സെപ്റ്റംബർ -30 വിശുദ്ധ ജെറോമിൻ്റെ ഓർമ്മദിനം

എ.ഡി 347 മുതൽ 420 വരെ ജീവിച്ചിരുന്ന പ്രമുഖ ക്രൈസ്തവ പണ്ഡിതനും താപസനുമായിരുന്നു വിശുദ്ധ ജെറോം.യുഗോസ്ലേവിയോയിലെ സ്ട്രിഡോണിൽ വിശുദ്ധ ജെറോം ജനിച്ചു.

റോമിൽ വിദ്യാർത്ഥിയായിരിക്കെ പാപത്തിൻ്റെയും പശ്ചാത്താപത്തിൻ്റെയും നാളുകളിലൂടെ ജെറോം കടന്നുപോയി ഒരു സാധാരണ മനുഷ്യനുള്ള സാന്മാർഗിക പ്രശ്‌നങ്ങളെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. ഏകാന്ത വാസത്തിലൂടെയും ഉപവാസത്തിലൂടെയും അദ്ദേഹം മനസിനെ ക്രിസ്തുവിൻ്റെ പാതയിൽ ഉറപ്പിച്ചു.

അപാരമായ പാണ്ഡിത്യവും ഭാഷാജ്ഞാനവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. പതിനെട്ട് വർഷംകൊണ്ട് വിശുദ്ധവേദപുസ്തകം ലത്തീൻ ഭാഷയിലേക്കു പരിഭാഷ പ്പെടുത്തി.ജെറോമിൻ്റെ മുഖ്യസംഭാവനയെന്നു കരുതുന്നത് ബൈബിളിൻ്റെ  ലാറ്റിൻ വാൽഗേറ്റ് എന്ന പേരിൽ പ്രസിദ്ധമായ ലത്തീൻ പരിഭാഷയാണിത്.

382-ആം ആണ്ടിൽ പുതിയനിയമത്തിന്റെ വീറ്റസ് ലാറ്റിന എന്ന പേരിലറിയപ്പെട്ടിരുന്ന പഴയ ലത്തീൻ പരിഭാഷയുടെ പരിഷ്കരണത്തിലാണ് ജെറോം ‘വുൾഗേയ്റ്റ്’ തുടങ്ങിയത്. പിന്നീട് 390-ൽ ആരംഭിച്ച എബ്രായ ബൈബിൾ പരിഭാഷ പൂർത്തിയായത് 405-ലാണ്.

ബൈബിൾ പരിഭാഷ പൂർത്തിയാക്കിയതിനെ തുടർന്ന് മരണം വരെയുള്ള പതിനഞ്ചുവർഷം ജെറോം, ബൈബിൾ ഗ്രന്ഥങ്ങളുടെ അനേകം വ്യാഖ്യാനങ്ങൾ എഴുതി. 420-ആമാണ്ട് സെപ്റ്റംബർ 30-ന് ജെറോം ബെത്‌ലഹേമിൽ മരിച്ചു.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

മഹാകവി കെ.വി.സൈമൺ കിഴക്കിൻ്റെ മിൽട്ടൺ: പഠന...

മഹാകവി കെ.വി. സൈമണിനെക്കുറിച്ചുള്ള ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്
feature-top

പട്ടാഴി മലങ്കര ക്രിസ്ത്യൻ ചർച്ച്‌ ...

പട്ടാഴി : മലങ്കര ക്രിസ്ത്യൻ ചർച്ചിന്റെ കൺവൻഷൻ ഒക്ടോ. 15 -17 വരെ പട്ടാഴി സുജിൻ
feature-top

പാസ്റ്റർ ബേബി കടമ്പനാടിന് വേണ്ടി എല്ലാ...

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ അംഗവും ഐപിസി സീനിയർ
feature-top

മണക്കണ്ടത്തിൽ പി.എം.ജോൺ (കുഞ്ഞുമോൻ-78)...

നിലമ്പൂർ : എടക്കര ഐപിസി സഭയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ മണക്കണ്ടത്തിൽ
feature-top

പ്രതിദിന ധ്യാനം |പാമ്പിൻ്റെ ബുദ്ധി |...

പാമ്പിൻ്റെ ബുദ്ധി “ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും
feature-top

Looking for Prayer Warriors and ...

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

പാസ്റ്റർ അനീഷ് ഏലപ്പാറ പ്രയർ ബോർഡ്...

മുളക്കുഴ:  പാസ്റ്റർ അനീഷ് ഏലപ്പാറയെ ചർച്ച് ഓഫ് ഗോഡ് പ്രയർ ബോർഡ്
feature-top

പുൽപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഗാന്ധി...

പുൽപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ നേതൃത്വത്തിൽ പുൽപ്പള്ളി
feature-top

പുതിയ തലമുറയ്ക്ക് സമകാലിക മലയാളത്തിൽ ബൈബിൾ ...

കോട്ടയം: വിശുദ്ധ ബൈബിളിന്റെ സമകാലിക പരിഭാഷ ‘തിരുവചന’ത്തിന്റെ പുതിയ