ഐപിസി നോർത്തേൺ റീജിയൺ വർക്കിംഗ് പ്രസിഡണ്ട് ആയി സേവനമനുഷ്ഠിക്കുന്ന പാസ്റ്റർ പി എം ജോൺ ഉത്തരേന്ത്യയുടെ മണ്ണിൽ സുവിശേഷവേലയിൽ നീണ്ട 50 വർഷങ്ങൾ പൂർത്തിയാക്കുന്നു. അദ്ദേഹവുമായി ഹാലേലൂയ്യാ സബ് എഡിറ്റർ ജസ്റ്റിൻ കായംകുളം നടത്തിയ അഭിമുഖം
പതിനാലാം വയസ്സിൽ മരിക്കത്തക്ക രോഗം പിടിച്ചു. മരുന്നു കഴിക്കുവാൻ തയ്യാറാകാത്ത, വിശ്വാസത്തോടെയുള്ള പ്രാർത്ഥനയാൽ സൗഖ്യം പ്രാപിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്ന മാതാപിതാക്കളുടെ അടുത്തേക്ക് ഊരും പേരുമറിയാത്ത ഒരു ദൈവദാസൻ വന്ന് ഇപ്രകാരം പറഞ്ഞു. ‘ഞാൻ പ്രാർത്ഥിക്കുമ്പോൾ എനിക്ക് ഒരു ദർശനം ഉണ്ടായി, പത്തനാപുരത്ത് ഉള്ള ഐപിസി ദൈവസഭയിൽ ഒരു ബാലകൻ രോഗബാധിതനായിരിക്കുന്നു. അവനുവേണ്ടി പ്രാർത്ഥിക്കുക. ആ ബാലനെ സുവിശേഷവേലക്ക് വേണ്ടി സമർപ്പിക്കാൻ പറയുക. അവൻ്റെ അസുഖം ഭേദമാകും’.
ഇതെല്ലാം കേട്ട് വേദന കടിച്ചമർത്തി കിടന്ന ആ ചെറുപ്പക്കാരൻ ദീർഘമായ ചിന്തകൾക്കൊടുവിൽ തൻ്റെ ജീവിതം സുവിശേഷവേലയ്ക്കായി ഉത്തരേന്ത്യയിൽ പോകാൻ സമർപ്പിച്ചു. ദൈവദാസൻ പ്രാർത്ഥിച്ച് എണ്ണ ശരീരത്തിൽ പുരട്ടിയപ്പോൾ അത്ഭുതകരമായ സൗഖ്യം ഉണ്ടായി. ഇന്ന് വരെയും ആ രോഗം ഉണ്ടായിട്ടില്ല.
പി എം ജോൺ എന്ന ചെറുപ്പക്കാരൻ അവിടെ കർതൃ ശുശ്രുഷയ്ക്കായി സമർപ്പിക്കപ്പെടുന്ന ശുഭ സമയത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു കുടുംബാംഗങ്ങൾ
നീണ്ട 50 വർഷങ്ങൾ ഉത്തരേന്ത്യയുടെ മണ്ണിൽ സുവിശേഷവേല ചെയ്ത അനുഭവവും ദൈവീക നിയോഗവുമുള്ള കർത്തൃദാസൻ ജീവിതത്തിൽ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ പറയാനുള്ളത് വിദ്യാഭ്യാസവും ശ്രേഷ്ഠതകളും ഒന്നുമല്ല ദൈവത്തിൻ്റെ കൃപ ഒന്നുമാത്രമാണ് ശുശ്രൂഷകൾക്ക് നിദാനമാകുന്നത്.
കൊല്ലം ജില്ലയിൽ പത്തനാപുരം എന്ന സ്ഥലത്തു പാലമൂട്ടിൽ വടക്കേതിൽ പി മത്തായിയുടെയും കുഞ്ഞമ്മ മത്തായിയുടേയും മകനായി 1951 ജനിച്ച പാസ്റ്റർ പി എം ജോൺ പത്തനാപുരം ഐപിസി ശാലോം സഭയിലെ അംഗമായിരുന്നു. ചെറുപ്രായം മുതൽ തന്നെ ആത്മീയ കാഴ്ചപ്പാടുകൾ പ്രാപിക്കുവാൻ യുവജന പ്രസ്ഥാനമായ പി വൈ പി എ യിലൂടെയും സൺഡേസ്കൂളിലൂടെയും അദ്ദേഹത്തിന് കഴിഞ്ഞു.

എന്നാൽ വളർച്ചയുടെ ഘട്ടങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങൾ ചെയ്യുകയും പരസ്യ യോഗങ്ങൾ നടത്തുകയും ഒക്കെ ചെയ്തിരുന്ന തൻ്റെ പിതാവിൻ്റെ ജീവിത രീതികളും, കഷ്ട്ടപ്പാട് നിറഞ്ഞ ജീവിതവും കണ്ട് വളർന്ന പി എം ജോൺ സുവിശേഷവേല ചെയ്യുകയില്ല എന്ന് ഹൃദയത്തിൽ ചെറുപ്പത്തിൽ തന്നെ നിശ്ചയിച്ചിരുന്നു. നല്ല ജോലി നേടിയെടുത്ത് ജീവിക്കണം, ദൈവവേലയ്ക്ക് സഹായിക്കണം എന്നൊക്കെ ആയിരുന്നു താല്പര്യം.
എന്നാൽ പതിനാലാം വയസ്സിൽ രോഗം വന്നു മരണാസന്നനായി കിടക്കുമ്പോൾ ഇതുവരെയും കണ്ടിട്ടില്ലാത്ത ഇന്നും ആരാണെന്നോ എവിടെനിന്നാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു ദൈവദാസൻ വരികയും ആത്മ നിയോഗത്തോടെ തനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. സുവിശേഷവേലയ്ക്കായുള്ള സമർപ്പിച് തീരുമാനം എടുത്തതോടെ സൗഖ്യം പ്രാപിച്ചു
പിന്നീടങ്ങോട്ട് സമർപ്പണത്തോടെ ഉള്ള ജീവിതത്തിൽ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ യുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജിൻ്റെ പിതാവ് പാസ്റ്റർ ഈ സി ജോർജ്ജിൻ്റെ കൈക്കീഴിൽ സ്‌നാനപ്പെടുകയും 1970 ഇൽ വടവാതൂർ ശാലേം ബൈബിൾ കോളേജിൽ ദൈവവചനം അഭ്യസിക്കുവാനും അവസരം ലഭിച്ചു.
പാസ്റ്റർ ടി ജി ഉമ്മച്ചൻ്റെയും പാസ്റ്റർ പി എം ഫിലിപ്പിൻ്റെയും പാസ്റ്റർ വി ടി ജോസഫിൻ്റെയും പാസ്റ്റർ കെ സി ചെറിയാൻ്റെയും ശിഷ്യനാകുവാനുള്ള ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചു.
ദൈവവചനം പഠിക്കുമ്പോൾതന്നെ ശുശ്രൂഷകളിൽ വ്യാപൃതനാവുകയും അനേകരെ കർത്താവിന് വേണ്ടി നേടുകയും ചെയ്ത തൻ്റെ നോർത്തിന്ത്യൻ ദർശനത്തെ മനസ്സിലാക്കിയ പാസ്റ്റർ ടി ജി ഉമ്മച്ചൻ അദ്ദേഹത്തെ 1971ൽ ഡൽഹിയിൽ നടന്ന കൺവൻഷനിൽ അവിടെ കൊണ്ടുപോവുകയും പാസ്റ്റർ കെ ടി തോമസിൻ്റെ കരങ്ങളിലേക്ക് ഏൽപ്പിക്കുകയും ചെയ്തു.
ഉത്തരേന്ത്യയെ കുറിച്ചുള്ള ദർശനവും ദൈവീക നിയോഗവും ഉള്ള ദൈവമനുഷ്യനായ പാസ്റ്റർ കെ ടി തോമസ്സിനോടൊപ്പമുള്ള ശുശ്രൂഷകൾ അദ്ദേഹത്തിൻ്റെ ഉത്തരേന്ത്യൻ ദർശനത്തെ വിശാലമാക്കി. പലപ്പോഴും അവിടുത്തെ സാഹചര്യങ്ങൾ പ്രതിസന്ധികൾ, കഷ്ടതകൾ,കാലാവസ്ഥ ഒക്കെ സുവിശേഷ വേലയിൽ നിന്നും ജീവിതത്തെ പുറകോട്ട് വലിക്കുന്ന സാഹചര്യം ഉണ്ടായെങ്കിലും താൻ ഏറ്റെടുത്ത നിയോഗത്തിൽ നിന്നും അണുവിട വ്യത്യാസം വരാതെ അദ്ദേഹം ശുശ്രൂഷകനായി ഇന്ന് വരെയും വിശ്വസ്തനായി വേല ചെയ്യുന്നു.
1981ൽ കുഞ്ഞമ്മ സഹോദരി ജീവിത പങ്കാളി ആവുകയും രണ്ട് മക്കളെ ദൈവം ദാനമായി നൽകുകയും ചെയ്തു. മൂത്തമകൾ ബ്ലെസ്സിയും, ഇളയമകൾ ബിൻസിയും കുടുംബമായി അബുദാബിയിൽ പാർക്കുന്നു.
ശുശ്രൂഷ ജീവിതത്തിൽ പലപ്പോഴും വസ്ത്രം വാങ്ങുവാനോ ആഹാരം കഴിക്കുവാനോ പോലും യാതൊരുവിധ സാഹചര്യങ്ങളും ഇല്ലാതെ ഇരിക്കുമ്പോഴും ദൈവീക കരുതൽ അനുഭവിക്കുവാൻ പ്രിയപ്പെട്ടവർക്കു സാധിച്ചു.
ഹൃദയത്തിനു ബ്ലോക്ക് ഉണ്ടായി മരണത്തോട് മല്ലിടുമ്പോൾ ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് ദൈവദർശനം പ്രാപിക്കുകയും ദൈവശബ്ദം കേൾക്കുകയും ചെയ്തു. ഓപ്പൺ ഹാർട്ട് സർജറി വേണമെന്ന് ഡോക്ടർമാർ പറഞ്ഞ സാഹചര്യത്തിൽ അതേദിവസം ഉച്ചയ്ക്ക് ഡിസ്ചാർജ് ആയി വീട്ടിൽ എത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളത് ദൈവത്തിൻ്റെ അത്ഭുത പ്രവർത്തിയെ ഒന്നുകൂടെ ഉറപ്പിക്കുന്നു.
നീണ്ട 36 വർഷത്തിനുശേഷം 2016ൽ തൻ്റെ പ്രിയതമ തന്നെ വിട്ട് കർതൃ സന്നിധിയിൽ ചേർന്നപ്പോൾ അല്പം പ്രയാസമുണ്ടായെങ്കിലും അനേകരുടെ പ്രാർത്ഥനയും സഹകരണവും തളർന്നു പോകാതെ ശുശ്രുഷയിൽ മുന്നേറാൻ തന്നെ സഹായിച്ചു എന്ന് പാസ്റ്റർ ഓർത്തെടുക്കുന്നു.
സോണൽ പ്രസിഡൻറ്,റീജിയണൽ വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ നേതൃത്വ പാടവം തെളിയിച്ച പാസ്റ്റർ പി. എം. ജോൺ ഇപ്പോൾ ഐപിസി നോർത്തേൺ റീജിയൺ വർക്കിംഗ് പ്രസിഡണ്ട് ആയി സേവനമനുഷ്ഠിക്കുകയും ചെയ്യുകയാണ്.
ദൈവം ദാനമായി നൽകിയ ജീവിതത്തിലെ 50 വർഷങ്ങൾ കർത്താവിൻറെ മഹത്വമേറിയ വേലയ്ക്കായി ഉത്തരേന്ത്യയുടെ ഊഷരഭൂമിയിൽ ചിലവഴിച്ച പാസ്റ്റർ പി എം ജോൺ ഈ കാലഘട്ടത്തിലെ ചെറുപ്പക്കാരായ യുവ സുവിശേഷകർക്കും വലിയൊരു മാതൃകയായി നിലകൊള്ളുന്നു.
സുവിശേഷ വയലിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കുന്ന ഐപിസി നോർത്ത് റീജിയൻ വർക്കിങ് പ്രസിഡന്റ് പാസ്റ്റർ പി എം ജോണിന് എല്ലാ വിധ ആശംസകളും നേരുന്നു.
✍️ ജസ്റ്റിൻ കായംകുളം
2035/Oct.23 /3/ ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743
2035/Oct.23 /1/ Minister who holds BTH degree in English medium and doing ministry in Odisha state 49/5’6″ (unmarried)invites Proposal’s from Parents of girls above 35 years who is interest in the ministry of the Lord
Cell- 09437575260
2035/Oct.20/3/ Pentecostal parents settled in Chennai invites proposal for their son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238
2035/Oct.16/1/ പെന്തെക്കോസ്തു യുവതി 23, ‘169 cm, B Pharm , MC Course, Infopark -ൽ മൂന്നു മാസമായി ജോലി ചെയ്യുന്നു. ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9747792059
2034/Oct.16/1/ തൃശൂർ ജില്ലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലിചെയ്യുന്ന പെന്തെക്കോസ്തു യുവാവ് 36 ഇടത്തരം കുടുംബം അനുയോജ്യമായ പെൺകുട്ടികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഡിമാന്റുകൾ ഇല്ല
Ph: 6282750833
Ph: 9828246799
2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265
Add a Comment
Recent Posts
Recent Comments
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
- Pr.Sunny Sam on Hallelujah ll കരുതൽ
- Richy on Hallelujah ll പ്രതിദിന ധ്യാനം ll
Archives
- April 2026
- March 2026
- February 2026
- January 2026
- December 2025
- November 2025
- October 2025
- September 2025
- August 2025
- July 2025
- June 2025
- May 2025
- April 2025
- March 2025
- February 2025
- January 2025
- December 2024
- November 2024
- October 2024
- September 2024
- August 2024
- July 2024
- June 2024
- May 2024
- April 2024
- March 2024
- February 2024
- January 2024
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Bride
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- Groom
- History
- Home main news
- Home Sub news
- Interview
- Live
- Local
- Matrimony
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2026. Powered by: Hub7 Technologies

Leave a Reply