Advertise here

തോംസൺ പത്തനാപുരം

അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിൻ്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. മത്തായി 13:43

പ്രപഞ്ചത്തിലെ ശതകോടിക്കണക്കിന് മറ്റ് നക്ഷത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സൂര്യൻ ശ്രദ്ധേയമല്ല. എന്നാൽ ഭൂമിക്കും ചുറ്റുമുള്ള മറ്റ് ഗ്രഹങ്ങൾക്കും സൂര്യൻ ശക്തമായ ഒരു ശ്രദ്ധാകേന്ദ്രമാണ്. ഇത് സൗരയൂഥത്തെ ഒരുമിച്ചു നിർത്തുന്നു; ഭൂമിക്ക് ജീവൻ നൽകുന്ന പ്രകാശവും ചൂടും ഊർജ്ജവും നൽകുന്നു; ബഹിരാകാശ കാലാവസ്ഥ സൃഷ്ടിക്കുന്നു.

സൂര്യൻ 400 ബില്യൺ ബില്യൺ മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നു, അഞ്ച് ബില്യൺ വർഷങ്ങളായി അത് ചെയ്യുന്നു. ന്യൂക്ലിയർ ഫ്യൂഷൻ -ഭാരം കുറഞ്ഞ ആറ്റങ്ങളെ സംയോജിപ്പിച്ച് ഭാരം കൂടിയതാക്കുന്ന പ്രവർത്തനം- ആണ് ഇതു സാധ്യമാക്കുന്നത്. മനുഷ്യനിർമ്മിതമായ ഇത്തരത്തിലുള്ള ഊർജ്ജ സ്രോതസ്സുകൾക്ക് എന്ത് ശേഷിയുണ്ട്?

ശാസ്ത്രം പറയുന്നു, പല ഊർജ്ജ സ്രോതസ്സുകളെയും പോലെ സൂര്യനും എന്നെന്നേക്കുമായി നിലനിൽക്കില്ല. അതിൻ്റെ കാമ്പിലെ ഹൈഡ്രജൻ്റെ പകുതിയോളം ഇതിനകം ഉപയോഗിച്ചു. മറ്റൊരു അഞ്ച് ബില്യൺ വർഷമോ അതിലധികമോ സൂര്യൻ ഹൈഡ്രജൻ ഉപയോഗിച്ച് കത്തുന്നത് തുടരും, തുടർന്ന് ഹീലിയം അതിൻ്റെ പ്രാഥമിക ഇന്ധനമായി മാറും. ഇത് ഒരു ചുവന്ന ഭീമൻ നക്ഷത്രമായി മറ്റൊരു ബില്യൺ വർഷത്തേക്ക് കത്തുകയും പിന്നീട് ഒരു വെളുത്ത കുള്ളൻ നക്ഷത്രമായി ചുരുങ്ങുകയും ചെയ്യും.

ദൈവവചനത്തിൽ പിതാവിൻ്റെ രാജ്യത്തിലെ നീതിമാന്മാരെ യേശുക്രിസ്തു സൂര്യനോട് ഉപമിച്ചിരിക്കുന്നു. നീതി സൂര്യനായ യേശുക്രിസ്തുവിനെ അനുഗമിച്ച് വെളിച്ചത്തിൽ നടന്നവർക്ക് മാത്രമാണ് ആ രാജ്യത്തിൻ്റെ അവകാശികൾ ആകുവാൻ കഴിയുക. അവർ വെളിച്ചത്തിൻ്റെ മക്കളായി മറ്റുള്ളവർക്ക് പ്രകാശം നൽകും. പ്രകാശമുള്ളിടത്ത് ഒരിക്കലും അന്ധകാരത്തിന് പ്രസക്തിയില്ല.

അധർമ്മവും അനീതിയും പ്രവർത്തിക്കുന്നവർ ഒരിക്കലും വെളിച്ചത്തിൽ നടക്കുവാൻ ആഗ്രഹിക്കുന്നില്ല. അധർമ്മം പ്രവർത്തിച്ച് അന്ധകാരത്തിൽ നടക്കുന്നർ തീച്ചൂളയിൽ ഇടപെടും. നരകമാണ് അവർക്ക് അവകാശം.

ഈ കാണുന്ന ഭൂമിയും ലോകവും മാറി നീതി സൂര്യനായ യേശുവിൻ്റെ രാജ്യം വരുമെന്ന സത്യം ശാസ്ത്രത്തിലൂടെ സൂര്യനും വിളിച്ചോതുന്നു. സൂര്യന് എന്നേക്കും നിലനിൽക്കുവാൻ കഴിയില്ല, എന്നാൽ നീതി സൂര്യനായ യേശുവിൻ്റെ രാജ്യം നിത്യ രാജ്യത്ത്വമാണ്. ആ രാജ്യത്തിൽ നാം നീതി സൂര്യനെപ്പോലെ വാഴും. പ്രത്യാശയാൽ നിറയാം, വെളിച്ചത്തിൻ്റെ മക്കളായി ജീവിക്കാം, നിത്യ രാജ്യത്തിന് അവകാശികൾ ആകാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത