പ്രിൻസ് നിലമ്പുർ
    രാജ്യത്തിന് നഷ്ടമായത് സമർത്ഥരായ രണ്ടു പൈലറ്റുമാർ, അനേകം കുടുംബങ്ങൾക്ക് നഷ്ടമായത് അവരുടെ അത്താണികൾ,  അപകടത്തിൽ പെട്ടവർക്ക് പൊലിഞ്ഞുപോയത് അവരുടെ സ്വപ്‌നങ്ങൾ..
      കരിപ്പൂർ വിമാന അപകടം, രാജ്യത്തെ നടുക്കിയിരിക്കുകയാണ്.  നിലമ്പൂർ, റാന്നി,  മൂന്നാർ,  ആലുവ പോലെയുള്ള സ്ഥലങ്ങളിൽ പ്രളയഭീതി തുടരവേ, രാജമല യിൽ നടന്ന ഉരുൾ പൊട്ടലിൽ ഏകദേശം 80 പേരോളം അപകടത്തിൽ പെടുകയും,  പലരെയും ഇനിയും കണ്ടെത്തിയിട്ടുമില്ലാത്ത സാഹചര്യം നില നിൽക്കുമ്പോൾ 7 ഓഗസ്റ്റ്  രാത്രി 7. 38 നു കരിപ്പൂരിൽ നടന്ന അപകടം  സംസ്ഥാനത്തെ പിടിച്ചുലച്ചു കളഞ്ഞു.
    ലോക രാജ്യങ്ങളെ കൊറോണ ഗ്രസിച്ചിരിക്കുമ്പോൾ,  സ്വരാജ്യത്തേക്കു മടങ്ങുവാൻ പലർക്കും ആശ്വാസമാർഗ്ഗമായി  വന്ദേഭാരത് പദ്ധതിയുടെ ഭാഗമായ ദുബായിയിൽ നിന്നു പുറപ്പെട്ട വിമാനം ആണ് വിലാപ ഗീതമായി മാറിയത്. പ്രഥമവീക്ഷണങ്ങളിൽ കാലാവസ്ഥ വില്ലൻ രൂപം അണിയുന്നു എന്നു മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുമ്പോളും ഈ അപകടത്തിൽ ടേബിൾ ടോപ് റൺവേ വഹിക്കുന്ന പങ്കു ഒരുപോലെ ചർച്ച ചെയ്യപ്പെടുന്നു.  ചതുപ്പു നിലങ്ങൾ ഉള്ളിടത്തും വേണ്ടത്ര സമാന്തര ഭൂമി ലഭിക്കാത്തിടത്തും ഒരേ ലെവലിൽ നിശ്ചിത ഉയരത്തിൽ പണിയപ്പെടുന്നവയാണ് ടേബിൾ ടോപ് റൺവേകൾ.
     വൈമാനികൻ കൂടി ആയിരുന്ന മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി  അഭിപ്രായപ്പെട്ടത്,  “ടേബിൾ ടോപ്പ് റൺവേകൾ ഒരു അത്ഭുതം ആണെന്നാണ്.” എന്നു പറഞ്ഞാൽ ഓരോ ലാൻഡിങ്ങും, ടേക്ക് ഓഫും അത്ഭുതങ്ങൾ ആകുന്നു എന്നു സാരം.
     2010 ൽ മംഗലാപുരത്ത് നടന്ന അപകടം ടേബിൾ ടോപ് റൺവെ എത്രമാത്രം അപകടകരം എന്നു നമ്മെ ബോധ്യപ്പെടുത്തി.  ഏതാനും ദിവസങ്ങൾ മാത്രം കൊട്ടിഘോഷിച്ച ചർച്ചകൾ കഴിഞ്ഞതോടെ ആ അപകടവും ചരിത്രതാളുകളിൽ അടക്കം ചെയ്യപ്പെട്ടു. ഇന്നിതാ രാജ്യത്തെ നടുക്കി ടേബിൾ ടോപ് റൺവെ വീണ്ടും ഒരു അപകടത്തിന് വേദി ആയിരിക്കുന്നു.  നാട്ടുകാരും രക്ഷാ പ്രവർത്തകരും സകല പ്രോട്ടോക്കോളും മറന്നു ത്യാഗോജ്ജലമായി പ്രവർത്തിച്ചതിനാൽ മരണ നിരക്ക് കുറഞ്ഞു എന്നത് വിസ്മരിച്ചുകൂടാ. എന്നാൽ അങ്ങനെ ഒരു അവസരം ലഭിച്ചത് പോലും സമർത്ഥരായ വൈമാനികരുടെ ജീവൻ ത്യജിച്ചുള്ള നിലപാടുകൾ ഒരു അഗ്നിഗോളം ആകാതെ വിമാനത്തെ പൊതിഞ്ഞു സൂക്ഷിച്ചു എന്നതിനാലാണ്
 നാം ചിന്തിക്കേണ്ടത് ഇതൊരു സേഫ്  ലാൻഡിംഗ് റൺവെ ആയിരുന്നെങ്കിൽ ദീപക് വസന്ത് സാട്ടെ, അഖിലേഷ് കുമാർ എന്നീ  മികവുറ്റ പൈലറ്റുമാർ അത്ഭുതം സൃഷ്ടിക്കുമായിരുന്നു എന്നതാണ്. അവർക്ക്‌ ആ അവസരം ലഭിക്കാതെ പോയത് ഇതൊരു ടേബിൾ ടോപ് റൺവെ ആയിരുന്നു എന്നതിനാലാണ്. മറ്റു കാരണങ്ങളും ന്യായീകരണങ്ങളും ഇനിയും കണ്ടെത്തപ്പെടാം,  പക്ഷെ അതുകൊണ്ടൊന്നും ടേബിൾ ടോപ് റൺവേകൾ വഹിക്കുന്ന അപകട സാധ്യത ഇല്ലാതാകുന്നില്ല. ഏകദേശം 2300 – 2500 വരെ മീറ്റർ നീളത്തിൽ പണിയപ്പെടുന്ന ഈ റൺവേകൾ,  വിമാനത്തിന്റെ സ്പീഡിനും ഗതാഗത രീതിക്കും അനുസരിച്ചു ആനവായിൽ അമ്പഴങ്ങ പോലെ മാത്രമല്ലേയുള്ളൂ. ഇനിയെങ്കിലും ഗവണ്മെന്റും അധികൃതരും വ്യോമയാന വകുപ്പും ഈ വിഷയത്തിൽ പഠനങ്ങൾക്കും പുതിയ തീരുമാനങ്ങൾക്കും നിലപാട് കൈക്കൊണ്ടേ മതിയാകൂ.
      ഇന്നിന്റെ അപകട ലാൻഡിങ്ങുകൾ ഇനി അനുവദിക്കപ്പെടരുത്. ജീവിതപ്രാരാബ്ദങ്ങളുടെ ചിറകിൽ എറിയവർ സമാധാനത്തോടെ തങ്ങളുടെ ഭവനങ്ങളിൽ വന്നണയുവാൻ അവസരം ഉണ്
ഹാലേലൂയ്യാ പത്രം പ്രതിദിന വാർത്തകളും വിശേഷങ്ങളുമായി നിങ്ങളുടെ ഫോണിലേക്ക്. വാർത്തകൾ അപ്പപ്പോൾ അറിയുവാനും മികവുറ്റ ആർട്ടിക്കിളുകൾ ലഭിക്കുവാനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹാലേലൂയ്യാ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും