രാജ്യ തലസ്ഥാനമായ ദില്ലിയിൽ പ്രഹ്ളാദ്പൂരിൽ ആയിരത്തി അഞ്ഞൂറോളം വിശ്വാസികളുള്ള അമേസിംഗ് ഗ്രേസ് സഭയുടെ സ്ഥാപകനും ശുശ്രൂഷകനുമാണ് പാസ്റ്റർ മാത്യു വർഗീസ് എന്ന സീതത്തോടുകാരൻ. 18 വയസിനകം മാതാപിതാക്കളെ നഷ്ടപ്പെട്ടെങ്കിലും സ്വപ്രയത്നത്താൽ നിയമബിരുദം സമ്പാദിച്ച്, സ്വന്തമായി ആരംഭിച്ച ബിസിനസ് സംരംഭങ്ങൾ വിജയിപ്പിച്ച് ജീവിതത്തിൽ ഉയരങ്ങളിലേക്കെത്തുവാൻ കുതിച്ച ചെറുപ്പക്കാരനിൽ നിന്ന് അനുഗ്രഹീതനായ സഭാശുശ്രൂഷകനും പ്രസംഗകനുമായി മാറിയ പാസ്റ്റർ മാത്യു വർഗീസിൻ്റെ ജീവിതം അത്ഭുതങ്ങളുടേതാണ്.
പത്തനംതിട്ട ജില്ലയിൽ റാന്നി സീതത്തോട് ആലായിൽ വർഗീസ് -ശോശാമ്മ ദമ്പതികളുടെ മകനായി മർത്തോമാ കുടുബത്തിൽ ജനിച്ചു. മാതാപിതാക്കളുടെ മരണത്തെ തുടർന്ന് പതിനെട്ടാം വയസിൽ ഡൽഹിയിൽ ജോലിയിലായിരിക്കുന്ന സഹോദരിയോടൊപ്പം പാർത്ത് പഠനം തുടർന്നു. 21 വയസിൽ മാരകമായ മൂന്ന് രോഗങ്ങൾ ഒരുമിച്ച് മാത്യുവിനെ ബാധിച്ചു. ലിവർ സിറോസിസ്, ടി.ബി, കിഡ്നി സ്റ്റോൺ. ഡോക്ടർ പറഞ്ഞു ഈ യുവാവിന് ആറ് മാസം കൂടെയേ ജീവിതമുള്ളു. നിരാശയുടെയും നിസഹായതയുടെയും ദിനങ്ങൾ അപ്പോഴാണ് മാർത്തോമാ സണ്ടേസ്കൂളിൽ പഠിച്ച വചനം ഓർമ്മയിലേക്ക് വന്നത്. പിന്നെ അവസാനത്തെ പിടിവള്ളി എന്ന നിലയിൽ ആശുപത്രി കിടക്കയിൽ കിടന്ന് പ്രാർത്ഥിച്ചു. “യേശുവേ എന്നെ സൗഖ്യമാക്കിയാൽ ഞാൻ അങ്ങയെ സേവിക്കാം” ദൈവം പ്രാർത്ഥന കേട്ടു. മൂന്നാം ദിവസം പൂർണ സഖ്യത്തോടെ ആശുപത്രി വിട്ടു.
പിന്നീടാണ് ക്രിസ്തുവിനോട് കൂടുതൽ അടുത്തത്. ഒരു മലയാളം പെന്തെക്കോസ്ത് സഭയിൽ ആരാധനക്ക് പോയി തുടങ്ങി. പതിയെ ഹിന്ദി ഭാഷക്കാരുടെ ആരാധനകളിൽ സജീവമായി. 21-30 വയസിനിടയിൽ ജോലിയോടൊപ്പം ഡിഗ്രി, എൽ.എൽ.ബി, എം.ഡിവ് എന്നിവയും എടുത്തു. 29 വയസിൽ വിവാഹിതനായി. എറണാകുളം സ്വദേശിനിയായ റീനയാണ് ഭാര്യ.
സുവിശേഷ വേലയിലെ തൻ്റെ കഴിഞ്ഞ കാൽനൂറ്റാണ്ട് കാലത്തെ പ്രവർത്തനങ്ങളെക്കുറിച്ചും ദൈവീക അത്ഭുതങ്ങളെ കുറിച്ചും പാസ്റ്റർ മാത്യു വർഗീസ് തന്നെ പറയുന്നു:
30 വയസിൽ ജോലി വിട്ട് ഉത്തരേന്ത്യയിൽ ഹിന്ദിക്കാർക്കിടയിൽ പൂർണ സമയ സുവിശേഷ വേല ആരംഭിച്ചു. 2001-ൽ ഡൽഹി ഗിരി നഗറിൽ ആരാധന ആരംഭിച്ചു. ആദ്യ ആരാധനയിൽ ഞാനും ഭാര്യയും ആറു മാസമായ മകളും മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വർഷം കൊണ്ട് 25 വിശ്വാസികളെ ലഭിച്ചു. എന്നാൽ യു.പി റസഡ സ്വദേശിയായ വിക്രംജിത് ക്രിസ്ത്യൻ എന്ന സുവിശേഷകനെ പരിചയപ്പെട്ടത് ജീവിതത്തിൽ വഴിത്തിരിവായി മാറി. ഡൽഹി ഐ.ഐ.റ്റി യിലെ പ്രൊഫസറായ കെ.കെ.സിംഗ് റാത്തോഡ് ആണ് അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തിയത്. റെയിൽവേ മെയിൽ സർവ്വീസിൽ ജോലിക്കാരനായിരുന്ന അദ്ദേഹം നല്ലൊരു സുവിശേഷകനായിരുന്നു. 74 -ാം വയസിൽ മകൻ വീട്ടിൽ നിന്ന് ഇറക്കിവിട്ട ആ പിതാവിനെ ഞാൻ എൻ്റെ കൂടെ താമസിപ്പിച്ചു.
അദ്ദേഹം സഭയിൽ ശുശ്രൂഷിച്ചു. അന്ന് സഭയിൽ ആകെ ഉണ്ടായിരുന്ന 25-ൽ 15 പേരെയും അദ്ദേഹം സഭയിൽ നിന്ന് പുറത്താക്കി. എൻ്റെ മേൽ കൈ വെച്ച് അനുഗ്രഹിച്ചു. “ഞാൻ എൻ്റെ മകന് കൈമാറണമെന്നാഗ്രഹിച്ച അനുഗ്രഹങ്ങൾ കൈമാറുന്നു ” എന്നു പറഞ്ഞാണ് അനുഗ്രഹിച്ചത്. തുടർന്ന് അദ്ദേഹം ബീഹാറിലേക്ക് പോയി. ആ സംഭവത്തെ തുടർന്നാണ് എൻ്റെ ശുശ്രൂഷയിൽ പ്രകടമായ മാറ്റം ഉണ്ടായത്. സഭയിൽ നിരന്തരം അത്ഭുതങ്ങൾ നടക്കാൻ തുടങ്ങി. രോഗ സൗഖ്യങ്ങൾ, പ്രാർത്ഥനക്ക് ഉടൻ മറുപടികൾ. ജനം ഓടിക്കൂടി. മരിച്ചു എന്ന് ഡോക്ടർമാർ വിധിയെഴുതായ രണ്ടു വ്യക്തികൾ പ്രാർത്ഥനയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തി.
ഒരിക്കൽ മുറാദാബാദിനടുത്തു വച്ച് അക്രമാസക്തരായ രണ്ടായിരത്തോളം ആളുകൾ എൻ്റെ കാറ് വളഞ്ഞു. അവരുടെ ദൈവത്തിൻ്റെ പേര് ഞാൻ ഏറ്റുവിളിച്ച് ആരാധന അർപ്പിച്ചില്ലങ്കിൽ കൊന്നുകളയും എന്ന് പറഞ്ഞ് അലറി. പെട്ടന്ന് ഒരു മനുഷ്യൻ അവിടെ പ്രത്യക്ഷപ്പെടുകയും ജനത്തെ ശാന്തരാക്കി എൻ്റെ കാർ മുന്നോട്ട് പോകുവാൻ അനുവദിക്കുകയും ചെയ്തു. അക്രമാസക്തമായ ജനക്കൂട്ടം നോക്കി നിൽക്കേ ഞങ്ങൾ വണ്ടി മുന്നോട്ടെടുത്തു. രണ്ടു മാസം കഴിഞ്ഞ് ഒരു ദൈവദാസൻ എൻ്റെ വീട്ടിൽ വന്ന് പ്രാർത്ഥിച്ചപ്പോൾ ഈ സംഭവം ദർശനമായി വിവരിച്ച് പറഞ്ഞ ശേഷം വെളിപ്പെടുത്തി. ഒരു സ്വർഗീയ ദൂതനെ അയച്ച് ദൈവം എന്നെയും കുടുംബത്തെയും വിടുവിക്കുകയായിരുന്നു.
ഭാരതത്തിലെ സഭയെക്കുറിച്ച് ഒരു ദർശനം
എനിക്ക് 2018-ൽ ഒരു ദർശനം ലഭിച്ചു. ഇന്ത്യയിലെ സഭകൾ ആരാധനയില്ലാതെ അടഞ്ഞു കിടക്കുന്ന ദർശനമായിരുന്നു അത്. ഞാനീ കാര്യം പലരോടും പറഞ്ഞു. ആരും വിശ്വസിച്ചില്ല. എന്നാൻ കോവിഡ് കാലത്ത് രാജ്യമെങ്ങും ആരാധനാലയങ്ങൾ അടഞ്ഞപ്പോൾ ആ ദർശനം ശരിയായല്ലോ എന്ന് പലരും എന്നോട് പറഞ്ഞു. എന്നാൽ എനിക്ക് ലഭിച്ച ദർശനം കൊറോണ മൂലം സഭ അടയുന്നതിനെ കുറിച്ചല്ല. ഭാരതത്തിൻ്റെ ഭരണ തലത്തിൽ ഉണ്ടാക്കാൻ പോകുന്ന മാറ്റവും തുടർന്നുണ്ടാകാൻ പോകുന്ന കഠിന പീഢനവും അങ്ങനെ അടയപ്പെടുന്ന സഭകളുമാണ്.
ഞാനീ കാര്യം 40 ദൈവദാസന്മാരുമായി പങ്കുവച്ചു. 2026 നകം സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങളും അതിനാൽ ക്രൈസ്തവ സഭക്കുണ്ടാകുവാൻ പോകുന്ന പ്രതിസന്ധിയും അതിജീവിക്കാൻ ശക്തമായ പ്രാർത്ഥന നടക്കണം. കൂടാതെ ഇത്തരമൊരു സാഹചര്യത്തിൽ പ്രത്യക്ഷ സുവിശേഷ പ്രവർത്തനം അസാധ്യമാകുമ്പോഴേക്ക് സഭകൾ തകരപ്പെടാതിരിക്കാൻ വിശ്വാസ സമൂഹത്തിന് അടിയന്തിരമായി പരിശീലനം നൽകണം. അതായത് ഓരോ വിശ്വാസ ഭവനത്തിലും ഒരു സമാധാന പുത്രൻ ഉണ്ടാകണം.
അവരായിരിക്കണം ഒരു അണ്ടർ ഗ്രൗണ്ട് സഭയെ ഇന്ത്യയിൽ സംരക്ഷിക്കേണ്ടത്. അതിനു വേണ്ടി പതിനായിരകണക്കിന് ചെറുപ്പക്കാരെ പരിശീലിപ്പിക്കണമെന്നതാണ് എൻ്റെ ദർശനം.
PH:+91 9818482781 email-a_g_mission@yahoo.co.in
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
വീടുകൾ വിൽപ്പനക്ക്
വീട്ടു ജോലിക്ക് ആളെ ആവശ്യമുണ്ട്
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289
2471/ July 21/3 Parents of Pentecostal boy born and bought up in Delhi working in MNC age 30 (5/92) height 183 and well settled inviting proposal from eucated girls with God fearing and spiritual values preferably working in North India.
Contact Mobile No. 9818923849, 9868559572
2470/ July 20/1 ഈഴവ സമുദായത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപെട്ട് വിശ്വാസത്തിൽ വന്ന പെന്തക്കോസ്ത് യുവാവ്l( ചർച്ച ഗോഡ് സഭ ശുശ്രൂഷകന്റെ മകൻ) 29 (24/11/1992),174 cm, plus two, ഇലെക്ട്രിക്കൽ ഡിപ്ലോമ, അഞ്ചുവർഷമായി ദുബായിൽ അൽ അസ്മായി കമ്പനിയിൽ ജോലി ചെയ്യുന്നു.
അനുയോജ്യരായ പെന്തക്കോസ്ത് അനുഭവമുള്ള സ്വദേശത്തോ വിദേശത്തോ ഉള്ള യുവതികളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph:9497244853, 8547502385
2469/ July 19/3
PENTECOSTAL AFFLUENT NRI FAMILY, DOING BUSINESS IN QATAR & INDIA, FROM CENTRAL TRAVANCORE PRAYERFULLY SEEKS ALLIANCE FOR THEIR SON, 29/1993, 180/78, MBIS FROM MONASH UNIVERSITY, MELBOURNE, CURRENTLY WORKING IN AUSTRALIA, SEEKING PROPOSALS FROM GOD-FEARING GIRLS BELOW 27 YEARS, PREFER GIRLS WHO ARE PROFESSIONALLY QUALIFIED WITH MASTERS WORKING AS ACCOUNTING PROFESSIONALS, MEDICAL DOCTORS, BUSINESS/DATA ANALYSTS ETC, PREFERABLY RAISED AND SETTLED ABROAD OR OUT OF KERALA . INTERESTED PARTIES MAY SEND THEIR DAUGHTER’S BIODATA WITH CLEAR PHOTOGRAPHS TO ISACSAJ65@GMAIL.COM OR WHATSAPP AT +919847304727/ +97455516919
2460/ July 12/3 ഹിന്ദു നായർ( പിള്ള )കുടുംബത്തിൽ നിന്ന് വിശ്വാസത്തിൽ വന്ന യുവാവ് 32, 176 cm, വെളുത്ത നിറം, Bcom, അബുദാബിയിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
2458/ July 10/3 ലണ്ടനിൽ ജോലി ചെയ്യുന്ന നാടാർ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവതി 30, 5, MBA(UK) അനുയോജ്യരായ സ്വദേശത്തോ വിദേശത്തോ ഉള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹലോചന ക്ഷണിക്കുന്നു
Ph: 8592832885, 7561062885
2456/ July 6/3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവതി,26,167 cm, B.Com, MBA, വെളുത്ത നിറം, HR ആയി ജോലി ചെയ്യുന്നു. തത്തുല്യ യോഗ്യതയുള്ള അനുയോജ്യരും ആത്മീയരുമായ യുവാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന
2456/ July 6/3 US settled Syrian Christian Pentacostal Parents invites proposal for their daughter born and brought up in USA, 26, 5’8, Eye Doctor (Optometrists) Seeking Professionally qualified (Dentist, IT engineer or CPA) Boys with similar Family backgrounds and good spiritual values from USA or Canada
2455/ July 5/3 Syrian Christian Pentecostal Parents invites proposal for their daughter born and brought up in North India DOB 29 April 1996 HT 5.5′ BE . Masters from Australia.Currently working in reputed Bank in Australia. Seeking suitable alliance from Qualified boys from India or abroad.
2454/ July 5/3 Pentecostal parents settled in USA, prayerfully seeks proposal for their son ( 05-24-1996 / 5’ 11ft) who was raised in Saudi Arabia. He is born again, baptized and Spirit filled. He completed his bachelors in Computer Science and now works for an IT company. Candidates with job/student visa or settled in USA is preferred. If interested, please respond with details and recent photograph to:
2453/ July 2/3 റിട്ടയേർഡ് ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ മകൻ, ചേരമർ പെന്തക്കോസ്ത് യുവാവ്, 30,165cm, B. Tech, ഇപ്പോൾ ഷാർജയിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു
2452/ July 2/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 32, 5 ‘6, പ്ലസ് ടു, താൽക്കാലിക ജോലി ചെയ്യുന്നു അനുയോജ്യരായ ഇടത്തരം കുടുംബത്തിലുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph:9447362194 ,7593946190,9961972194
2451/ June 24/3 Pentecostal affluent NRI family, doing business inQatar &India, from central travancore prayerfully seeks alliance for their son, 29/1993, 180/78, MBIS from Monash University, Melbourne, currently working in Australia, seeking proposals from God-fearing girls below 27 years, prefer girls who are professionally qualified with masters working as accounting professionals, medical doctors, business/data analysts etc, preferably raised and settled abroad or out of Kerala. Interested parties may send their daughter’s biodata with clear photographs to isacsaj65@gmail.com or whatsapp at +919847304727/ +97455516919
2450/ June 24/3 US settled Syrian Christian Pentecostal parents invites proposal for their daughter born and brought up in US. 37, 5.1, MD in family practice. Born again baptized. Seeking proposals from born again boys with similar backgrounds. Expecting calls only from those who have born and bought up in USA or Canada
2449/ June 24/3 രക്ഷിക്കപ്പെട്ട സിറിയൻ ക്രിസ്ത്യൻ യുവാവ്, CSI, 32,182 cm, Bcom, PGDCA, എയ്ഡഡ് സ്കൂളിൽ നോൺ ടീച്ചിംഗ് സ്റ്റാഫ്, ദൈവഭക്തിയും ജോലിയുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു
2448/ June 23/3 പെന്തെക്കോസ്തു (ചേരമർ) മാതാപിതാക്കളുടെ ദൈവഭയമുള്ള ഏക മകൻ (28, 174cm, BCom, MBA) Infosys പൂനെ യിൽ ടീം ലീഡർ ആയി ജോലി ചെയ്യുന്നൂ. ദൈവഭയമുള്ള പ്രഫഷണൽ യോഗ്യതയോടെ ജോലി ഉള്ള പെൺകുട്ടികളുടെ മാതാപിതാക്കൾ ബന്ധപ്പെടുക.
Mob: 7974038948, 9179520404