കമല എന്ന പേര്,  “താമര” എന്നാണ് അര്‍ത്ഥമാക്കുന്നത്. ഹിന്ദുദേവതയായ ലക്ഷ്മിയുടെ മറ്റൊരു പേരാണ് അത്. അതുകൊണ്ടു തന്നെ കമല ഒരു ഹിന്ദു മതവിശ്വാസിയാണ് എന്ന ഒരു ധാരണ പരക്കെയുണ്ട്.

കമല ഹാരിസ് സ്ഥാനാർത്ഥി ആയത് അമേരിക്കൻ ഇന്ത്യക്കാരിൽ വലിയ ആവേശം സൃഷ്ടിക്കുമ്പോൾ അവരുടെ മതവിസ്വാസവും ചർച്ചയാകുന്നു. ഇന്ത്യയിലെ സോഷ്യൽ മീഡിയയിൽ അവർ ഹിന്ദു ആണെന്ന രീതിയിലാണ് പ്രചരണം നടക്കുന്നത് 


കമല ഹാരിസ് ബാപ്ടിസ്റ്റ് വിശ്വാസി; ഭര്‍ത്താവ് യെഹൂദന്‍


മുല്ലക്കൽ     ന്യൂയോര്‍ക്ക്: അമേരിക്കന്‍ തെരഞ്ഞെടുപ്പു രംഗത്തിന് പുത്തന്‍ ഉണര്‍വ്വ് നല്‍കി രംഗത്ത് വന്ന ഡെമോക്രാറ്റിക്‌ വൈസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി കമല ഹാരിസ് ഇതിനോടകം തന്നെ വാര്‍ത്താ മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ കീഴടക്കിക്കഴിഞ്ഞു. ഇന്ത്യന്‍ പശ്ചാത്തലമുള്ള കമല ഹാരിസിന്‍റെ കുടുംബത്തെപ്പറ്റിയുള്ള വിവരങ്ങളും മാദ്ധ്യമ ചര്‍ച്ചയ്ക്ക് വിധേയമാകുന്നുണ്ട്. അമ്മ ശ്യാമള ഗോപാലൻ ഇന്ത്യയിലെ ചെന്നൈ സ്വദേശിയായിരുന്നു; കമലയുടെ പിതാവ്, ജമൈക്കയിൽ നിന്നുള്ള ഡൊണാൾഡ് ഹാരിസ് എന്ന ആഫ്രിക്കന്‍ വംശജനാണ്. ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ ബിരുദ വിദ്യാർത്ഥികളായിരിക്കുമ്പോഴാണ് മാതാപിതാക്കള്‍ പരസ്പരം കണ്ടുമുട്ടുന്നത്.
കമല എന്ന പേര്, സംസ്കൃതത്തിൽ “താമര” എന്നാണ് അര്‍ത്ഥമാക്കുന്നത്. ഹിന്ദുദേവതയായ ലക്ഷ്മിയുടെ മറ്റൊരു പേരാണ് അത്. അതുകൊണ്ടു തന്നെ കമല ഒരു ഹിന്ദു മതവിശ്വാസിയാണ് എന്ന ഒരു ധാരണ പരക്കെയുണ്ട്. എന്നാല്‍ കമലയ്ക്ക് ഏഴു വയസ്സുള്ളപ്പോൾ അവളുടെ മാതാപിതാക്കൾ വിവാഹമോചനം നേടിയതിനാൽ, അവൾ ഓക്ക്ലാൻഡിലും ബെർക്ക്‌ലിയിലുമായി വളർന്നു വരുമ്പോള്‍ അവരുടെ അയൽവാസിയായ റെജീന ഷെൽട്ടൺ പലപ്പോഴും കമലയെയും സഹോദരി മായയെയും ഓക്‌ലാൻഡിലെ 23rd Avenue Church of God- ലേക്ക് കൊണ്ടുപോകുക പതിവായിരുന്നു. അത് ക്രമേണ കമലയെ ക്രിസ്തീയ വിശ്വാസത്തിലേക്ക് അടുപ്പിച്ചു. കമല ഇപ്പോൾ സ്വയം ഒരു ബ്ലാക്ക് ബാപ്റ്റിസ്റ്റായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്.
കൂടാതെ ഒരു യെഹൂദനെയാണ് കമല വിവാഹം കഴിച്ചിരിക്കുന്നത്. തന്‍റെ ഭർത്താവ് ലോസ് ഏഞ്ചൽസിലെ അഭിഭാഷകനായ ഡഗ്ലസ് എംഹോഫിനെ സാൻ-ഫ്രാൻസിസ്കോയിൽ വച്ചാണ് അവര്‍ കണ്ടുമുട്ടുന്നത്. 2014 ൽ അവർ ഇരുവരും വിവാഹിതരായി. അവരുടെ വിവാഹ ദിനത്തിൽദമ്പതികൾ പരമ്പരാഗത ജൂത വിവാഹ സമ്പ്രദായ പ്രകാരം ഒരു ഗ്ലാസ് പൊട്ടിക്കുന്ന ചടങ്ങ് നടത്തിയിരുന്നു. കമല ഹാരിസിന്‍റെ ആദ്യ വിവാഹവും ഭര്‍ത്താവിന്‍റെ രണ്ടാമത്തെ വിവാഹവുമായിരുന്നു അത്. ഭര്‍ത്താവിന്‍റെ ആദ്യ വിവാഹത്തിലെ രണ്ട് മക്കള്‍ ഒഴികെ അവര്‍ക്ക് സ്വന്തമായി വേറെ മക്കളുമില്ല.  

ഹാലേലൂയ്യാ പത്രം പ്രതിദിന വാർത്തകളും വിശേഷങ്ങളുമായി നിങ്ങളുടെ ഫോണിലേക്ക്. വാർത്തകൾ അപ്പപ്പോൾ അറിയുവാനും മികവുറ്റ ആർട്ടിക്കിളുകൾ ലഭിക്കുവാനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹാലേലൂയ്യാ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക

 https://chat.whatsapp.com/FtmJIVsZHrYEGChMKDw1g0

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും