തോംസൺ പത്തനാപുരം
പ്രവാസത്തിൽ പരനേ കണ്ടെത്താം

പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.
യിരെമ്യാവു 29:13

ജീവിത പ്രതിസന്ധികൾ പലപ്പോഴും നമ്മെ ദൈവീക അസ്ഥിത്വത്തെ സംശയിക്കുന്നവരാക്കി മാറ്റാറുണ്ട്. പ്രശസ്തരായ ശാസ്ത്രജ്ഞരും തത്വചിന്തകൻമാരും മാത്രമല്ല സാധാരണക്കാരായ വ്യക്തികളും ജീവിതത്തിലൊരിക്കലെങ്കിലും ഇങ്ങനെയുള്ള അവസ്ഥകളിലൂടെ കടന്നു പോകാറുണ്ട്.

ശാസ്ത്രജ്ഞനായ ഫ്രാൻസിസ് ബേക്കൺ ഒരിക്കൽ പറഞ്ഞു, “അല്പം തത്ത്വചിന്ത നിങ്ങളെ നിരീശ്വരവാദത്തിലേക്ക് നയിക്കുന്നു, പക്ഷേ ആഴത്തിലുള്ള തത്ത്വചിന്ത നിങ്ങളെ ദൈവത്തിലേക്ക് തിരികെ നയിക്കുന്നു,” “ഒരു സത്യാന്വേഷകൻ” എന്നാണ് ജോഷ്വ റാസ്മുസ്സെൻ (ഫിലോസഫിയിലെ ഒരു അസോസിയേറ്റ് പ്രൊഫസർ, അസൂസ പസഫിക് യൂണിവേഴ്സിറ്റി) സ്വയം വിശേഷിപ്പിക്കുന്നത്. അദ്ദേഹം ഒരു പാസ്റ്ററുടെ മകനാണ്. പാഴ്സനേജിൽ വളർന്നിട്ടും ദൈവം സൃഷ്ടിച്ച ഒരു ലോകത്തിൽ തിന്മയുടെ നിലനിൽപ്പിനെക്കുറിച്ചും കഷ്ടപ്പാടുകളുടെ സാന്നിധ്യത്തെക്കുറിച്ചും ഉള്ള ചോദ്യങ്ങൾ, ദൈവവിശ്വാസി ആയിരുന്ന അദ്ദേഹത്തെ ആദ്യം നിരീശ്വരവാദത്തിലേക്കും പിന്നീട് ആത്യന്തികമായി ദൈവത്തിലേക്കും നയിച്ചു.

 

ഇസ്രായേൽജനം ദൈവത്തിൽനിന്ന് അകന്നപ്പോൾ എല്ലാം യഹോവ അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏൽപ്പിക്കുക പതിവായിരുന്നു. അവർ പ്രവാസത്തിൽ ആയി. ജാതികളുടെ ഇടയിൽ ചിതറിക്കപെട്ടു. യഥാർത്ഥത്തിൽ അത് ദൈവത്തെ വാസ്തവമായി അവർ അന്വേഷിക്കേണ്ടതിനു വേണ്ടിയുള്ള സാഹചര്യങ്ങൾ ആയിരുന്നു. എന്നാൽ അവർ അന്യദൈവങ്ങളെ ആരാധിച്ച് ദൈവത്തോട് കൂടുതൽ അകന്നു. യഹോവയുടെ നാമത്തിൽ ഭോഷ്ക്ക് പ്രവചിച്ച് പ്രവാചകന്മാർ ദൈവജനത്തെ വചനം അനുസരിക്കുന്നതിൽ നിന്നും അകറ്റി.

ദൈവവചനം പറയുന്നു പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുന്നവർ അവനെ കണ്ടെത്തും. പ്രതിസന്ധിയുടെ നടുവിൽ പരാജയങ്ങൾ തിരിച്ചറിയുന്നവർ പരനെ കാണും. കരുണാമയനായ ദൈവം വാഗ്ദാനവുമായി നമ്മോടുകൂടെയുണ്ട്. കണ്ടെത്താവുന്ന കാലത്ത് അവനെ കണ്ടെത്താം. അവൻ സകലവും നന്മയ്ക്കായി ചെയ്യുന്നു.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ
feature-top

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74)...

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ
feature-top

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ...

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി
feature-top

പാമ്പാടി സെൻ്റർ പി വൈ പി എ നേത്ര പരിശോധന...

പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ
feature-top

ഐപിസി മഞ്ചേരി സെന്റർ...

മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന
feature-top

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ....

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ.
feature-top

അടുത്ത പിസിനാക് കോൺഫ്രൻസ് 2028 ൽ ഒക്കലഹോമയിൽ...

ചിക്കാഗോ: 2028 ലെ പിസിനാക്ക് കോൺഫ്രൻസിന് ഒക്കലഹോമ ആതിഥ്യമരുളും.2028 ജൂൺ 29 മുതൽ