Advertise here

“ചുണയുണ്ടങ്കിൽ കോറോണയെ ഒന്ന് പ്രാർത്ഥിച്ചു ഓടിക്കാമോ ???”

ജോയ് നെടുംകുന്നം

ഈ ചോദ്യം കേൾക്കാത്ത ഒരു പെന്തെക്കോസ്തുകാരനും ഈ കോറോണകാലത്തു ഉണ്ടാകാൻ വഴി ഇല്ല, അകത്തുള്ളവരും പുറത്തുള്ളവരും ഒരുപോലെ ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. പ്രാർത്ഥനക്കാരെ അപമാനിക്കാൻ കച്ചകെട്ടിയിറങ്ങിയിട്ടുള്ളവർ ആരെയും വെറുതെ വിടില്ല.

രോഗശാന്തി നമ്മുടെ മുഖമുദ്രയാണ്, പെന്തെക്കോസ്തിൻ്റെ വളർച്ചക്ക് അത്‌ കാരണം ആയിട്ടുമുണ്ട്.

സാർസ് (SARS) വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം (covid 19)
2019 ഡിസംബർ 10 ന് ചൈനയിലെ വുഹാനിൽ ഹ്വാനൻ സമുദ്ര മാർക്കറ്റിലെ വ്യാപാരിയായ വോയ്‌ഗുക്സ്യൻ രോഗബാധിതനാകുന്നു, അടുത്ത മൂന്നാഴ്ച കൊണ്ട് ഹ്വാനനിലെ കച്ചവടക്കാരിൽ പലരും അസുഖബാധിതരായി തീർന്നു…
ഫെബ്രുവരിയിൽ ചൈനയിൽ നിന്നും കേരളത്തിൽ എത്തിയ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു…
ലോകം മുഴുവൻ കാട്ടു തീ പോലെ പകരാൻ അധികം സമയം എടുത്തില്ല.
മൃഗങ്ങളിൽ നിന്നും പകരപെട്ടതാണോ, മനുഷ്യ നിർമ്മിതമാണോ എന്നൊന്നും സ്ഥിരീകരിച്ചിട്ടില്ല എങ്കിലും ലോകം മുഴുവൻ വ്യാപിച്ചു കഴിഞ്ഞു.
മൂന്ന് കോടിയോളം ആൾക്കാർ രോഗബാധിതരാകുന്നു , മരണ സംഖ്യയും
ലക്ഷക്കണക്കിന് ഉയർന്നുകൊണ്ടിരിക്കുന്നു. ലോക ആരോഗ്യ സംഘടനപോലും ഈ രോഗത്തിൻ്റെ മുൻപിൽ പകച്ചു നിന്നു.

ഫലവത്തായ പ്രതിരോധ വാക്സിനോ, മരുന്നൊ ഒന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല, രോഗിയുമായുള്ള സമ്പർക്കത്തിൽ മറ്റുള്ളവരിലേക്ക് പകരപ്പെടുന്നതിനാൽ സാമൂഹ്യ അകലം മാത്രമാണ് പ്രതിവിധി,
രോഗം ബാധിച്ച വ്യക്തി ചുമക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന ശ്രവങ്ങളിൽ നിന്നുമാണ് പകരപ്പെടുന്നതിനാൽ മാസ്ക് ഉപയോഗിക്കുക കൈകൾ സാനിറ്റൈസർ ഉപയോഗിച്ചു തുടർച്ചയായി കഴുകുക,
മനുഷ്യന്റെ പ്രതിരോധശേഷി വർധിപ്പിക്കുക എന്നത് മാത്രമാണ് മറുമരുന്ന് !
അവരവരുടെ സുരക്ഷ അവരവർ നോക്കട്ടെ…

എല്ലാ കാലങ്ങളിലും പകർച്ചവ്യാധിളും, പ്രകൃതി ഷോഭങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു കാലം ആഗോള വ്യാപകമായി വന്നിട്ടുണ്ടെന്നു തോന്നുന്നില്ല…..

അദർശ്യമായ ഒരു അണുവിന്‌ മുൻപിൽ മനുഷ്യന്റെ പ്രയത്നങ്ങൾ എല്ലാം വ്യർഥമാണ്…
അതുകൊണ്ട് തന്നെ പലരും ചോദിക്കുന്നു ??

“നിങ്ങൾ പ്രാർത്ഥിച്ചിട്ട് എന്തായി ??”

എന്താകാനാ…..
സ്വർഗത്തിൽ നിന്നും ദൈവം കേട്ട് ഉത്തരമരുളും….
ഭൂകമ്പം, കൊടുംകാറ്റ്, പേമാരി, മുതലായ പ്രകൃതി ദുരന്തങ്ങൾ, ഹൃദയസ്തംഭനം, കൊറോണ, ക്യാൻസർ മുതലായ രോഗങ്ങൾ, കൂടാതെ റോഡ് ആക്സിഡന്റ് മുഖേനയും നമ്മുടെ എത്രയോ പ്രിയപ്പെട്ടവർ ലോകം വിട്ടുപോയി… അവരുടെ വേർപാടിൽ നാം ദുഖിക്കുന്നു,…..
നിത്യതയിൽ കാണാം എന്ന് പ്രത്യാശിക്കുന്നു……

എല്ലാരോഗങ്ങൾക്കും നല്ല വൈദ്യനായ യേശുവിനു കൊറോണയും സൗഖ്യമാക്കാൻ കഴിയും..
അങ്ങനെ സൗഖ്യമായവരുടെ നൂറു കണക്കിന് സാക്ഷ്യങ്ങൾ കേൾക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

എൻ്റെ സഹോദരൻ ബഹറിനിൽ കൊറോണ ബാധിച്ചു ക്യാമ്പിലേക്ക് മാറ്റപ്പെട്ടു, ഡയബറ്റിക്, ശ്വാസം മുട്ടൽ മുതലായ രോഗങ്ങൾ ഉള്ള വ്യക്‌തിയായിരുന്നു….
ഞങ്ങൾ ബന്ധുക്കളും സ്നേഹിതരും മനമുരുകി പ്രാർത്ഥിച്ചു… ഒരാഴ്ച കൊണ്ട് റിപ്പോർട്ട്‌ നെഗറ്റീവ് ആയി….
വിശ്വാസത്തോടെ മുട്ടിപ്പായി പ്രാർത്ഥിച്ചാൽ കോവിഡ് 19 അല്ല, എത്ര വലിയ മഹാമാരിയിൽ നിന്നും വിടുവിക്കാൻ ദൈവം ശക്തനെന്നു ഞങ്ങൾ വിശ്വസിക്കുന്നു.
അതുപോലെ വ്യക്തിപരമായി എനിക്കറിയാവുന്നവർ വേറെയും ഉണ്ട്..
മടുത്തു പോകരുത്,
രക്ഷിപ്പാൻ കഴിയാതെ വണ്ണം അവൻ്റെ കൈ കുറുകിയിട്ടില്ല,
കേൾക്കുവാൻ കഴിയാതെ കാത് മന്ദമായിട്ടില്ല….
അവന്റെ അടിപിണരു കളാൽ സൗഖ്യo വന്നുമിരിക്കുന്നു……
രോഗസൗഖ്യo മക്കളുടെ അവകാശമാണ്…
അതിനാൽ മടുത്തുപോകാതെ വിശ്വാസത്തോടെ പ്രാർത്ഥിക്കുക…
യഹോവ റാഫാ…..

 

 

 

Hallelujah Matrimonial Service
ഹാലേലൂയ്യാ മാട്രിമോണിയലിൽ പരസ്യം ചെയ്യുവാൻ വിളിക്കുക 9349500155

M2005: “Pentecostal parents settled in Canada seek alliance for their son(30/174cm). Graduate in Business Administration. Former Bank employee. Currently enrolled for engineering in a prestigious university in Toronto Canada. Staying with parents; proposal invited from parents of Pentecostal girls.
Ph: +968 9931 1421 (WhatsApp) +1 905 458 9692,  doctoms@hotmail.com


M2001: സൗദി അറേബിയയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്സ്മാർക്ക് മുൻഗണന. Ph. 9744231423


M2004: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29,170 cm, BCA, MBA സുവിശേഷ വേലയിൽ താല്പര്യമുള്ള യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph. 9961393475


M2006: സിറിയന്‍ മാര്‍ത്തോമ പശ്ചാത്തലത്തില്‍ നിന്നും ഏകയായി വിശ്വാസത്തിലേക്ക് വന്ന പെന്തെകോസ്ത് യുവതി.(ഏ.ജി.സഭാംഗം) 27 വയസ്സ് (161 cm),ഇരുനിറം. B.E(Civil) & M.E. ഇടത്തരം കുടുംബം. UAE യില്‍ ഡിസൈന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph:+918086966557


M2002: വിശ്വകര്‍മ്മ ക്രിസ്ത്യന്‍ പെന്തെക്കോസ്ത് യുവതി 20, 165cm, വെളുത്ത നിറം, +2, ജനറല്‍ നഴ്‌സിംഗ് പാസായശേഷം ബോണ്ട് ചെയ്യുന്നു. ഇടത്തരം കുടുംബം സ്വജാതിയില്‍പ്പെട്ട വിശ്വാസി കുടുംബങ്ങളില്‍നിന്നും ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

കുടുംബാംഗത്തിന്റെ മൃതദേഹം...

കുടുംബത്തിലെ മുതിർന്ന അംഗമായ കേശബ് സാന്തയെ സംസ്കരിക്കണമെങ്കിൽ
feature-top

പ്രതിദിന ധ്യാനം| വിശ്വാസവും സ്വസ്ഥതയും|...

വിശ്വാസവും സ്വസ്ഥതയും ”സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥമായിരിക്ക
feature-top

വെള്ളാപ്പള്ളിയുടെ പ്രസ്താവന വ്യാജം;...

വാർത്ത: പി.എസ്. ചെറിയാൻ തിരുവല്ല: പെന്തെക്കോസ്തുകാർ പണം മുടക്കി
feature-top

ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 28...

കൊച്ചി:വേൾഡ് പെന്തെക്കോസ്തു കൗൺസിൽ & വിമൺസ് മിനിസ്ട്രീയുടേയും
feature-top

സംസ്ഥാന വ്യാപകമായി ലഹരിവിരുദ്ധ...

വാർത്ത: വിൻസി തോമസ് കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സണ്ടേസ്കൂൾ
feature-top

ദൈവശബ്ദം 2025; സുവിശേഷ യോഗവും സംഗീത...

പാലക്കാട് : ഒലവക്കോട് ഐപിസി കർമ്മേൽ ധോണി സഭയുടെ ആഭിമുഖ്യത്തിൽ ദൈവശബ്ദം 2025
feature-top

പിവൈപിഎ പാലക്കാട് സൗത്ത് സെൻ്റർ ഏകദിന...

പാലക്കാട്: പിവൈപിഎ പാലക്കാട് സൗത്ത് സെൻ്റർ ഏകദിന സെമിനാർ ഏപ്രിൽ 17ന്
feature-top

Furnished Villa For...

ഏറ്റവുമധികംവായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

പുനലൂർ കുതിരച്ചിറ പകലോമറ്റം കുഞ്ഞമ്മ...

പുനലൂർ കുതിറച്ചിറ പകലോമറ്റം കുഞ്ഞമ്മ അലക്സാണ്ടളുടെ(97) സംസ്കാര ശുശ്രൂഷ