തോംസൺ പത്തനാപുരം

ഒന്നിനാലും വിചാരപ്പെടരുത്

യഹോവയുടെ ആലോചന ശാശ്വതമായും അവൻ്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 33:11

നാം പലപ്പോഴും പല പദ്ധതികളും തയ്യാറാക്കുന്നവരാണ്. ഏതുകാര്യം ചെയ്യുമ്പോഴും വ്യക്തമായ ലക്ഷ്യം നമുക്കുണ്ടായിരിക്കണം. വ്യക്തമായ തയ്യാറെടുപ്പുകൾ ഇല്ലാതിരുന്നാൽ മണലിൽ പണുത വീടുപോലെ ഇരിക്കും. എന്നാൽ നമ്മുടെ എല്ലാ സ്വപ്നങ്ങളും സാധ്യമാകണമെന്നില്ല.

ഒരു ടീച്ചർ ആകുക എന്നതായിരുന്നു റിയഎന്ന പെൺകുട്ടിയുടെ ആഗ്രഹം. എന്നാൽ തൻ്റെ ശാരീരിക അവശതകൾ അംഗപരിമിതർക്കായുള്ള സ്പെഷ്യൽ സ്കൂളിൽ ടീച്ചർ ആകുക എന്ന പദ്ധതി ഉപേക്ഷിക്കുവാൻ അവളെ നിർബന്ധിതയാക്കി. അത് അവളെ വളരെയധികം അധികം മാനസികമായി തളർത്തി. തന്നെക്കൊണ്ട് ഇനി ഒന്നിനും കഴിയില്ല എന്ന് വിചാരപെട്ട് അവൾ വല്ലാതെ നിരാശപ്പെട്ടു. എന്നാൽ അവൾ ദൈവത്തിൽ ആശ്രയിക്കുന്നവളും പ്രാർത്ഥിക്കുന്നവളും ആയിരുന്നു. വളരെ പെട്ടന്ന് നിരാശയുടെ തോടുപൊട്ടിച്ച് അവൾ പുറത്തുവന്നു. തന്നെപോലെ നിരാശപ്പെട്ടു തളർന്നു പോകുന്നവരെ ബലപ്പെടുത്തനായി അവൾ എഴുതാൻ തുടങ്ങി.

പിൽക്കാലത്ത് അവളൊരു പ്രശസ്തയായ എഴുത്തുകാരിയായി മാറി. അശരണരായവക്ക് ധൈര്യവും മാനസിക പിന്തുണയും നൽകുന്ന അനേകം പുസ്തകങ്ങളുടെ രചയിതാവായി മാറി. “തിരിഞ്ഞുനോക്കുമ്പോൾ, ദൈവം എൻ്റെ പദ്ധതികൾ മാറ്റിയത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായി,” അവൾ പറയുന്നു. “ദൈവത്തിന് എന്നെക്കുറിച്ച് ഒരു വലിയ പദ്ധതി ഉണ്ടായിരുന്നു.”

അവൻ്റെ പദ്ധതി തിരിച്ചറിയാതെ നാം വിചാരപെട്ടതുകൊണ്ട് ഒരു പ്രയോജനവുമില്ല. ദൈവത്തിന്നു നമ്മെ കുറിച്ച് ഒരു ഉദ്ദേശമുണ്ട്. നമ്മെക്കുറിച്ച് മാത്രമല്ല നമ്മുടെ തലമുറകളെ കുറിച്ച് പോലും ദൈവം പദ്ധതിയിട്ടിട്ടുണ്ട്. യേശുവിനെ ക്രൂശിക്കുക എന്നത് അവൻ്റെ പദ്ധതിയുടെ ഭാഗമാണ്. കഴിയുമെങ്കിൽ പാനപാത്രം നീക്കണമെന്ന് പുത്രൻ വ്യാകുലപ്പെട്ട് ദൈവീക പദ്ധതിയിൽനിന്ന് പിന്മാറിയാൽ മനുഷ്യവർഗ്ഗത്തിൻ്റെ രക്ഷ സാധ്യമാകില്ല. ക്രൂശ് എന്ന അനുഭവത്തിലൂടെ നമ്മൾ കടന്നുപോയാലേ ഉയിർപ്പ് യാഥാർഥ്യമാകൂ. ആകയാൽ ഒന്നിനെക്കുറിച്ചും വിചാരപ്പെടാതെ ദൈവീക പദ്ധതിക്കായി നമ്മെ സമർപ്പിക്കാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം| ദൈവത്തിൽ ആശ്രയിക്കുന്നവർ|...

ദൈവത്തിൽ ആശ്രയിക്കുന്നവർ “യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ
feature-top

ചർച്ച് ഓഫ് ഗോഡ്‌ യു.കെ & ഇ.യു (മലയാളം സെക്ഷൻ):...

ഗിൽഡ്ഫോർഡ്: ചർച്ച് ഓഫ് ഗോഡ്‌ യു.കെ & ഇ.യു (മലയാളം സെക്ഷൻ) വാർഷിക കോൺഫ്രൻസ്
feature-top

രാജി സമർപ്പിച്ച് സംസ്ഥാന പി.വൈ.പി.എ...

കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റ് ഭാരവാഹികളായ വൈസ് പ്രസിഡന്റ് ഇവാ.
feature-top

ബെൻജാഫിയ ജോമോനും പ്രെയ്സ് സൈമണും സൗണ്ട്...

കോട്ടയം: കോട്ടയം മഹാത്മാ ഗാന്ധി (MG) സർവകലാശാലയുടെ 2023–2026 അധ്യയന വർഷങ്ങളിലെ
feature-top

ഐപിസി കേരളാ സ്റ്റേറ്റ് ദൈവദാസന്മാർക്ക്...

കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കേരളാ സ്റ്റേറ്റിന്റെ കീഴിലുള്ള
feature-top

പാസ്റ്റർ ജോസ് അതുല്യ...

കോന്നി: പാസ്റ്റർ ജോസ് അതുല്യ കോന്നി താൻ പ്രിയംവച്ച കർത്താവിൻ്റെ
feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ