തോമസ് മുല്ലക്കൽ

ലോകത്തെ മാറ്റിമറിച്ച അമേരിക്കയുടെ 9/11

ലോകമനസ്സാക്ഷിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഭീകര ദുരന്തത്തിൻ്റെ സ്മരണകളുയർത്തി വീണ്ടും ഒരു സെപ്റ്റംബർ പതിനൊന്ന് ! 2001 സെപ്റ്റംബർ 11 ന് അൽ-ക്വൊയ്ദ എന്ന തീവ്രവാദ ഗ്രൂപ്പിലെ അംഗങ്ങൾ അമേരിക്കയിലെ നാല് വിമാനങ്ങൾ ഹൈജാക്ക് ചെയ്യുകയോ ഏറ്റെടുക്കുകയോ ചെയ്തു. തുടർന്ന് ന്യൂയോർക്ക് നഗരത്തിലെ വേൾഡ് ട്രേഡ് സെന്ററിലേക്ക് തീവ്രവാദികൾ രണ്ട് വിമാനങ്ങൾ പറത്തി. മൂന്നാമത്തെ വിമാനം വാഷിംഗ്‌ടൺ ഡി.സിക്ക് സമീപമുള്ള പെന്റഗണിലേക്ക് പറന്നു. നാലാമത്തെ വിമാനം പെൻ‌സിൽ‌വാനിയയിലെ ഒരു വയലിൽ തകർന്നു വീണു.

അക്കാലത്തെ ഏറ്റവും ഭയാനകമായ ഭീകരപ്രവർത്തനമായിരുന്നു അന്ന് നടന്ന ആക്രമണങ്ങൾ. വിവിധ സ്ഥലങ്ങളിലായി മൂവായിരത്തോളം പേർ കൊല്ലപ്പെടുകയുണ്ടായി. പത്തൊൻപത് തീവ്രവാദികൾ യാത്രക്കാരായി നാല് വിമാനങ്ങളിൽ കയറിക്കൂടി. വിമാനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത അവർ വേൾഡ് ട്രേഡ് സെന്ററിലെ രണ്ട് പ്രധാന കെട്ടിടങ്ങളിൽ ആദ്യത്തെ രണ്ട് വിമാനങ്ങൾ ഇടിച്ചിറക്കി. 110 നിലകൾ ഉയരമുള്ള ഇരട്ട ഗോപുരങ്ങളായിരുന്നു പ്രസ്തുത കെട്ടിടങ്ങൾ. ഇടിയുടെ ആഘാതം ഭീകരമായതിനാൽ കെട്ടിടങ്ങൾ ഏതാണ്ട് പൂർണ്ണമായി കത്തി നശിച്ചു. മൂന്നാമത്തെ വിമാനം പെന്റഗണിന്റെ ഒരു ഭാഗം ഇടിച്ചു തകർത്തു. നാലാമത്തെ വിമാനം യു‌എസ് കോൺഗ്രസ്സ് സമ്മേളിക്കുന്ന കാപ്പിറ്റോളിനെ ലക്ഷ്യം വച്ചു പോകുകയായിരുന്നു. എന്നാൽ. അതിലെ യാത്രക്കാരും ജോലിക്കാരും ചേർന്ന് തീവ്രവാദികൾക്കെതിരെ ശക്തമായി ചെറുത്തുനിന്നതിൻ്റെ ഫലമായി വിമാനം ലക്ഷ്യത്തിലെത്താതെ തകർന്നു വീഴുകയുണ്ടായി.

രക്ഷാപ്രവർത്തകർ ഉടൻ തന്നെ ആക്രമണ സ്ഥലങ്ങളിലേക്ക് പാഞ്ഞു. ന്യൂയോർക്കിൽ രക്ഷപ്പെട്ടവരെ തിരയുന്നതിനിടെ 400 ലധികം പോലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും കെട്ടിടം തകർന്ന് കൊല്ലപ്പെടുകയുണ്ടായി. ഭീകരാക്രമ ണത്തിൻ്റെ ഫലമായി അന്ന് ന്യൂയോർക്കിൽ 2,750 പേരും പെന്റഗണിൽ 184 പേരും പെൻസിൽവാനിയയിൽ 40 പേരും കൂടാതെ 19 തീവ്രവാദികളും അന്ന് കൊല്ലപ്പെട്ടു

ഈ സംഭവം പിന്നീടുള്ള ലോക ക്രമംതന്നെ മാറ്റിമറിച്ചു. മുസ്ലിം തീവ്രവാദത്തിനെതിരെ ലോകമെങ്ങും അമേരിക്ക പോരാടി.9/ 11 ആസൂത്രണം ചെയ്ത ബിൻലാദനും കൂട്ടരും കൊല്ലപ്പെട്ടു. എങ്കിലും മുസ്ളീം തീവ്രവാദം ഇന്ന് അമേരിക്കക്കും മുഴു ലോകത്തിനും ഭീഷണിയായി പല പേരുകളിൽ തുടരുന്നു

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

നിരണം കാട്ടുനിലത്തു പുത്തൻപറമ്പിൽ...

നിരണം: കാട്ടുനിലത്തു പുത്തൻപറമ്പിൽ (തിട്ടയിൽ) ചാക്കോ ഏബ്രഹാമിന്റെ
feature-top

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ “എഫ്ഫത്താ”...

മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “എഫ്ഫത്താ” എന്ന പേരിൽ
feature-top

ഐപിസി സെൻട്രൽ റീജിയൻ കൺവൻഷനും ഓർഡിനേഷൻ...

ചിക്കാഗോ: ഐപിസി സെൻട്രൽ റീജിയൻ ആനുവൽ കൺവെൻഷൻ ഒക്ടോബർ 9, 10 തീയതികളിൽ
feature-top

MPC 5-മത് നാഷണൽ കോൺഫറൻസും വാർഷിക കൺവെൻഷനും...

തിരുവനന്തപുരം: ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ
feature-top

പ്രതിദിന ധ്യാനം| ദൈവത്തിനു കൊള്ളാകുന്നവർ|...

ദൈവത്തിനു കൊള്ളാകുന്നവർ “ഞങ്ങളെ സുവിശേഷം ഭരമേല്‌പിക്കേണ്ടതിനു ഞങ്ങൾ
feature-top

ഗിൽഗാൽ എജി ചർച്ച് ദുബായ് ശുശ്രൂഷകൻ പാസ്റ്റർ...

ദുബായ്: ഗിൽഗാൽ എജി ചർച്ച് ദുബായ് (യുഎഇ – മലബാർ സെക്ഷൻ)യുടെ ശുശ്രൂഷകൻ
feature-top

ഏലിയാമ്മ മാത്യു(78) മുംബൈയിൽ...

മുംബൈ:എഫേത്താ മിനിസ്ട്രീസ്, മാട്ടുംഗ, മുംബൈയുടെ സ്ഥാപക പ്രസിഡന്റും
feature-top

അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ...

ദോഹ: അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ സെക്ഷൻ ഉദ്ഘാടനവും ഏക ദിന
feature-top

കോടിക്കണക്കിന് മനുഷ്യരുടെ മരണത്തിന് എ.ഐ...

കാലിഫോർണിയ: എ.ഐയ്ക്ക് വിനാശകരമായ ദോഷങ്ങൾ വരുത്തിവെക്കാൻ കഴിയുമെന്നും