✍️ ജസ്റ്റിൻ കായംകുളം
നന്മ ചെയ്യുക, ഓർമ്മിപ്പിക്കുന്നത് ദൈവമാണ്
ജോലി രാജാവിൻ്റെ കൊട്ടാരത്തിൻ്റെ വാതിലിൽ കാവൽക്കാരൻ ആയിട്ടായിരുന്നു. വലിയ വിലയൊന്നും ഇല്ലാത്ത ജോലി. ആരും അവനെ ബഹുമാനിക്കേണ്ട ആവശ്യവുമില്ല. അയാൾ എല്ലാവരെയും ബഹുമാനിക്കണം.

ജോലി ചെറുതോ വലുതോ ആയിക്കൊള്ളട്ടെ പക്ഷേ താൻ ഒരു യഹൂദൻ ആണ് എന്ന ബോധ്യം മൊർദെഖാ യ്ക്കുണ്ടായിരുന്നു.

അമാലേക്കിൻ്റെ ഓർമയെ ഛേദിച്ചുകളയും എന്ന വചനം അവൻ്റെ മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ട് ഹാമാനെ ബഹുമാനിക്കാൻ അവൻ തുനിഞ്ഞില്ല. എല്ലാവരും കുമ്പിടുന്നവരെ ഒരു ദൈവപൈതൽ കുമ്പിടേണ്ട കാര്യമില്ല.

തന്നെ കുമ്പിടാൻ തയ്യാറാകാതിരുന്നവനെ തകർക്കാൻ അസൂയയുടെ ഹാമാന്യ ഭാവം തയ്യാറായപ്പോൾ വിലയില്ലാതിരുന്ന കാവൽക്കാരനെ മാനിക്കാൻ ദൈവീക പദ്ധതി തയ്യാറായി.

അന്ന് രാത്രിയിൽ രാജാവിന് ഉറക്കം വന്നില്ല. ദിനവൃത്താന്ത പുസ്തകം വായിച്ചു കേട്ടു. അതിൽ തനിക്ക് വേണ്ടി മൊർദെഖായി ചെയ്ത നന്മ രാജാവിന് മനസ്സിലായി. രാജാവ് ബഹുമാനിക്കാൻ ഇച്ഛിക്കുന്ന പുരുഷന് എന്ത് ചെയ്യണമെന്ന് മോർദ്ദേഖായിയുടെ നാശം കാണാൻ ആഗ്രഹിച്ചവനെക്കൊണ്ട് തന്നെ ദൈവം ശുപാർശ ചെയ്യിപ്പിച്ചു.

പലർക്കും നന്മ ചെയ്തിട്ടും അവർ ഓർക്കുന്നില്ല എന്ന് ചിന്തിക്കാറില്ലേ.
ചിലപ്പോൾ നമ്മുടെ ജീവിതത്തിലേക്ക് ഹാമാൻമാരുടെ കഴുമരം നീണ്ടു വരുമ്പോൾ ദൈവം ചിലരുടെ ഉറക്കം കെടുത്തും. അന്നവർ നാം ചെയ്ത നന്മകൾ ഓർക്കും.

നന്മ ചെയ്കയിൽ മടുത്തു പോകരുത് ആരും കണ്ടില്ലെങ്കിലും കാണുന്ന ഒരു ദൈവമുണ്ട്.
ദൈവനാമത്തിൽ ചെയ്തിട്ടുള്ള ഓരോ ചെറിയ കാര്യങ്ങളും അവൻ്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.മറ്റാരും അത് കണ്ടില്ലെങ്കിലും കേട്ടില്ലെങ്കിലും ദൈവം നമുക്ക് വേണ്ടി തക്ക സമയത്തു അത് ഓർക്കും.

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന്റെ 104-ാമത് ജനറൽ...

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരളാ റീജിയന്റെ 104-ാമത് ജനറൽ
feature-top

റാന്നി വലിയകാവിൽ വാഴയിൽ അന്നമ്മ വി. മാത്യൂ (73)...

മുംബൈ : ദി പെന്തെക്കോസ്ത് മിഷൻ മുംബൈ സെൻ്റർ മീര റോഡ് സഭാംഗം റാന്നി
feature-top

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന്...

ഡൽഹി: 18 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിക്കുന്നത്
feature-top

ഐപിസി സുൽത്താൻബത്തേരി ഏരിയ പ്രവർത്തനം...

ബത്തേരി: ഐപിസി കേരള സ്റ്റേറ്റിന്റെ കീഴിൽ വയനാട് സുൽത്താൻബത്തേരി
feature-top

പ്രതിദിന ധ്യാനം| അസാധ്യതയിൽ...

അസാധ്യതയിൽ പ്രവർത്തിക്കുന്ന ദൈവം “മരുഭൂമിയെ ഞാൻ നീർപ്പൊയ്കയും വരണ്ട
feature-top

ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ...

പത്തനാപുരം: ബെഥേൽ ഗോസ്പൽ അസംബ്ലി സഭകളുടെ 36മത് ജനറൽ കൺവെൻഷൻ 2027 ജനുവരി 28മുതൽ 31
feature-top

ഐപിജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 10...

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (IPG) 50 മത് വാർഷീക ജനറൽ
feature-top

നിരണം കാട്ടുനിലത്തു പുത്തൻപറമ്പിൽ...

നിരണം: കാട്ടുനിലത്തു പുത്തൻപറമ്പിൽ (തിട്ടയിൽ) ചാക്കോ ഏബ്രഹാമിന്റെ
feature-top

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ “എഫ്ഫത്താ”...

മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “എഫ്ഫത്താ” എന്ന പേരിൽ