Advertise here

ഗ്രേസ് തോമസ് കുമ്പനാട്

-ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് പ്രസ്താവിക്കുന്നത് മത്താ 12:34

ഹൃദയം ഒരു ഉറവയാണ്. വചനങ്ങൾ അതിൽ നിന്ന് പുറപ്പെടുന്ന ഒഴുക്കുകളും ആകുന്നു. വായിൽ നിന്നു പുറപ്പെടുന്നത് ഹൃദയത്തിൽനിന്നു വരുന്നു . അത് മനുഷ്യനെ അശുദ്ധമാക്കുന്നു(മത്താ 15:18). അപ്പോൾ അശുദ്ധ ഹൃദയത്തിൽനിന്ന് ദോഷമുള്ള വാക്കുകളും ചിന്തകളും പ്രവർത്തികളും ഉളവാകുന്നു.പുതുതായി ജനിച്ചിട്ടില്ലാത്ത ഹൃദയത്തിലാണ് ഇവയൊക്കെ കുടികൊള്ളുന്നത്.

നമ്മുടെ ഹൃദയം എപ്രകാരം ആയിരിക്കുന്നു?
ദുഷിച്ച ചിന്തകൾ നിറഞ്ഞിരിക്കുന്നെങ്കിൽ അവയെല്ലാം പുറത്താക്കുക ശുദ്ധീകരിക്കുക. ദൈവവചനം നമ്മുടെ ഹൃദയത്തിൽ നിറയട്ടെ. ഹന്നായെ പോലെ പ്രാർത്ഥനയുടെ മറുപടിയിൽ ഹൃദയം ആനന്ദിക്കണം. ഹൃദയം നന്ദി കൊണ്ട് നിറയുമ്പോൾ വാ തുറന്ന് ദൈവത്തെ മഹത്വപ്പെടുത്താൻ കഴിയണം. ദൈവത്തിൽ വിശ്വസിക്കുന്നവരുടെ ഉള്ളിൽനിന്ന് ജീവ ജലത്തിൻ്റെ നദികൾ പുറപ്പെടും.

ചിലപ്പോൾ ഹൃദയം തകർക്കപ്പെടുന്ന അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകാറില്ലേ?
എന്നാൽ തകർന്നും നുറുങ്ങിയും ഇരിക്കുന്ന അനുഭവത്തിൽ ആ വേദനകൾ ദൈവസന്നിധിയിൽ പകരുമ്പോൾ ദൈവം നമ്മുടെ ഹൃദയത്തിൻ്റെ മുറിവുകൾ കെട്ടും. നമുക്ക് ആശ്വാസവും സന്തോഷം പകരും. നമ്മുടെ വിലാപത്തെ നൃത്തം ആക്കുന്നവൻ, രട്ട് അഴിച്ച് സന്തോഷം ഉടുപ്പിക്കുന്നവൻ നമ്മോടു കൂടെ ഉണ്ട്.

നമ്മുടെ ഹൃദയം ശുഭ വചനത്താൽ കവിയട്ടേ. കേൾക്കുന്നവർക്ക് ഗുണം വരുന്നതായ നല്ല വചനങ്ങൾ നമ്മിൽ നിന്ന് പുറപ്പെടട്ടെ. ഹൃദയം നല്ല സംഗതികൾ ചിന്തിക്കട്ടെ. ജ്ഞാനം സംസാരിക്കട്ടെ. നമ്മുടെ ഉള്ളിലുള്ള ദിവ്യപ്രകാശം നമ്മുടെ വാക്കിലൂടെ പുറത്തുവന്ന്‌ മറ്റുള്ളവർക്ക് പ്രകാശം ആയി തീരും. നമ്മുടെ ഹൃദയത്തിൽ വിശ്വാസം പ്രത്യാശ സ്നേഹം ഇവ നിറയെപെടുവാൻ നമുക്ക് സമർപ്പിക്കാം.അവ ഹൃദയത്തിൽ നിന്നും വാക്കുകളിലൂടെ പ്രവർത്തികളിലൂടെ പുറത്തുവന്നു ദൈവനാമത്തിനു മഹത്വം ആയി തീരട്ടെ.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത