കോവിഡ് മുക്തനായി പാസ്റ്റർ രവി മണി. പിതാവിൻ്റെ വേർപാടിൽ വിളിച്ചവർക്കും പ്രാർഥിച്ചവർക്കും നന്ദി

ബാംഗ്ലൂർ : പ്രമുഖ സുവിശേഷ പ്രസംഗകനും ബാംഗ്ലൂർ വിക്ടറി ഇന്റർനാഷണൽ എ.ജി.വർഷിപ് സെന്റര് സഭയുടെ സീനിയർ പാസ്റ്ററുമായ റവ. രവി മണി കോവിഡ് 19 മുക്തനായി സുഖംപ്രാപിക്കുന്നു. കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയിലധികമായി അദ്ദേഹം വീട്ടിൽ ഐസൊലേഷനിൽ തുടരുകയാണ്. ആദ്യഘട്ടത്തിൽ തുടർച്ചയായ പനിയും തൊണ്ടക്കു വേദനയും ഉണ്ടായിരുന്നു. ഡോക്ടറുടെ നിർദേശങ്ങൾ അനുസരിച്ച് പനിക്കുള്ള മരുന്നുകൾ കഴിച്ചതോടെ ആരോഗ്യം വീണ്ടെടുത്തതു. ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായിരിക്കുന്നുവെന്നും പ്രാർത്ഥിച്ച എല്ലാ ദൈവമക്കൾക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം ഹല്ലേലൂയ്യയോട് പറഞ്ഞു.

ഇതിനിടെ പാസ്റ്റർ രവി മണിയുടെ പിതാവ് എ. മണി കഴിഞ്ഞ ദിവസം നിര്യാതനായി. 88 വയസായിരുന്നു. സംസ്കാരം ആഗസ്ററ് 20 ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി. ശുസ്രൂഷകൾക്കു എ.ജി. നേതാക്കളായ റവ.പോൾ തങ്കയ്യ,റവ, ടി. ജെ. ബെന്നി,റവ. കെ.വി. മാത്യു എന്നിവർ നേതൃത്വം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചതിനാൽ പാസ്റ്റർ രവിക്ക് ശുശ്രൂഷകളിൽ പങ്കെടുക്കാനായില്ല.

കർണാടക ഇലട്രിസിറ്റി ബോർഡിലെ ജോലിക്കാരനായിരുന്നു. രണ്ടുമാസം മുൻപുണ്ടായ വീഴ്ച്ചയെത്തുടർന്നു ചികിത്സയിലും പിന്നീട് വീട്ടിൽ വിശ്രമത്തിലുമായിരുന്നു. രോഗത്തിനു ചികിത്സാ സാധ്യതകൾ അവസാനിച്ചതോടെ ഡോക്ടർമാരുടെ നിർദേശപ്രകാരം കഴിഞ്ഞദിവസം അദ്ദേഹത്തെ വീട്ടിലേക്കു കൊണ്ടുവന്നു. അപ്പവീട്ടിൽ എത്തി അധികം കഴിയുന്നതിന്മുൻപ് മരണം സംഭവിക്കുകയായിരുന്നു.

അവസാനനിമിഷം വീട്ടിലേക്കു പ്രവേശിക്കുന്നതിനു തൊട്ടു മുമ്പ് പാസ്റ്റർ രവി പിതാവിനെ കാണുകയും പ്രാർത്ഥിക്കുകയും ചെയ്തു. സാധാരണ ആൺ മക്കൾക്ക് അമ്മമാരോടാണ് കൂടുതൽ അടുപ്പം എന്നാൽ തന്റെ കാര്യത്തി നേരെ തിരിച്ചായിരുന്നു. പിതാവുമായി വളരെ അറ്റാച്ചഡ്ആയിരുന്നു. പാസ്റ്റർ രവി പറഞ്ഞു.

ഭാര്യ ജാനമ്മ, മക്കൾ സുധാകർ, പാസ്റ്റർ രവി മണി, മരുമക്കൾ: ശൈലജ സൂസൻ.


Hallelujah Matrimonial Service
ഹാലേലൂയ്യാ മാട്രിമോണിയലിൽ പരസ്യം ചെയ്യുവാൻ വിളിക്കുക 9349500155


M2004: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29,170 cm, BCA, MBA സുവിശേഷ വേലയിൽ താല്പര്യമുള്ള യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph. 9961393475

 


M2001: സൗദി അറേബിയയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്സ്മാർക്ക് മുൻഗണന. Ph. 9744231423


M2005: “Pentecostal parents settled in Canada seek alliance for their son(30/174cm). Graduate in Business Administration. Former Bank employee. Currently enrolled for engineering in a prestigious university in Toronto Canada. Staying with parents; proposal invited from parents of Pentecostal girls.
Ph: +968 9931 1421 (WhatsApp) +1 905 458 9692,  doctoms@hotmail.com


M2006: സിറിയന്‍ മാര്‍ത്തോമ പശ്ചാത്തലത്തില്‍ നിന്നും ഏകയായി വിശ്വാസത്തിലേക്ക് വന്ന പെന്തെകോസ്ത് യുവതി.(ഏ.ജി.സഭാംഗം) 27 വയസ്സ് (161 cm),ഇരുനിറം. B.E(Civil) & M.E. ഇടത്തരം കുടുംബം. UAE യില്‍ ഡിസൈന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph:+918086966557


M2002: വിശ്വകര്‍മ്മ ക്രിസ്ത്യന്‍ പെന്തെക്കോസ്ത് യുവതി 20, 165cm, വെളുത്ത നിറം, +2, ജനറല്‍ നഴ്‌സിംഗ് പാസായശേഷം ബോണ്ട് ചെയ്യുന്നു. ഇടത്തരം കുടുംബം സ്വജാതിയില്‍പ്പെട്ട വിശ്വാസി കുടുംബങ്ങളില്‍നിന്നും ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു.

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും