ബൈബിളിൻ്റെ ‘അമേരിക്കൻ സ്റ്റാൻഡേർഡ് വേർഷൻ’ പ്രസിദ്ധീകരിച്ചു
ബൈബിളിൻ്റെ ഇംഗ്ലീഷ് പരിഭാഷയുടെ പരിഷ്കരിച്ച പതിപ്പായ ‘അമേരിക്കൻ സ്റ്റാൻഡേർഡ് വേർഷൻ’ 1901 ഓഗസ്റ്റ് 26ന് പ്രസിദ്ധീകരിച്ചു. 1611 ലെ കിംഗ് ജയിംസ് ബൈബിൾ പരിഷ്കരിക്കുന്നതിനുള്ള ശ്രമം 1870ൽ ആരംഭിച്ചിരുന്നു. ഈ പദ്ധതി പ്രകാരം റിവൈസ്ഡ് വേർഷൻ തയ്യാറാക്കുവാൻ വിവിധ സഭാവിഭാഗത്തിൽപെട്ട 30 പണ്ഡിതർ 1871 ൽ കൂടിവരികയും പരിഷ്കരണ ജോലികൾ 1872 ൽ ആരംഭിക്കുകയും ചെയ്തു.
1881 ൽ പുതിയനിയമവും 1885 ൽ പഴയനിയമവും പൂർത്തിയായി.
റിവൈസ്ഡ് വേർഷനിൽ അപ്പോക്രിഫ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. ഈ പതിപ്പ് പരിഷ്കരിച്ചതാണ് 1901 ൽ പുറത്തിറങ്ങിയ ‘അമേരിക്കൻ സ്റ്റാൻഡേഡ് വേർഷൻ’. ഇത് അടിസ്ഥാനമാക്കിയാണ് ദി റിവൈസ്ഡ് സ്റ്റാൻഡേർഡ് വേർഷൻ (1952); ദി ആംപ്ലി ഫൈഡ് ബൈബിൾ (1965 ); ദി ന്യൂ അമേരിക്കൻ സ്റ്റാൻഡേർഡ് ബൈബിൾ (1971); ദി വേൾഡ് ഇംഗ്ലീഷ് ബൈബിൾ (2000); ദി ലിവിങ് ബൈബിൾ (1971) എന്നിവ പുറത്തിറങ്ങിയത്.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
വീട്ടുജോലികൾ ചെയ്യാൻ സഹോദരിയെ ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന സഹോദരിയെ ആവശ്യമുണ്ട്.
ഫോൺ :9447111289
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289