Advertise here

തോംസൺ പത്തനാപുരം

പ്രാണനെ കാക്കുന്ന പ്രാണനാഥൻ

യഹോവയെ സ്നേഹിക്കുന്നവരേ, തിന്മ വെറുക്കുവിൻ; അവൻ തൻ്റെ ഭക്തന്മാരുടെ പ്രാണനെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുന്നു. സങ്കീർത്തനങ്ങൾ 97:10

റഷ്യയുടെ അഭിമാനമായ വിക്ടറി മെമ്മോറിയൽ 1995 ൽ മെയ് 9 ആഘോഷ ദിനത്തിൽ സ്ഥാപിച്ചു. മോസ്കോയിൽ സ്ഥിതിചെയ്യുന്ന പോക്ലോന്നയ കുന്നിൻ്റെ ഭാഗമാണിത്. പോരാട്ട വിജയങ്ങളുടെ ഈ സ്മാരകത്തിൻ്റെ ചുവട്ടിലുള്ള ഒരു ഗ്രാനൈറ്റ് വേദിയിൽ, സെൻറ് ജോർജ്ജ് വിക്ടോറിയസ് പ്രതിമയുണ്ട്, അയാൾ ഒരു സർപ്പത്തെ കുന്തം കൊണ്ട് അടിക്കുന്നു – തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തിൻ്റെ പ്രതീകം. തൊട്ടടുത്തതായി നൂറു മീറ്റർ ഉയരത്തിൽ, 25 ടൺ ഭാരമുള്ള ശില്പങ്ങൾ നിറഞ്ഞ ഒരു സ്തൂപവും ഉണ്ട്, അതിൽ നിക്കയുടെ വെങ്കല രൂപം, വിജയദേവത, ഒരു കിരീടം, സന്തോഷകരമായ ഒരു സംഭവം ആഘോഷിക്കുന്ന യുവ മിഥുനങ്ങൾ എന്നിവയെല്ലാം ആ ശില്പ സ്തൂപത്തിൽ ഉണ്ട്. തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തിൻ്റെ പ്രതീകങ്ങളാണിവയെല്ലാം.

തിന്മയും നന്മയും മനുഷ്യസഹജമാണ്. തിന്മയെയും നന്മയെയും ചുറ്റിപ്പറ്റി അനവധി നിരവധി കഥകളും കെട്ടുകഥകളും മിത്തുകളിലും ചരിത്രത്തിലും ഉണ്ട്. ഇവ രണ്ടും പരസ്പരവിരുദ്ധവും തമ്മിൽ പോരാടുന്നവയുമാണ്. പോരാട്ടത്തിൽ വിജയവും പരാജയവും സുനിശ്ചിതമാണ്. ഒരു ശിക്ഷകനും രക്ഷകനും ഉണ്ടാകും. ഒരു ഭക്തൻ ഉണ്ടെങ്കിൽ തീർച്ചയായും അഭക്തനും ഉണ്ടാവും. ചരിത്രാതീതകാലം മുതൽ മനുഷ്യരാശിയുടെ അന്ത്യംവരെ ഇവ തുടർന്നുകൊണ്ടേയിരിക്കും.

ദൈവവചനം പറയുന്നു തിന്മയെ വെറുക്കുന്ന തൻ്റെ ഭക്തന്മാരുടെ പ്രാണനേ യഹോവ രക്ഷിക്കുന്നു. ശത്രുവായ സാത്താൻ്റെ തന്ത്രത്തിൽ അകപ്പെട്ട് ശിക്ഷാവിധിക്കായും നിത്യമരണത്തിനായും വിധിക്കപ്പെട്ടവരായിരുന്ന നമ്മുടെ പ്രാണനേ കാക്കുന്നവനാണ് ഈ പ്രാണനാഥൻ. പാരിൽ വന്ന് പ്രാണനെ വെടിഞ്ഞ് പാപം നീക്കി പ്രാണനാഥൻ നമ്മെ പരിശുദ്ധരാക്കി നിത്യതക്കായി നമ്മെ പ്രാപ്തരാക്കി.

തിന്മയ്ക്കെതിരെ വിജയം നൽകിയവർ എന്ന് അഭിമാനിച്ച ചരിത്രപുരുഷന്മാർ മുഴുവൻ മണ്മറഞ്ഞു. അവരുടെ സ്മാരകങ്ങൾ മാത്രമാണ് ഇന്ന് നിലനിൽക്കുന്നത്. എന്നാൽ മരണത്തെ ജയിച്ചു ജയാളി ആയ യേശു ഇന്നും ജീവിക്കുന്നു.

തിന്മയുടെ ഉറവയായ സാത്താനെയും പാപത്തെയും വെറുക്കാം. നമ്മെ സ്നേഹിച്ചവനെ സ്നേഹിക്കാം. തിന്മയോട് പോരാടി വിജയം വരിച്ചവനായ വല്ലഭനിൽ ആശ്രയിക്കാം. പരിശുദ്ധരായി നിത്യതക്കായി ഒരു ഒരുങ്ങാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

കുടുംബാംഗത്തിന്റെ മൃതദേഹം...

കുടുംബത്തിലെ മുതിർന്ന അംഗമായ കേശബ് സാന്തയെ സംസ്കരിക്കണമെങ്കിൽ
feature-top

പ്രതിദിന ധ്യാനം| വിശ്വാസവും സ്വസ്ഥതയും|...

വിശ്വാസവും സ്വസ്ഥതയും ”സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥമായിരിക്ക
feature-top

വെള്ളാപ്പള്ളിയുടെ പ്രസ്താവന വ്യാജം;...

വാർത്ത: പി.എസ്. ചെറിയാൻ തിരുവല്ല: പെന്തെക്കോസ്തുകാർ പണം മുടക്കി
feature-top

ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 28...

കൊച്ചി:വേൾഡ് പെന്തെക്കോസ്തു കൗൺസിൽ & വിമൺസ് മിനിസ്ട്രീയുടേയും
feature-top

സംസ്ഥാന വ്യാപകമായി ലഹരിവിരുദ്ധ...

വാർത്ത: വിൻസി തോമസ് കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സണ്ടേസ്കൂൾ
feature-top

ദൈവശബ്ദം 2025; സുവിശേഷ യോഗവും സംഗീത...

പാലക്കാട് : ഒലവക്കോട് ഐപിസി കർമ്മേൽ ധോണി സഭയുടെ ആഭിമുഖ്യത്തിൽ ദൈവശബ്ദം 2025
feature-top

പിവൈപിഎ പാലക്കാട് സൗത്ത് സെൻ്റർ ഏകദിന...

പാലക്കാട്: പിവൈപിഎ പാലക്കാട് സൗത്ത് സെൻ്റർ ഏകദിന സെമിനാർ ഏപ്രിൽ 17ന്
feature-top

Furnished Villa For...

ഏറ്റവുമധികംവായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

പുനലൂർ കുതിരച്ചിറ പകലോമറ്റം കുഞ്ഞമ്മ...

പുനലൂർ കുതിറച്ചിറ പകലോമറ്റം കുഞ്ഞമ്മ അലക്സാണ്ടളുടെ(97) സംസ്കാര ശുശ്രൂഷ