Advertise here
  •  വൈ. ദാനിയേല്‍

എല്ലാം ലോക്ഡൗണ്‍ ആയിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെ നാമും കടന്നു പോകുന്നു. പരസ്പരം കാണാതെ മാസങ്ങളായി നാം ഭവനങ്ങളില്‍ കഴിയുന്നു. ജോലി ഉള്ളവര്‍ ജോലിക്കു പോകുന്നു. കൂടിവരവുകളോ ഒരുമിച്ചുള്ള പ്രാര്‍ത്ഥനകളോ ഇല്ല.
കര്‍ത്താവ് പ്രാര്‍ത്ഥനയെപ്പറ്റി ശിഷ്യന്മാരെ പഠിപ്പിച്ചപ്പോള്‍ മത്താ. 6:6 ല്‍ ”നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങളുടെ മുറിയില്‍ പ്രവേശിച്ചു, കതകുകളടച്ച് നിങ്ങളുടെ അദൃശ്യനായ പിതാവിനോട് പ്രാര്‍ത്ഥിക്കുവിന്‍” എന്നു പഠിപ്പിച്ചു. കഴിഞ്ഞ കാലഘട്ടങ്ങളില്‍ നമ്മളില്‍ പലരും ചുരുക്കം സമയങ്ങളില്‍ ഏകരായി പ്രാര്‍ത്ഥനയില്‍ ചിലവഴിക്കുമായിരുന്നു. നാം പ്രതീക്ഷിക്കാതെ ലോകത്തില്‍ ഇതാ പുറത്തിറങ്ങുവാനോ, ഒരുമിച്ചു ആരാധനയ്‌ക്കോ അവസരം ഇല്ലാതെ, നാം ഭവനത്തിലായിരിക്കുന്നു. അനേകരും ഏകാന്തതയില്‍ പ്രാര്‍ത്ഥനയിലും വചനധ്യാനത്തിലും സൈബര്‍ സിസ്റ്റത്തിലൂടെ പ്രസംഗങ്ങളും കേള്‍ക്കുന്നു.
എന്തുകൊണ്ടാണ് ഇങ്ങനെ ഒരു സമയം ദൈവം അനുവദിച്ചത്.

ലോകം സ്വവര്‍ഗസ്‌നേഹം, ഗര്‍ഭഛിദ്രം, ബലാല്‍സംഗം തുടങ്ങിയ ലൈംഗിക അസാന്‍മ്മാര്‍ഗ്ഗ ജീവിതത്തിലൂടെയും, അഹങ്കാരത്തിലും, അന്യാരാധനയിലും, വെറികൂത്തുകളിലും രസിച്ചു, ദൈവത്തിന്റെ കല്പനകളെ അനുസരിക്കാതെ, കഴിഞ്ഞ 2000 വര്‍ഷങ്ങളായി മുന്നേറുന്നു. ഇത് സ്‌നേഹവാനായ പിതാവിന്റെ ഹൃദയത്തെ വേദനിപ്പിച്ചു. സകല സ്ഥലങ്ങളിലും പാപം കൊടികുത്തി വാഴുന്നു.

ലോകമാസകലവും ക്രൈസ്തവ പീഡ വര്‍ദ്ധിച്ചുവരുന്നു. ചൈന ക്രൈസ്തവരെ കഠിനമായി ഉപദ്രവിച്ചു കൊണ്ടും, നിരീശ്വരവാദികളായി എന്തു ഹീനരീതികള്‍ അവലംബിച്ചും ലോകവിപണി കൈ അടക്കിയും, ലോകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുവാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. ജൈവായുധങ്ങള്‍ നിര്‍മ്മിച്ചും അതിലൂടെ ലോകജനതയെ നശിപ്പിച്ചും ലോകത്തില്‍ ഒന്നാമനാകാനുള്ള പരിശ്രമവും ദൈവത്തേയും ദൈവജനത്തെയും നശിപ്പിച്ച്, നിരീശ്വരവാദത്തിലൂടെ ഏകാധിപത്യത്തിനു മുതിര്‍ന്നപ്പോള്‍ നീതിമാനായ ദൈവത്തിനു പ്രതികരിക്കാതിരിപ്പാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ചൈനയുടെ ജൈവായുധം തന്നെ അവര്‍ക്കു നിയന്ത്രിക്കാന്‍ കഴിയാതെ അത് ലോകരാഷ്ട്രങ്ങളെ തകര്‍ത്ത് കൊണ്ടിരിക്കുന്നു. ഇതിന്റെ ഏക പ്രതിവിധി ലോകം പാപമാര്‍ഗ്ഗങ്ങളെ വിട്ടു ദൈവത്തിങ്കലേക്ക് തിരിയണം എന്നത്രെ.

ദൈവം ഏതു കാലത്തിലും തിരുവചനത്തിലൂടെയും പ്രവാചകന്മാരിലൂടെയും സംസാരിച്ചു കൊണ്ടിരിക്കുന്നു. പഴയനിയമ കാലഘട്ടത്തില്‍ യിസ്രായേല്‍ ജനം പാപം ചെയ്തത് ദൈവത്തില്‍ നിന്നും അന്യപ്പെടുമ്പോള്‍ അവരെ ഓരോ നിശ്ചിത കാലഘട്ടത്തില്‍ ശത്രുക്കളെ ഏല്പിക്കും. അവിടെ അവര്‍ കഷ്ടങ്ങള്‍ അനുഭവിക്കുമ്പോള്‍ അവര്‍ നിലവിളിക്കും. ദൈവം അവരെ വിടുവിക്കും.

ഫറവോനും സൈന്യവും അടിമകളായ യിസ്രായേല്‍ മക്കളെ കഠിനമായി വേദനിപ്പിച്ചപ്പോള്‍, ദൈവം മോശയിലൂടെ അനവധി ബാധകള്‍ അവര്‍ക്കെതിരെ അയച്ചു. എന്നാല്‍ ആ കഷ്ടങ്ങളൊന്നും തന്റെ ജനത്തിനു വരുത്തിയില്ല. ആ ദേശത്തുനിന്നും അവര്‍ വിടുവിക്കപ്പെട്ടു, കനാനിലേക്കുള്ള യാത്രയ്ക്ക് ദൈവം ഒരു കല്പന കൊടുത്തു. അവരുടെ ഭവനത്തിന്റെ പെസഹാ കുഞ്ഞാടിന്റെ രക്തം എടുത്ത്, തങ്ങള്‍ ആട്ടിന്‍കുട്ടിയെ ഭക്ഷിക്കുന്ന വീടുകളിലെ കട്ടളകാലുകളിലും മീതെയുള്ള പടികളിലും പുരട്ടണം. ”സംഹാരകന്‍ കടന്നു പോകുമ്പോള്‍ രക്തം നിങ്ങള്‍ക്ക് അടയാളമായിരിക്കും. കൂടാതെ സംഹാരം” തീരുന്നതുവരെ ആരും പുറത്തു പോകരുത്. ആരെങ്കിലും പുറത്തു പോയാല്‍ സംഹാരകന്‍ അവരെ നശിപ്പിക്കും.
ദൈവശബ്ദം കേള്‍ക്കുക!

സെഫന്യാവ് 1:14-18 വായിക്കുമ്പോള്‍ ”യഹോവയുടെ കോപദിവസം വരുന്നു. അന്യാരാധനകളെയും, വിഗ്രഹാരാധികളായ പുരോഹിതന്മാരുടെ പേരുകളെയും, സാത്താനെ സേവിക്കുന്നവരേയും, ദൈവത്തേയും സാത്താനെയും ഒരു പോലെ സത്യം ചെയ്യുന്നവരെയും, ദൈവത്തെ അന്വേഷിക്കാന്‍ ശ്രദ്ധിക്കാത്തവരേയും തന്നെ. ദൈവത്തിന്റെ കോപദിവസം വന്നിരിക്കുന്നു. ദൈവപുത്രനായ ക്രിസ്തുവിനെ മശിഹായായി അംഗീകരിക്കാതെ യിസ്രായേല്‍ അവര്‍ മശിഹായുടെ വരവിനായി കാത്തിരിക്കുന്നു. യഹോവയുടെ മഹാദിനം ആയിരിക്കുന്നു. ലോകത്തിന്റെ നിലവിളി ഭയങ്കരമായി ഉയരുന്നു.

എത്രയെത്ര കുടുംബങ്ങളില്‍ നിന്നും കൊറോണ 19 ന്റെ കടന്നാക്രമങ്ങളിലൂടെ വിലാപങ്ങളുടെ ആരവം ഉയരുന്നു. ദൈവത്തെ ഭയമില്ലാത്തവര്‍ കോവിഡ് 19 നെ ഭയപ്പെടുന്നു! സകല കഴിവുകളും ഉപയോഗിച്ച് അതിനെ തടയാന്‍ ശ്രമിക്കുന്നു! എന്നാല്‍ ദൈവത്തിങ്കലേക്ക് തിരിയുവാന്‍ അനേക വ്യക്തികള്‍ക്കും രാഷ്ട്രങ്ങള്‍ക്കും കഴിയുന്നില്ല. സൃഷ്ടിതാവിനെ മറന്നു സൃഷ്ടിയെ ഭജിക്കുന്നു. ലോകവും നാശത്തിന്റെ വക്കില്‍. യഹോവയുടെ കോപം വരുന്നതിനു മുമ്പേ ദൈവത്തിങ്കലേക്ക് മടങ്ങി വരിക. സെഫ. 2:2-3 ”യഹോവയുടെ ഭയങ്കര കോപം നിന്റെ മേല്‍ വരുന്നതിനു മുമ്പേ ദൈവത്തിന്റെ കല്പനകള്‍ (രക്ഷ, വിശ്വാസ സ്‌നാനം, ആത്മനിറവ്, വേര്‍പാട്, പ്രാര്‍ത്ഥന, അപ്പം നുറുക്കല്‍, ആരാധന) അപ്ര. 2:38-2:47 അനുസരിക്കുന്നവരായി ദൈവത്തെ അന്വേഷിപ്പിന്‍”, സെഫ. 2:12. താഴ്മയും വിനയമുള്ളവരായി ദൈവത്തെ അന്വേഷിക്കുക. യഹോവയുടെ നാമത്തില്‍ ആശ്രയിക്കുന്നവരെ ദൈവം വിടുവിക്കും. ഈ കാലഘട്ടം ഈറ്റുനോവിന്റെ ആരംഭമാണ്. ഈ ബാധയെ ദൈവം പൂര്‍ണ്ണമായി അതു കൊണ്ടു നാം എന്തു ചെയ്യണം? സെഫ. 2:14 സീയോന്‍ പുത്രിയെ, ആര്‍ത്തുല്ലസിച്ച് ദൈവത്തെ ആരാധിക്കുക. നിന്നെ രക്ഷിക്കുവാന്‍ യഹോവ കൂടെയുണ്ട്.
ദൈവജനത്തിന്റെ പ്രത്യാശ!

ഈ മഹാമാരിയില്‍ നിന്നും, പിന്നാലെ കടന്നുവരുന്ന അതിഭീകര മഹാമാരിയില്‍ നിന്നും വിടുതല്‍ പ്രാപിക്കുവാന്‍ ദൈവം ഒരു മാര്‍ഗ്ഗം ഒരുക്കിയിട്ടുണ്ട്.
യേശുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടവരെയും, കര്‍ത്താവിന്റെ കല്പനകള്‍ അനുസരിച്ച് വിശുദ്ധ ജീവിതം നയിക്കുന്നവരെയും ഈ മഹാമാരിയില്‍ നിന്നും, പിന്നാലെ വരുന്ന അതിഭയങ്കര മഹാമാരിയില്‍ നിന്നും ദൈവം വിടുവിക്കും. നാം ദിനം തോറും ദൈവവചനം കൃത്യമായും സാവധാനത്തിലും വായിക്കണം. അതിനെക്കുറിച്ചു ധ്യാനിക്കണം. അതിലൂടെയുള്ള ദൈവശബ്ദം നാം കേള്‍ക്കണം, അത് എഴുതണം. വീണ്ടും വായിക്കണം. വചനം ഉറക്കെ വായിച്ചാല്‍ അത് നമുക്ക് വിശ്വാസമായി പരിണമിക്കും.
നാം ചെയ്യേണ്ടത്

1. രക്ഷിക്കപ്പെട്ട ഓരോ വിശ്വാസികളും തങ്ങള്‍ക്കായും നമ്മുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും ഓര്‍ത്ത് ദിനംതോറും പ്രാര്‍ത്ഥിക്കണം. ദൈവാത്മാവ്, പ്രേരിപ്പിക്കുന്നവരെ ഓര്‍ത്ത് ദിനവും പ്രാര്‍ത്ഥിക്കണം. ”രക്ഷിക്കപ്പെടാത്തവരുടെ നിത്യത അഗ്നിച്ചൂളയാണെന്ന്” ഗ്രഹിച്ചു രക്ഷിക്കപ്പെടാത്തവരെ ഓര്‍ത്ത് ആത്മഭാരത്തോടെ പ്രാര്‍ത്ഥിക്കണം.

2. നാം പ്രാര്‍ത്ഥിക്കുന്ന ഓരോ വ്യക്തികളെയും യേശുവിന്റെ രക്തത്താല്‍ മുദ്രയിട്ടു പ്രാര്‍ത്ഥിക്കണം.

3. ഈ മാരക രോഗം അവരെ സ്പര്‍ശിക്കാതിരിപ്പാന്‍ അവരുടെ പേര്‍ പറഞ്ഞു. യേശുവിന്റെ രക്തത്താല്‍ മുദ്രയിട്ടു പ്രാര്‍ത്ഥിക്കണം.

4. അവരുടെ ഭവനത്തെ യേശുവിന്റെ രക്തത്താല്‍ മുദ്രയിട്ടു പ്രാര്‍ത്ഥിക്കണം.

5. അവരുടെ ബുദ്ധിമുട്ടുകളൊക്കെയും, ദൈവം തന്റെ ധനത്തിന്റെ മഹത്വത്തിനൊത്തവണ്ണം ക്രിസ്തുയേശുവില്‍ സംപൂര്‍ണ്ണമായി തീര്‍ത്തു തരുവാന്‍ പ്രാര്‍ത്ഥിക്കണം.

6. സാധാരണ നമ്മുടെ സുഹൃത്ത് വലയത്തിലുള്ളവരെ മാത്രമെ കഴിഞ്ഞ കാലങ്ങളില്‍ നമ്മുടെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കാറുള്ളു. ദൈവാത്മ പ്രേരണയില്‍ നാം പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവാത്മാവ് അനേകര്‍ക്കു വേണ്ടിയും രാജ്യങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിപ്പാന്‍ പ്രേരണ നല്കും. ഏകരായിരുന്ന്, മണികൂറുകള്‍, അവരെ ഈ മഹാമാരിയില്‍ നിന്നും വിടുവിക്കുവാനായി പ്രാര്‍ത്ഥിക്കണം. അപ്പോള്‍ മിനുട്ടുകള്‍ മണിക്കൂറുകളായി മാറും. ഇതെന്റെ അനുഭവമായി തീരുന്നു.

7. നാം പ്രാര്‍ത്ഥിക്കുന്ന വ്യക്തികള്‍, പാര്‍ക്കുന്ന ദേശത്ത് വ്യാപരിക്കുന്ന കോവിഡ് 19 വൈറസ്സിനെ ദൈവത്തിന്റെ ദൂതന്മാര്‍ വന്ന് ആ വൈറസ്സിനെ നശിപ്പിക്കുവാന്‍ പ്രാര്‍ത്ഥിക്കണം.

8. തുടര്‍ന്ന് ആ ദേശത്ത് കോവിഡ് 19 ബാധിച്ച ഒരൊറ്റ വ്യക്തി പോലും ഇല്ലാതിരിപ്പാന്‍ പ്രാര്‍ത്ഥിക്കണം.

9. രോഗത്താല്‍ കഴിയുന്നവര്‍ വിടുവിക്കപ്പെടുവാന്‍ പ്രാര്‍ത്ഥിക്കണം.

10. ദൈവം തന്നെ ഈ കോവിഡ് 19 വൈറസിന്റെ വ്യാപനം പൂര്‍ണ്ണമായി തടയുവാന്‍ പ്രാര്‍ത്ഥിക്കണം.

12. സകല ലോക്ഡൗണും മാറി ജനജീവിതം പഴയതിലും മെച്ചമായിത്തീരും.

13. ഇന്നത്തെ സഭകളുടെ സകല ബന്ധനങ്ങളും മാറി, ദൈവജനം മാസ്‌കില്ലാതെ, ആരാധന ഉയര്‍ത്തും. എല്ലാ സുവിശേഷ പ്രവര്‍ത്തനങ്ങളും പതിമടങ്ങ് ശക്തിയായി മുന്നേറും.

14. അതോടെ ലോകമാസകലവും വലിയ ഒരു ഉണര്‍വ് കൂടെ വേഗം വരുന്ന യേശുവിനെ എതിരേല്ക്കുവാന്‍ സഭ ഉണര്‍ന്നെഴുന്നേല്ക്കും.

”യേശുവിന്‍ രക്തമെന്‍ പ്രാണനു രക്ഷ യേശുവിന് രക്തമെന്‍ വീടിന് രക്ഷ”
യെശ. 40:31 ”യഹോവയെ കാത്തിരിക്കുന്നവര്‍ ശക്തിയെ പുതുക്കും. അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും അവര്‍ ക്ഷീണിക്കയില്ല. അവര്‍ നടക്കും തളര്‍ന്നു പോകയില്ല.” ഒരു കഴുകന്‍, തന്റെ ശരീരം ക്ഷീണിച്ചു പറക്കുവാന്‍ കഴിയാതെ വരുമ്പോള്‍, അത് ശത്രുക്കള്‍ക്ക് കയറാന്‍ പറ്റാത്ത ഉയര്‍ന്ന ഒരു പാഠമേല്‍ പോയി, ഏകയായി കിടക്കും. അതിന്റെ പഴയ തൂവലുകള്‍ കൊത്തിമാറ്റും എല്ലാ കൊഴുപ്പും സൂര്യന്റെ ചൂടിനാല്‍ ഉരുകിത്തീരും വരെ അത് ഒറ്റയ്ക്കു അവിടെ കിടക്കും. അതിനു പുതിയ തൂവലുകള്‍ വന്നു പറക്കാന്‍ തക്കബലം കിട്ടുന്നതുവരെ അത് അവിടെ കിടക്കും. പുതിയ തൂവലുകള്‍ വരുമ്പോള്‍ അത് പാറമേല്‍ നടക്കുവാന്‍ തുടങ്ങും; ചിറകുകള്‍ വിടര്‍ത്തി ഓടുവാന്‍ തുടങ്ങും. അതിന്റെ ശരീരം പഴയതു പോലെ പറക്കുവാന്‍ പാകമാകുമ്പോള്‍ ഈ പക്ഷി കാറ്റിന്റെ ഗതിയെ വീക്ഷിക്കും. അതിന്റെ യൗവന ശക്തി വീണ്ടെടുത്തു എന്നു ബോധ്യമാകുമ്പോള്‍, പറന്നു തന്റെ ജീവിത പ്രയാണം ആരംഭിക്കും.

ഈ പാറമേല്‍ ഇത് കിടക്കുമ്പോള്‍ മറ്റാരുമായി സമ്പര്‍ക്കമില്ല. അതുപോലെ ഈ കാലഘട്ടത്തിലും, നമ്മുടെ ശുദ്ധീകരണത്തിനു ദൈവം അനുവദിച്ചിരിക്കുന്ന സമയമാണ്. കര്‍ത്താവ് നമ്മോടു കൃപ കാണിക്കേണ്ടതിനും (യെശ. 33:18) നമ്മുടെ പ്രത്യാശ പൂര്‍ണ്ണമായി കര്‍ത്താവിങ്കലാകുവാനും; എല്ലാ അതിക്രമങ്ങളില്‍ നിന്നും വിടുവിക്കാനും (സങ്കീ. 39:7-8); ഈ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ നമ്മുടെ ജീവിതത്തില്‍ വന്ന സകലപാപങ്ങളും, അലസതകളും, അശുദ്ധികളും ദൈവവചനത്തിലൂടെ പരിശോധിച്ച്, പാപങ്ങള്‍ ഏറ്റുപറഞ്ഞ് ക്ഷമ പ്രാപിക്കുവാനും ഹൃദയശുദ്ധിയുള്ളവരായി, അന്ത്യകാല അഭിഷേകം പ്രാപിക്കേണ്ട സമയമാണിത്. കര്‍ത്താവിന്റെ വരവു എത്രയും പെട്ടെന്നുണ്ടാകും.

ലേവ്യ 14-ാം അധ്യായത്തില്‍ ഒരു കുഷ്ഠരോഗിയുടെ ശുദ്ധീകരണത്തിലൂടെ പുതിയ നിയമ സഭയക്കുണ്ടാവാന്‍ പോകുന്ന അനുഭവത്തെക്കുറിച്ചു പ്രസ്താവിച്ചിരിക്കുന്നു. വിടുതല്‍ പ്രാപിച്ച കുഷ്ഠരോഗി 2 കുറു പ്രാവുകളുമായി പുരോഹിതന്റെ അടുക്കല്‍ വരണം. ശുദ്ധീകരിച്ച 2 പ്രാവുകളിലും, ഒന്നിനെ കൊന്നു ആ രക്തം വെള്ളത്തില്‍ ഒഴിച്ച്, മറ്റേതിനെ വെള്ളത്തില്‍ മുക്കിയ ശേഷം തുറന്നുവിടും. ഈ പ്രാവിന്റെ ദേഹത്തില്‍ രക്തമുള്ളതിനാല്‍ മറ്റു പ്രാവുകള്‍ ഇതിനെ അംഗീകരിക്കുകയില്ല. ഇതിന്റെ ഇണ പോയി. അത് മറ്റൊരു ഇണയെ കണ്ടെത്താതെ, ഏതെങ്കിലും ഒരു പാറയുടെ വിള്ളലില്‍ പോയി കുറുകി കുറുകി ഇണയെ കാത്തിരിക്കും. ഇത് ഇന്നു യഥാര്‍ത്ഥ ദൈവസഭയുടെ അനുഭവമാണ്. യേശുവിന്റെ രക്തത്താല്‍ മുദ്രയിടപ്പെട്ടതും ദൈവജനവും, വിശുദ്ധിയും വേര്‍പാടും പാലിച്ച് ഇണയായ കര്‍ത്താവിനെ കാത്ത് ഈ ഭൂമിയില്‍ കഴിയുന്നു. കാത്തിരുന്ന വിശുദ്ധന്മാര്‍ മരണാനന്തരം പറുദീസയില്‍ വിശ്രമിക്കുന്നു. മറ്റൊരു കൂട്ടം ജീവനോടിരുന്നു. കര്‍ത്താവിന്റെ കല്പനകള്‍ അനുസരിച്ച, വേര്‍പാടും വിശുദ്ധിയും പാലിച്ച ഉല്‍പ്രാപണത്തിനായി കാത്തിരിക്കുന്നു.

തിടുക്കമാര്‍ന്ന ഈ ലോക ജീവിതത്തില്‍ പ്രിയന്റെ വരവിനെക്കുറിച്ചുള്ള പ്രത്യാശയെയും ഒരുക്കത്തേയും ലോകസ്‌നേഹം കീഴടക്കിയപ്പോള്‍, തന്റെ ജനം ഏകരായി ഒരുക്കപ്പെടാന്‍ വേണ്ടിയാണ് ദൈവം അനുവദിച്ചിരിക്കുന്ന ഈ ലോക്ഡൗണ്‍ കാലഘട്ടം. ഉണരുക! പ്രാര്‍ത്ഥിക്കുക. ആത്മാവിലും സത്യത്തിലും ആരാധിക്കുക. നമ്മുടെ പ്രാണപ്രിയന്‍ അതിവേഗം വരും. ഇപ്പോള്‍ ലഭിച്ച സമയം ആരും പാഴാക്കരുത്.

ഉത്ത 2:14 ‘പാറപ്പിളര്‍പ്പിലും, പര്‍വ്വത ചരിവിലെ ഒളിയിടങ്ങളിലും ഇരിക്കുന്ന എന്റെ പ്രാവേ! നിന്റെ മുഖം എന്നെ കാണിക്ക’ ഈ കൊറോണ കാലഘട്ടത്തിലും, പ്രിയനെ കാണുവാന്‍ കുറുകി കാത്തിരിക്കുന്ന, തന്നെ താന്‍ ഒരുങ്ങുന്ന കാന്തയാം മണവാട്ടി സഭയെ! നമ്മുടെ അരുമ മണവാളന്റെ വരവിനായി, ശുദ്ധഹൃദയമുള്ളവരായി ഒരുങ്ങാം. യേശുപറയുന്നു ”ഇതാ ഞാന്‍ വേഗം വരുന്നു”.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

കുടുംബാംഗത്തിന്റെ മൃതദേഹം...

കുടുംബത്തിലെ മുതിർന്ന അംഗമായ കേശബ് സാന്തയെ സംസ്കരിക്കണമെങ്കിൽ
feature-top

പ്രതിദിന ധ്യാനം| വിശ്വാസവും സ്വസ്ഥതയും|...

വിശ്വാസവും സ്വസ്ഥതയും ”സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥമായിരിക്ക
feature-top

വെള്ളാപ്പള്ളിയുടെ പ്രസ്താവന വ്യാജം;...

വാർത്ത: പി.എസ്. ചെറിയാൻ തിരുവല്ല: പെന്തെക്കോസ്തുകാർ പണം മുടക്കി
feature-top

ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 28...

കൊച്ചി:വേൾഡ് പെന്തെക്കോസ്തു കൗൺസിൽ & വിമൺസ് മിനിസ്ട്രീയുടേയും
feature-top

സംസ്ഥാന വ്യാപകമായി ലഹരിവിരുദ്ധ...

വാർത്ത: വിൻസി തോമസ് കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സണ്ടേസ്കൂൾ
feature-top

ദൈവശബ്ദം 2025; സുവിശേഷ യോഗവും സംഗീത...

പാലക്കാട് : ഒലവക്കോട് ഐപിസി കർമ്മേൽ ധോണി സഭയുടെ ആഭിമുഖ്യത്തിൽ ദൈവശബ്ദം 2025
feature-top

പിവൈപിഎ പാലക്കാട് സൗത്ത് സെൻ്റർ ഏകദിന...

പാലക്കാട്: പിവൈപിഎ പാലക്കാട് സൗത്ത് സെൻ്റർ ഏകദിന സെമിനാർ ഏപ്രിൽ 17ന്
feature-top

Furnished Villa For...

ഏറ്റവുമധികംവായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

പുനലൂർ കുതിരച്ചിറ പകലോമറ്റം കുഞ്ഞമ്മ...

പുനലൂർ കുതിറച്ചിറ പകലോമറ്റം കുഞ്ഞമ്മ അലക്സാണ്ടളുടെ(97) സംസ്കാര ശുശ്രൂഷ