്നൂരിലെ തഹസിൽദാർ ആയി നിയമനം ലഭിക്കുന്നത്. രണ്ട് രാജകുമാരന്മാരുടെ ഗുരു ആകുവാനും തനിക്കു കഴിഞ്ഞു . ചെങ്ങന്നൂരിനടുത്തുള്ള ആലയിലെ പുളിവേലിൽ വീട്ടിൽ പർവ്വതിയമ്മയെ വിവാഹം കഴിച്ചതും ഇക്കാലത്താണ്.

മേനോൻ, മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം എന്നീ മൂന്നു ഭാഷകളിലും അവഗാഹം നേടിയിരുന്നു. 1816-17 കാലയളവിൽ കോട്ടയം തഹസിൽദാർ ആയ സമയത്താണ് ചർച്ച്‌ മിഷൻ സൊസൈറ്റിയുടെയും ബെഞ്ചമിൻ ബെയ്‌ലിയുടെയും സുഹൃത്താകുന്നത്. തൻ്റെ ബൈബിൾ പരിഭാഷാ പദ്ധതിക്കുവേണ്ടി ബെയ്‌ലി ഇങ്ങനെ ഒരാളെഅന്വേഷിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് ഇവർ പരിചയപ്പെടുന്നത് . അങ്ങനെ ആ ഉത്തരവാദിത്തം ചാത്തു മേനോനിൽ നിക്ഷിപ്തമായി.

1817ൽ ചാത്തു മേനോൻ സർക്കാർ സേവനത്തിൽ നിന്നും രണ്ട് വർഷത്തേക്ക് അവധിയെടുത്തു . വൈദ്യനാഥ അയ്യർ, കോട്ടയം കോളേജിലെ എബ്രായ വിഭാഗം തലവൻ മോസസ് ബെൻ ഡേവിഡ് സർഫാത്തി, കൂടാതെ മുപ്പതിലധികം ബ്രാഹ്മണ പണ്ഡിതന്മാർ. ഇത്രയും പേരായിരുന്നു പുതിയ ബൈബിൾ പരിഭാഷയുടെ പിന്നണി പോരാളികൾ.

പദ്ധതി പൂർത്തിയാകും മുമ്പേ ചാത്തു മേനോനും അദ്ദേഹത്തിൻ്റെ മക്കളായ പദ്മനാഭ മേനോനും ഗോവിന്ദൻ കുട്ടി മേനോനും ബൈബിൾ സത്യങ്ങളുടെ വിശ്വസനീയത തിരിച്ചറിയുകയും ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുകയും ചെയ്തു. അവർ യഥാക്രമം ജോസഫ് ഫെൻ, ബെയ്‌ലി ഫെൻ, ബേക്കർ ഫെൻ എന്നീ പേരുകൾ സ്വീകരിച്ചു, 1831 നവംബര് രണ്ടിന്, ആർച് ഡീക്കൻ റോബിന്സണിൻ്റെ കൈകീഴിൽ ജോസഫ് ഫെൻ സ്നാനം സ്വീകരിച്ചു.

അഹിന്ദുക്കൾക്കു തഹസിൽദാർ ആയി തൊഴിൽ ചെയ്യുവാൻ അനുമതിയില്ലാത്തതിനാൽ ക്രിസ്തുമതം സ്വീകരിച്ച ചാത്തുമേനോൻ ജോലിയിൽ നിന്നും ഒഴിയേണ്ടി വന്നു. എങ്കിലും , ബ്രിട്ടീഷ് സർക്കാർ സേവനത്തിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് പൊന്നാനിയിലെ സാൾട് പേഷ്കാർ ആയും കോഴിക്കോട് രേഖ സൂക്ഷിപ്പുകാരനായും അതിനു ശേഷം കൊച്ചിയിൽ ജില്ലാ മുൻസിഫ് ആയും ജോലി ചെയ്തു. 1837ൽ, തൻ്റെ അൻപത്തിയേഴാം വയസ്സിൽ ആ മഹാ മനുഷ്യൻ നിത്യതയിലേക്കു ചേർക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ ഭൗതീകാവശിഷ്ടം കൊച്ചിയിലെ സെൻ്റെ ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു.

1829ൽ, ബെയ്‌ലിയുടെ ചുമതലയിൽ ആരംഭിച്ച പുതിയ നിയമവും 1841ൽ പഴയ നിയമവും പൂർത്തിയായി കഴിഞ്ഞിരുന്നു.
ബൈബിൾ പരിഭാഷയുടെ കാലഘട്ടത്തോട് അധികം അകലെയല്ലാതെ മലയാളത്തിൽ രചിക്കപ്പെട്ട ഇന്ദു ലേഖയും ശാരദയും കുന്ദലതയും മാർത്താണ്ഡവര്മയും ഒക്കെ ഇന്ന് നാം വായിക്കുമ്പോൾ ഭാഷയുടെ വല്ലാത്ത കല്ലുകടി അനുഭവപ്പെടും. എന്നാൽ മലയാളം ബൈബിളിൻ്റെ സവിശേഷമായ ഒരു ഭാഷാ സുഖം വർണനാതീതമാണ്. ഇക്കാര്യത്തിൽ ചാത്തു മേനോനെപ്പോലുള്ള പരിഭാഷകരുടെ പങ്കു എടുത്തു പറയേണ്ടതാണ് . മലയാളം ബൈബിളിലെ ഒട്ടേറെ സുന്ദര പദങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയാണ്. പൂജാഗിരികൾ, ഭജിക്കുക, നിദ്ര പ്രാപിക്കുക, തിരുനിവാസം, വൃത്താന്ത പുസ്തകം തുടങ്ങി ഒട്ടേറെ സുന്ദര പദങ്ങൾ, നമ്മുടെ ബൈബിൾ പരതിയാൽ നമുക്ക് കണ്ടെത്തുവാൻ കഴിയും.

ചാത്തു മേനോൻ ഒരു തഹസിൽദാർ ആയിരുന്നുവെന്നു നേരത്തെ പറഞ്ഞിരുന്നുവല്ലോ. എന്ന് വച്ചാൽ പട്ടണത്തിൻ്റെ അധിപൻ എന്നർത്ഥം. കേരളത്തിൽ പല നഗരങ്ങളിലും അധിപന്മാർ അന്ന് ബുദ്ധിമാന്മാരായ മേനോന്മാർ ആയിരുന്നു . അപ്പൊ. പ്രവ. 19. 35. വിവർത്തനം ചെയ്തപ്പോൾ നാഗരാധിപനു പട്ടണ മേനവൻ എന്ന് ഒരു സ്ഥാനപ്പേര് അദ്ദേഹം സംഭവനചെയ്തതിൻ്റെ കാരണം അതായിരുന്നു. ഇത്തരം സാംസ്‌കാരിക തനിമയുള്ള നിരവധി പദങ്ങൾ നമ്മുടെ സത്യവേദ പുസ്തകത്തിലുണ്ട്. വേദപുസ്തകം എന്ന പദം തന്നെ ഹൈന്ദവ സ്വാധീനം വെളിപ്പെടുത്തുന്നതാണ്.

ബൈബിൾ വായിക്കുന്ന ഓരോ മലയാളിയും വിസ്മരിച്ചു പോകാൻ പാടുള്ള വ്യക്തിയല്ല ജോസഫ് ഫെൻ ആയി മാറിയ ചാത്തു മേനോൻ.


2047/ Nov.2/3/Pentacostal parents settled in U.S.A inviting proposal for their daughter, 29yrs, Ht: 5’7, born again, baptized and filled with the Holy Spirit.  She is currently doing 3rd year residency in US after completing MD program in USA. Seeking God fearing, Born again, pentacostal, professionally qualified boy’s from U.S.A. Please contact WhatsApp : +1 469-660-7900

2046/ Nov.1/3/ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 23, 160 cm , fair, IELTS പഠനം പൂർത്തിയാക്കി. അനുയോജ്യരായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. അമേരിക്കയിലോ കാനഡയിലോ ഓസ്ട്രേലിയയിലോ ഉളളവർക്ക് മുൻഗണന
Ph: 97470 14 197, 8595690320

2045 / Nov.1/3/  സുവിശേഷ വേലയോടൊപ്പം ജോലിയും ചെയ്യുന്ന പെന്തെക്കോസ്ത് സുവിശേഷകൻ 39/180 cm/BA, BTh, Dip Missions, BA in Ministry, സുവിശേഷ വേലയിൽ താൽപ്പര്യമുള്ള യുവതികളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ജോലി ഉള്ളവരെയും പരിഗണിക്കും.

Ph & WhatsApp : 9847683343


2044 / Oct 30/1/  Proposals invited for Keralite baptized and spirit filled TPM girl (29,5’3 B/B in US, working as registered nurse) from parents of God fearing and Spirit filled Pentecostal boys.
Please send profile with photograph to bijumjohn16@gmail.com

2044 / Oct 30/1/ നായർ സമുദായത്തിൽ നിന്ന് രക്ഷിക്കപ്പെട്ട പെന്തക്കോസ്ത് യുവതി (29 വയസ്സ്) (Height:157cm) ബി.എസ്സ്.സി നഴ്സ്, ഡൽഹിയിൽ ജോലി. ജോലി ഉള്ള ആത്മീക രായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിച്ചു കൊള്ളുന്നു.9947183879,7592083879

2043/Oct.29 /1/ Born-again, simple, good-natured B.Sc nurse (34/157cm) working in reputed medical college hospital, independent church, legally divorced a few days after marriage, seeks suitable proposals from India or abroad. 9446759598/8592865055

2042/Oct.28 /3/ Pentecostal parents invites proposal for their son, born again baptized and spirit filled aged 27 years (July/ 1993, 5’7″). He has completed M S (Computer Science) in USA and is working as a Software Engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, baptized and professionally qualified girls working in USA.
WhatsApp: +91 861 872 1887  Email: kktsam@hotmail.com

2041/Oct.26 /1/ പെന്തക്കൊസ്ത് യുവതി (23) ഉയരം 172 cm വെളുത്ത നിറം Msc Geolgy ക്രിസ്ത്യൻ നാടാർ അനുയോജ്യമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.    Ph:9744 1684 24,  9495446508.


2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com


2039/Oct.23 /3/  ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743


2038/Oct.23 /1/ Minister who holds BTH degree in English medium and doing ministry in Odisha state 49/5’6″ (unmarried)invites Proposal’s from Parents of girls above 35 years who is interest in the ministry of the Lord
Cell- 09437575260


2037/Oct.21/1/  Cheramar Pentecostal parents invites proposal for their daughter 30, 5’3, Bcom, MSc in International Business from UK, now working in MNC at Bangalore. From suitable boys with similar educational qualifications and spiritual backgrounds. Caste no bar.
9995142199 / 8921107323

2036/Oct.20/3/  Pentecostal parents settled in Chennai invites proposal  for their  son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238


2033/Oct.15/1/ Pentecostal parents invite proposals for their daughter (35/160 cm). Working and settled in the USA for a couple of decades. Looking for a Pentecostal, spiritually-focused, mission-minded man. We prefer men who grew up outside of Kerala. For details, please contact thomasnehemiah810@gmail.com


2031/Oct.7/3/Pentecostal parents invite proposals for their son (5’8″,DOB Dec 08 1988, BTech in ECE), working in Abu Dhabi,  from Born again,Baptized,non ornament wearing employed professionals with a commitment for the Lord’s ministry. Nurses please excuse.
Contact: 9446709252/9947816671/04682279300

2029/Oct.6/3/ഈഴവ വിഭാഗത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതി 25, 150 cm BDS കഴിഞ്ഞ് MDS ന് പഠിക്കുന്നു. ആഭരണം ധരിക്കും. അനുയോജ്യരായ, ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു.
8590782827  email – sb4792669@gmail.com

2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265


Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ
feature-top

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74)...

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ
feature-top

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ...

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി
feature-top

പാമ്പാടി സെൻ്റർ പി വൈ പി എ നേത്ര പരിശോധന...

പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ
feature-top

ഐപിസി മഞ്ചേരി സെന്റർ...

മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന
feature-top

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ....

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ.
feature-top

അടുത്ത പിസിനാക് കോൺഫ്രൻസ് 2028 ൽ ഒക്കലഹോമയിൽ...

ചിക്കാഗോ: 2028 ലെ പിസിനാക്ക് കോൺഫ്രൻസിന് ഒക്കലഹോമ ആതിഥ്യമരുളും.2028 ജൂൺ 29 മുതൽ