പാവങ്ങളുടെ അമ്മ- മദര്‍ തെരേസയെ ലോകം സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകി ആദരിച്ച ദിവസമാണ് ഇന്ന്. 1979 ഒക്ടോബർ 17 നായിരുന്നു മദറിന് നോബൽ നൽകാനുള്ള പ്രഖ്യാപനം.

മദര്‍ തെരേസ 1910 ഓഗസ്റ്റ് 26 നു അല്‍ബേനിയയിലാണ് മദര്‍ തെരേസ ജനിച്ചത്. യഥാര്‍ഥ പേര് ആഗ്നസ് ഗോംക് ബൊഹാഖിയൊ എന്നാണ്‌. കെട്ടിടനിര്‍മാണ കോണ്ട്രാക്റ്ററായ നിക്കോലോ ബൊജാക്‌സിയുടെയും വെനീസുകാരിയായ ഡ്രാനാഫിൽ ബെര്‍ണായുടെയും മൂന്ന് മക്കളില്‍ ഇളയവളായിരുന്നു ഈ പെൺകുട്ടി. 1917-ല്‍ പിതാവ് മരിച്ചു. തുന്നല്‍ ജോലികള്‍ ചെത് ആ അമ്മ മക്കളെ വളർത്തി. ആഗ്നസിൻ്റെ പിൽക്കാല ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ചതും മാതൃകാ വനിതയായിരുന്ന ഈ അമ്മതന്നെയാണ്.

സ്‌കൂള്‍ പഠനകാലത്താണ് മദര്‍ തെരേസ ഇന്ത്യയെക്കുറിച്ചു കേള്‍ക്കുന്നത്. ഏഷ്യയിലെ ഒരു ദരിദ്ര ഉപഭൂഖണ്ഡമാണ് ഇന്ത്യ എന്നാണ് അന്ന് ആ കുട്ടി ഇന്ത്യയെക്കുറിച്ച് മനസിലാക്കിയിരുന്നത്. ഇന്ത്യയില്‍ ചാരിറ്റി പ്രവര്‍ത്തനത്തിനു പോകാന്‍ ആ കൊച്ചുമിടുക്കിക്ക് വളരെയേറെ സന്തോഷമായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയിലെ മിഷണറി സ്‌കൂളിലേക്കുള്ള അധ്യാപികയായാണ് 1929-ല്‍ അവര്‍ ഇന്ത്യയിലെത്തുന്നത്. 1931 മെയ് 24 ന് സഭാവസ്ത്രം സ്വീകരിക്കുകയും മിഷണറിപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മരണമടഞ്ഞ തെരേസാ മാര്‍ട്ടിന്‍ എന്ന ഫ്രഞ്ച് കന്യാസ്ത്രീയുടെ നാമം സ്വീകരിക്കുകയും ചെയ്തു.

കൊല്‍ക്കത്തയിലെ ലൊറേറ്റോ സ്‌കൂളില്‍ അധ്യാപികയായി സേവനമനുഷ്ടിക്കുന്നതിനിടയില്‍ തെരേസ സാമൂഹ്യ പ്രവര്‍ത്തനമേഖലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. തെരേസ എന്നു പേരുള്ള മറ്റൊരു കന്യാസ്ത്രീയും മദറിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. സമാനമായ ഉച്ചാരണം വന്നതോടെ തിരിച്ചറിയാനായി മദറിൻ്റെ ബംഗാളി ഭാഷയിലുള്ള പ്രാവിണ്യം അടയാളമാക്കി ബംഗാളി തെരേസ എന്നാണ് സഹപ്രവര്‍ത്തകര്‍ വിളിച്ചിരുന്നത്.

1943 -ൽ ഭാരതത്തിലുണ്ടായ ഭക്ഷ്യക്ഷാമം 1946 ലെ ഹിന്ദു -മുസ്‌ലിം കലാപം എന്നിവ തീര്‍ത്ത പട്ടിണി ആശ്രമത്തിലെ മുന്നൂറോളം അന്തേവാസികളുടെ ജീവിതം ദുരിതമയമാക്കി. അവര്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനായി മദര്‍ തെരേസ തെരുവിലലഞ്ഞു. ഇതിനിടയില്‍ കലാപത്തില്‍ പരുക്കേറ്റവരെ ശുശ്രൂഷിക്കാനും മദര്‍ സമയം കണ്ടെത്തി. അദ്ധ്യാപിക എന്ന ജോലി ആത്മാർത്ഥതയോടെ ചെയ്യുമ്പോഴും കൊല്‍ക്കത്തയിലെ പാവപ്പെട്ടവരുടെ ജീവിത ദുരിതങ്ങള്‍ അവരുടെ മനസ്സിനെ അസ്വസ്ഥമാക്കി. കോണ്‍വെന്റിന് സമീപത്ത് പോലും ധാരാളം പേരുടെ അകാലമരണം നേരിട്ടുകണ്ട തെരേസ തൻ്റെ ജീവിതം പാവപ്പെട്ടവര്‍ക്കായി സമര്‍പ്പിക്കാന്‍ തീരുമാനമെടുത്തു.

1950 ഒക്ടോബര്‍ 7- മിഷണറീസ് ഓഫ് ചാരിറ്റി എന്ന പുതിയ സന്യാസ സഭ ആരംഭിച്ചു. അതായിരുന്നു മിഷണറീസ് ഓഫ് ചാരിറ്റിയുടെ പിറവി. വിശക്കുന്നവരെയും നഗ്‌നരെയും ഭവനരഹിതരെയും അന്ധരെയും കുഷ്ഠരോഗികളെയും പരിത്യക്തരെയും പരിചരിക്കുക എന്നത് മിഷണറീസ് ഓഫ് ചാരിറ്റി ദൗത്യമായി ഏറ്റെടുത്തു. സമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനം മിഷനറീസ് ഓഫ് ചാരിററിയുടെ വളര്‍ച്ചക്ക് വളമായി മാറി. കര്‍മദേശമായ ഭാരതവും ലോകം മുഴുവനും മദര്‍ തെരേസയുടെ പുണ്യപ്രവര്‍ത്തികളെ പ്രോത്സാഹിപ്പിച്ചു. ഒട്ടേറെ പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തി. 1962 ജനവരി 26-ന് റിപ്പബ്ലിക് ദിനത്തിൽ ‘പദ് മശ്രീ’ നല്കി മദറിനെ ഭാരതം ആദരിച്ചു. ആ വര്‍ഷം തന്നെ മാഗ്‌സസെ അവാര്‍ഡും തുടര്ന്ന് 1972ല്‍ അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്‌റു അവാര്‍ഡും ലഭിച്ചു.

1979 ഒക്ടോബർ 17 നു മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 1980-ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ‘ഭാരത രത്‌നവും നല്‍കി. ബ്രിട്ടിഷ് സർക്കാർ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഒഫ് മെറിറ്റ്’ 1983-ല്‍ നല്‍കി മദറിനെ ആദരിച്ചു.

1985ല്‍ അമേരിക്കയിലെ ഉന്നത പുരസ്‌കാരം മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ചു. 1992 ല്‍ ‘ഭാരത് ശിരോമണി’ അവാര്‍ഡും രാഷ്ട്രപതിയില്‍നിന്നു സ്വീകരിച്ചു. ഇവ കൂടാതെ വിശ്വപ്രസിദ്ധ സർവ കലാശാലകളുടെ ഓണററി ഡോക്ടറേറ്റ് ബിരുദങ്ങളും ലഭ്യമായിട്ടുണ്ട്. 1996 ല്‍ ഓണററി യു.എസ്.സിറ്റിസണ്‍ഷിപ്പും ലഭിച്ചു.1997 സെപ്റ്റംബര്‍ 5 ന് എണ്‍പത്തി ഏഴാം വയസില്‍ കൊല്‍ക്കത്തയില്‍വച്ചായിരുന്നു മദര്‍ തെരേസ അന്തരിച്ചത്.

നിലവില്‍ 134 രാജ്യങ്ങളിലായി 4500ല്‍ അധികം സംന്യാസിനികള്‍ മിഷനറീസ് ഓഫ് ചരിറ്റിക്ക് കീഴില്‍ സേവന പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ലോകത്ത് ഏറ്റവും അധികം ആദരിക്കപ്പെടുന്ന വിശിഷ്‌ട വനിതകളിൽ ഒരാളാണ്‌ ഇന്നും മദർ തെരേസ.


2035/Oct.16/1/ പെന്തെക്കോസ്തു യുവതി 23, ‘169 cm, B Pharm , MC Course, Infopark -ൽ മൂന്നു മാസമായി ജോലി ചെയ്യുന്നു. ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9747792059


2034/Oct.16/1/ തൃശൂർ ജില്ലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലിചെയ്യുന്ന പെന്തെക്കോസ്തു യുവാവ് 36 ഇടത്തരം കുടുംബം അനുയോജ്യമായ പെൺകുട്ടികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഡിമാന്റുകൾ ഇല്ല
Ph: 6282750833


2033/Oct.15/1/ Pentecostal parents invite proposals for their daughter (35/160 cm). Working and settled in the USA for a couple of decades. Looking for a Pentecostal, spiritually-focused, mission-minded man. We prefer men who grew up outside of Kerala. For details, please contact thomasnehemiah810@gmail.com

2032/Oct.15/1/ രാജസ്ഥാനില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശികളായ പെന്തെക്കോസ്ത് കുടുംബത്തിലെ യുവാവ്. 30, 5’5, BA പ്രൈവറ്റ് സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9828246799

2031/Oct.10/1/  ഈഴവ സമുദായത്തിൽ നിന്നും കുടുംബമായി വിശ്വാസത്തിലേക്കു വന്ന പെന്തകോസ്ത് യുവതി, (ആലപ്പുഴ ജില്ല), 23 വയസ്സ്, 162cm, BSc നഴ്‌സ്‌, ഡൽഹിയിൽ ജോലി ചെയ്യുന്നു. ബിരുദധാരികളും ആത്മീയരുമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact: 9747606335, 9446456372

2031/Oct.7/3/Pentecostal parents invite proposals for their son (5’8″,DOB Dec 08 1988, BTech in ECE), working in Abu Dhabi,  from Born again,Baptized,non ornament wearing employed professionals with a commitment for the Lord’s ministry. Nurses please excuse.
Contact: 9446709252/9947816671/04682279300

2030/Oct.7/1/ചേരമർക്രിസ്ത്യൻ യുവതി. പെന്തകോസ്ത് AG സഭാoഗം. വയസ് 40. ഗായിക സംഗീതസംവിധായിക. സ്ഥലം മാവേലിക്കര . വിദ്യാഭ്യാസം. ഹയർ സെക്കന്ററി. ആത്മീയരായ പെന്തകോസ്ത് യുവാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. സുവിശേ
ഷവേലയിൽ താല്പര്യം ഉള്ളവർക്ക് മുൻഗണന.
Contact : 99 61249485, +971506074992(വാട്സാപ്പ് )

2029/Oct.6/3/ഈഴവ വിഭാഗത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതി 25, 150 cm BDS കഴിഞ്ഞ് MDS ന് പഠിക്കുന്നു. ആഭരണം ധരിക്കും. അനുയോജ്യരായ, ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു.
8590782827  email – sb4792669@gmail.com

2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265


M2001/  സൗദി അറേബിയയില്‍ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്‌സ്മാര്‍ക്ക് മുന്‍ഗണന. Ph. 9744231423


M2026/sept.30/3/  Remarriage, Born again, 45/5’1″, Very fair, Nurse  അമേരിക്കയിൽ ജനിച്ചുവളർന്ന ന്യൂയോർക്കിൽ താമസിക്കുന്ന സുന്ദരിയായ  (Slim) യുവതിക്ക് ദൈവഭയമുള്ളതും ഡിഗ്രിയോ മറ്റു പ്രൊഫഷണൽ യോഗ്യതയോ ഉള്ളതും 47 വയസ്സിൽ താഴെ പ്രായമുള്ളതുമായ Born again – പെന്തക്കൊസ്തു അനുഭവമുള്ള ക്രിസ്ത്യൻ യുവാക്കളിൽനിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ ഫോട്ടോ സഹിതം ബന്ധപ്പെടുക. Mob:+1(201)747-9863 / 9961538114  / email: JesusLifeHope@gmail.com

M2021/Sep.26/3/    10 വർഷമായി കേരളത്തിൽ താമസിക്കുന്ന ഒറീസ യുവാവ്, മലയാളം നന്നായി സംസാരിക്കും, 31, 160 cm, പ്രാഥമിക വിദ്യാഭ്യാസം മാത്രം. എറണാകുളത്ത് സുവിശേഷവേല യോടൊപ്പം സ്ഥിര ജോലിയും താമസവും. ഇടപ്പള്ളി ചർച്ച്  ഓഫ് ഗോഡ് സഭാംഗം ആണ്. ഒറീസ യിലേക്ക് തിരികെ പോകുന്നില്ല. രക്ഷിക്കപ്പെട്ട,  ജോലിയുള്ള,  സുവിശേഷ പ്രവർത്തനങ്ങളിൽ തൽപരരായ മലയാളിയുവതികളുടെ മാതാപിതാക്കളിൽ നിന്ന്വിവാഹാലോചനക്ഷണിക്കുന്നു.
PH: 9447035029

M2020/Sep.22/3 –Syrian Christian Pentecostal parents invites proposal for their daughter born and brought up in Kuwait. 24, 164cm, Doctor of Pharmacy.From the boys with good spiritual values and intrested in Christian ministries. Alliance prefer from Europe canada and USA only
Ph: 8592009458

M2014: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 25, 163 cm ,Doctor of Pharmacy ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തു ജോലിയുള്ളവർക്ക് മുൻഗണന.   Ph: 9400038999, 8644844444

M20015: US settled Syrian Christian Pentecostal family invites Proposal for their daughter 33, 158cm, DOB May 1987, MD. Currently specializing in Cardiology. All school done in US. Looking for born again professionals young man from kerala background living in USA or Canada only. Contact : 00447423656094

M2012: KERALITE PENTECOSTAL (TPM) PARENTS SETTLED IN CHENNAI, INVITE PROPOSALS FOR THEIR DAUGHTER (34, 5’2, MBA),FROM PARENTS OF SPIRIT BAPTIZED TPM BOYS WORKING IN INDIA OR ABROAD.    PLEASE CONTACT bijumjohn16@gmail.com/00971502125289


M2013: Proposals invited for Keralite TPM boy (32, 173cm, BCom/MBA), working in UAE,  from parents of God fearing TPM girls. Please send profile with details to  proposals12019@gmail.com/00971528403901


M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

മഹാകവി കെ.വി.സൈമൺ കിഴക്കിൻ്റെ മിൽട്ടൺ: പഠന...

മഹാകവി കെ.വി. സൈമണിനെക്കുറിച്ചുള്ള ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്
feature-top

പട്ടാഴി മലങ്കര ക്രിസ്ത്യൻ ചർച്ച്‌ ...

പട്ടാഴി : മലങ്കര ക്രിസ്ത്യൻ ചർച്ചിന്റെ കൺവൻഷൻ ഒക്ടോ. 15 -17 വരെ പട്ടാഴി സുജിൻ
feature-top

പാസ്റ്റർ ബേബി കടമ്പനാടിന് വേണ്ടി എല്ലാ...

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ അംഗവും ഐപിസി സീനിയർ
feature-top

മണക്കണ്ടത്തിൽ പി.എം.ജോൺ (കുഞ്ഞുമോൻ-78)...

നിലമ്പൂർ : എടക്കര ഐപിസി സഭയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ മണക്കണ്ടത്തിൽ
feature-top

പ്രതിദിന ധ്യാനം |പാമ്പിൻ്റെ ബുദ്ധി |...

പാമ്പിൻ്റെ ബുദ്ധി “ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും
feature-top

Looking for Prayer Warriors and ...

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

പാസ്റ്റർ അനീഷ് ഏലപ്പാറ പ്രയർ ബോർഡ്...

മുളക്കുഴ:  പാസ്റ്റർ അനീഷ് ഏലപ്പാറയെ ചർച്ച് ഓഫ് ഗോഡ് പ്രയർ ബോർഡ്
feature-top

പുൽപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഗാന്ധി...

പുൽപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ നേതൃത്വത്തിൽ പുൽപ്പള്ളി
feature-top

പുതിയ തലമുറയ്ക്ക് സമകാലിക മലയാളത്തിൽ ബൈബിൾ ...

കോട്ടയം: വിശുദ്ധ ബൈബിളിന്റെ സമകാലിക പരിഭാഷ ‘തിരുവചന’ത്തിന്റെ പുതിയ