Advertise here

ഗ്രേസ് തോമസ് കുമ്പനാട്

തുറക്കപ്പെട്ട വാതിൽ

ഇതാ ഞാൻ നിൻ്റെ മുൻപിൽ ഒരു വാതിൽ തുറന്നു വെച്ചിരിക്കുന്നു അത് ആർക്കും അടച്ചു കൂടാ. വെളിപ്പാട് 3: 8

ഇത് ഫിലഡൽഫിയയിലെ സഭയ്ക്ക് യോഹന്നാൻ നൽകുന്ന സന്ദേശത്തിലെ ഒരു ഭാഗമാണ്. ഇത് ഇന്നും നമ്മോട് സംസാരിക്കുന്ന വചനമാണ്. നാം ദൈവസഭയുടെ അംഗങ്ങൾ ആകയാൽ ഈ വാഗ്ദത്തങ്ങൾ നമുക്കുള്ളതാണ്. നാം ശക്തികുറഞ്ഞവരാണെങ്കിലും ദൈവവചനം കാക്കുകയും ദൈവനാമം നിഷേധിക്കാതെ സഹിഷ്ണുതയോടെ ജീവിക്കുകയും ചെയ്യുമെങ്കിൽ ഈ വാഗ്ദത്വം നമുക്ക് അവകാശമാക്കാം. ദൈവം നമ്മെ സ്നേഹിക്കുന്നു. നമ്മുടെ ജീവിതത്തിൽ നാം ദൈവത്തെ സ്നേഹിച്ച് അനുസരിച്ച് ജീവിച്ചാൽ നമുക്ക് വരുവാനുള്ള പരീക്ഷാ കാലത്തിൽ ദൈവം നമ്മെ കാക്കും.

യോഹന്നാൻ 10:9 ഇപ്രകാരം പറയുന്നു “ഞാൻ വാതിൽ ആകുന്നു. എന്നിലൂടെ കടക്കുന്നവൻ രക്ഷിക്കപ്പെടും. അവൻ അകത്തു വരികയും പുറത്ത് പോവുകയും മേച്ചിൽ കണ്ടെത്തുകയും ചെയ്യും”. ക്രിസ്തു എന്ന വാതിലിൽ കൂടി കടക്കാത്തവൻ കള്ളനും കൊള്ളക്കാരനും അത്രേ. യേശുക്രിസ്തു എന്ന വാതിലിൽ കൂടി കടന്നാൽ പിതാവിൻ്റെ സന്നിധിയിലെത്താം. അത് കരുണയുടെ, കൃപയുടെ, സ്നേഹത്തിൻ്റെ വാതിൽ അത്രേ.

നീതി പ്രസംഗകനായ നോഹ പെട്ടകവാതിൽ തുറന്നിട്ടിട്ടു അതിൽ കയറി രക്ഷപ്പെടുവാൻ ജനത്തെ ആഹ്വാനം ചെയ്തു. എന്നാൽ ആരും ചെവിക്കൊണ്ടില്ല.ഒടുവിൽ പെട്ടകത്തിൻ്റെ വാതിൽ ദൈവം അടച്ചു. അടക്കുവാനും തുറക്കുവാനും അധികാരമുള്ളവൻ നമുക്കായി വാതിൽ തുറന്നിരിക്കുന്നു. കൃപയുടെ വാതിൽ അടയാറായി. നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനായി അകത്ത് കടക്കുക. ഇന്നു തന്നെ രക്ഷാ ദിവസം ഇതുതന്നെ സുപ്രസാദ കാലം. ദൈവവചനത്തിലൂടെയും സംഭവങ്ങളിലൂടെയും ഉള്ള വിളി സകല ഹൃദയങ്ങളിലും മുഴങ്ങട്ടെ.

ഈ അന്ത്യകാലത്തിൽ നാം ജാഗ്രതയോടെ വിശുദ്ധിയോടെ വചനം പ്രമാണിച്ച് ജീവിക്കുന്നെങ്കിൽ നമുക്കുവേണ്ടി തുറക്കപ്പെട്ടിരിക്കുന്ന സ്വർഗ കവാടത്തിൽ കൂടി അകത്ത് കയറാം. മറുവശത്ത് കരച്ചിലും പല്ലുകടിയും അന്ധകാരവും അത്രേ. ഇപ്പോൾ തീരുമാനിക്കുക ഏത് വാതിലിൽ കൂടി എവിടേക്ക് പോകണം എന്ന്. തീരുമാനം നമുക്കുള്ളതാണ്. നിത്യത ആകട്ടെ നമ്മുടെ ലക്ഷ്യം. കർത്താവ് നമുക്ക് വേണ്ടി തുറന്നിട്ടിരിക്കുന്ന വാതിൽ മറ്റാർക്കും അടച്ചു കളയുവാൻ കഴിയുന്നതല്ല. ആയതിനാൽ ക്രിസ്തു തുറന്ന വാതിലിൽ കൂടി നമുക്ക് മുന്നേറാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

കൂത്താട്ടുകുളം ചമ്പോന്തയിൽ അന്നമ്മ വർഗീസ്...

ഒർലാന്റോ: ഐപിസി ഒർലാന്റോ ദൈവസഭാംഗം കൂത്താട്ടുകുളം ചമ്പോന്തയിൽ റിട്ട.
feature-top

തിരുവല്ല പാറക്കാട്ട് ലാലമ്മ വർഗീസ് (69)...

തിരുവല്ല: പാറക്കാട്ട് പി.കെ. വർഗീസിന്റെ (രാജു) ഭാര്യ ലാലമ്മ വർഗീസ് (69)
feature-top

അമേരിക്കയിൽ വിമാനസർവീസുകൾക്ക് രാജ്യവ്യാപക...

ആകാശം ശൂന്യമാക്കിയ ആശങ്ക; സാങ്കേതിക തകരാറിൽ ആയിരക്കണക്കിന് വിമാനങ്ങൾ
feature-top

പ്രതിദിന ധ്യാനം | ദൈവത്തിൻ്റെ പദ്ധതികൾ | ബിജോ...

ദൈവത്തിൻ്റെ പദ്ധതികൾ “നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ
feature-top

ഹാലേലുയ്യാ ന്യൂസ് | 15, നവംബർ...

ഹാലേലുയ്യാ ന്യൂസ് | 15, നവംബർ 2026 ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ ഫസ്റ്റ് സെമസ്റ്റർ
feature-top

ഡി. കുഞ്ഞുമോൻ, എബി മാത്യു, ആഷേർ മാത്യു...

തിരുവല്ല : ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ്റെ 2025 ലെ സാഹിത്യ
feature-top

അന്തരിച്ച റവ. ഡോ. ടി. വത്സൻ എബ്രഹാമിന്റെ...

കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്‌ത്‌ ദൈവസഭ ജനറൽ പ്രസിഡന്റ് അന്തരിച്ച
feature-top

പ്രതിദിന ധ്യാനം |ക്രിസ്തുവിന്റെ നിന്ദ വലിയ...

ക്രിസ്തുവിന്റെ നിന്ദ വലിയ ധനം “മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ
feature-top

ഖത്തറിൽ ആത്മീയ ഉണർവിന്റെ സംഗമമായി QMPC 22-ാമത്...

ദോഹ: ഖത്തറിലെ മലയാളി പെന്തെക്കോസ്ത് വിശ്വാസികളുടെ ഏറ്റവും ശ്രദ്ധേയമായ