60 വയസിൻ്റെ നിറവിൽ
കായംകുളം ഐ പി സി എബനേസർ സഭ.

ദൈവീക നിയോഗവുമായി കായംകുളത്ത് എത്തുമ്പോൾ പത്തിച്ചിറ യോനച്ചൻ്റെ സീമന്ത പുത്രൻ ജോർജ് കുട്ടി ഉപദേശിക്ക് ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. കായംകുളം യേശുക്രിസ്തുവിൻ്റെ സുവിശേഷ സത്യം അറിയണം ആത്മാക്കൾ വിടുവിക്കപ്പെടണം. കൂടെ കുട്ടമ്മ കൊച്ചമ്മ എന്നറിയപ്പെടുന്ന അദ്ദേഹത്തിൻ്റെ സഹധർമിണി കൂടെ ആത്മീയ ശുശ്രുഷകളിൽ ശക്തയായി നിന്നപ്പോൾ കായംകുളത്ത് ആദ്യത്തെ ഐപിസി സഭ രൂപീകരിക്കപ്പെട്ടു. വിശ്വാസ ജീവിതത്തിൽ തങ്ങളുടെ മകൻ നഷ്ട്ടപ്പെട്ടപ്പോഴും അവർ പതറിയില്ല. അത്ഭുതങ്ങളാലും അടയാളങ്ങളാലും ഭൂതശാന്തി ശുശ്രൂഷകളാലും അവർ ദൈവത്തിൻ്റെ നാമം ഉയർത്തിയപ്പോൾ ആത്മാക്കൾ കൂട്ടമായി എത്തിച്ചേർന്നു.

ഐപിസി എബനേസർ കായംകുളം സഭയിൽ നിന്നും അനേകം സഭകൾ ഉടലെടുത്തു.അവിടെയെല്ലാം ദൈവമക്കൾ ശക്തമായി ദൈവത്തെ ആരാധിക്കുന്നു. 2020 ൽ അറുപതാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ “വിഷൻ ട്വൻറി ട്വൻറി” എന്ന പേരിൽ ഐപിസി എബനേസർ കായംകുളം സഭയുടെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുകയാണ്.

ജനുവരി മാസത്തിൽ ഉദ്ഘാടനംചെയ്ത വിവിധ പദ്ധതികൾ പൂർത്തീകരിക്കുവാൻ കഴിയാത്തത് പോലെ നിനച്ചിരിക്കാതെയാണ് കൊറോണയുടെ വ്യാപനം ഉണ്ടായത്.

എന്നാൽ സംഘാടകർ തളർന്നില്ല ലഭ്യമായ സാഹചര്യത്തെയും സാങ്കേതികവിദ്യയെയും നന്നായി ഉപയോഗിച്ചുകൊണ്ട് സൂം ഫ്ലാറ്റുഫോമിലൂടെ സഭ നടത്തിവരുന്ന ആത്മീക പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുകയാണ്.

ജീവ സന്ദേശം എന്ന പേരിൽ 21 ദിവസം നീണ്ടുനിന്ന ദൈവ വചന പ്രഭാഷണം നടത്തിയപ്പോൾ ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ ശുശ്രൂഷിക്കുന്ന ദൈവവദാസന്മാർ പങ്കെടുത്തു.

അത് സഭാകുടുംബങ്ങളും അയൽ സഭകളിലെ വിശ്വാസികളും ആവേശത്തോടെ ഏറ്റെടുത്തപ്പോൾ സഭയിലെ ഓരോ കുടുംബങ്ങളെയും കേന്ദ്രീകരിച്ചുകൊണ്ട് ആ കുടുംബത്തിന് വേണ്ടിയും അവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി പേരെഴുതി പ്രാർത്ഥിക്കുന്ന ശുശ്രൂഷ യോടൊപ്പം തന്നെ ദൈവദാസന്മാർ ദൈവവചനം സംസാരിക്കുകയുണ്ടായി.

അതിനിടയിൽ തന്നെ യുവജനസംഘടനയായ PYPA പ്രവർത്തകർ കോവിഡ് കാലത്ത് അടിയന്തിര സഹായം ആവശ്യമുള്ളവർക്ക് അത് എത്തിച്ചു കൊടുക്കാൻ തയ്യാറായതു മാതൃകാപരമാണ്. അതിനോടൊപ്പം യുവാക്കൾക്ക് വേണ്ടി ആത്മീയ യോഗങ്ങൾ, കൗൺസിലിംഗ്, എന്നിവ സംഘടിപ്പിച്ചു.

ഇപ്പോൾ “ആത്മാവും ശരീരവും” എന്ന വിഷയത്തെ ആസ്പദമാക്കി വേദപഠന പരമ്പര ആരംഭിച്ചിരിക്കുന്നു.

60 വയസ്സ് പ്രായമുള്ള എബനേസർ സഭ ചുറുചുറുക്കോടെ ആത്മവിശ്വാസത്തോടെ ആത്മീയ ദാഹത്തോടെ
ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ട് നടത്തിവരുന്ന ഈ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് എന്ന് പറയുന്നതിൽ സന്തോഷമുണ്ട്. പാസ്റ്റർ സാബു ചാക്കോയോടൊപ്പം സഭാജനങ്ങൾ ഒന്നടങ്കം ചേർന്ന് പ്രവർത്തിക്കുമ്പോൾ, പങ്കാളികളാകുമ്പോൾ കൊറോണ സ്തംഭിപ്പിക്കാൻ ശ്രമിച്ച ആത്മീയ ശുശ്രുഷകൾ ദൈവനാമ മഹത്വത്തിനായി മുന്നേറുന്നു.

✍️ ജസ്റ്റിൻ കായംകുളം

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

റ്റി.പി.എം ദുബായ് സെൻറർ പാസ്റ്റർ പോൾ രാജ്...

ദുബായ്: ദി പെന്തെക്കൊസ്ത് മിഷൻ ( ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച് ) ദുബായ് സെൻ്റർ
feature-top

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ വനിതാ സമാജം:...

വാർത്ത: ജാൻസി ജോബ് (മീഡിയാ സെക്രട്ടറി) തിരുവല്ല: ശാരോൻ വനിതാ സമാജം ജനറൽ
feature-top

സിൽവർ ജൂബിലി നിറവിൽ മുനിയറ ബൈബിൾ...

ഇടുക്കി: ഫെയ്ത്ത് ഗോസ്പൽ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന
feature-top

പ്രതിദിന ധ്യാനം| എപ്പോഴും...

എപ്പോഴും കൂടെയിരിക്കുന്നവൻ “ഞാനോ ലോകാവസാനത്തോളം എല്ലാനാളും
feature-top

ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ 51-ാമത്...

പായിപ്പാട്: ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ 51-ാമത് ബിരുദദാന ശുശ്രൂഷ 2026
feature-top

ഐപിസി മൂന്നാർ സെന്റർ കൺവെൻഷൻ ഇന്നു...

മൂന്നാർ: ഐപിസി മൂന്നാർ സെന്റർ കൺവെൻഷൻ ഫെബ്രു. 6 മുതൽ 9 വരെ ഐപിസി ബെഥേൽ
feature-top

ഭാരതപ്പുഴ കൺവൻഷൻ ഫെബ്രു. 20...

ഒറ്റപ്പാലം: 27-ാമത് ഭാരതപ്പുഴ കൺവൻഷൻ ഫെബ്രു. 20 മുതൽ 22 വരെ ഒറ്റപ്പാലം
feature-top

അടിമത്തവും ചാട്ടവാറടിയും നിയമവിധേയമാക്കി ...

അടിമത്തം നിയമവിധേയം, ചാട്ടവാറടി ഉള്‍പ്പെടെ ശാരീരിക ശിക്ഷ, കുറ്റം
feature-top

ഐപിസി കേരളാ സ്റ്റേറ്റ് ഓഫീസ് മാനേജർ ബേബി...

പത്തനംതിട്ട: കടമ്മനിട്ട ചാന്തുകാവ് കല്ലൂർമുക്ക് കല്ലുമ്പുറത്ത് ടി.ടി.