ക്ഷയരോഗം വന്ന് ഇരുപത്തി ഒൻപതാം വയസിൽ മരണമടഞ്ഞ അമേരിക്കൻ മിഷനറി യുവാവ് ഇന്നും പതിനായിരങ്ങൾക്ക് പ്രചോദനം
അമേരിക്കയിലെ ഡെലവെയറിൽ റെഡ് ഇന്ത്യക്കാർക്കിടയിൽ ചുരുങ്ങിയ കാലം പ്രവർത്തിച്ച അമേരിക്കൻ മിഷനറിയായിരുന്നു ഡേവിഡ് ബ്രെയിനർഡ്. ഇരുമൂന്നാം വയസിൽ ആരംഭിച്ച മിഷനറി ജീവിതം 29 ആം വയസിൽ അവസാനിച്ചു. എന്നാൽ ജോനാഥൻ എഡ്വേർഡ്സ് 1749-ൽ ബ്രെയിനർഡിൻ്റെ ജീവചരിത്ര ഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിച്ചതു മുതൽ ആയിരക്കണക്കിനാളുകളെ സുവിശേഷ വേലക്കായി ജീവിതം വലിച്ചെറിയുവാൻ പ്രേരിപ്പിക്കുന്നു. അക്കൂട്ടത്തിൽ മഹാന്മാരായ പിൽക്കാല മിഷനറിമാരായ ഹെൻറി മാർട്ടിൻ, വില്യം കേരി, ജിം എലിയറ്റ്, അഡോണിറാം ജഡ്സൺ എന്നിവരുടെ പേരുകൾ എടുത്ത് പറയേണ്ടതാണ്.
കണക്റ്റിക്കട്ടിൽ 1718 ഏപ്രിൽ 20 എസിക്കിയാവിൻ്റെയും ഡൊറോത്തിയുടെയും മകനായി ഡേവിഡ് ബ്രെയിനെർഡ് ജനിച്ചു. അദ്ദേഹത്തിന് ഒൻപത് സഹോദരങ്ങളുണ്ടായിരുന്നു, പതിനാലാമത്തെ വയസ്സിൽ അദ്ദേഹം അനാഥനായി. ആദ്യം പിതാവും അഞ്ച് വർഷത്തിന് ശേഷം അമ്മയും മരിച്ചു. അമ്മയുടെ മരണശേഷം, ബ്രെയിനാർഡ് മൂത്ത സഹോദരി ജെറുഷയോടൊപ്പം താമസിച്ചു.
യേൽ യൂണിവേഴ്സിറ്റിയിൽ ചേർന്ന് പഠനം തുടരാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിൽ ഒരുദിവസം – 1739 ജൂലൈ 12 ന്-‘പറഞ്ഞറിയിക്കാനാവാത്ത മഹത്വപൂർണമായ ഒരു അനുഭവംഉണ്ടായി. ദൈവം ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്ന കാഴ്ചയായിരുന്നു അത്. ഒപ്പം “ആദ്യം എൻ്റെ രാജ്യവും നീതിയും അന്വേഷിക്കുക” എന്ന മനോഹരമായ വാക്കുകളും കേട്ടു. അതോടെ തൻ്റെ വിദ്യാഭ്യാസാനന്തരം കർത്താവിൻ്റെ വേല ചെയ്യുവാൻ ബ്രെയിനാർഡ് തീരുമാനമെടുത്തു. യേൽ യൂണിവേഴ്സിറ്റിയിൽ ചേർന്ന് പഠനം തുടങ്ങിയെങ്കിലും അത് പൂർത്തീകരിക്കാൻ സാധിച്ചില്ല. രോഗ ബാധയും മറ്റുചില പ്രശ്നങ്ങളും മൂലം പഠനം ഉപേക്ഷിക്കേണ്ടിവന്നു.
1743 ഏപ്രിൽമുതൽ ബ്രെയിനർഡ് തദ്ദേശീയരായ റെഡ് ഇൻഡ്യാക്കാർക്കിടയിൽ ഒരു മിഷനറിയായി പ്രവർത്തിക്കാൻ തുടങ്ങി, അദ്ദേഹം കുട്ടികൾക്കായി ഒരു സ്കൂൾ ആരംഭിക്കുകയും സങ്കീർത്തനങ്ങളുടെ വിവർത്തനം ആരംഭിക്കുകയും ചെയ്തു. ചുരുങ്ങിയ കാലത്തിനുള്ളിൽ പലസ്ഥലങ്ങളിൽ അദ്ദേഹം മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇതിനിടെ പലപ്പോഴു രോഗിയായി മാറുവാൻ തുടങ്ങി. ഈ കാലഘട്ടത്തിലെ മിഷനറിമാർ നേരിട്ട ബുദ്ധിമുട്ടുകളായ ഏകാന്തത, ഭക്ഷണത്തിൻ്റെ അഭാവം എന്നിവയും അദ്ദേഹത്തെ വല്ലാതെ ബാധിച്ചു. മിഷൻ ഫീൽഡ് വിട്ട് സഭാ ശുശ്രൂഷയിലേക്ക് മാറുവാൻ പലരും ഉപദേശിച്ചെങ്കിലും ബ്രെയിനർഡ് അതിനൊന്നും തയ്യാറായില്ല.
അദ്ദേഹം ഡയറിയിൽ എഴുതിയ വാക്കുകൾ ആ യുവാവിൻ്റെ സമ്പൂർണ്ണ സമർപ്പണത്തിൻ്റെ അടയാളമാണ്. “ജീവിതത്തിലെ മറ്റേതൊരു സാഹചര്യത്തെക്കുറിച്ചോ ബിസിനസിനെക്കുറിച്ചോ ചിന്തിക്കാൻ എനിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. എൻ്റെ ആഗ്രഹമെല്ലാം ക്രിസ്തുവിനെ അറിയാത്ത ഈ ജനതയുടെ പരിവർത്തനമായിരുന്നു, എൻ്റെ എല്ലാ പ്രതീക്ഷയും ദൈവത്തിലായിരുന്നു. ദൈവമേ സുഹൃത്തുക്കളെ കാണുന്നതോ , എൻ്റെ പ്രിയപ്പെട്ട പരിചയക്കാരിലേക്ക് മടങ്ങുന്നതോ ലൗകിക സുഖങ്ങൾ ആസ്വദിക്കുന്നതോ ഒന്നും എന്നെ ആശ്വസിപ്പിക്കുകയില്ല”
1746 നവംബർ ആയപ്പോഴേക്കും ശുശ്രൂഷ തുടരാനാവാത്തവിധം അസുഖം കലശലായി എലിസബത്ത് ടൗണി ലെ ജോനാഥൻ ഡിക്കിൻസിൻ്റെ വീട്ടിലേക്ക് മാറി. ഏതാനും മാസത്തെ വിശ്രമത്തിനുശേഷം അദ്ദേഹം മസാച്യുസെറ്റ്സിലെ നോർത്താംപ്ടണിലേക്ക് പോയി, അവിടെ ജോനാഥൻ എഡ്വേർഡിൻ്റെ വീട്ടിൽ ലായിരുന്നു പിന്നീടുള്ള താമസം . 1747 മെയ് മാസമായപ്പോഴേക്കു മരണം അടുത്തെത്തിയെന്നു ബ്രെയിനർഡ് ബോധ്യമായി.1747 ഒക്ടോബർ 9 ന് 29 ആം വയസ്സിൽ ക്ഷയരോഗം കഠിനമായി ആ യുവാവ് വേദനകളില്ലാത്ത രാജ്യത്തേക്ക് യാത്രയായി. നോർത്താംപ്ടണിലെ ബ്രിഡ്ജ് സ്ട്രീറ്റ് സെമിത്തേരിയിൽ അദ്ദേഹത്തെ സംസ്കരിച്ചു.
താൻ ജീവിച്ചിരുന്ന 29 വര്‍ഷം കൊണ്ട് നേടിയ ആത്മാക്കളുടെ ആയിരകണക്കിന് മടങ്ങു ആത്മാക്കളെ റവ. ഡേവിഡ് ബ്രെയിനാർഡിൻ്റെ ജീവചരിത്രം ഇതിനകം ക്രിസ്തുവിലേക്കു നയിച്ചിട്ടുണ്ട്. ഇന്നും പതിനായിരങ്ങൾക്ക് പ്രചോദനമാകുന്ന ഫലകരമായ ജീവിതം.
2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ
മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265
M2001/ സൗദി അറേബിയയില്‍ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്സ്മാര്‍ക്ക് മുന്‍ഗണന. Ph. 9744231423
M2027/sept.30/1/ പുനര്‍ വിവാഹം: ഭാര്യ മരിച്ചു പോയ ആത്മീയനായ സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്ത് വിശ്വാസി, 55, ബാധ്യതകള്‍ ഇല്ല, മക്കള്‍ വിവാഹിതരാണ്. ജീവിക്കുന്നതിനുള്ള ചുറ്റുപാടുകള്‍ ഉണ്ട്. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9539876594, 9847769902
M2012: KERALITE PENTECOSTAL (TPM) PARENTS SETTLED IN CHENNAI, INVITE PROPOSALS FOR THEIR DAUGHTER (34, 5’2, MBA),FROM PARENTS OF SPIRIT BAPTIZED TPM BOYS WORKING IN INDIA OR ABROAD. PLEASE CONTACT bijumjohn16@gmail.com/00971502125289
M2013: Proposals invited for Keralite TPM boy (32, 173cm, BCom/MBA), working in UAE, from parents of God fearing TPM girls. Please send profile with details to proposals12019@gmail.com/00971528403901
M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094
Add a Comment
Recent Posts
- മഹാകവി കെ.വി.സൈമൺ കിഴക്കിൻ്റെ മിൽട്ടൺ: പഠന ഗ്രന്ഥവുമായി പ്രൊഫസർ വർഗീസ് മത്തായി |ജോജി ഐപ്പ് മാത്യൂസ്
- പട്ടാഴി മലങ്കര ക്രിസ്ത്യൻ ചർച്ച് കൺവൻഷൻ
- പാസ്റ്റർ ബേബി കടമ്പനാടിന് വേണ്ടി എല്ലാ ദൈവമക്കളും പ്രാർത്ഥിക്കുക
- മണക്കണ്ടത്തിൽ പി.എം.ജോൺ (കുഞ്ഞുമോൻ-78) കർതൃസന്നിധിയിൽ
- പ്രതിദിന ധ്യാനം |പാമ്പിൻ്റെ ബുദ്ധി | സാംകുട്ടി ചാക്കോ നിലമ്പൂർ
Recent Comments
- Sajimon. PS on ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
- Pr.Sunny Sam on Hallelujah ll കരുതൽ
Archives
- October 2024
- September 2024
- August 2024
- July 2024
- June 2024
- May 2024
- April 2024
- March 2024
- February 2024
- January 2024
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- History
- Home main news
- Home Sub news
- International
- Interview
- Live
- Local
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2024. Powered by: Hub7 Technologies
Leave a Reply