ഭൂമിയിലെ മാലാഖമാർക്ക് ബിഗ് സലൂട്ട്

ജോൺസൺ കണ്ണൂർ

നമ്മുടെ വേണ്ടപെട്ടവർക്ക് അരികിൽ വരുവാൻ കഴിയാത്ത തീവ്രപരിചരണ കേന്ദ്രത്തിൽ നാം ചെന്ന് പെട്ടാൽ നമ്മെ ശുശ്രുഷിക്കുന്ന നേഴ്സ് മാരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ജനിച്ച് വിഴുന്ന ശിശുവിനെയും മരണാസന്ന നിലയിൽ കിടക്കുന്നവരേയും ഈ കൂട്ടർ പരിചരിക്കുന്നു. കഴിഞ്ഞ ദിവസം മാതൃഭൂമി പത്രത്തിൽ വന്നതായ പത്ര റിപ്പോർട്ട് എന്നെ വളരെ ചിന്തിപ്പിച്ചു. ” *ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ കടുത്ത മാനസിക സമ്മർദ്ധത്തിലാണ്.*” കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ താങ്ങാവേണ്ട ഡോക്ടർമാരും നേഴ്സുമാരും മാനസികമായി തളരുന്നു. അമിത ജോലി ഭാരം, സമ്മർദം, പൊതു സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടൽ തുടങ്ങിയവ മാനസിക സംഘർഷത്തിലേക്ക് ഇവരെ തള്ളിവിടുന്നു. ജില്ലാ മെഡിക്കൽ ഓഫീസർമാരും ആശുപത്രി സൂപ്രണ്ടുമാരുമൊക്കെ മാനസിക സംഘർഷത്തിലാണ്. ഉന്നത ഉദ്ദ്യോഗസ്ഥരിൽ നിന്നുള്ള നിർദേശങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇതിന് അടിയന്തിരമായി പരിഹാരമുണ്ടാകണം. ഇപ്പോഴത്തെ വൈറസിൻ്റെ വ്യാപനത്തെക്കുറിച്ച് പോലും വ്യക്തതയില്ല. സുരക്ഷാ വസ്ത്രം പോലും നൂറ് ശതമാനം സുരക്ഷിതമാണോ എന്ന് പറയാറായിട്ടില്ല. സമൂഹത്തിൻ്റെ ഒറ്റപ്പെടുത്തലുകൾ സഹിക്കാവുന്നതിനപ്പുറമാണ്. ഇവരോട് ക്ഷേമാന്വേഷണം നടത്താൻ പോലും അയൽ വാസികൾ തയ്യാറല്ല. തികച്ചും ഒറ്റപ്പെട്ട അവസ്ഥ. പ്രസ്തുത പത്ര റിപ്പോർട്ട് നമ്മെ ഗൗനിക്കാതെ പോകരുത്.

*ഡോക്ടർമാരും നേഴ്‌സുമാരും നമ്മെപ്പോലെ മനുഷ്യരാണ്. മാതാപിതാക്കളും ഭാര്യയും ഭർത്താവും മക്കളും നമ്മെപ്പോലെ അവർക്കും ഉണ്ട്.* കുടുംബാംഗങ്ങളെ കാണണമെന്ന് അവർക്കും ആഗ്രഹമുണ്ട് . കേരളത്തിലും നോർത്ത് ഇൻഡ്യയിലും ,ഗൾഫ് , യൂറോപ്യൻ രാജ്യങ്ങളിലും മലയാളികളായ മാലാഖമാർ ആശുപത്രികളിൽ പ്രവർത്തിക്കുന്നു. ഡോക്ടർമാരും കുറവല്ല. ഇപ്പോഴത്തെ പകർച്ചവ്യാധി ലോകം മുഴുവൻ വ്യാപിച്ചതോടെ എല്ലാ രാജ്യങ്ങളിലും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ സങ്കടത്തിലാണ്. വിവാഹം ഉറപ്പിച്ച് വെച്ച നിരവധി നേഴ്സുമാർക്ക് നാട്ടിൽ വരുവാനോ വിവാഹ ചടങ്ങ് നടത്തുവാനോ കഴിയുന്നില്ല. 8 മണിക്കൂർ എന്നത് 12 – 13 മണിക്കൂർ വരെ ഓവർ ഡ്യൂട്ടി ചെയ്യുന്നു. രാജ ഭരണമുള്ള രാജ്യങ്ങളിൽ തിരിച്ച് ചോദ്യം ചെയ്യാൻ സാധ്യമല്ല. ഉടനേ അവധി ചോദിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുടുംബമായി ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന നേഴ്സുമാർ ജോലിക്ക് ശേഷം ഭവനത്തിൽ വരുന്നതിനാൽ കുവൈറ്റ് പോലുള്ള സ്ഥലങ്ങളിൽ കുടുംബാംഗങ്ങളിലേക്ക് വൈറസ് വ്യാപനത്തിന് കാരണമായി. വീട്ടിലെ പ്രാരാബ്ധങ്ങളും ഭീമമായ ലോണും സഹോദരങ്ങളുടെ പഠനവും എന്നിങ്ങനെ ബാധ്യതകളുടെ കൂമ്പാരങ്ങൾ എല്ലാം സഹിക്കാൻ ഇവരെ നിർബന്ധിതരാക്കുന്നു. നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിച്ചാൽ വന്ന് കാണാൻ കഴിയില്ലല്ലോ എന്ന ചിന്ത ഇവരെ അലട്ടുന്നുണ്ട്. വിദേശത്ത് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ മാതാപിതാക്കളും നാട്ടിൽ ഭീതിയിലാണ്.

മധ്യ തിരുവിതാംകൂറിലെ വളരെ പ്രസിദ്ധനായ ഒരു കലക്ടർ ഭരണം നടത്തുന്ന ജില്ലയിലെ ജില്ലാ ഹോസ്പിറ്റലിൽ കോവിഡ് രോഗികൾ നേഴ്സുമാരുടെ സർവ്വീസിനെ കുറിച്ച് കലക്ടറോട് പരാതി പറഞ്ഞു. നേഴ്സുമാരെ കലക്ടർ ശകാരിക്കുകയും ചെയ്തു . *മനുഷ്യരെല്ലാം തുല്യരാണങ്കിലും കുറേപ്പേർ കല്പിക്കുകയും കുറേപ്പേർ അനുസരിക്കുകയും ചെയ്യണം എന്ന ലോഗ് ഫെല്ലോയുടെ വാക്കുകൾ ഇവിടെ അന്വർത്ഥമാകുന്നു.*
ചൂടു വെള്ളം, ചായ തുടങ്ങിയവ ചോദിച്ച ഉടനേ ലഭിച്ചില്ലന്നുള്ളതാണ് പരാതി .ചിന്തിച്ചാൽ വളരെ കഷ്ടമാണ്.അവരെ തന്നെ സ്വയം മറന്നാണ് അവർ കാര്യങ്ങൾ നിർവ്വഹിക്കുന്നത്. അതിനിടയിൽ മന:പൂർവ്വം വേദനിപ്പിക്കരുത്. ഡോക്ടർമാരും നേഴ്സുമാരും അവരുടെ കുടുംബത്തെ നേരിട്ട് കണ്ടിട്ട് മാസങ്ങളായി. അവരിൽ പലരും രോഗികളായി .ചിലർ പരലോകം പൂകി .നമ്മൾ സ്പർശിക്കുവാൻ മടിക്കുന്ന വിസർജ്യ വസ്തുക്കൾ നേഴ്സുമാർ സമർപ്പണത്തോടെ നീക്കം ചെയ്യുന്നു. രക്തം കാണുമ്പോഴേ നമ്മിൽ ചിലർ തല കറങ്ങി വീഴും. എന്നാൽ നമ്മുടെ മാലാഖമാർ സ്ഥിരം കാണുന്നത് ഭീകര രംഗങ്ങളാണ്. ഒരിക്കലും സംഭവിക്കാൻ ഇടയില്ലാത്ത നിർഭാഗ്യങ്ങൾ നിറഞ്ഞതാണ് ജീവിതം. സത്യത്തിൽ അതല്ലേ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. *വ്യക്തിപരമായ എല്ലാ നൊമ്പരങ്ങളും മനസ്സിൽ കടിച്ച് പിടിച്ചിട്ട് രോഗികളേയും അവരുടെ ബന്ധുക്കളേയും ആശ്വസിപ്പിക്കുന്ന നേഴ്സുമാരെ മറക്കരുത്. അവരെ നിസ്സാര കാര്യങ്ങൾ പറഞ്ഞ് വേദനിപ്പിക്കരുത്. തങ്ങളുടെ ഉറക്കവും ഭക്ഷണവും ഉപേക്ഷിച്ചാണ് മിക്കപ്പോഴും അവർ കർമ്മനിരതരാകുന്നത്. രോഗികളുടെ അരികിൽ എപ്പോഴും വരുന്നത് നേഴ്സുമാർ തന്നെയാണ്. രോഗികൾ ഏത് സമയത്ത് വിളിച്ചാലും ഓടി വരുന്ന ഈ മാലാഖമാരെ മനസ്സ് കൊണ്ട് ആദരിക്കണം. സിച്ച് ലോറൻസ് എന്ന ചിന്തകൻ്റെ ഭാഷയിൽ, “നമ്മുടെ ജീവിതം രക്ഷിക്കുവാനുള്ളതല്ല അത് ചിലവിടുവാനുള്ളതാണ്.*”

അല്ലയോ മാലാഖമാരേ.. ദൈവമാണ് നിങ്ങളെ ഈ ഉത്തരവാദിത്വം ഏല്പിച്ചതെന്നുള്ള പൂർണ്ണ ബോധ്യത്തോടെ സധൈര്യം മുന്നേറുക. പിന്തുണ നൽകേണ്ടവർ മന: പൂർവ്വം മറന്നുകളഞ്ഞാലും നിങ്ങളുടെ സേവനം കൊണ്ട് ആയിരങ്ങൾക്കാണ് ആശ്വാസം ലഭിക്കുന്നതെന്ന കാര്യം മറന്നു പോകരുത്._

ലോകമെങ്ങും കർമ്മനിരതരായ ആശുപത്രികളിലെ മാലാഖമാർക്ക് ബിഗ് സലൂട്ട്.

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും