Advertise here

തോംസൺ പത്തനാപുരം

ശിക്ഷിക്കുന്ന സ്നേഹം

അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.

സദൃശവാക്യങ്ങൾ 3:12

പാരന്റിംഗ് രംഗത്ത് മൃഗങ്ങൾക്കിടയിൽ പിതാവിന് അധികം സ്നേഹം ലഭിക്കാറില്ല. ധ്രുവക്കരടി കുഞ്ഞുങ്ങൾ തങ്ങളുടെ പിതാവുമായി കെട്ടിപ്പിടിക്കുന്നതോ, പിതാവിൻ്റെ പൊങ്ങിക്കിടക്കുന്ന വയറ്റിൽ നിന്നും ഒരു ഔട്ടർ കുഞ്ഞ് ഒളിച്ചുനോക്കുന്നതോ കാണാനാകില്ല. പല മൃഗ ജാലങ്ങളും സന്തതികൾക്ക് അവരുടെ ജീനുകൾ നൽകുന്നതല്ലാതെ കൂടുതലൊന്നും സംഭാവന നൽകുന്നില്ല. ചില സ്പീഷിസുകളിൽ, പുരുഷന്മാരുടെ പ്രവർത്തനങ്ങൾ പിതൃത്വത്തിൽ നിന്ന് വളരെ അകലെയാണെന്ന് തോന്നാം: ലെമറുകൾ, സിംഹങ്ങൾ, ഗ്രിസ്ലി കരടികൾ എന്നിവ ചിലപ്പോൾ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്നു.

മനുഷ്യർക്കിടയിൽ ഇത് വ്യത്യസ്തമാണ്. മാതാപിതാക്കളുടെ സംരക്ഷണയിൽ വളരുന്ന കുട്ടികൾ സാധാരണയായി അവരുടെ സ്നേഹലാളനകളും ശിക്ഷകളും അനുഭവിച്ചാണ് വളരുന്നത്. ശിക്ഷണങ്ങൾ ലഭിക്കാത്ത പലർക്കും രക്ഷകർത്താക്കളിൽനിന്നോ അധ്യാപകരിൽനിന്നോ അല്ലെങ്കിൽ കുറഞ്ഞപക്ഷം സമൂഹത്തിൽ നിന്നെങ്കിലും പരിലാളനങ്ങൾ ലഭിച്ചിട്ടുണ്ടാക്കും.

ദൈവവചനത്തിൽ ദൈവത്തിന് നമ്മോടുള്ള കരുത്തലിനെ സൂചിപ്പിക്കുവാൻ അപ്പൻ പുത്രൻ എന്ന ബന്ധത്തെ ഉദാഹരണമായി എടുത്തിരിക്കുന്നു. ഏറ്റവും ഇഷ്ടപ്പെട്ട മകനെ അപ്പൻ സ്നേഹക്കൂടുതൽ കൊണ്ട് ശിക്ഷിച്ചു വളർത്തുന്നതിനെ യഹോവയ്ക്ക് നമ്മോടുള്ള ബന്ധത്തെ വിവരിക്കുവാൻ ഉപയോഗിച്ചിരിക്കുന്നു.

പുറംപൂച്ച് കാണിക്കുന്ന സ്നേഹത്തേക്കാൾ അധികം നമ്മുടെ വളർച്ചയ്ക്ക് നിദാന്തം ആകുന്നത് സ്നേഹത്താൽ ഉളവാകുന്ന ശിക്ഷണങ്ങൾ ആണ്. മൃഗങ്ങളിൽ ചില സ്പീഷിസുകളിൽ കണ്ടുവരുന്നതുപോലെ ഒരിക്കലും അത് നമ്മെ ഇല്ലായ്മചെയ്യുവാനല്ല. നേരെമറിച്ച് അത് നമ്മെ വളർച്ചയിലേക്ക് നയിക്കുന്നു. ശിക്ഷണങ്ങൾ വേദനാജനകം ആണെങ്കിലും അത് നമ്മുടെ നന്മയ്ക്ക് ആണെന്ന് നാം മനസ്സിലാക്കണം.

നമ്മോടുള്ള സ്നേഹത്താൽ ഏകജാതനായ പുത്രനെ നൽകിയ ദൈവസ്നേഹത്തെ തിരിച്ചറിയാം. വീഴ്ചകളും താഴ്ചകളും വരുമ്പോഴും കൈവിടാത്ത പിതാവായി അവൻ നമ്മോടുകൂടെയുണ്ട്. ശിക്ഷിക്കുന്ന സ്നേഹത്തെ ഓർത്ത് നന്ദിയുള്ളവരായിരി ജീവിക്കാം. ശിക്ഷകൾ നിരസിക്കാതെ നിത്യതക്കായി ഒരുങ്ങാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

കുടുംബാംഗത്തിന്റെ മൃതദേഹം...

കുടുംബത്തിലെ മുതിർന്ന അംഗമായ കേശബ് സാന്തയെ സംസ്കരിക്കണമെങ്കിൽ
feature-top

പ്രതിദിന ധ്യാനം| വിശ്വാസവും സ്വസ്ഥതയും|...

വിശ്വാസവും സ്വസ്ഥതയും ”സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥമായിരിക്ക
feature-top

വെള്ളാപ്പള്ളിയുടെ പ്രസ്താവന വ്യാജം;...

വാർത്ത: പി.എസ്. ചെറിയാൻ തിരുവല്ല: പെന്തെക്കോസ്തുകാർ പണം മുടക്കി
feature-top

ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 28...

കൊച്ചി:വേൾഡ് പെന്തെക്കോസ്തു കൗൺസിൽ & വിമൺസ് മിനിസ്ട്രീയുടേയും
feature-top

സംസ്ഥാന വ്യാപകമായി ലഹരിവിരുദ്ധ...

വാർത്ത: വിൻസി തോമസ് കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സണ്ടേസ്കൂൾ
feature-top

ദൈവശബ്ദം 2025; സുവിശേഷ യോഗവും സംഗീത...

പാലക്കാട് : ഒലവക്കോട് ഐപിസി കർമ്മേൽ ധോണി സഭയുടെ ആഭിമുഖ്യത്തിൽ ദൈവശബ്ദം 2025
feature-top

പിവൈപിഎ പാലക്കാട് സൗത്ത് സെൻ്റർ ഏകദിന...

പാലക്കാട്: പിവൈപിഎ പാലക്കാട് സൗത്ത് സെൻ്റർ ഏകദിന സെമിനാർ ഏപ്രിൽ 17ന്
feature-top

Furnished Villa For...

ഏറ്റവുമധികംവായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

പുനലൂർ കുതിരച്ചിറ പകലോമറ്റം കുഞ്ഞമ്മ...

പുനലൂർ കുതിറച്ചിറ പകലോമറ്റം കുഞ്ഞമ്മ അലക്സാണ്ടളുടെ(97) സംസ്കാര ശുശ്രൂഷ