തോംസൺ പത്തനാപുരം

ബലഹീനതയിൽ കൃപ

എൻ്റെ കൃപ നിനക്കു മതി; എൻ്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നുവല്ലോ എന്ന് പറഞ്ഞു.           2. കൊരിന്ത്യർ 12:9

റിസർച്ച് കെമിസ്റ്റ് ആമി നോർട്ടൺ പറയുന്നു, “എൻ്റെ ബലഹീനത ഭാഷാ വൈകല്യമാണ്. കുട്ടിക്കാലത്ത്, ക്ലാസ്സിൽ സംസാരിക്കാതിരിക്കാനോ അഥവാ സംസാരിച്ചാൽ തന്നെ ഉച്ചത്തിൽ സംസാരിക്കാനോ ശ്രമിക്കും, കാരണം തെറ്റായി സംസാരിക്കുമെന്ന് ഞാൻ ഭയപ്പെട്ടു. എൻ്റെ തലയിൽ എന്താണ് പറയേണ്ടതെന്ന് എനിക്കറിയാം, പക്ഷേ അത് അതേ രീതിയിൽ പുറത്തുവന്നില്ല”. ആൽബർട്ട് ഐൻ‌സ്റ്റൈൻ, ലിയൊർണാഡോ ഡാവിഞ്ചി, മൈക്കൽ ഫാരഡെ, ആർച്ചർ മാർട്ടിൻ എന്നിവർക്കെല്ലാം പൊതുവായി എന്താണുള്ളതെന്ന് അറിയാമോ? എല്ലാവർക്കും ഡിസ്ലെക്സിയ ഉണ്ടായിരുന്നു. ഇത് ഉള്ളവർക്ക് വായിക്കാനും എഴുതാനും വലിയ പ്രയാസമാണ്.

കുറവുകൾ ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. പണ്ഡിതന്മാർ മുതൽ പാമരന്മാർ വരെ കുറവുകൾ ഉള്ളവരാണ്. ഒരാൾക്ക് പുറമേ കാണുന്ന ശാരീരിക വൈകല്യം ആണെങ്കിൽ മറ്റു ചിലർക്ക് പുറമേ കാണുവാൻ കഴിയാത്ത ബലഹീനതകളാണുള്ളത്. ആമി തൻ്റെ ബലഹീനത മനസ്സിലാക്കി, അത് അവരെ ഉന്നത വിജയത്തിലേക്ക് നയിച്ചു.

സാധാരണയായി ഇൻറർവ്യൂകളിൽ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, എന്തൊക്കെയാണ് നിങ്ങളുടെ കുറവുകളും കഴിവുകളും. കഴിവുകളെ മനസ്സിലാക്കി കുറവുകളെ പരിഹരിക്കുന്ന ആളുകളെയാണ് എല്ലാ തൊഴിലുടമകൾക്കും ആവശ്യം. ഒരുപക്ഷേ കർത്താവുമായുള്ള ഇൻറർവ്യൂവിൽ പൗലോസ് ചിന്തിച്ചതും ഇതാകാം. പൗലോസ് തൻ്റെ ബലഹീനത മനസ്സിലാക്കി. കുറവ് നീക്കുവാൻ കഴിയുന്ന കർത്താവിനോട് അപേക്ഷിച്ചു. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി യേശു അവന് വലിയൊരു വാഗ്ദാനം നൽകി, ബലഹീനതയിൽ തികയുന്ന ദൈവകൃപയുടെ വാഗ്ദാനം.

അവൻ്റെ ബലഹീനത നീക്കപ്പെട്ടു എങ്കിൽ തൻ്റെ കഴിവുകൊണ്ട് വെളിപ്പാടുകൾ ലഭിച്ചു എന്നുപറഞ്ഞ് പിൽക്കാലത്ത് അവൻ നിഗളിച്ചു പോയേനെ. എന്നാൽ ഇപ്പോൾ കുറവുകളിൽ പകരപ്പെടുന്ന ദൈവകൃപയിൽ അവൻ ആശ്രയിക്കുന്നു. നമ്മുടെ കർത്താവ് ബലഹീനതയിൽ കൃപ നല്കുന്നവനാണ്. നിഗളിക്കാതെ ഓരോ നിമിഷവും അവനിൽ ആശ്രയിക്കാം. സകലവും അവൻ്റെ ദാനമാണെന്ന് ഓർക്കാം. കർത്താവിനായി ജീവിക്കാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം| ദൈവത്തിൽ ആശ്രയിക്കുന്നവർ|...

ദൈവത്തിൽ ആശ്രയിക്കുന്നവർ “യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ
feature-top

ചർച്ച് ഓഫ് ഗോഡ്‌ യു.കെ & ഇ.യു (മലയാളം സെക്ഷൻ):...

ഗിൽഡ്ഫോർഡ്: ചർച്ച് ഓഫ് ഗോഡ്‌ യു.കെ & ഇ.യു (മലയാളം സെക്ഷൻ) വാർഷിക കോൺഫ്രൻസ്
feature-top

രാജി സമർപ്പിച്ച് സംസ്ഥാന പി.വൈ.പി.എ...

കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റ് ഭാരവാഹികളായ വൈസ് പ്രസിഡന്റ് ഇവാ.
feature-top

ബെൻജാഫിയ ജോമോനും പ്രെയ്സ് സൈമണും സൗണ്ട്...

കോട്ടയം: കോട്ടയം മഹാത്മാ ഗാന്ധി (MG) സർവകലാശാലയുടെ 2023–2026 അധ്യയന വർഷങ്ങളിലെ
feature-top

ഐപിസി കേരളാ സ്റ്റേറ്റ് ദൈവദാസന്മാർക്ക്...

കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കേരളാ സ്റ്റേറ്റിന്റെ കീഴിലുള്ള
feature-top

പാസ്റ്റർ ജോസ് അതുല്യ...

കോന്നി: പാസ്റ്റർ ജോസ് അതുല്യ കോന്നി താൻ പ്രിയംവച്ച കർത്താവിൻ്റെ
feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ