Advertise here

ജസ്റ്റിൻ കായംകുളം
അപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. മർക്കൊസ് 12:43

രണ്ടു സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുകയാണ്. “നിന്നെക്കാൾ കൂടുതൽ കൊടുത്തത് ഞാനാണ്. ഞാൻ പള്ളിയിൽ 5000 രൂപ കൊടുത്തു. നീയോ വെറും 500 രൂപ. ദൈവത്തിനു കൊടുക്കുമ്പോൾ എന്നെപ്പോലെ ധാരാളം കൊടുക്കണം കൊടുത്തത് കൊണ്ടാണ് എനിക്ക് ഇത്രയും അനുഗ്രഹം കിട്ടുന്നത് ” …പാവം 500 കൊടുത്തവൻ ഇപ്രകാരം പറഞ്ഞു “എൻ്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് 500 രൂപയാണ് അതാണ് ഞാൻ കൊടുത്തത്,10000 രൂപ ഉള്ള അച്ചായൻ അതിൽ പകുതി 5000 അല്ലെ കൊടുത്തുള്ളൂ”.

ഈ അടുത്ത കാലത്തു സമൂഹ മാധ്യമത്തിൽ കണ്ട ഒരു പോസ്റ്റിൻ്റെ വകഭേദമാണിത്. നമ്മെ വളരെ ചിന്തിപ്പിക്കുന്ന , ഒരു നല്ല ചിന്ത. സമൂഹം എപ്പോളും വലിയ തുകകൾ കൊടുക്കുന്നവരെ വലുതായി കാണുകയും മുഖ്യാസനങ്ങൾ കൊടുക്കുകയും ചെയ്യുന്നു. കൊടുക്കുന്നതിൻ്റെ വലിപ്പത്തേക്കാൾ മനോഭാവത്തിനായിരിക്കട്ടെ പ്രാധാന്യത.

ദൈവം നമ്മുടെ തുകയുടെ വലിപ്പമല്ല നോക്കുന്നത് എന്നുള്ളതിൻ്റെ ഉദാഹരണമാണ് രണ്ടു കാശിട്ട വിധവയുടെ കഥ.അവർ തൻ്റെ ഇല്ലായ്മയിൽ നിന്ന് തനിക്കുള്ളത് മുഴുവൻ ദൈവത്തിനു കൊടുത്തു.

ലോകം ആ സ്ത്രീ സമർപ്പിച്ച നന്മയുടെ വലിപ്പവും, അളവും കണ്ടപ്പോൾ , കർത്താവു കണ്ടത് വിധവയുടെ മനസാണ്, സമർപ്പണമാണ്. അവർ തൻ്റെ ഇല്ലായ്മയിൽ നിന്ന് മുഴുവൻ ദൈവസന്നിധിയിൽ അർപ്പിച്ചു.

പത്ത് ഉള്ളവൻ ഒന്ന് കൊടുക്കും.
നൂറ് ഉള്ളവൻ പത്തു കൊടുക്കും.
ആയിരം ഉള്ളവൻ നൂറ് കൊടുക്കും.

ഗണിത ശാസ്ത്ര പരമായി മുകളിൽ പ്രതിപാദിച്ചത് ഒരേ മൂല്യമാണെങ്കിലും ‘ആത്മീക’ മായി ഇന്നത്തെ ആത്മീയ ലോകം ഒന്നു ചെറുതും നൂറ് വലുതുമായാണ് കണക്കാക്കപ്പെടുന്നത്. അതിനു വ്യത്യാസം ഉണ്ടാകണം.

ദൈവം നമ്മളിൽ നിന്ന് ആഗ്രഹിക്കുന്നത് നമുക്കുള്ളത് മുഴുവൻ അവനു കൊടുക്കാനാണ്, ലക്ഷങ്ങൾ ബാങ്കിൽ ഇട്ടിട്ടു അതിൽ നിന്ന് വലിയ തുകകൾ പേരിനും പ്രശസ്തിക്കും വേണ്ടി കൊടുക്കുന്നവരെ ലോകം വാഴ്ത്തും, ഇരിപ്പിടങ്ങൾ തരും, എന്നാൽ ഉള്ളത് മുഴുവൻ ചെറുതായാലും വലുതായാലും കൊടുക്കാൻ മനസ്സുള്ളവർക്കാണ് കർത്താവിൻ്റെ പ്രസാദം കിട്ടുന്നത്. ദൈവ പ്രസാദം ലഭിക്കാൻ മഹത്തായ സമർപ്പണങ്ങളാണ് ആവശ്യം. നമ്മുടെ നന്മകൾ സമർപ്പിക്കുന്നത് മനുഷ്യൻ്റെ കാഴ്ചയ്ക്കോ പ്രസാദത്തിനോ ആയിത്തീരാതെ ദൈവം നമ്മിൽ പ്രസാദിക്കുവാനും നമ്മെ അനുഗ്രഹിച്ച ദൈവത്തിൻ്റെ നാമം മഹിമപ്പെടുവാനും ആയിതീരട്ടെ

മനുഷ്യൻ കാണുന്നതിനേക്കാൾ ദൈവം നമ്മെ കാണുവാൻ ആഗ്രഹിക്കുക.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത