ഗ്രേസ് തോമസ് കുമ്പനാട്

യേശു അവരോട്; ഇപ്പോൾ പിടിച്ച മീൻ ചിലത് കൊണ്ടു വരുവിൻ എന്നു പറഞ്ഞു. –യോഹന്നാൻ 21:10

യേശുക്രിസ്തുവിൻ്റെ ക്രൂശീകരണാനന്തരം തൻ്റെ ശിഷ്യന്മാർ പത്രോസിൻ്റെ നേതൃത്വത്തിൽ തങ്ങളുടെ പഴയ തൊഴിലായ മീൻ പിടുത്തത്തിനായി ഗലീല കടലിലേക്ക് പോയി. രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും ഒന്നും ലഭിക്കാതെ ശൂന്യമായ പടകുമായി മടങ്ങിയെത്തുമ്പോൾ അവരെയും കാത്ത് കരയിൽ യേശു നിന്നിരുന്നു.

അവരുടെ നിരാശ കണ്ട് പടകിൻ്റെ വലതു വശത്ത് വീശുവാൻ നിർദ്ദേശിക്കുന്നു. അവർ അനുസരിച്ചപ്പോൾ പടകു നിറയെ മീൻ ലഭിച്ചു. കരക്കെത്തിയ ശിഷ്യരുടെ അപ്പോഴത്തെ ശാരീരിക ആവശ്യത്തിന് ആവശ്യമായതൊക്കെ ഒരുക്കിയാണ് യേശു കാത്തിരിക്കുന്നത്. എന്നിട്ട് യേശു അവരോട് പറയുന്നു ഇപ്പോൾ പിടിച്ച മീൻ കൊണ്ടുവരിക. അതായത് യേശുവിന് വേണമെങ്കിൽ അവർക്ക് ഭക്ഷിക്കാനുള്ള മീൻ കൂടെ നേരത്തെ തയ്യാറാക്കി വയ്ക്കാമായിരുന്നു. എന്നാൽ അവരുടെ അധ്വാനത്തിൻ്റെ ഫലം കൂടെ അതിൽ ഉൾപ്പെടുത്തുന്നു. അവരുടെ പങ്കാളിത്തം കൂടെ സ്വീകരിക്കപ്പെടുന്നു .

ഇവിടെ പിന്മാറി, യേശുവിനെ ഉപേക്ഷിച്ച് പോയ ശിഷ്യരെയാണ് യേശു സ്നേഹത്തോടെ കാത്തു നിൽക്കുന്നത്. ജീവിതത്തിൻ്റെ ഏതെങ്കിലുമൊക്കെ നിരാശാ വേളകളിൽ യേശുവിനെ വിട്ടു പോയിട്ടുണ്ടോ? നൈമിഷിക സന്തോഷങ്ങൾക്കായി അവൻ്റെ വചനങ്ങൾ ഓർക്കാതെ പാപത്തിൻ്റെ വഴികളിലേക്ക്‌ ഇറങ്ങിപ്പോയിട്ടുണ്ടോ? യേശു നിൻ്റെ മടങ്ങിവരവിനായി സ്നേഹത്തോടെ കാത്തിരിക്കുന്നുണ്ട്!

മാത്രവുമല്ല തുടർന്നുള്ള യാത്രയിൽ നിൻ്റെ പങ്കാളിത്തം കൂടെ ഉൾപ്പെടുത്താൻ കർത്താവ് ആഗ്രഹിക്കുന്നു. നിൻ്റെ സമ്പാദ്യം, സമയം, അരോഗ്യം ഒക്കെ അവന് ആവശ്യമുണ്ട്. യേശുവിൻ്റെ പ്രവർത്തി പൂർത്തിയാക്കാൻ നിനക്ക് എന്തുണ്ട് നൽകുവാൻ?

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ
feature-top

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74)...

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ
feature-top

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ...

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി
feature-top

പാമ്പാടി സെൻ്റർ പി വൈ പി എ നേത്ര പരിശോധന...

പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ
feature-top

ഐപിസി മഞ്ചേരി സെന്റർ...

മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന
feature-top

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ....

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ.
feature-top

അടുത്ത പിസിനാക് കോൺഫ്രൻസ് 2028 ൽ ഒക്കലഹോമയിൽ...

ചിക്കാഗോ: 2028 ലെ പിസിനാക്ക് കോൺഫ്രൻസിന് ഒക്കലഹോമ ആതിഥ്യമരുളും.2028 ജൂൺ 29 മുതൽ