Advertise here

ഗ്രേസ് തോമസ് കുമ്പനാട്

” അവൻ വെള്ളത്തിനരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷം പോലെയാകും വരൾച്ച ഉള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായ്ച്ചു കൊണ്ടിരിക്കും”
(യിരെ.  17:8)

തനിയെ കിളിച്ചു വരുന്ന ഒരു വൃക്ഷവും ഒരു കർഷകൻ നട്ടുവളർത്തുന്ന വൃക്ഷവും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. തനിയെ വളർന്നു വരുന്നതിനു ആർക്കും ഉത്തരവാദിത്തം ഇല്ല. അതിനെ സംരക്ഷിപ്പാനോ, പരിപാലിപ്പാനോ അതിന് ഒരു ഉടയവൻ ഇല്ല. അതിക്കുറിച്ച് ആർക്കും പ്രതീക്ഷയുമില്ല. എന്നാൽ നട്ടു വളർത്തുന്ന വൃക്ഷത്തിന് ഒരു ഉടയവൻ ഉണ്ട്. അതിന് ആവശ്യമായ പോഷണം നൽകപ്പെടുന്നു. ശത്രുവിൽ നിന്നും പ്രതികൂലത്തിൽ നിന്നും അത് സംരക്ഷിക്കപ്പെടുന്നു. കർഷകന് അതിനെക്കുറിച്ച് വലിയ പ്രതീക്ഷ ഉണ്ട്. അതിൽ നിന്നും കർഷകൻ ഫലം ആഗ്രഹിക്കുന്നു.

ഇതുപോലെ യഹോവയിൽ ആശ്രയിക്കുന്ന ഒരു ഭക്തനെ സംബന്ധിച്ചും അവൻ്റെ ഉടയവൻ അവനെ സംരക്ഷിക്കുന്നു. ജീവജല നദിയായ ക്രിസ്തുവിൽ നിന്നും നിരന്തരം അവൻ കുടിക്കുന്നു. പരിശുദ്ധാത്മാവാകുന്ന നദി വറ്റിപ്പോകാത്തതിനാൽ തക്കസമയത്ത് ഫലം പുറപ്പെടുവിച്ചു കൊണ്ടേയിരിക്കും. ഒരിക്കലും ക്രിസ്തീയ ജീവിതത്തിൽ ഉണങ്ങി വരണ്ട, ഫലമില്ലാത്ത അനുഭവം ഉണ്ടാകാൻ പാടില്ല. ആത്മീയ പുഷ്ടി,പച്ചപ്പ്,ആത്മീയ ഫലം ഇവ നാം നിരന്തരം പുറപ്പെടുവിക്കണം. ഏത് പ്രതികൂലത്തിൻ്റെ നടുവിലും നാം വാടിപ്പോകാതെ മുള്ളുകളുടെ ഇടയിലെ താമരപോലെ ശോഭിക്കണം. അനേകർക്ക് സുഗന്ധം പരത്തുന്ന അനുഭവം തമ്മിൽ ഉണ്ടാകണം.

വരൾച്ചയുടെ കാലങ്ങൾ ഒരുപക്ഷെ നമ്മുടെ ജീവിതത്തിലും ഉണ്ടായേക്കാം. പൊട്ടക്കിണറ്റിൽ കിടന്നാലും സിംഹക്കുഴിയിൽ ആയാലും തടവറയിൽ അകപ്പെട്ടാലും ദൈവീക പദ്ധതി നമ്മിൽ വെളിവാകണം. അപ്പൊ.പ്രവ.14:22 പറയുന്ന പ്രകാരം “അനേക കഷ്ടങ്ങളിൽ കൂടി നാം ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു”.

ദൈവത്തോട് ചേർന്ന് ജീവിക്കുന്ന ഒരു ദൈവപൈതലിന് പ്രതികൂലത്തിലും വരൾച്ചയിലും ദൈവിക സംരക്ഷണം ലഭിക്കുന്നു. വാട്ടം തട്ടാതെ നിരന്തരം ഫലം കായ്ക്കാൻ ദൈവം ഇടയാകട്ടെ.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത