നിൻ്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിൻ്റെ മധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തൻ്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും.
സെഫന്യാവ് 3:17

ഇന്ന് ജീവിച്ചിരിക്കുന്ന പലർക്കും തങ്ങളുടെ അമ്മയപ്പൻമാരിൽ നിന്ന് അനുഗ്രഹം ലഭിച്ചിട്ടുള്ളവരല്ല. അതിനെ ഓർത്തു പലപ്പോഴും അവർ ദുഃഖിക്കാറുണ്ട്. അർഹിക്കുന്ന തരത്തിലുള്ള അനുമോദനങ്ങളും അംഗീകാരവും പലപ്പോഴും മാതാപിതാക്കളിൽ നിന്ന് നമുക്ക് ലഭിക്കാറില്ല. നിങ്ങളും അങ്ങനെയുള്ള ഒരു വ്യക്തി ആയിരിക്കാം. അവർ നമ്മിൽ സന്തുഷ്ടരല്ലാത്തതാണ് അതിനു കാരണം.

എന്നാൽ യേശു കർത്താവിനെ രക്ഷിതാവും കർത്താവുമായി സ്വീകരിക്കുമ്പോൾ നാം അവൻ്റെ മക്കളായിമാറുന്നു. ലോകപ്രകാരമുള്ള നമ്മുടെ മാതാപിതാക്കൾ നമ്മെ അംഗീകരിച്ചില്ലെങ്കിലും സാരമില്ല. അവൻ നമ്മെ അനുഗ്രഹിക്കുന്നു. അവൻ നമ്മെ സ്നേഹിക്കുന്നു. അവർ നമ്മെ അംഗീകരിക്കുന്നു. അവൻ നമുക്ക് പ്രത്യാശ നൽകുന്നു. എല്ലാറ്റിലുമുപരി അവൻ നമ്മിൽ സന്തോഷിക്കുന്നു.

കഴിഞ്ഞ കാല ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചു എന്നോർത്ത് ദുഃഖിക്കേണ്ട. നമ്മെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞതൊന്നും സാരമില്ല. മറ്റുള്ളവരുടെ ശാപത്തെ ദൈവം അനുഗ്രഹമാക്കിമാറ്റുന്നു. നമ്മുടെ ദൈവം നമ്മെ നിത്യസ്നേഹത്താൽ സ്നേഹിക്കുന്നു എന്ന് അറിയുക. അവൻ നമ്മിൽ ആനന്ദിക്കുന്നു. അവൻ നമ്മിൽ പ്രമോദിക്കുന്നു. അവൻ്റെ അംഗീകാരം ഇന്നു പ്രാപിക്കുക. അവൻ നമ്മിൽ ആനന്ദിക്കുന്നു എന്ന യാഥാർത്ഥ്യം മനസ്സിലാക്കി യഥാർത്ഥ അനുഗ്രഹവും സന്തോഷവും പ്രാപിച്ച് മുന്നോട്ടു പോകുവാൻ ദൈവം നമ്മേ ഇന്നുമുതൽ സഹായിക്കട്ടെ.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ത്രിദിന...

വാർത്ത: ജാൻസി ജോബ് (മീഡിയാ സെക്രട്ടറി) തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച്
feature-top

പിസിനാക് ചിക്കാഗോ ഒരുക്കങ്ങൾ...

ചിക്കാഗോ: ജൂലൈ രണ്ടു മുതൽ അഞ്ചുവരെ ചിക്കാഗോയിൽ നടക്കുന്ന നാല്പതാമത്
feature-top

പ്രതിദിന ധ്യാനം l നടപ്പ് നിർമ്മലമാക്കുവാൻ l...

നടപ്പ് നിർമ്മലമാക്കുവാൻ “ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു
feature-top

കാൻബറയിൽ ‘ബെഥേൽ ഫീസ്റ്റ് കൺവൻഷൻ’ മെയ് 11...

കാൻബറ: ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ ബെഥേൽ പെന്തക്കോസ്ത്
feature-top

വിവാഹ...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ത്രിദിന...

വാർത്ത: ജാൻസി ജോബ് (മീഡിയാ സെക്രട്ടറി) തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച്
feature-top

മിഷനറിമാരുടെ പ്രവർത്തനങ്ങളിൽ...

ദില്ലി: ക്രിസ്തുമതം പ്രചരിപ്പിക്കുന്ന മിഷനറിമാരുടെ പ്രവർത്തനങ്ങളിൽ
feature-top

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം...

ഹോർമുസ് കടലിടുക്ക് തുറക്കണമെങ്കിൽ ആണവ കരാറിൽ വ്യക്തത വേണമെന്ന് അമേരിക്ക
feature-top

പ്രതിദിന ധ്യാനം| തകർച്ചകളും ഉയർച്ചകളും|...

തകർച്ചകളും ഉയർച്ചകളും “യഹോവ ദാരിദ്ര്യവും സമ്പത്തും നല്കുന്നു;