തോംസൺ പത്തനാപുരം

സമ്പൂർണരാകാം ദൈവഹിതം ചെയ്യാം

നിങ്ങളെ അവിടത്തെ ഇഷ്ടം ചെയ്യാനായി സകലനന്മകളാലും സമ്പൂർണരാക്കുകയും അവിടത്തേക്കു പ്രസാദമുള്ളത് യേശുക്രിസ്തുവിലൂടെ നമ്മിൽ നിറവേറ്റുകയുംചെയ്യട്ടെ!
എബ്രായർ 13:21

വിജയികളായി തീർന്നവർ എല്ലാവരും കാഠിന്യമേറിയ പരിശീലന കളരിയിലൂടെ കടന്നുപോയവരാണ്. കഠിനമായ പരിശീലനം പലപ്പോഴും നമുക്ക് അസഹനീയമാണ്. പരിശീലനങ്ങളിലൂടെ നമുക്ക് പിഴവുകൾ തിരുത്തുവാൻ കഴിയും. അത് നമ്മിൽ വലിയ വ്യത്യാസങ്ങൾ വരുത്തും. അത് നമ്മെ കഴിവുള്ളവരും സമ്പൂർണ്ണരും ആക്കി മാറ്റും. തിരിഞ്ഞുനോക്കുമ്പോൾ നമ്മിൽ വന്ന മാറ്റങ്ങൾ തീർച്ചയായും നമ്മെ അത്ഭുതപ്പെടുത്തും.

“റൈഫി വിന്‍സന്റ് ഗോമസിനൊപ്പമുള്ള പരിശീലനം ക്രിക്കറ്റില്‍ മാത്രമല്ല ഗുണംചെയ്തത്. മികച്ച വ്യക്തിയാകാനും സഹായിച്ചു” മലയാളി ക്രിക്കെറ്റ് താരം സഞ്ജു സാംസൺ പറഞ്ഞു. ലോക്ഡൗണിനെത്തുടര്‍ന്ന് ക്രിക്കറ്റ് ഇല്ലാതിരുന്ന നാലഞ്ച് മാസം ജിമ്മിലും പവര്‍ ഹിറ്റിങ് പരിശീലനത്തിലുമായിരുന്നു സഞ്ജു. കൂടുതല്‍ സിക്സറുകള്‍ അടിക്കാന്‍ ജിമ്മിലെ പരിശീലനം സഹായിച്ചു. ക്രിക്കറ്റ് കളിക്കുന്നിടത്തോളം കാലം ഫിറ്റ് ആയിരിക്കാന്‍ കോലി നല്‍കിയ ഉപദേശം സ്വീകരിച്ചാണ് സഞ്ജു കടുത്ത പരിശീലനം ആരംഭിച്ചത്.

കോച്ചിൻ്റെ നിർദ്ദേശങ്ങളനുസരിച്ച് പരിശീലനത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് പ്രകടനത്തിൽ മികവ് പുലർത്തുവാൻ ഒരു ക്രിക്കറ്ററെ സഹായിക്കുന്നത്. അതുവരെ തുടർന്നുപോന്ന പല കാര്യങ്ങളും പരിശീലനത്തിനായി ഉപേക്ഷിക്കേണ്ടിവരും. കൊച്ചിനോട് മുഷിഞ്ഞിട്ട് കാര്യമില്ല. മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ നഷ്ടം നമുക്കുതന്നെയാണ്.

നാം ദൈവഹിതം ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു. യേശുക്രിസ്തുവിൽകൂടെ മാത്രമേ ദൈവത്തിനു പ്രസാദമുള്ള പ്രവർത്തി മനുഷ്യർക്ക് ചെയ്യുവാൻ കഴിയുകയുള്ളൂ. അതിനായി പിതാവ് നമ്മെ പരിശുദ്ധാത്മാവിനാൽ രൂപാന്തരപ്പെടുത്തുന്നു. നമ്മെ സമ്പൂർണ്ണരാകുക എന്നതാണ് ലക്ഷ്യം. പരിശുദ്ധാത്മാവിനാൽ സ്വയം യഥാസ്ഥാനപ്പെടുത്തി പൂർണ്ണതയുള്ളവരായി തീർന്നാൽ മാത്രമാണ് ദൈവേഷ്ടം നമുക്ക് തിരിച്ചറിയുവാൻ സാധിക്കൂ. നാഥൻ്റെ നമ്മിലുള്ള പ്രവർത്തി തിരിച്ചറിയാം. അവനായി ജീവിക്കാം. അവൻ നിർദേശിക്കുന്ന പരിശീലനങ്ങൾ മുറ തെറ്റാതെ പൂർത്തിയാക്കാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും