പാസ്റ്റർ, ബിനോയി – കോട്ടയം

 

 

 

 

 

 

 

രു കാലഘട്ടത്തിൽ കേരളക്കരയിലെ ദൈവജനത്തെ ആത്മനിറവിലുള്ള ആരാധനയിലേക്ക് ആനയിച്ച അനശ്വരഗാനമാണ് ‘ആരാധിക്കുമ്പോൾ വിടുതൽ…. ആരാധിക്കുമ്പോൾ സൗഖ്യം…’ ഈ ഗാനം ഇന്നും അനേകർ ഏറ്റു പാടി ദേഹം,ദേഹി,ആത്മാവിൽ ദൈവീക സമാധാന സന്തോഷം അനുഭവിക്കുന്നു. നൂറ്റമ്പതിലധികം അനുഗ്രഹിത ഗാനങ്ങൾ ക്രൈസ്തവ കൈരളിക്കു സമ്മാനിച്ച പാസ്റ്റർ, ജോൺ ജി കുരിശുവിളയുടെ തൂലികയിൽ നിന്നും ആത്മപ്രേരണയാൽ ഉരുവായ അനുഗ്രഹീത ഗാനമാണിത്. വിവിധ ഭാഷകളിലേക്ക് ഈ ഗാനം വിവർത്തനം ചെയ്തിട്ടുണ്ട്. കഷ്ടതയുടെ കഠിന ശോധനയിൽ ദൈവത്തിൽ നിന്നും കേട്ട ആശ്വാസത്തിന്റെ വാക്കുകളാണ് പ്രസ്‌തുത പാട്ടിന്റെ പിന്നാമ്പുറം.

തന്റെ പ്രവാസ ജീവിതത്തിൽ ഒരിക്കൽ ഒരു വലിയ പ്രതിസന്ധി നേരിട്ടു. 1990 ഓഗസ്റ്റ് 2-ന് ഇറാഖ് കുവൈറ്റിനെ ആക്രമിച്ചു കീഴടക്കി തങ്ങളുടെ പ്രവിശ്യയായി പ്രഖ്യാപിച്ചു. ആ ദിവസങ്ങളിൽ അനുഭവിച്ച കഷ്ടനഷ്ടങ്ങൾ ഇന്നും വളരെ ഞെട്ടലോടെയാണ് താൻ ഓർക്കുന്നത്. അങ്ങനെ കർതൃദാസനും കുടുബവും കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് വന്നു. മാനസിക ശാരീരിക തകർച്ച നേരിട്ട അവസ്ഥയിൽ താൻ ദൈവ മുഖത്തേക്ക് നോക്കി. ഭവനത്തിൽ നടന്ന ഉപവാസ പ്രാർത്ഥനയിൽ അദ്ദേഹം ദൈവത്തോട് ഇപ്രകാരം ചോദിച്ചു; എന്തു കൊണ്ടാണ്‌ ഒരു വിശ്വാസി ഇത്രമാത്രം കഷ്ടത അനുഭവിക്കേണ്ടി വരുന്നത് ? ഉയരത്തിൽ നിന്ന് പിതാവായ ദൈവം ഉടൻ മറുപടി നൽകി ‘എല്ലാറ്റിനും പരിഹാരം ആരാധനയാണ്, ആരാധിക്കുമ്പോൾ വിടുതൽ സംഭവിക്കും,’ ഇതായിരുന്നു ആ ഇമ്പ സ്വരം.

ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല. തന്റെ ഹൃദയത്തിൽ ദൈവം ശക്തമായി സംസാരിച്ചു. അത് ദൈവത്തോട് കൂടുതൽ അടുക്കുവാനും ദൈവത്തെ ആഴമായി സ്നേഹിക്കുവാനും ആരാധിക്കുവാനും ഇടയാക്കി. കഷ്ടതകൾ മറന്നു, മാനസികമായ തകർച്ചകൾ മാറി, ആത്മീക ഭൗമീക മേഖലകളിൽ ദൈവം പുതുവഴികൾ തുറന്നു. തന്റെ ഭക്തന്മാരുടെ അപേക്ഷ തള്ളിക്കളയാതെ ദൈവം നിവർത്തിച്ചു തരുമെന്ന് വിശ്വാസ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞു. അങ്ങനെ പരിശുദ്ധാത്മ പ്രേരണയാൽ രചിച്ച ഗാനമാണ് “ആരാധിക്കുമ്പോൾ വിടുതൽ, ആരാധിക്കുമ്പോൾ സൗഖ്യം.” ക്രൈസ്തവ സമൂഹം പാടി ആരാധിക്കുന്ന പ്രാണപ്രിയൻ എപ്പോൾ വരും വാന മേഘത്തിൽ, എത്ര ശുഭം എത്ര മനോഹരം, ഈ യുഗം കഴിയുമ്പോൾ എന്നീ ഹൃദയ സ്പർശിയായ ഗാനങ്ങളും തന്റെ ജീവീതാനുഭവങ്ങളിൽ നിന്ന് ഉരുതിരിഞ്ഞവയാണ്.

1945 ജൂൺ 12-ാം തിയ്യതി, കൊല്ലം പുത്തൂർ കാട്ടുവിള പാപ്പച്ചൻ വർഗ്ഗീസിന്റേയും ചാത്തന്നൂർ കുരിശുവിളയിൽ റാഹേലിന്റെയും ഏകമകൻ ജോൺ ജനിച്ചു. 5 മാസം മാത്രം പ്രായമുണ്ടായിരുന്നപ്പോൾ തന്റെ പിതാവ് മരണപ്പെട്ടു. തുടർന്ന് തന്റെ മാതാവിന്റെ പരിചരണത്തിലും സ്നേഹത്തിലും വളർത്തപ്പെട്ടു. കഷ്ടതകളുടെയും ദുരിതത്തിന്റെയും കനൽവഴികളിലൂടെ കടന്നുപോയ വർഷങ്ങൾ ഇന്നും തന്റെ ഓർമ്മകളിൽ മായാതെ നിൽക്കുന്നു. തന്റെ വിദ്യാഭ്യാസം ചാത്തന്നൂർ കോയിപ്പാട്ട് പ്രൈമറി സ്ക്കൂൾ, S.M.V UP സ്ക്കൂൾ, NSS ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ ആയിരുന്നു. ഉപരിപഠന കാലഘട്ടങ്ങളിൽ താൻ ചെറിയ ക്ലാസ്സുകളിലെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുമായിരുന്നു. അത് കൂടാതെ റേഷൻ കടയിലെ കണക്ക് എഴുത്ത് ജോലിയും ചെയ്തിരുന്നു. അതിനു ശേഷം മഹാരാഷ്ട്രയിലെ പൂനെയിലേക്ക് യാത്രയയി. അവിടെ ഇന്ത്യൻ മിലിട്രിയിൽ സേവനം അനുഷ്ഠിച്ചു.

പഠനകാലത്ത് സഹപാഠികൾ ‘അപ്പനില്ലാത്തവൻ’ എന്ന് വിളിച്ചു കളിയാക്കുമായിരുന്നു. നിന്ദ വാക്ക് കേട്ട് തകർന്ന്, വിങ്ങുന്ന ഹൃദയവും കരഞ്ഞ് കലങ്ങിയ കണ്ണുകളുമായ് അമ്മയുടെ അടുക്കൽ എത്തുമ്പോൾ മകന്റെ കൈ പിടിച്ച് മർത്തോമ്മ പാരമ്പര്യ വിശ്വാസിയായ ആ മാതാവ് ‘യേശുവിന്റെ ഫോട്ടോ കാട്ടി കൊണ്ട് ഇതാകുന്നു മോന്റെ പപ്പാ’ എന്ന് പറയുമായിരുന്നു. മോന്റെ ഏത് പ്രയാസ ഘട്ടങ്ങളിലും ഈ പപ്പായോട് പറഞ്ഞാൽ അത് സാധിപ്പിച്ചു തരുമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നു. കരയുന്ന അമ്മയുടെ കണ്ണിൽ നിന്ന് ഇറ്റിറ്റു വീഴുന്ന കണ്ണീർ കണങ്ങൾ തന്റെ മനസിന് കുളിർമയേകി. വാത്സല്യ മാതാവിന്റെ മടിത്തട്ടിൽ കുളിർക്കാറ്റേറ്റ് താരാട്ടിൽ മയങ്ങുന്ന വേളയിൽ ഇറ്റിറ്റുവീഴുന്ന കണ്ണീർ കണങ്ങൾ സുഖ നിദ്രയിലേയ്ക്ക് തന്നെ നയിച്ചിരുന്നു. ഇന്നും അത് ഓർക്കുമ്പോൾ തന്റെ കണ്ണുകൾ ഈറനണിയുന്നു. പ്രാഥമിക വിദ്യാഭ്യാസനന്തരം കരസേനയിൽ സേവനമനുഷ്ഠിച്ചു. എന്നാൽ ചെറുപ്രായത്തിലേ പിതാവ് നഷ്ടപ്പെട്ടതിനാൽ അമ്മയെ പിരിഞ്ഞിരിക്കുവാൻ കഴിയാത്ത മാനസ്സികാവസ്ഥയിൽ എത്തിച്ചേർന്നു. അങ്ങനെ പട്ടാള സേവനം മതിയാക്കി താൻ നാട്ടിൽ തിരികെയെത്തി.

അതിരാവിലെ ഉണർന്ന് മനോഹരമായി പാടുകയും, ആരാധിച്ച് ദൈവത്തെ മഹത്വപ്പെടുകയും ചെയ്ത മാതാവിന്റെ ദൈവഭക്തി വൃഥാവായില്ല. ഏകമകൻ ജോൺ ദൈവത്തിന്റെ കരങ്ങളിൽ ഇണങ്ങുന്ന ഒരു ആയുധമായി മാറി. ഉപജീവനാർത്ഥം വീട് വിട്ട് ഫരീദാബാദിൽ എത്തിയ താൻ പാരമ്പര്യ വിശ്വാസം ത്യജിച്ച് സത്യവിശ്വാസത്തിൽ അടിയുറച്ച് നിൽക്കുവാനും ഇടയായി. 1968 ൽ യേശുവിനെ തന്റെ കർത്താവും രക്ഷകനുമായി അംഗീകരിച്ചു. അതിനു ശേഷം പാസ്റ്റർ ജോൺ സ്കറിയ എന്ന ദൈവദാസന്റെ സ്നേഹ പരിചരണവും കരുതലും അനുഭവിക്കുവാനുള്ള കൃപയുമുണ്ടായി. ദൈവ വചനത്തിന്റെ സത്യങ്ങൾ ആ സുവിശേഷകൻ തന്നെ പഠിപ്പിച്ചു. തുടർന്ന് തനിക്ക് ലഭിച്ച ദൈവീക നിയോഗത്താൽ 1969 മെയ്യ് 4 ന് ഡൽഹിയിൽ വെച്ച് പാസ്റ്റർ കെ.റ്റി തോമസിന്റെ കൈകളാൽ വിശ്വാസ സ്നാനം സ്വീകരിച്ചു. തന്റെ മാതാവ് പകർന്നു കൊടുത്ത ദൈവീക ഭക്തിയും, ജ്ഞാനവും തന്റെ ജീവിത പാതയിൽ ഇന്നും കെടാവിളക്കായി ജ്വലിച്ചു പ്രകാശിക്കുന്നു.

ബെഥേൽ മിനിസ്ട്രീസ് ആന്റ് ചാരിറ്റബിൾ ട്രസ്റ്റ്
ജോലിയോട് അനുബന്ധിച്ച് സുവിശേഷ വേലയിൽ വ്യാപൃതനായ താൻ ദൈവീക ദർശന പ്രകാരം 2000-ത്തിൽ സ്ഥാപിച്ച പ്രസ്ഥാനമാണ് ബെഥേൽ മിനിസ്ട്രീസ് ആന്റ് ചാരിറ്റബിൾ ട്രസ്റ്റ്. വിവിധ രാജ്യങ്ങളിൽ പ്രസ്തുത പ്രവർത്തനം നടത്തി വരുന്നു. കുവറ്റിൽ ബെഥേൽ ഐ.പി.സി (ബെഥേൽ ഇന്റർനാഷണൽ പെന്തക്കോസ്തൽ ചർച്ച് ) എന്ന പേരിൽ രണ്ട് പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഈ പ്രവർത്തനങ്ങളുടെ പ്രാരംഭ ഘട്ടത്തിൽ കർത്താവിൽ പ്രസിദ്ധനായ മുൻ ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ .കെ.സി തോമസ് കുവൈറ്റ് സന്ദർശിച്ചപ്പോൾ പാസ്റ്റർ ജോണിയേയും കുടുംബത്തേയും ദൈവീക ശുശ്രൂഷകൾക്കായ് പ്രാർത്ഥിച്ച് അനുഗ്രഹിച്ച് അയച്ചു. തന്റെ കൈ കീഴിൽ സ്നാനം സ്വീകരിച്ച് ദൈവ വചനം പഠിച്ച അനുഗ്രഹിതനായ ദൈവദാസൻ ആന്റണി ജോബിൻ ഇപ്പോൾ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുന്നു. വിവിധ ക്യാമ്പ്, സഥലങ്ങളിൽ നിന്ന് നിരവധി പേർ കർത്താവിനെ അറിഞ്ഞു രക്ഷാ നിർണയം പ്രാപിച്ച് ദൈവത്തെ ആരാധിക്കുന്നു.

ഇന്ത്യയിൽ ഒറീസ,പഞ്ചാബ്,രാജസ്ഥാൻ,കേരളം എന്നീ സംസ്ഥാനങ്ങളിൽ നൂറിലധികം ദൈവദാസന്മാരുടെ നേതൃത്വത്തിൽ ദൈവസഭകളുടെ പ്രവർത്തനങ്ങൾ അനുഗ്രഹീതമായി നടക്കുന്നു. ഐ.പി.സി കൊല്ലം സൗത്ത് സെന്റർ പാസ്റ്റർ ജോൺ റിച്ചാഡിൻ്റെ നേതൃത്വത്തിൽ തന്റെ സ്വഭവനത്തിൽ ആരാധനയും, പ്രേഷിത പ്രവർത്തനങ്ങളും നടത്തിവരുന്നു. സുവിശേഷീകരണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സംഗീത ശുശ്രൂഷകൾ, മിഷനറി ട്രയിനിംങ് സെന്റർ, അനാഥ മന്ദിരങ്ങൾ എന്നിവയുമുണ്ട്. നാളിതുവരെ ഈ പ്രവർത്തനങ്ങളെ വഹിച്ച് പ്രാർത്ഥിച്ച എല്ലാവരോടും കർതൃനാമത്തിൽ നന്ദി അറിയിക്കുന്നു. തുടർന്നും നിങ്ങളുടെ വിലയേറിയ പ്രാർത്ഥന പ്രതീക്ഷിക്കുന്നു.

 

 

ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


വലിയ അക്ഷരത്തിലുള്ള ബൈബിളുകൾ
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്ന വലിയ അക്ഷരത്തിലുള്ള ബൈബിളുകൾ വാങ്ങാൻ. ഇന്ത്യയിൽ എവിടെയും പോസ്റ്റ് / കൊറിയർ വഴി ബൈബിൾ അയച്ചു നൽകുന്നു
കൂടുതൽ വിവരങ്ങൾക്ക്‌ വാട്സ്ആപ് ചെയ്യുക
ഇതോടൊപ്പമുള്ള ലിങ്കിൽ clik ചെയ്‌ത്‌ BIBLE എന്ന് സന്ദേശം അയച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക    +91 9349500155


2309 /Dec. 4 / 3/ Syrian Christian Pentacostal parent, seeking alliance for their daughter (28/155), MBBS, working in Delhi from professionally qualified, born again, baptized boys from abroad/India, preferably same profession.Contact no :9496205664, 9497477664


2308 /Dec. 4 / 3/  ബിരുദധാരിയായ പെന്തെക്കോസ്ത് യുവതി. 34, 5.4, ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ  നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
94471 37878


2307 /Dec. 4 /1/ ഹൈന്ദവ സമുദായത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവതി (ശാരോൻ ഫെലോഷിപ്പ്) 22, 5.2, +2, ITI, എറണാകുളം ജില്ലയിലെ സാധാരണ കുടുംബം, ആത്മീയരായ യുവാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു.
9746948691
9746527591


2306 /Dec. 3 /1/ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും രക്ഷിക്കപ്പെട്ട് സ്നാനപെട്ട പെന്തെക്കോസ്തു യുവതി (21 /152 cm), IT Dipolma. ഹൈന്ദവ പശ്ചാത്തലത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് , സ്നാനപ്പെട്ട് , പരിശുത്മാഭിഷേകം പ്രാപിച്ചതും പെന്തെക്കോസ്തു വിശ്വാസ ജീവിതം നയിക്കുന്നതുമായ ജോലിയുമുള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹലോചനകൾ ക്ഷണിച്ചു കൊള്ളുന്നു.
ഫോൺ :7025374091, 9947011216, 9061859839


2305 /Dec 01 /3 / സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ്.29 വയസ്സ് 5’4″. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു. ടൈൽസ് വർക്ക്. ഇടത്തരം കുടുംബം. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ. 9947706255


2304 /Nov. 24 /3 / Pentecostal parents (presently in UAE) hailing from a middle class family seek a suitable bridegroom for their daughter (Doctor of Pharmacy, Age 28,157cm).She was born in Kerala, schooled in UAE, completed Graduate (B Pharm) and Postgraduate (Pharm D) studies at Coimbatore, and presently works as a Clinical Pharmacist in a prominent hospital at Coimbatore. She has been brought up with strong Christian values and is actively involved in church ministry and other spiritual activities.

Inviting proposals from parents of qualified (God fearing, born again, baptized, Spirit filled and ministry minded) bridegrooms working abroad.
Contact no: 9567503459, 9495873458


2300 /Nov. 17 /3 /

സിറിയൻ ക്രിസ്ത്യൻ ഇൻഡിപെൻഡന്റ് യുവതി (24,162 cm). B tech (Electrical and electronics ). വിദ്യാഭ്യാസവും, ജോലിയോടൊപ്പം സുവിശേഷവേലയും ചെയ്യുവാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു
Ph : 9048726557


2299 /Nov. 16 /3 /

Pentecostal parents(Hindu ezhava converted)inviting prosposal for their son born again,baptised (1984,37 years 5.6) BSC nursing,Draughtsman machanism, Safety officer course. Presently working as a Registered Nurse in Aster CMI hospital Banglore.

Seeking Pentecostal alliances from parents of God fearing and educationally qualified girls from India or Abroad

PH: 9483862671,8553236937

2297 /Nov. 16 /3 /
Syirian Christian  വിഭാഗത്തിൽ നിന്നും  വിശ്വാസത്തിൽ വന്ന യുവാവ്. Age-30,(5.5)
ഇടത്തരം കുടുംബം.  വിദ്യാഭ്യാസമുള്ള വിശ്വാസികളായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. സാമ്പത്തികം നോക്കുന്നില്ല.
9567298300

2294 /Nov. 09 /3/ Syrian christian pentecostal parents hailing from central travancore invite proposal for their daughter (26/168 cm), Pharm D (Doctor of Pharmacy) Pursuing MS at UK( Fluent in English, Hindi,Malayalam).Seeking suitable alliance from parents of born again,  baptized and professionally qualified boys in India or abroad.

Contact numbers.  90295 73579,  70121 23620.

2292/Nov. 09 /3/

Syrian Christian family invites proposal for their daughter 27, 5’11, Slim,fair, doing her 2nd year MD in Ophthalmology. Born Again baptized, New generation church member, ornament wearing. From educated boys with born again experience and good family backgrounds

Ph  8129545817,  +91 98468 93681

2290/Nov. 06 /3/ Proposal invited for girl  32 (5’.2”) working as RN in US, Pursuing MSN. Spiritual and professionally qualified boys from Pentecostal background residing in US are preferred. Contact number. WhatsApp: 919349492007


2289/Nov. 05 /3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 31, ഓട്ടോമൊബൈൽ പഠനശേഷം ജോലി ചെയ്യുന്നു. ജോലി ഉള്ളതോ ജോലി ഇല്ലാത്തതോ ആയ ആത്മീയ നിലവാരമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന്  വിവാഹാലോചന ക്ഷണിക്കുന്നു. നേഴ്സ് ആണെങ്കിൽ വിദേശത്ത് കൊണ്ടുപോകുന്നതിനുള്ള അവസരമുണ്ട്

Ph: 9061286795, 9946543005

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ
feature-top

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74)...

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ
feature-top

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ...

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി
feature-top

പാമ്പാടി സെൻ്റർ പി വൈ പി എ നേത്ര പരിശോധന...

പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ
feature-top

ഐപിസി മഞ്ചേരി സെന്റർ...

മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന
feature-top

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ....

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ.
feature-top

അടുത്ത പിസിനാക് കോൺഫ്രൻസ് 2028 ൽ ഒക്കലഹോമയിൽ...

ചിക്കാഗോ: 2028 ലെ പിസിനാക്ക് കോൺഫ്രൻസിന് ഒക്കലഹോമ ആതിഥ്യമരുളും.2028 ജൂൺ 29 മുതൽ