Advertise here

ആശയങ്ങൾക്ക് ചിറകുമുളപ്പിച്ച് ഫ്‌ളെമിന്‍

ബിജി പി ജോൺ

ക്ലാസ് മുറികളിലെ വിരസമായ പാഠഭാഗങ്ങള്‍ക്കപ്പുറത്ത് സൃഷ്ടിപരമായ ചിന്തകളെ പ്രായോഗികമാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാര്‍ഥിക്കും മാതൃക ആവുകയാണ് അടൂര്‍ തുവയൂരില്‍ ഉള്ള സോണി ബിസ്മി ദമ്പതികളുടെ മകന്‍ ഫ്‌ളെമിന്‍ എന്ന 18കാരന്‍. നിരവധി ശാസ്ത്ര കണ്ടുപിടുത്തങ്ങളാണ് ഇതിനോടകം ഈ യുവാവ് സാധ്യമാക്കിയത്.
മലയാള മനോരമയുടെ യുവ മാസ്റ്റര്‍ മൈന്‍ഡ് എന്ന പ്രോജെക്റ്റ് എക്‌സിബിഷനിലൂടെയാണ് ഫ്‌ലെമിന്റെ ഏറ്റവും ശ്രദ്ധേയമായ കണ്ടുപിടുത്തമായ ഡ്രോണ്‍ (Quadcopter) ISRO മുന്‍ ചെയര്‍മാന്‍ കെ. ശിവന്‍ ഉള്‍പ്പടെയുള്ള പ്രമുഖരുടെ അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങിയത്. ആറാം ക്ലാസ് മുതല്‍ ചിറക് മുളച്ച ആശയങ്ങള്‍ക്ക് പ്രചോദനമായത് വിദ്യാര്‍ത്ഥികളെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച ഏ.പി.ജെ അബ്ദുല്‍ കലാം എന്ന മഹാപ്രതിഭയുടെ ചിന്തകളും സതീര്‍ഥ്യരുടെ നിസ്വാര്‍ത്ഥമായ പ്രോത്സാഹനങ്ങളുമായിരുന്നു എന്ന് ഫ്‌ളെമിന്‍ പറയുന്നു.
വെയിറ്റ് ലിഫ്റ്റിംഗ് ഡ്രോണ്‍ എന്ന ആശയം പ്രളയകാലത്ത് ആഹാരവും മരുന്നുകളും കൊണ്ട് പറന്ന് ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ഉപകരിച്ചു. വന്യജീവികളെ പ്രത്യേക ഫ്രീക്വന്‍സിയിലുള്ള ശബ്ദം പുറപ്പെടുവിച്ചു ദൂരെ ഓടിക്കുന്ന അള്‍ട്രാസോണിക് ആനിമല്‍ റിപ്പല്ലര്‍ എന്ന കണ്ടുപിടിത്തവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വാക്കിടോക്കി സംവിധാനവും സൈറണും ഘടിപ്പിച്ച ഡ്രോണ്‍ ലോക്ഡൗണ്‍ കാലത്ത് കോട്ടയം എസ്.പി. ജയദേവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് മുന്നില്‍ ഫ്‌ളെമിന്‍ അവതരിപ്പിച്ചു. നിയമലംഘനം നടത്തി പുറത്ത് ഇറങ്ങിയവരെ തിരിച്ചറിയാന്‍ ഈ സംവിധാനം ഉപകരിച്ചു.
ഭൂമികുലുക്കത്തില്‍ റീഡിങ് എടുക്കാന്‍ കഴിയുന്ന സീസ്‌മോഗ്രാഫ്, സ്പര്‍ശനം കൂടാതെ തന്നെ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റയ്‌സര്‍ ഡിസ്‌പെന്‍സര്‍ അങ്ങനെ നീളുകയാണ് ഫ്‌ളെമിന്റെ വിവിധ കണ്ടുപിടുത്തങ്ങള്‍. ഇതിനോടകം ഡ്രോണ്‍ റേസിംഗ് നടത്താനും വിദ്യാര്‍ത്ഥികള്‍ക്കായി കഌസുകള്‍ എടുക്കാനും ഈ മിടുക്കന്‍ വിവിധ കോളേജുകളില്‍ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു.
നിരവധി പരീക്ഷണങ്ങള്‍ പരാജയപ്പെട്ടിട്ടും നിശ്ചയദാര്‍ഢ്യത്തോടെ വീണ്ടും തന്റെ സ്വപ്‌നങ്ങളിലേക്ക് യാത്ര തുടര്‍ന്ന ഫ്‌ളെമിന്‍ ജില്ലാ ശാസ്ത്രമേളയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
മാനത്ത് പറക്കുന്ന പക്ഷികളെ നിരീക്ഷിച്ച് തുടങ്ങിയ ശാസ്ത്രസ്‌നേഹം വര്‍ഷങ്ങളോളം കൈവിടാതെ സൂക്ഷിച്ച് ഇന്ന് തന്റെ പരീക്ഷണശാലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുമ്പോഴും ഓരോ കണ്ടുപിടുത്തങ്ങളും സമൂഹത്തിന് പ്രയോജനമാകണം എന്ന പ്രാര്‍ഥന മാത്രമേ ഈ വിദ്യാര്‍ത്ഥിക്കുള്ളൂ. ക്രിയാത്മക ചിന്തകള്‍ ഓരോ ക്ലാസ് മുറികളിലും ഉത്ഭവിക്കണം എന്ന തന്റെ ആഗ്രഹം ഈ ലേഖകനോട് പറയുമ്പോള്‍ ഇനിയും വരാനിരിക്കുന്ന കഴിവുറ്റ പ്രതിഭകളെ കണ്ടെത്താന്‍ നമുക്ക് കഴിയാതെ പോകരുത് എന്ന് ആശിച്ചു പോകുന്നു.
തുടര്‍പഠനത്തിനായി ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ ആണ് ലക്ഷ്യമിടുന്നത്.
തുവയൂര്‍ അസ്സംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ ഫ്‌ളെമിന് പൂര്‍ണ്ണ പിന്തുണയുമായി സഹോദരി ഫ്‌ളെവിയയും മാതാപിതാക്കളും ഒപ്പമുണ്ട്.
ഹാലേലൂയ്യാ പത്രം പ്രതിദിന വാർത്തകളും വിശേഷങ്ങളുമായി നിങ്ങളുടെ ഫോണിലേക്ക്. വാർത്തകൾ അപ്പപ്പോൾ അറിയുവാനും മികവുറ്റ ആർട്ടിക്കിളുകൾ ലഭിക്കുവാനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹാലേലൂയ്യാ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പാസ്റ്റർ കെ.കെ. ചെറിയാൻ...

കുമ്പനാട്: ഐപിസി യിലെ സീനിയർ ശുശ്രുഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

കേരള ക്രിസ്ത്യൻ അസംബ്ലി സീനിയർ ശുശ്രൂഷകൻ...

കാനഡ (ടൊറോണ്ടോ): കേരള ക്രിസ്ത്യൻ അസംബ്ലി സീനിയർ ശുശ്രൂഷകൻ റവ. ഡോ. ജോർജ്ജ്
feature-top

തിരുവല്ലയിൽ മികച്ച പ്രോപ്പർട്ടി...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

കർത്താവിന്റെ വരവ് ഏത് നിമിഷവുമാകാം, മണവാളനെ...

ഓസ്ട്രേലിയ: പത്തു കന്യകമാരും മണവാളനെ എതിരേൽക്കാനാണ് ഇറങ്ങിയതെങ്കിലും,
feature-top

വോട്ടവകാശങ്ങളിൽ കൈകടത്തുന്നത് ഭരണഘടനാ...

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യ സംവിധാനങ്ങളിലും തിരഞ്ഞെടുപ്പ്
feature-top

ഹാലേലുയ്യാ ന്യൂസ് | ഇന്നത്തെ...

Hallelujah online news 5th October കാൻബെറ പെന്തക്കോസ്തൽ ചർച്ചിൽ വി. ബി.എസ്. ഒക്ടോബർ 9-നും, 10-നും
feature-top

പി.വൈ.പി.എ. പത്തനംതിട്ട മേഖലയ്ക്ക് പുതിയ...

ജോസി പ്ലാത്തനത്ത് പ്രസിഡൻ്റ്, ഇവാ. അജോ അച്ചൻകുഞ്ഞ് സെക്രട്ടറി, സാം കെ.
feature-top

പ്രതിദിന ധ്യാനം| കൂട്ടായ്മയുടെ മാതൃക|...

കൂട്ടായ്മയുടെ മാതൃക “വിശ്വസിച്ചവരുടെ കൂട്ടം ഏക ഹൃദയവും ഏക മനസ്സും
feature-top

ബ്ലെസ്സി ജോർജ്(53)...

കൈതമറ്റം: തോട്ടക്കാട് തണങ്ങുംപതിക്കൽ പരേതനായ പാസ്റ്റർ ടി. ജെ. മോസസിന്റെ