മദര്‍ തെരേസ- 1910 ഓഗസ്റ്റ് 26 നു അല്‍ബേനിയയിലാണ് ജനിച്ചത്. അവരുടെ യഥാര്‍ഥ പേര് ആഗ്നസ് ഗോംക് ബൊഹാഖിയൊ. കെട്ടിടനിര്‍മാണ കോണ്ട്രാക്റ്ററായ നിക്കോലോ ബൊജാക്‌സിയുടെയും വെനീസുകാരിയായ ഡ്രാനാഫില് ബെര്‍ണായുടെയും മൂന്ന് മക്കളില്‍ ഇളയവളായിരുന്നു ഈ പെൺ പൈതൽ. 1917-ല്‍ പിതാവ് മരിച്ചു. തുന്നല്‍ ജോലികള്‍ ചെത് ആ അമ്മ മക്കളെ വളർത്തി. ആഗ്നസിൻ്റെ പിൽക്കാല ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ചതും മാതൃകാ വനിതയായിരുന്ന ഈ അമ്മതന്നെയാണ്.

സന്യാസ ജീവിതം തിരഞ്ഞെടുത്ത ആഗ്നസ് 1929-ല്‍ ഇന്ത്യയിലെത്തി. സ്‌കൂള്‍ പഠനകാലത്താണ് മദര്‍ തെരേസ ഇന്ത്യയെക്കുറിച്ചു കേള്‍ക്കുന്നത്. ഏഷ്യയിലെ ഒരു ദരിദ്ര ഉപഭൂഖണ്ഡമാണ് ഇന്ത്യ എന്നാണ് അന്ന് ആ കുട്ടി ഇന്ത്യയെക്കുറിച്ച് മനസിലാക്കിയിരുന്നത്. ഇന്ത്യയില്‍ ചാരിറ്റി പ്രവര്‍ത്തനത്തിനു പോകാന്‍ ആ കൊച്ചുമിടുക്കിക്ക് വളരെയേറെ സന്തോഷമായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയിലെ മിഷണറി സ്‌കൂളിലേക്കുള്ള അധ്യാപികയായാണ് അവര്‍ ഇന്ത്യയിലെത്തുന്നത്. 1931 മെയ് 24 ന് സഭാവസ്ത്രം സ്വീകരിക്കുകയും മിഷണറിപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മരണമടഞ്ഞ തെരേസാ മാര്‍ട്ടിന്‍ എന്ന ഫ്രഞ്ച് കന്യാസ്ത്രീയുടെ നാമം സ്വീകരിക്കുകയും ചെയ്തു.

കൊല്‍ക്കത്തയിലെ ലൊറേറ്റോ സ്‌കൂളില്‍ അധ്യാപികയായി സേവനമനുഷ്ടിക്കുന്നതിനിടയില്‍ തെരേസ സാമൂഹ്യ പ്രവര്‍ത്തനമേഖലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിമാരി തെരേസ എന്നു പേരുള്ള മറ്റൊരു കന്യസ്ത്രീയും മദറിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. സമാനമായ ഉച്ചാരണം വന്നതോടെ മദറിനെ തിരിച്ചറിയാനായി മദറിന്റെ ബംഗാളി ഭാഷയിലുള്ള പ്രാവിണ്യം അടയാളമാക്കിബംഗാളി തെരേസ എന്ന ഓമനപ്പേര് സഹപ്രവര്‍ത്തകര്‍ നല്‍കി.

1943 ലെ ഭക്ഷ്യക്ഷാമം 1946 ലെ ഹിന്ദു -മുസ്‌ലിം കലാപം എന്നിവ തീര്‍ത്ത പട്ടിണി ആശ്രമത്തിലെ മുന്നോറോളം അന്തേവാസികളുടെ ജീവിതം ദുരിതമയമാക്കി..അവര്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനായി മദര്‍ തെരേസ തെരുവിലലഞ്ഞു. ഇതിനിടയില്‍ കലാപത്തില്‍ പരുക്കേറ്റവരെ ശുശ്രൂഷിക്കാനും മദര്‍ സമയം കണ്ടെത്തി. അദ്ധ്യാപക എന്ന ജോലി ആത്മാർത്ഥതയോടെ ചെയ്യുമ്പോഴും കൊല്‍ക്കത്തയിലെ പാവപ്പെട്ടവരുടെ ജീവിത ദുരിതങ്ങള്‍ അവരുടെ മനസ്സിനെ അസ്വസ്ഥമാക്കി.കോണ്‍വെന്റിന് സമീപത്ത് പോലും ധാരാളം പേരുടെ അകാലമരണം നേരിട്ടുകണ്ട തെരേസ തൻ്റെ ജീവിതം പാവപ്പെട്ടവര്‍ക്കായി സമര്‍പ്പിക്കാന്‍ തീരുമാനമെടുത്തു.

1950 ഒക്ടോബര്‍ 7- മിഷണറീസ് ഓഫ് ചാരിറ്റി എന്ന പുതിയ സന്യാസിനീസഭ ആരംഭിച്ചു. അതായിരുന്നു മിഷണറീസ് ഓഫ് ചാരിറ്റിയുടെ പിറവി. വിശക്കുന്നവരെയും നഗ്‌നരെയും ഭവനരഹിതരെയും അന്ധരെയും കുഷ്ഠരോഗികളെയും പരിത്യക്തരെയും പരിചരിക്കുക എന്നത് മിഷണറീസ് ഓഫ് ചാരിറ്റി ദൗത്യമായി ഏറ്റെടുത്തു.സമര്‍പ്പണ ത്തോടെയുള്ള പ്രവര്‍ത്തനം മിഷനറീസ് ഓഫ് ചാരിററിയുടെ വളര്‍ച്ചക്ക് വളമായി മാറി. കര്‍മദേശമായ ഭാരതവും ലോകം മുഴുവനും മദര്‍ തെരേസയുടെ പുണ്യപ്രവര്‍ത്തികളെ പ്രോത്സാഹിപ്പിച്ചു.ഒട്ടേറെ പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തി. 1962 ജനവരി 26-ന് റിപ്പബ്ലിക് ദിനത്തില് ‘പദ്മശ്രീ’ നല്കി മദറിനെ ഭാരതം ആദരിച്ചു.ആ വര്‍ഷം തന്നെ മാഗ്‌സസെ അവാര്‍ഡും തുടര്ന്ന് 1972ല്‍ അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്‌റു അവാര്‍ഡും ലഭിച്ചു.

1979 ഡിസംബറില്‍ മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 1980-ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ‘ഭാരതരത്‌നവും നല്‍കി. ബ്രിട്ടിഷ് ഗവണ്മെന്റ് പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഒഫ് മെറിറ്റ്’ 1983-ല്‍ നല്‍കി മദറിനെ ആദരിച്ചു.

1985ല്‍ അമേരിക്കയിലെ ഉന്നത പുരസ്‌കാരം മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ചു. 1992 ല്‍ ‘ഭാരത് ശിരോമണി’ അവാര്‍ഡും രാഷ്ട്രപതിയില്‍നിന്നു സ്വീകരിച്ചു. ഇവ കൂടാതെ വിശ്വപ്രസിദ്ധ സർവ കലാശാലകളുടെ ഓണററി ഡോക്ടറേറ്റ് ബിരുദങ്ങളും ലഭ്യമായിട്ടുണ്ട്. 1996 ല്‍ ഓണററി യു.എസ്.സിറ്റിസണ്‍ഷിപ്പും ലഭിച്ചു.1997 സെപ്റ്റംബര്‍ 5 ന് എണ്‍പത്തി ഏഴാം വയസില്‍ കൊല്‍ക്കത്തയില്‍വച്ചായിരുന്നു മദര്‍ തെരേസ അന്തരിച്ചത്.

നിലവില്‍ 134 രാജ്യങ്ങളിലായി 4500ല്‍ അധികം സംന്യാസിനികള്‍ മിഷനറീസ് ഓഫ് ചരിറ്റിക്ക് കീഴില്‍ സേവന പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ലോകത്ത് ഏറ്റവും അധികം ആദരിക്കപ്പെടുന്ന വിശിഷ്‌ട വനിതകളിൽ ഒരാളാണമദർ .

 

 

 

Hallelujah Matrimonial Service
ഹാലേലൂയ്യാ മാട്രിമോണിയലിൽ പരസ്യം ചെയ്യുവാൻ വിളിക്കുക 9349500155


M2008: പെന്തെക്കോസ്ത് ഡോക്ടർ 47 ( തൻ്റേതല്ലാത്ത കാരണങ്ങളാൽ വിവാഹബന്ധം വേർപെടുത്തിയതും ബാധ്യതകൾ ഇല്ലാത്തതും) ആദ്യവിവാഹക്കാരോ അല്ലാത്തതോ ആയ ദൈവകൃപയുള്ള സൽസ്വഭാവികളായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Mob./whatsApp 9947909106  email – blessedgodson97@gmai.com


M2001: സൗദി അറേബിയയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്സ്മാർക്ക് മുൻഗണന. Ph. 9744231423


M2004: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29,170 cm, BCA, MBA സുവിശേഷ വേലയിൽ താല്പര്യമുള്ള യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph. 9961393475


M2005: “Pentecostal parents settled in Canada seek alliance for their son(30/174cm). Graduate in Business Administration. Former Bank employee. Currently enrolled for engineering in a prestigious university in Toronto Canada. Staying with parents; proposal invited from parents of Pentecostal girls.
Ph: +968 9931 1421 (WhatsApp) +1 905 458 9692,  doctoms@hotmail.com


M2006: സിറിയന്‍ മാര്‍ത്തോമ പശ്ചാത്തലത്തില്‍ നിന്നും ഏകയായി വിശ്വാസത്തിലേക്ക് വന്ന പെന്തെകോസ്ത് യുവതി.(ഏ.ജി.സഭാംഗം) 27 വയസ്സ് (161 cm),ഇരുനിറം. B.E(Civil) & M.E. ഇടത്തരം കുടുംബം. UAE യില്‍ ഡിസൈന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph:+918086966557


M2002: വിശ്വകര്‍മ്മ ക്രിസ്ത്യന്‍ പെന്തെക്കോസ്ത് യുവതി 20, 165cm, വെളുത്ത നിറം, +2, ജനറല്‍ നഴ്‌സിംഗ് പാസായശേഷം ബോണ്ട് ചെയ്യുന്നു. ഇടത്തരം കുടുംബം സ്വജാതിയില്‍പ്പെട്ട വിശ്വാസി കുടുംബങ്ങളില്‍നിന്നും ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു.

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും