കമല എന്ന പേര്,  “താമര” എന്നാണ് അര്‍ത്ഥമാക്കുന്നത്. ഹിന്ദുദേവതയായ ലക്ഷ്മിയുടെ മറ്റൊരു പേരാണ് അത്. അതുകൊണ്ടു തന്നെ കമല ഒരു ഹിന്ദു മതവിശ്വാസിയാണ് എന്ന ഒരു ധാരണ പരക്കെയുണ്ട്.

കമല ഹാരിസ് സ്ഥാനാർത്ഥി ആയത് അമേരിക്കൻ ഇന്ത്യക്കാരിൽ വലിയ ആവേശം സൃഷ്ടിക്കുമ്പോൾ അവരുടെ മതവിസ്വാസവും ചർച്ചയാകുന്നു. ഇന്ത്യയിലെ സോഷ്യൽ മീഡിയയിൽ അവർ ഹിന്ദു ആണെന്ന രീതിയിലാണ് പ്രചരണം നടക്കുന്നത് 


കമല ഹാരിസ് ബാപ്ടിസ്റ്റ് വിശ്വാസി; ഭര്‍ത്താവ് യെഹൂദന്‍


മുല്ലക്കൽ     ന്യൂയോര്‍ക്ക്: അമേരിക്കന്‍ തെരഞ്ഞെടുപ്പു രംഗത്തിന് പുത്തന്‍ ഉണര്‍വ്വ് നല്‍കി രംഗത്ത് വന്ന ഡെമോക്രാറ്റിക്‌ വൈസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി കമല ഹാരിസ് ഇതിനോടകം തന്നെ വാര്‍ത്താ മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ കീഴടക്കിക്കഴിഞ്ഞു. ഇന്ത്യന്‍ പശ്ചാത്തലമുള്ള കമല ഹാരിസിന്‍റെ കുടുംബത്തെപ്പറ്റിയുള്ള വിവരങ്ങളും മാദ്ധ്യമ ചര്‍ച്ചയ്ക്ക് വിധേയമാകുന്നുണ്ട്. അമ്മ ശ്യാമള ഗോപാലൻ ഇന്ത്യയിലെ ചെന്നൈ സ്വദേശിയായിരുന്നു; കമലയുടെ പിതാവ്, ജമൈക്കയിൽ നിന്നുള്ള ഡൊണാൾഡ് ഹാരിസ് എന്ന ആഫ്രിക്കന്‍ വംശജനാണ്. ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ ബിരുദ വിദ്യാർത്ഥികളായിരിക്കുമ്പോഴാണ് മാതാപിതാക്കള്‍ പരസ്പരം കണ്ടുമുട്ടുന്നത്.
കമല എന്ന പേര്, സംസ്കൃതത്തിൽ “താമര” എന്നാണ് അര്‍ത്ഥമാക്കുന്നത്. ഹിന്ദുദേവതയായ ലക്ഷ്മിയുടെ മറ്റൊരു പേരാണ് അത്. അതുകൊണ്ടു തന്നെ കമല ഒരു ഹിന്ദു മതവിശ്വാസിയാണ് എന്ന ഒരു ധാരണ പരക്കെയുണ്ട്. എന്നാല്‍ കമലയ്ക്ക് ഏഴു വയസ്സുള്ളപ്പോൾ അവളുടെ മാതാപിതാക്കൾ വിവാഹമോചനം നേടിയതിനാൽ, അവൾ ഓക്ക്ലാൻഡിലും ബെർക്ക്‌ലിയിലുമായി വളർന്നു വരുമ്പോള്‍ അവരുടെ അയൽവാസിയായ റെജീന ഷെൽട്ടൺ പലപ്പോഴും കമലയെയും സഹോദരി മായയെയും ഓക്‌ലാൻഡിലെ 23rd Avenue Church of God- ലേക്ക് കൊണ്ടുപോകുക പതിവായിരുന്നു. അത് ക്രമേണ കമലയെ ക്രിസ്തീയ വിശ്വാസത്തിലേക്ക് അടുപ്പിച്ചു. കമല ഇപ്പോൾ സ്വയം ഒരു ബ്ലാക്ക് ബാപ്റ്റിസ്റ്റായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്.
കൂടാതെ ഒരു യെഹൂദനെയാണ് കമല വിവാഹം കഴിച്ചിരിക്കുന്നത്. തന്‍റെ ഭർത്താവ് ലോസ് ഏഞ്ചൽസിലെ അഭിഭാഷകനായ ഡഗ്ലസ് എംഹോഫിനെ സാൻ-ഫ്രാൻസിസ്കോയിൽ വച്ചാണ് അവര്‍ കണ്ടുമുട്ടുന്നത്. 2014 ൽ അവർ ഇരുവരും വിവാഹിതരായി. അവരുടെ വിവാഹ ദിനത്തിൽ, ദമ്പതികൾ പരമ്പരാഗത ജൂത വിവാഹ സമ്പ്രദായ പ്രകാരം ഒരു ഗ്ലാസ് പൊട്ടിക്കുന്ന ചടങ്ങ് നടത്തിയിരുന്നു. കമല ഹാരിസിന്‍റെ ആദ്യ വിവാഹവും ഭര്‍ത്താവിന്‍റെ രണ്ടാമത്തെ വിവാഹവുമായിരുന്നു അത്. ഭര്‍ത്താവിന്‍റെ ആദ്യ വിവാഹത്തിലെ രണ്ട് മക്കള്‍ ഒഴികെ അവര്‍ക്ക് സ്വന്തമായി വേറെ മക്കളുമില്ല.  

ഹാലേലൂയ്യാ പത്രം പ്രതിദിന വാർത്തകളും വിശേഷങ്ങളുമായി നിങ്ങളുടെ ഫോണിലേക്ക്. വാർത്തകൾ അപ്പപ്പോൾ അറിയുവാനും മികവുറ്റ ആർട്ടിക്കിളുകൾ ലഭിക്കുവാനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹാലേലൂയ്യാ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക

 https://chat.whatsapp.com/FtmJIVsZHrYEGChMKDw1g0

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ബഹറിൻ ശാരോൻ ചർച്ച്‌ 40-ാം വാർഷികം; ഒരു വർഷമായി...

ബഹറിൻ: 1986 ഏപ്രിൽ മാസത്തിൽ ചുരുക്കം ചില പ്രിയപ്പെട്ടവർകൂടി മനാമയിൽ
feature-top

ബീരാ മിനിസ്ട്രിയുടെ 3-ാം വാർഷിക കൺവെൻഷനും...

ന്യൂഡൽഹി: ബീരാ മിനിസ്ട്രിയുടെ ഡൽഹി റീജിയന്റെ നേതൃത്വത്തിൽ
feature-top

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന്റെ 104-ാമത് ജനറൽ...

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരളാ റീജിയന്റെ 104-ാമത് ജനറൽ
feature-top

റാന്നി വലിയകാവിൽ വാഴയിൽ അന്നമ്മ വി. മാത്യൂ (73)...

മുംബൈ : ദി പെന്തെക്കോസ്ത് മിഷൻ മുംബൈ സെൻ്റർ മീര റോഡ് സഭാംഗം റാന്നി
feature-top

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന്...

ഡൽഹി: 18 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിക്കുന്നത്
feature-top

ഐപിസി സുൽത്താൻബത്തേരി ഏരിയ പ്രവർത്തനം...

ബത്തേരി: ഐപിസി കേരള സ്റ്റേറ്റിന്റെ കീഴിൽ വയനാട് സുൽത്താൻബത്തേരി
feature-top

പ്രതിദിന ധ്യാനം| അസാധ്യതയിൽ...

അസാധ്യതയിൽ പ്രവർത്തിക്കുന്ന ദൈവം “മരുഭൂമിയെ ഞാൻ നീർപ്പൊയ്കയും വരണ്ട
feature-top

ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ...

പത്തനാപുരം: ബെഥേൽ ഗോസ്പൽ അസംബ്ലി സഭകളുടെ 36മത് ജനറൽ കൺവെൻഷൻ 2027 ജനുവരി 28മുതൽ 31
feature-top

ഐപിജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 10...

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (IPG) 50 മത് വാർഷീക ജനറൽ