Advertise here

യുദ്ധ ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷി ക്രിസ്തുവിവിശ്വാസം വെളിപ്പെടുത്തുന്നു

ഷാജി മാറാനാഥാ

1972 ലെ വിയറ്റ്‌നാം യുദ്ധ ഭീകരതയുടെ ആഴം വെളിപ്പെടുത്തുന്ന, ലോകശ്രദ്ധ നേടിയ ചിത്രമാണ് നാപാം ഗേള്‍. ലോകത്തെ നൊമ്പരപ്പെടുത്തിയ ഈ ചിത്രം പില്‍ക്കാലത്ത് പുലിസ്റ്റര്‍ പ്രൈസിന് പോലും അര്‍ഹമായി. യുദ്ധത്തിന്റെ ഭാഗമായ ബോബിംഗില്‍ ശരീരത്തിന് പൊള്ളലേറ്റ് വസ്ത്രമെല്ലാം നഷ്ടമാ

യി നിലവിളിച്ച് കൊണ്ട് പ്രാണവേദനയോടെ മറ്റുള്ളവര്‍ക്കൊപ്പം റോഡിലൂടെ ഓടുന്ന ഫാന്‍ തി കിം എന്ന ഒരു ചെറുപെണ്‍കുട്ടിയുടെ ദയനീയ ചിത്രമായിരുന്നു നാപാം ഗേള്‍. യുദ്ധ ഭീകരത നിസ്സഹായരായ കുഞ്ഞുങ്ങളെ പോലും എത്രമാത്രം ശക്തമായി ബാധിക്കുന്നുയെന്നതിന്റെ നേര്‍ക്കാഴ്ചയായി ആ ചിത്രം മാറി. ആ ചിത്രം പിന്നീട് ലോകപ്രസിദ്ധമായി മാറിയെങ്കിലും ആ പെണ്‍കുട്ടിയെ ലോകമറിഞ്ഞില്ല.

പക്ഷേ ദൈവം അവളുടെ പിന്നാലെയുണ്ടായിരുന്നു. സംഭവ ബഹുലമായ ഒരു ജീവിതകാലം പിന്നിട്ട അവള്‍ പില്‍ക്കാലത്ത് ഒരു ബൈബിള്‍ താളിലൂടെ ക്രിസ്തുവിന്റെ മഹത്വം ദര്‍ശിച്ച് ഉറച്ച അനുയായി ആയി മാറുകയായിരുന്നു. യുദ്ധ തീവ്രതയുടെ പ്രതീക ദൃശ്യത്തില്‍ നിന്ന്

ദൈവസ്‌നഹത്തിന്റെ പ്രകാശവലയം തീര്‍ത്ത നാപാം ഗേളിന്റെ സംഭവ ബഹുലമായ ജീവിതകഥയിലേക്ക്….
ക്രൈസ്തവ വിശ്വാസം തന്നെ വെറുപ്പിന്റെയും, വിജാതീയ ആരാധനയുടേയും പാതയില്‍ നിന്നും സ്‌നേഹത്തിന്റെയും, ക്ഷമയുടെയും പാതയിലേക്ക് നയിച്ചുവെന്ന് പുലിറ്റ്‌സര്‍ സമ്മാനം നേടിയ വിശ്വവിഖ്യാതമായ ചിത്രത്തിലെ പെണ്‍കുട്ടിയായ ഫാന്‍ തി കിം ഫുക്കിന്റെ വെളിപ്പെടുത്തല്‍. സിബിസി നിര്‍മ്മിച്ച ഡോക്യുമെന്ററിയിലാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് തന്നെ നയിച്ച യാത്ര ഇപ്പോള്‍ കാനഡയില്‍ കുടുംബ ത്തോടൊപ്പം ജീവിക്കുന്ന കിം വിവരിച്ചത്. വിയറ്റ്‌നാം യുദ്ധം കൊടുമ്പിരി കൊണ്ടിരി ക്കുന്ന സമയത്ത്, 1972 ജൂണ്‍ മാസം എട്ടാം തീയതി ദക്ഷിണ വിയറ്റ്‌നാമില്‍ ബോംബിട്ടപ്പോള്‍ പൊള്ളലേറ്റ് വസ്ത്രമില്ലാതെ നിലവിളിച്ചു കരഞ്ഞുകൊണ്ട് റോഡിലൂടെ ഇറങ്ങി യോടുന്ന ഫാന്‍ തി കിമിന്റെ ചിത്രം ലോകത്തിന്റെ കണ്ണീരായി മാറിയിരിന്നു. നിക്ക് ഉറ്റ് എന്ന ഫോട്ടോഗ്രാഫറാണ് ഈ ദൃശ്യങ്ങള്‍ തന്റെ കാമറയില്‍ പകര്‍ത്തിയത്. ‘നാപാം ഗേള്‍’ എന്ന പേരില്‍ പ്രശസ്തമായ ചിത്രം വിയറ്റ്‌നാം യുദ്ധ ഭീകരതയുടെ നേര്‍സാക്ഷ്യമായി മാറി. ലോകത്തെ കരയിപ്പിച്ച പ്രസ്തുത ചിത്രത്തിന് പിന്നീട് പുലിസ്റ്റര്‍ സമ്മാനം ലഭിച്ചു. ചിത്രമെടുത്ത് 14 മാസങ്ങള്‍ക്കുശേഷം വിവിധ മാധ്യമങ്ങള്‍ അത് പ്രസിദ്ധീകരിച്ചപ്പോള്‍ ഫാന്‍ തി, തന്റെ ചിത്രം പ്രചരിക്കുന്നതില്‍ സന്തോഷവതിയായിരുന്നില്ല. ദുഃഖത്തോടെ, നഗ്‌നയായി താന്‍ ഓടുമ്പോള്‍ എന്തിനുവേണ്ടിയായിരുന്നു ഫോട്ടോഗ്രാഫര്‍ തന്റെ ചിത്രമെടുത്തത് എന്ന ചോദ്യമായിരുന്നു അവളുടെ മനസ്സിലുണ്ടായിരുന്നത്.

14 മാസത്തോളം ഫാന്‍ തി ചികിത്സയില്‍ കഴിഞ്ഞു. ഓരോ ദിവസവും, കടുത്ത മാനസിക, ശാരീരിക വേദനയെയാണ് അവള്‍ അതിജീവിച്ചത്. ഇതോടൊപ്പം വെറുപ്പിന്റെ വിത്തും ഫാന്‍ തിയുടെ ഹൃദയത്തില്‍ ഉടലെടുത്തു. എന്തുകൊണ്ട് തനിക്ക് ഇങ്ങനെ വന്നു എന്ന ചിന്ത ആത്മഹത്യയുടെ വക്കില്‍ പോലും അവളെ കൊണ്ടുചെന്നെത്തിച്ചു. കായോ ഡായി മത വിശ്വാസത്തിലായിരുന്നു ഫാന്‍ തിയെ അവളുടെ മാതാപിതാക്കള്‍ വളര്‍ത്തിയത്. ആ മതത്തിലെ ദേവ സങ്കല്‍പ്പത്തോട് സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചിട്ട് ഉത്തരമൊന്നും അവള്‍ക്ക് ലഭിച്ചില്ല. ഇതിനിടയില്‍ ഒരു ഡോക്ടറായിത്തീരണമെന്ന ആഗ്രഹം ഫാന്‍ തിയുടെ മനസ്സില്‍ പിറവിയെടുത്തു. വിദ്യാഭ്യാസത്തിലൂടെ വേദനയെ അതിജീവിക്കാന്‍ അവള്‍ തീരുമാനിച്ചു.1982ല്‍ സേയ്ഗണ്‍ നഗരത്തില്‍ പഠിച്ചുകൊണ്ടിരുന്ന കാലഘട്ടം.

വായനയില്‍ തത്പ്പരയയായിരുന്ന ഫാന്‍ ലൈബ്രറിയിലെ നിത്യ സന്ദര്‍ശകയായിരുന്നു. ക്രിസ്തുവിനെക്കുറിച്ചും ബൈബിളിനെക്കുറിച്ചുമൊക്കെ കേള്‍ക്കുകയും പരോക്ഷമായി അറിയുകയും ചെയ്തിരുന്നുവെങ്കിലും അതുവരേയും അടുത്തറിയുവാന്‍ അവസരം ലഭിച്ചിരുന്നില്ല. വേദനയില്‍ മുങ്ങിയ ബാല്യവും പ്രതിക്ഷകള്‍ അണഞ്ഞതായി ചിന്തിച്ച് സദാ വിഷാദ ചിന്തകളില്‍ ലയിച്ചിരുന്ന പഠനകാലങ്ങളും ഒട്ടും ആശ്വാസപ്രദമായിരുന്നില്ലല്ലോ. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ലൈബ്രറി സന്ദര്‍ശന വേളയില്‍ അത് സംഭവിച്ചത്. ലൈബ്രറിയില്‍ നിന്ന് ബൈബിളിന്റെ ഒരു പുതിയ നിയമ ഭാഗം ഫാനിന് ലഭിച്ചു. ഒരു സാധാരണ ന്ഥ്രവായന പോലെ തുടങ്ങിയെങ്കിലും അതിലെ വചനങ്ങള്‍ തന്നോട് സംസാരിക്കുവാന്‍ തുടങ്ങിയതായി ഫാന്‍ പറയുന്നു. ആ അക്ഷരകൂട്ടുകള്‍ തന്റെ ജീവിതത്തോട് സംസാരിക്കുവാന്‍ തുടങ്ങിയതോടെ ബൈിള്‍ വായന തുടര്‍ന്നു അവളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുകയായിരുന്നു ആ വായന!! പിന്നീട് ക്രിസ്തുവിനെ കുറിച്ചുള്ള അന്വേഷണം ശക്തമായി, സുവിശേഷം വായിക്കാന്‍ ആരംഭിച്ച അവള്‍ അതേ വര്‍ഷം തന്നെ ക്രിസ്തുമസിന് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്നു. മനുഷ്യര്‍ക്ക് പുതിയ ജീവിതം നല്‍കാന്‍ വേണ്ടി ക്രിസ്തു സഹിച്ച പീഡനങ്ങള്‍ സുവിശേഷത്തില്‍ നിന്ന് വായിച്ചറിഞ്ഞതാണ് ഏറ്റവുമധികം അവളെ സ്പര്‍ശിച്ചത്. ക്രിസ്തുവിനേറ്റ പീഡ മാനവജാതിയുടെ ഉദ്ധാരണത്തിന് കാരണമായെന്ന ചിന്ത തന്നെ ഭരിച്ചപ്പോള്‍, തന്റെ ജീവിതവും അനേകര്‍ക്ക് പ്രയോജനമുള്ളതായി തീരണമെന്ന് ഫാന്‍ ആഗ്രഹിച്ചു. ക്രിസ്തുവിന്റെ സന്ദേശം, ജീവിതം ഇതെല്ലാം തന്നെ ഹഠാദാകര്‍ഷിച്ചു. പിന്നീട് ആളുകളോടുള്ള വെറുപ്പ് ഫാന്‍ തിയുടെ ജീവിതത്തില്‍ നിന്നും വിട്ടുമാറി. എല്ലാവരെയും സ്‌നേഹിക്കാനും, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും അവള്‍ പഠിച്ചു. ക്രിസ്തുവിലുള്ള വിശ്വാസമാണ് ക്ഷമിക്കാന്‍ തനിക്ക് ശക്തി നല്‍കിയതെന്ന് ക്രിസ്ത്യാനിറ്റി ടുഡേ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫാന്‍ തി ഏറ്റുപറഞ്ഞിരുന്നു. തനിക്ക് ചെറുപ്പത്തിലേറ്റ മാനസിക സംഘര്‍ഷങ്ങളെയും, ഒരിക്കല്‍ താന്‍ വെറുത്ത തന്റെ ചിത്രത്തെയും അവളിപ്പോള്‍ സ്‌നേഹിക്കുന്നു. അന്ന് ആ ബോംബുകള്‍ വീണില്ലായിരുന്നുവെങ്കില്‍ തനിക്ക് ക്രിസ്തുവിനെ കണ്ടെത്താനും, ഡോക്ടറാകാനും സാധിക്കില്ലായിരുന്നുവെന്നുമാണ് ഫാന്‍ തി വിശ്വസിക്കുന്നത്.

ഇപ്പോള്‍ കുടുംബമായി കാനഡയിലെ ടോറോണ്ടോയില്‍ താമസിക്കുന്ന ഫാന്‍ തീ, ആതുര സേവനത്തോടൊപ്പം സുവിശേഷ ദൗത്യങ്ങളിലും ഭര്‍ത്താവിനൊപ്പം സജീവമായി പ്രവര്‍ത്തിച്ച് വരുന്നു. ദൈവവചനം പറയുന്നു. ”കൊടുങ്കാറ്റിലും പെരുങ്കാറ്റിലും യഹോവയുടെ വഴികളുണ്ട്.’ ചില സംഭവങ്ങള്‍, പ്രതിസന്ധികള്‍ നമ്മെ തളര്‍ത്താന്‍ നോക്കിയേക്കാം. പക്ഷേ അതിന് നടുവിലും സര്‍വ്വശക്തന്റെ വഴികളുണ്ടെന്ന് ഉറച്ച് വിശ്വസിക്കുക. കാറ്റിനേക്കാള്‍, കടലിനേക്കാള്‍ വലുതായി അവയെ സൃഷ്ടിച്ചവനെ കാണുവാന്‍ ശരമിച്ചാല്‍ നമ്മുടെ ഭീതിയകലും പ്രതിസന്ധികള്‍ ഓടിപ്പോകയും ചെയ്യും.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

കുടുംബാംഗത്തിന്റെ മൃതദേഹം...

കുടുംബത്തിലെ മുതിർന്ന അംഗമായ കേശബ് സാന്തയെ സംസ്കരിക്കണമെങ്കിൽ
feature-top

പ്രതിദിന ധ്യാനം| വിശ്വാസവും സ്വസ്ഥതയും|...

വിശ്വാസവും സ്വസ്ഥതയും ”സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥമായിരിക്ക
feature-top

വെള്ളാപ്പള്ളിയുടെ പ്രസ്താവന വ്യാജം;...

വാർത്ത: പി.എസ്. ചെറിയാൻ തിരുവല്ല: പെന്തെക്കോസ്തുകാർ പണം മുടക്കി
feature-top

ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 28...

കൊച്ചി:വേൾഡ് പെന്തെക്കോസ്തു കൗൺസിൽ & വിമൺസ് മിനിസ്ട്രീയുടേയും
feature-top

സംസ്ഥാന വ്യാപകമായി ലഹരിവിരുദ്ധ...

വാർത്ത: വിൻസി തോമസ് കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സണ്ടേസ്കൂൾ
feature-top

ദൈവശബ്ദം 2025; സുവിശേഷ യോഗവും സംഗീത...

പാലക്കാട് : ഒലവക്കോട് ഐപിസി കർമ്മേൽ ധോണി സഭയുടെ ആഭിമുഖ്യത്തിൽ ദൈവശബ്ദം 2025
feature-top

പിവൈപിഎ പാലക്കാട് സൗത്ത് സെൻ്റർ ഏകദിന...

പാലക്കാട്: പിവൈപിഎ പാലക്കാട് സൗത്ത് സെൻ്റർ ഏകദിന സെമിനാർ ഏപ്രിൽ 17ന്
feature-top

Furnished Villa For...

ഏറ്റവുമധികംവായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

പുനലൂർ കുതിരച്ചിറ പകലോമറ്റം കുഞ്ഞമ്മ...

പുനലൂർ കുതിറച്ചിറ പകലോമറ്റം കുഞ്ഞമ്മ അലക്സാണ്ടളുടെ(97) സംസ്കാര ശുശ്രൂഷ