ആധുനിക മിഷനറി യുഗത്തിൻ്റെ പിതാവ് വില്യം കേറിയുടെ ജന്മദിനം
ഇന്ത്യയുടെ അപ്പൊസ്തലനും ആധുനിക മിഷനറി യുഗത്തിൻ്റെ പിതാവുമായ വില്യം കേറി 1761 ഓഗസ്റ്റ് 17 നു ഇംഗ്ലണ്ടിലെ നോർത്താംപ്റ്റൺഷെയറിൽ ജനിച്ചു. പോളേഴ്സ്ബറി ഗ്രാമത്തിലെ എഡ്മണ്ട് കേറിയും എലിസബത്ത് വിൻസിയും ആയിരുന്നു മാതാപിതാക്കൾ.
പാവപ്പെട്ട കുടുംബത്തിൽ ജനിച്ച കേറിക്ക് പതിനാലാം വയസ്സിൽ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നു. കാർഷികവൃത്തിയിൽ ഏർപ്പെട്ട കേറി പിന്നീട് ചെരുപ്പ് നിർമാണ ജോലി ചെയ്തു. നല്ലവായനാശീലം ഉണ്ടായിരുന്നു. ക്രിസ്തുവിനെ അറിഞ്ഞ് ബാപ്റ്റിസ്റ്റ് സഭാംഗമായതോടെ ജീവിതം മാറിമറിഞ്ഞു.
വിജാതീയ രാജ്യങ്ങളിൽ ക്രിസ്തുവിനെ കൂടാതെ മരിക്കുന്നവരെക്കുറിച്ചുള്ള ഭാരം തന്നെ ഭരിച്ചു. 1792 ൽ ഒരു സഭാ സമ്മേളനത്തിൽ, ‘ദൈവത്തിൽനിന്ന് വലിയ കാര്യങ്ങൾ പ്രതീക്ഷിക്കുക; ദൈവത്തിനുവേണ്ടി വലിയ കാര്യങ്ങൾ ചെയ്യുക ‘ എന്ന ശക്തമായ ദൂത് നൽകി. അതിനുശേഷം ബാപ്റ്റിസ്റ്റ് മിഷനറി സൊസൈറ്റിയുടെ ആദ്യ മിഷനറിയായി ഇന്ത്യയിലെത്തി. ബംഗാളിൽ എത്തിയ കേറി വിവിധ ഭാഷകൾ പഠിച്ചു.സെറാംപൂരിൽ കോളജ് സ്ഥാപിച്ചു. 44 ഇന്ത്യൻ ഭാഷകളിൽ വേദപുസ്തകം വിവർത്തനം ചെയ്തു. പല ഭാഷകൾക്കും വ്യാകരണവും നിഘണ്ടുവും രചിച്ചു. സതി എന്ന സാമൂഹിക ദുരാചാരം നിർത്തൽ ചെയ്യുവാൻ കഠിനമായി പ്രയത്നിച്ചു. 1834 ജൂൺ 9ന് കേറി
ലോകത്തോടുവിടപറയുമ്പോൾ മഹത്തായ ഒരു മിഷനറി ദൗത്യത്തിൻ്റെ മാതൃകയാണ് അവശേഷിപ്പിച്ചത്.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
വീട്ടുജോലികൾ ചെയ്യാൻ സഹോദരിയെ ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന സഹോദരിയെ ആവശ്യമുണ്ട്.
ഫോൺ :9447084188
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289