Advertise here

 തോംസൺ പത്തനാപുരം
ആകുലം വേണ്ട അരുമ നാഥൻ കൂടെയുണ്ട്

അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവൻ്റെ മേൽ ഇട്ടുകൊൾവിൻ. 1 പത്രൊസ് 5:7

ചിന്താകുലങ്ങൾ മനുഷ്യസഹജമാണ്. പലവിധത്തിലുള്ള ആകുലതകളിലുടെ ദിനവും നാം കടന്നു പോകുന്നു. നാം ആയിരിക്കുന്ന സ്ഥിതിയിൽ നിന്നും മെച്ചപ്പെട്ട നിലവാരത്തിലേക്ക് എത്തുവാനുള്ള പ്രയത്നത്തിലാണ് എല്ലാവരും. ഒരു കൊച്ചു കുഞ്ഞിന് മുതൽ പ്രായമുള്ളവർക്ക് വരെ ഈ ചിന്താഗതി ഉണ്ട്. അതിനു കഴിയാതെ വരുമ്പോൾ ചിന്താകുലത്താൽ നാം നിറയപ്പെടുന്നു.

ആകുലങ്ങൾ ഇല്ലാത്ത ഒരു ജീവിതം സാധ്യമോ? സാധ്യമാണെന്ന് പ്രകൃതി നമ്മെ പഠിപ്പിക്കുന്നു. ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പക്ഷിശാസ്ത്രജ്ഞനായ ഡാനിയേൽ റോബി പറയുന്നത്, “മാതാപിതാക്കൾ സമയമാകുമ്പോൾ അവരുടെ കുഞ്ഞുങ്ങളെ തനിയെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു. അവ കുഞ്ഞുങ്ങളെ കൊത്തി ഓടിക്കുകയോ വിട്ടു പിരിയുകയോ ചെയ്യും.”

വാഷിംഗ്ടൺ സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിയായ നാസിമ ബൗസിദ് പറയുന്നു (വെസ്റ്റേൺ ഫെൻസ് ലിസാഡിനെ കുറിച്ചാണ് അവർ പഠിക്കുന്നത്), “മിക്ക പല്ലികളും അവയുടെ മുട്ട നിക്ഷേപിക്കുന്നു, മൂടുന്നു, ഉടനടി അത് ഉപേക്ഷിച്ച് നീങ്ങുന്നു.” മുട്ടകൾ “അസുഖകരവും വിചിത്രവുമായ ഒരു വസ്തുമാത്രം” ആണെന്ന് അവ കരുതുന്നു. ഒരുതരത്തിലുമുള്ള രക്ഷാകർതൃ പരിചരണം അവയ്ക്കു ലഭിക്കുന്നില്ല. “അതിനെക്കുറിച്ച് വീണ്ടും അവ ചിന്തിക്കുന്നില്ല.”

ആരുടേയും കരുതൽ ലഭിക്കുന്നില്ലെങ്കിലും എത്രയോ അത്ഭുതകരമായി പ്രകൃതിയിൽ ഉള്ള ജീവജാലങ്ങൾ പോഷിപ്പിക്കപ്പെടുന്നു. അവയെല്ലാം തനിയെ ജീവിതചക്രം മുന്നോട്ടു നയിക്കുന്നു. ദൈവം എത്രയോ അത്ഭുതകരമായി സകല സൃഷ്ടിയേയും പരിപാലിക്കുന്നു. കരയുന്ന കാക്ക കുഞ്ഞിനും അതത്തിൻ്റെ ആഹാരം നൽകി അവൻ അവയെ പോറ്റുന്നു.

സകല ജീവജാലങ്ങൾക്കും അധികാരിയായി സൃഷ്ടിക്കപ്പെട്ട നമ്മെ എത്രയോ അധികമായി കരുതുവാൻ ദൈവം ശക്തനാണ്. നമ്മുടെ ബൗദ്ധികവും ആത്മീയവുമായ വളർച്ചയ്ക്ക് ആവശ്യമുള്ളതെല്ലാം അവൻ കഴിഞ്ഞ നാളുകളിൽ നൽകിയില്ലേ. ഇന്ന് നമ്മെ അലട്ടുന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുവാൻ അവൻ നമ്മേ സഹായിക്കും. അവൻ സകലവും നന്മയ്ക്കായി ചെയ്യുന്നു. അവൻ അറിയാതെ ഒന്നും സംഭവിക്കുന്നില്ല. എല്ലാത്തിനും അവന് ഒരു ഉദ്ദേശമുണ്ട്. ആകയാൽ ആകുലപ്പെടാതെ അരുമ നാഥനിൽ പൂർണമായി ആശ്രയിക്കാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത