തോംസൺ പത്തനാപുരം

ഇടയൻ്റെ സ്വസ്ഥത പ്രാപിക്കാം-

പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിനരികത്തേക്ക് എന്നെ നടത്തുന്നു.
സങ്കീര്‍ത്തനങ്ങള്‍ 23:2

സ്വസ്ഥത ആഗ്രഹിക്കാത്ത ആരുമില്ല. ഒരു പുതിയ ദിവസത്തിൻ്റെ ആരംഭം മുതൽ വിശ്രമമില്ലാതെ ഓടുകയാണ്. ഓട്ടത്തിനിടയിൽ പലപ്പോഴും പിരിമുറുക്കത്തിൽ നാം അകപ്പെട്ടു പോകുന്നു. ജീവിത സാഹചര്യങ്ങൾ നമ്മെ അസ്വസ്ഥരാക്കുന്നു.

“ജാക്ക്, നിങ്ങൾ കുതിരയെപ്പോലെ നല്ല ആരോഗ്യവാനാണ്, പക്ഷേ നിങ്ങൾക്ക് വല്ലാത്ത പിരിമുറുക്കമാണ്: മദ്യപാനവും അമിത ജോലിയും ഉപേക്ഷിച്ച് വിശ്രമിച്ചില്ലെങ്കിൽ, ഒടുവിൽ നിങ്ങൾ രോഗിയാകും”, ഡോക്ടർ ജാക്കീന്നോട് പറഞ്ഞു. ദുശ്ശീലങ്ങളും ജോലിഭാരവും അദ്ദേഹത്തിൻ്റെ ഉറക്കം നഷ്ടപ്പെടുത്തുകയും അത് തൻ്റെ ആരോഗ്യത്തെ ബാധിക്കുകയും ആയിരുന്നു.

സന്തോഷവും സമാധാനവും സ്വസ്ഥതയും നഷ്ടപ്പെട്ടാൽ പിന്നെ ലോകത്തിലുള്ള സകല സമ്പത്ത് ഉണ്ടെങ്കിലും ഒരു പ്രയോജനവുമില്ല. സമ്പാദിക്കുക ചുതാടുക തിന്നുക കുടിക്കുക ആനന്ദിക്കുക എന്നതായിരുന്നു ജാക്കിൻ്റെ തത്വം. സ്വസ്ഥതയ്ക്ക് അവൻ കണ്ടെത്തിയ മാർഗങ്ങൾ യഥാർത്ഥ സ്വസ്ഥതയല്ല അവന് നൽകിക്കൊണ്ടിരുന്നത്.

ദൈവവചനം പറയുന്നു നല്ല ഇടയനായ യേശു നമുക്ക് സ്വസ്ഥത നൽകുന്നു. ലോകത്തിൻ്റെ കുത്തൊഴുക്കിൽ നാം ചേർന്നുപോകുക എന്നല്ല ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത്. അവൻ നൽകുന്ന സ്വസ്ഥത അനുഭവിച്ച് മറ്റുള്ളവരെയും അതിലേക്ക് നയിക്കുക എന്നാണ് ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത്.

നമ്മെ അസ്വസ്ഥമാക്കുന്ന പാപ ഇച്ചകളിൽനിന്നും അതിൻ്റെ ഫലമായ ശിക്ഷയിൽ നിന്നും മോചനം നൽകുവാൻ അവൻ തയ്യാറാണ്. ലോക മോഹങ്ങളിൻ പ്രകാരം പോയാൽ നാം വീണ്ടും അസമാധാനവും പാപഭാരവും പേറുക മാത്രമേയുള്ളൂ. നായകനായ യേശുവിൻ്റെ നിയന്ത്രണത്തിൽ നാം വരുമ്പോൾ അവൻ സ്വസ്ഥതയിലേക്ക് നമ്മെ നയിക്കും. നായകൻ്റെ നിയന്ത്രണത്തിന് നമ്മെ തന്നെ സമർപ്പിക്കാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

എറണാകുളം ഹെബ്രോണിൽ ബൈബിൾ...

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ സഭയുടെ അഭിമുഖ്യത്തിൽ
feature-top

അടൂർ വെസ്റ്റ് സെന്റർ പിവൈപിഎ യ്ക്ക് പുതിയ...

അടൂർ: പിവൈപിഎ അടൂർ വെസ്റ്റ് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
feature-top

നിലമ്പൂർ ചുങ്കത്തറ പുതുശേരിയത്ത് സജി...

നിലമ്പൂർ : ചുങ്കത്തറ പുതുശേരിയത്ത് സജി ജേക്കബ് (61) നിര്യാതനായി. സംസ്കാരം
feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ