Advertise here

റവ.ഡോ. കെ.സി. ജോണിൽ നിന്ന് പാസ്റ്റർ പ്രിൻസ് തോമസ് ആദ്യ സെറ്റ് ഏറ്റുവാവാങ്ങുന്നു

തിരുവത്താഴ പാത്രങ്ങൾ വിൽപ്പന ആരംഭിച്ചു.

 

 

 

 

 

 

ഹാലേലൂയ്യാ ബുക്സ് പുറത്തിറക്കിയ തിരുവത്താഴ പാത്രങ്ങളുടെ ഔദ്യോഗിക റിലീസിംഗ് നടന്നു. റവ.ഡോ. കെ.സി. ജോണിൽ നിന്ന് പാസ്റ്റർ പ്രിൻസ് തോമസ് ആദ്യ സെറ്റ് ഏറ്റുവാങ്ങി. പാസ്റ്റർ രാജു പൂവക്കാല അധ്യക്ഷതവഹിച്ചു. പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ ആമുഖ പ്രസ്താവന നടത്തി.

കോവിഡ് കാലഘട്ടം ലോകം മുഴുവൻ ജീവിത രീതികളെ സമൂലമായി മാറ്റി മറിച്ചു. ആരാധനാ രീതികളിലും മാറ്റം വന്നിരിക്കുന്നു. കേരളത്തിലെ പെന്തെക്കോസ്ത് സഭകളിൽ വിശുദ്ധ തിരുവത്താഴ ശുശ്രൂഷ ഇതുവരെ നടന്നിരുന്നത് ഒരേ ഗ്ലാസിൽ നിന്ന് എല്ലാവരും പാനം ചെയ്യുന്ന രീതിയിലായിരുന്നു. പുതിയ സാഹചര്യത്തിൽ ഓരോരുത്തർക്കും വ്യത്യസ്തമായ കപ്പുകളിൽ വീഞ്ഞു് കൊടുക്കതക്ക നിലയിലുള്ള തിരുവത്താഴ പാത്രം അനിവാര്യതയാകുന്നു.

ഈ സാഹചര്യത്തിൽ ഉന്നത ഗുണനിലവാരത്തിൽ പരമാവധി കുറഞ്ഞ വിലയിൽ സഭകൾക്ക് തിരുവത്താഴ പാത്രങ്ങൾ നൽകുവാൻ ഹാലേലുയ്യ പരിശ്രമിച്ചു. കോവിഡ് കാലത്തിൻ്റെ പ്രതിസന്ധികൾക്കിടയിലും മനോഹരമായ തിരുവത്താഴ പാത്രങ്ങൾ പുറത്തിറക്കുവാൻ സാധിച്ചു. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് പാത്രങ്ങൾ നൽകി തുടങ്ങി. കൊറിയർ വഴി ഇന്ത്യയിലും വിദേശത്തും കമ്യൂണിയൻ സെറ്റ് എത്തിച്ചുകൊടുക്കും

ഓരോ ട്രേയിലും 40 കപ്പുകൾ വെക്കാവുന്ന വിധത്തിലാണ് സ്‌റ്റെയിൻലസ് സ്റ്റീലിൽ പാത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ആളുകളുടെ എണ്ണം അനുസരിച്ച് ആവശ്യമുള്ളത്രയും ട്രേകൾ ഒന്നിനു മുകളിൽ ഒന്നായി  വയ്ക്കത്തക്ക നിലയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. കപ്പുകൾ റീ യൂസ് ചെയ്യാവുന്ന ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കിൽ നിർമ്മിച്ചവയാണ്.

പാത്രങ്ങൾ ആവശ്യമുള്ളവർ ബന്ധപ്പെടേണ്ടുന്ന ഫോൺ നമ്പരുകൾ:
9349500155,  9526972983, 9562449012

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പെന്തക്കോസ്ൽ മാറാനാഥ ചർച്ച് (PMGC) 21-ാമത് ജനറൽ...

​ തിരുവനന്തപുരം: പെന്തക്കോസ്തൽ മാരാനാഥാ ഗോസ്പൽ ചർച്ചിന്റെ (PMGC) 21-ാമത് ജനറൽ
feature-top

യെമനിൽ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ...

സൗദി അറേബ്യ: യെമനിലെ ഹൂതി വിമതരുടെ അറുപതോളം സൈനിക കേന്ദ്രങ്ങൾക്ക് നേരെ
feature-top

ചമ്പോന്തയിൽ അന്നമ്മ വർഗീസിൻ്റെ (റിട്ട....

ഒർലാന്റോ: ഐപിസി ഒർലാന്റോ ദൈവസഭാംഗം കൂത്താട്ടുകുളം ചമ്പോന്തയിൽ റിട്ട.
feature-top

ഹാലേലുയ്യാ ന്യൂസ് | 19, നവംബർ...

ഹാലേലുയ്യാ ന്യൂസ് | 19, നവംബർ 2026 ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ ഇന്ന് മുതൽ
feature-top

പ്രതിദിന ധ്യാനം| മഹത്വം മഹോന്നതന്| ജോസ്...

മഹത്വം മഹോന്നതന് “തന്നെത്താൻ പുകഴ്ത്തുന്നവനല്ല കർത്താവു
feature-top

ഹ്യൂസ്റ്റണിൽ ‘താങ്ങും കരങ്ങൾ’ സംഗീത...

ജോൺസ് പി മാത്യൂസ്, ഡാളസ് ഹ്യൂസ്റ്റൺ:ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന
feature-top

സുവിശേഷ യോഗവും സംഗീത...

മണർകാട് :- യുണറ്റഡ് അസംബ്ലിസ് ഓഫ് ഗോഡ് ഇന്ത്യ ബെഥേൽ ചർച്ച് വല്ല്യഊഴവും
feature-top

അമ്പലത്തിൽ ടി.കെ. ഏലിയാമ്മ (90)...

കായംകുളം: ഐപിസി യിലെ ആദ്യ സേവിനിമാരിൽ ഒരാളായിരുന്ന അമ്പലത്തിൽ ടി.കെ.
feature-top

കൊട്ടാരക്കര മാമൂട്ടിൽ ജോസ് പി. ചാക്കോ (75)...

കൊട്ടാരക്കര: ഐ.പി.സി. ബേർ ശേബാസഭാംഗവും റോയൽ നഗർ, മാമൂട്ടിൽ ഹൗസിൽ പരേതരായ