Advertise here

അമേരിക്കൻ ദൈവശാസ്ത്രജ്ഞനും ഡിസ്പെൻസേഷണലിസത്തിൻ്റെ വക്താവും ആയിരുന്ന സൈറസ് ഇംഗേഴ്സൺ സ്കോഫീൽഡ് 1843 ഓഗസ്റ്റ് 19ന് മിഷിഗണിലെ ലെനാവി കൗണ്ടിയിൽ ജനിച്ചു. ഏലിയാസ് – അബീഗയിൽ ദമ്പതികളുടെ ഏഴാമത്തെ മകൻ. വേദപുസ്തക പഠനരംഗത്ത് ശ്രദ്ധേയ സംഭാവന നൽകിയ ബൈബിൾ പണ്ഡിതൻ.
ഇവാഞ്ചലിക്കൽ ക്രിസ്ത്യാനിത്വത്തിലേക്ക് ആകൃഷ്ടനായ സ്കോഫീൽഡ്1883 ൽ കോൺഗ്രിഗേഷണൽ സഭയുടെ ശുശ്രൂഷകനായി. ഡി.എൽ.മൂഡിയുടെ യോഗങ്ങളിൽ പങ്കെടുക്കുകയും ഹഡ്സൻ ടെയ്‌ലറുമായി പരിചയപ്പെടുകയും ചെയ്ത സ്കോഫീൽഡ് അമേരിക്കൻ ഹോം മിഷനി സൊസൈറ്റി ഓഫ് ടെക്സസിൻ്റെ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിലെ ഡിസ്പെൻസേഷണൽ – പ്രീ മില്ലേനിയൽ ഉപദേശത്തിൻ്റെ വക്താവായിരുന്നു. 1909 ൽ ‘സ്കോഫീൽഡ് റഫറൻസ് ബൈബിൾ’ അദ്ദേഹം പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിൻ്റെ കറസ്പോണ്ടൻസ് കോഴ്സിൻ്റെ ബൈബിൾ പഠനങ്ങളാണ് റഫറൻസ് ബൈബിൾ നിർമ്മിതിക്ക് പ്രേരകമായത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് ആണ് റഫറൻസ് ബൈബിൾ ആദ്യമായി പ്രസിദ്ധീകരിച്ചത്. ജെ. എൻ. ഡാർബിയുടെ ആശയങ്ങളുടെ വികസിതരൂപം സ്കോഫീൽഡിൽ കാണാം. 1921 ജൂലൈ 24ന് ലോംഗ് അയലൻ്റിൽ നിര്യാതനായി.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
വീട്ടുജോലികൾ ചെയ്യാൻ സഹോദരിയെ ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന സഹോദരിയെ ആവശ്യമുണ്ട്.
ഫോൺ :9447111289
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289