Advertise here

–ടൈറ്റസ് ജോൺസൺ-

നിരുത്സാഹപ്പെടുത്തുന്ന യേശു

അവർ പോകുമ്പോൾ ഒരുവൻ യേശുവിനോട് നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കും എന്ന് പറഞ്ഞു.

ലൂക്കോസ് 9:57

ഉള്ളിലിരുപ്പ് വിലയിരുത്തി, അത് നേരല്ലെങ്കിൽ,നിരുത്സാഹപ്പെടുത്തുന്ന സ്വഭാവമാണ് യേശുവിനുള്ളത്. വാക്കുകൾ പരമാർത്ഥമായ മനോഗതിയിലൂടെ ഓടിവരുന്നതല്ലെങ്കിൽ, ‘ഉൾപ്പൂവുകളെ ആരായുന്ന ദൈവം’ (വെളിപ്പാട് 2:23) ആ വ്യക്തിയെ ഗണിക്കുന്നില്ല. അതായത്, ഗീർവാണം അടിക്കുന്നവരെ യേശു ‘മൈന്റ്’ ചെയ്യില്ല. ഈ വേദഭാഗത്ത് ഒരു മനുഷ്യൻ വന്ന് യേശുവിനോട്: “നീ എവിടെപ്പോയാലും ഞാൻ നിന്നെ അനുഗമിക്കാം” എന്നാണ് പറഞ്ഞത്. എന്നാൽ യേശുവിന്റെ പ്രതികരണം വ്യത്യസ്‌തമായിരുന്നു. മനുഷ്യപുത്രന് തല ചായ്ക്കാൻ ഇടമില്ല എന്ന തന്റെ പരിമിതി വെളിപ്പെടുത്തി യേശു അവനെ നിരുത്സാഹപ്പെടുത്തി. നമ്മുടെ വാക്കുകളിൽ, ‘യേശു ഒരു ഗോൾഡൻ ചാൻസ് കളഞ്ഞുകുളിച്ചു!’

വേറൊരുവാൻ യേശുവിന്റെ അടുക്കൽ ഓടിവന്ന് മുട്ടുകുത്തി: “നല്ല ഗുരോ, നിത്യജീവനെ അവകാശമാക്കുവാൻ ഞാൻ എന്ത് ചെയ്യണം” (മർക്കോസ് 10:17) എന്ന് ചോദിച്ചു. യേശു അവനെയല്ല; അവനിലേക്ക് നോക്കി. അവന്റെ കുറവ് കണ്ടു: “നിത്യജീവൻ വയ്ക്കുവാൻ അവനിൽ ഇടമില്ല!” സമ്പത്ത് ഉണ്ടെന്നുള്ളതല്ല, അതിലുള്ള അവന്റെ ആശ്രയം!! നിത്യജീവൻ ആഗ്രഹിക്കുന്നെങ്കിലും, അതിലേക്ക് ആശ്രയം മാറ്റുവാൻ കഴിയാതുള്ള പണത്തോടുള്ള പറ്റുമാനം. യേശു ചെറിയ ഒരു പരീക്ഷണത്തിലൂടെ അതു പരിശോധിച്ചു. പാവം, ദുഃഖിതനായി പൊയ്ക്കളഞ്ഞു.

നാല്‌ സുവിശേഷകരും എഴുതിയിരിക്കുന്ന ഏക സംഭവം – യേശു അഞ്ചപ്പവും രണ്ട് മീനുംകൊണ്ട് അയ്യായിരം പുരുഷന്മാരും ബാക്കി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വലിയ സമൂഹത്തെ പോഷിപ്പിച്ചു. എല്ലാവർക്കും തൃപ്തിയായി. ഭക്ഷണം ബാക്കി വന്നു. എന്നാൽ അടുത്ത ദിവസം നേരം പുലർന്നപ്പോൾ അവരിലെ തൃപ്തി പോയി. വീണ്ടും അവർ ആയാസപൂർവ്വം യേശുവിനെ അന്വേഷിച്ച് കണ്ടുപിടിച്ചു. അവരുടെ ഇടപെടൽ കണ്ടാൽ, അവർക്ക് യേശുവിനോട് അത്ര വലിയ സ്നേഹമാണെന്ന് തോന്നും. പക്ഷെ യേശു അവരുടെ മനസ്സറിഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തുന്നു. നിങ്ങളുടെ ലക്ഷ്യം കേവലം ശാരീരികമായത് മാത്രം! “നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയുമിരുന്നാൽ നിങ്ങൾക്ക് ഉള്ളിൽ ജീവൻ ഇല്ല” (യോഹന്നാൻ 6:53). അവരിൽ ഭൂരിഭാഗംപേരും വിട്ടുപോയി.

എന്തെങ്കിലുമൊക്കെ രീതികളിൽ, ഏതെങ്കിലുമൊക്കെ ലക്ഷ്യങ്ങളിൽ, എപ്പോഴെങ്കിലുമൊക്കെ സൗകര്യപൂർവ്വം പിന്തുടരുവാൻ ശ്രമിക്കുന്നവരെ ഇന്നും യേശു നിരുത്സാഹപ്പെടുത്തുന്നു. എങ്ങനെയെങ്കിലും പ്രതിമാസ റിപ്പോർട്ട് തയ്യാറാക്കി സപ്പോർട്ടർക്ക് അയയ്ക്കുവാൻ ആളുകളുടെ തലയെണ്ണം മാത്രം മാനദണ്ഡമാക്കുന്ന ‘മിഷനറി വീരന്മാർ’ എന്റെ അറിവിലുണ്ട്. അവർ പറയുന്നത് മറ്റൊരു യേശുവിനെയാണ് എന്നതിൽ തർക്കമില്ല. ഓസ്വാൾഡ് ചെമ്പേഴ്‌സ് പറയുന്നു: “സാഹസികമായ സ്വയത്യാഗത്തിന്റെ ആത്മാവ്” (the heroic spirit of self-sacrifice) ആകണം ആരാധനയുടെ, അനുധാവനത്തിന്റെ പ്രഥമപടി. അങ്ങനെയുള്ളവരുടെ ഉള്ളിലാണ് യേശു നിത്യജീവൻ സജീവമാക്കുന്നത്. അവരാണ്, “അവർ മാത്രമാണ്” തന്നെ അനുഗമിക്കേണ്ടവർ!!!

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പാസ്റ്റർ കെ.കെ. ചെറിയാൻ...

കുമ്പനാട്: ഐപിസി യിലെ സീനിയർ ശുശ്രുഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

കേരള ക്രിസ്ത്യൻ അസംബ്ലി സീനിയർ ശുശ്രൂഷകൻ...

കാനഡ (ടൊറോണ്ടോ): കേരള ക്രിസ്ത്യൻ അസംബ്ലി സീനിയർ ശുശ്രൂഷകൻ റവ. ഡോ. ജോർജ്ജ്
feature-top

തിരുവല്ലയിൽ മികച്ച പ്രോപ്പർട്ടി...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

കർത്താവിന്റെ വരവ് ഏത് നിമിഷവുമാകാം, മണവാളനെ...

ഓസ്ട്രേലിയ: പത്തു കന്യകമാരും മണവാളനെ എതിരേൽക്കാനാണ് ഇറങ്ങിയതെങ്കിലും,
feature-top

വോട്ടവകാശങ്ങളിൽ കൈകടത്തുന്നത് ഭരണഘടനാ...

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യ സംവിധാനങ്ങളിലും തിരഞ്ഞെടുപ്പ്
feature-top

ഹാലേലുയ്യാ ന്യൂസ് | ഇന്നത്തെ...

Hallelujah online news 5th October കാൻബെറ പെന്തക്കോസ്തൽ ചർച്ചിൽ വി. ബി.എസ്. ഒക്ടോബർ 9-നും, 10-നും
feature-top

പി.വൈ.പി.എ. പത്തനംതിട്ട മേഖലയ്ക്ക് പുതിയ...

ജോസി പ്ലാത്തനത്ത് പ്രസിഡൻ്റ്, ഇവാ. അജോ അച്ചൻകുഞ്ഞ് സെക്രട്ടറി, സാം കെ.
feature-top

പ്രതിദിന ധ്യാനം| കൂട്ടായ്മയുടെ മാതൃക|...

കൂട്ടായ്മയുടെ മാതൃക “വിശ്വസിച്ചവരുടെ കൂട്ടം ഏക ഹൃദയവും ഏക മനസ്സും
feature-top

ബ്ലെസ്സി ജോർജ്(53)...

കൈതമറ്റം: തോട്ടക്കാട് തണങ്ങുംപതിക്കൽ പരേതനായ പാസ്റ്റർ ടി. ജെ. മോസസിന്റെ