Advertise here

ജസ്റ്റിൻ കായംകുളം

അവൻ രാജത്വം പ്രാപിച്ചു മടങ്ങി വന്നപ്പോൾ താൻ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്തു നേടി എന്നു അറിയേണ്ടതിന്നു അവരെ വിളിപ്പാൻ കല്പിച്ചു.           –ലൂക്കോസ് 19:15

ഒരു യവ്വനക്കാരൻ കടൽ തീരത്തു നടക്കുമ്പോൾ ഒരു ചെറിയ പൊതി കണ്ടു. അതിൽ കുറേ കല്ലുകൾ മാത്രം. ഓരോന്നോരോന്നായി കടൽ വെള്ളത്തിലേക്ക് എറിഞ്ഞു കൊണ്ട് അവൻ രസിച്ചു നടന്നു. ശേഷിച്ച ചില കല്ലുകൾ അവൻ പോക്കറ്റിൽ ഇട്ടു. വീട്ടിൽ ചെന്നു വെളിച്ചത്തു നോക്കിയപ്പോൾ അവൻ അത്ഭുതവാനായി. അത് വെറും കല്ലുകൾ ആയിരുന്നില്ല. രത്നങ്ങൾ ആയിരുന്നു. പെട്ടന്ന് താൻ കടലിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞ കല്ലുകളെക്കുറിച്ച് ഓർത്ത് അവൻ ദുഃഖിതനായി. കയ്യിൽ കിട്ടിയ വിലയേറിയ രത്നങ്ങൾ തിരിച്ചറിയാതെ കളഞ്ഞതിൽ അവൻ സങ്കടപ്പെട്ടു.

ജീവിത യാത്രയിൽ പലപ്പോളും നമ്മുടെ കയ്യിൽ ലഭിക്കുന്ന പലതും നാം തിരിച്ചറിയാൻ വൈകിപ്പോകും. നമ്മുടെ കയ്യിൽ ഉള്ളതിൻ്റെ മൂല്യം അറിയാതെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നോക്കി നെടുവീർപ്പിടുന്നവരുണ്ട്.നമ്മിൽ തന്നെ ഉളവാകുന്ന രത്നങ്ങളുടെ മൂല്യം മനസ്സിലാക്കുന്നവനാണ് യഥാർത്ഥ വിജയി. ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തെ കാണുക.

താലന്തുകളുടെ ഉപമയിൽ ലഭിച്ചതിനെ നന്നായി ഉപയോഗിച്ച് വർധിപ്പിച്ചു വിജയിച്ചവരെയും.. നിരാശയിൽ മുങ്ങി കയ്യിൽ ഉള്ളതിനെ കുഴിച്ചിട്ടു നശിപ്പിച്ച്‌ ശാപം വാങ്ങിക്കൂട്ടി സ്വയമായും മറ്റുള്ളവരെയും പഴി പറഞ്ഞു നശിച്ചു പോയവനെയും നമുക്ക് കാണാൻ സാധിക്കും.
നമ്മിലെ സാധ്യതകളെ തിരിച്ചറിയുക. അത് നമുക്കും മറ്റുള്ളവർക്കും പ്രചോദനം നൽകുന്നതായി മാറട്ടെ.

അന്യരിലേക്കുള്ള എത്തിനോട്ടങ്ങളാണ് പലപ്പോഴും നിരാശപ്പെടുവാനും, അസൂയപ്പെടുവാനും കാരണമാകുന്നത്. അവിടെ അപരൻ്റെ വിജയത്തിൽ അസ്വസ്ഥത ഉളവാകുകയും അവരെ വെറുക്കുന്നതിനും തരം കിട്ടുമ്പോളൊക്കെ ഇകഴ്ത്താനും കാരണമാകും

പ്രിയമുള്ളവരേ സ്വന്തം ജീവിതത്തിൽ ലഭ്യമായ വിലയേറിയ രത്നങ്ങൾ വലിച്ചെറിയരുത്. നമുക്ക് ലഭിച്ച സമയം, ആരോഗ്യം, കഴിവുകൾ ഒക്കെ നന്നായി ഉപയോഗിച്ചാൽ മറ്റുള്ളവരെപ്പോലെ വളരുവാനും ലക്ഷ്യങ്ങൾ നേടിയെടുക്കാനും കഴിയും.

അപരനെ സ്നേഹിക്കുന്ന കരുതുന്ന പ്രോത്സാഹിപ്പിക്കുന്ന ജീവിത രീതി പിന്തുടരാൻ അപ്രകാരം നമുക്ക് സാധിക്കും.

നാഥൻ വരുമ്പോൾ നല്ലവനും വിശ്വാസ്തനുമായ ദാസനെ എന്ന വിളി കേൾക്കുമ്പോൾ നമുക്ക് ഓടി ചെല്ലാൻ കഴിയണം അതിനായി പ്രയത്നിക്കാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത