ജസ്റ്റിൻ കായംകുളം

പാസ്റ്റർ പി എ വി സാം പരിശുദ്ധത്മാവിൻ്റെ ശബ്ദത്തിന് മുൻപിൽ പൊട്ടികരഞ്ഞിരുന്ന ആത്മീയ നേതാവ്.

കർത്താവിൽ നിദ്ര പ്രാപിച്ച ഇന്ത്യ പൂർണ സുവിശേഷ ദൈവസഭയുടെ മുൻ ഓവർസിയർ ആയിരുന്ന പാസ്റ്റർ പി എ വി സാമിനെക്കുറിച്ചു പ്രവാചകനായ പാസ്റ്റർ വർഗീസ് ബേബി കായംകുളം ഓർത്തെടുക്കുന്നു. അനേക രാത്രികളിൽ ഒരുമിച്ചു പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധത്മാവിൻ്റെ ദൂത് കേൾക്കുമ്പോൾ പൊട്ടിക്കരഞ്ഞു സ്വീകരിക്കുമായിരുന്നു. പരിശുദ്ധത്മാവിൻ്റെ പ്രവർത്തനങ്ങളോടും ആത്മീയ ശുഷ്രൂഷകളോടും ഏറെ താല്പര്യം കാണിച്ചിരുന്ന കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ പി എ വി സാമിൻ്റെ വേർപാട് ദൈവസഭയ്ക്ക് നികത്താനാവാത്ത വിടവാണ് നൽകുന്നത്.

ഉണർവ്വിൻ്റെ കാലഘട്ടത്തിൽ മലയാളക്കരയാകെ ദൈവത്താൽ ശക്തിയോടെ ഉപയോഗിക്കപ്പെട്ട ART അതിശയം എന്ന ഭക്തനായ ദൈവ ഭക്തൻ്റെ ഏകമകനായി ജനിച്ചു. ഏകമകനെ കർത്താവിന് വേണ്ടി സമർപ്പിക്കുവാൻ പിതാവ് കാണിച്ച ധൈര്യം ശരി വെയ്ക്കുന്നതായിരുന്നു പാസ്റ്റർ പി എ വി സാമിൻ്റെ ശുശ്രുഷയും വളർച്ചയും. ഗ്രാമങ്ങൾ തോറും സുവിശേഷ പ്രവർത്തനം നടത്തിയതിനൊപ്പം പട്ടണങ്ങൾ കേന്ദ്രീകരിച്ചും അദ്ദേഹം വേല വിസ്താരമാക്കി. പട്ടണങ്ങളിൽ Intensive Bible Training Cources ആരംഭിച്ചു. യൂത്ത് ഡിപ്പാർട്ടമെൻ്റെ സൺ‌ഡേ സ്കൂൾ ,വൈ പി ഇ എന്നിങ്ങനെ രണ്ടായി തിരിച്ചു പ്രവർത്തനം വിപുലമാക്കുകയും ചെയ്തു, സൺ‌ഡേ സ്കൂളിനെ പറ്റിയുള്ള തൻ്റെ ദർശനം നിലവാരമുള്ള ഒരു സിലബസ് ഉണ്ടാക്കാനും സഹായകമായി.തൻ്റെ ശുശൂഷ കാലയളവുകൾ ദൈവസഭക്ക് വലിയ ഉണർവ്വിൻ്റെയും പുതിയ ആരംഭങ്ങളുടെയും കാലഘട്ടം ആയിരുന്നു.സുവിശേഷ വേലയോടുള്ള തൻ്റെ അതീവ താത്‌പര്യം ദൈവ സഭയുടെ വളർച്ചയുടെ ഘട്ടങ്ങൾ ആയിട്ടാണ് മറ്റുള്ളവർക്ക് കാണുവാൻ കഴിഞ്ഞത്.
1988 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ദൈവസഭയ്ക്ക് അനിഷേധ്യമായ നേതൃത്വം ആണ് അദ്ദേഹം നൽകിയത്.
പാസ്റ്റർ പി എ വി സാം എന്ന ക്രിസ്തു ഭക്തൻ്റെ വിയോഗത്തിൽ എല്ലാവിധ പ്രത്യാശയും അർപ്പിക്കുന്നു

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

രെഹോലൈഫ് ചർച്ച് മെൽബൺ പ്രവർത്തനം...

ദൈവിക ദർശനത്തോടെ രെഹോലൈഫ് ചർച്ച് പ്രവർത്തനം മെൽബണിൽ
feature-top

ലഹരി വിരുദ്ധ ദിനാചരണം...

കൊല്ലം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ
feature-top

പാസ്റ്റർ പി സി ജേക്കബ്ബിൻ്റെ ഭാര്യാമാതാവ്...

ടെക്സസ്: റൗലറ്റിലുള്ള ഫിലാഡൽഫിയ സഭയുടെ സീനിയർ പാസ്റ്ററും ഐ.സി.പി.എഫ്
feature-top

പ്രതിദിന ധ്യാനം |വഴി മാറിവന്ന നിയോഗം | ബിജോ...

വഴി മാറിവന്ന നിയോഗം ”യഹോവയുടെ പെട്ടകം ഗിത്യനായ ഒബേദ് ഏദോമിന്റെ വീട്ടിൽ
feature-top

ബാംഗ്ലൂർ SBS കോളേജ് ഓഫ് നഴ്സിംഗിൽ...

ബാംഗ്ലൂർ: പ്രശസ്ത വിദ്യാഭ്യാസ ഗ്രൂപ്പായ എസ്.ബി.എസ് ഗ്രൂപ്പ് ഓഫ്
feature-top

ചിക്കാഗോ പിസിനാക്ക് വ്യാഴാഴ്ച ആരംഭിക്കും....

ചിക്കാഗോ: നാല്പതാമത് പിസിനാക് കോൺഫറൻസിന് വ്യാഴാഴ്ച വൈകിട്ട്
feature-top

നോർത്ത് അമേരിക്കയിലുള്ള ദൈവസഭകളുടെ...

കോളറാഡോ :കോളറാഡോയിലെ ടെൻവർ പട്ടണത്തിൽ വെച്ച് നടക്കുന്ന 29ആ മത് NACOG
feature-top

വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം...

ചിക്കാഗോ: പിസിനാക് കോൺഫറൻസിൽ വൃദ്ധ ജന സംരക്ഷണത്തെ കുറിച്ചുള്ള സെമിനാറിൽ
feature-top

ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെലോഷിപ്പ്...

കണ്ണൂർ : ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെലോഷിപ്പ് കുടുംബ സംഗമവും